സങ്കരയിനം പച്ചക്കറികൾ മറ്റ് ഉൽപാദനശേഷി കൂടിയ ഇനങ്ങളെക്കാൾ 50 ശതമാനമെങ്കിലും കൂടുതൽ വിള വ് നല്‍കുന്നവയാണ്. ഹൈടെക് കൃഷിരീതിയിൽ സാധാരണ കൃഷിയിലേക്കാൾ 50–60 ശതമാനം കൂടുതൽ വിളവു ലഭിക്കും. അതിനാൽ സങ്കരയിനങ്ങൾ ഹൈടെക് രീതിയിൽ‌ വളർത്തുമ്പോൾ ഇരട്ടി വിളവ് ഉറപ്പാണ്. കാര്‍ഷിക സര്‍വകലാശാലകള്‍, മഹികോ, നാംധാരി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സങ്കരയിനം പച്ചക്കറികൾ മറ്റ് ഉൽപാദനശേഷി കൂടിയ ഇനങ്ങളെക്കാൾ 50 ശതമാനമെങ്കിലും കൂടുതൽ വിള വ് നല്‍കുന്നവയാണ്. ഹൈടെക് കൃഷിരീതിയിൽ സാധാരണ കൃഷിയിലേക്കാൾ 50–60 ശതമാനം കൂടുതൽ വിളവു ലഭിക്കും. അതിനാൽ സങ്കരയിനങ്ങൾ ഹൈടെക് രീതിയിൽ‌ വളർത്തുമ്പോൾ ഇരട്ടി വിളവ് ഉറപ്പാണ്. കാര്‍ഷിക സര്‍വകലാശാലകള്‍, മഹികോ, നാംധാരി, ഇൻഡോ അമേരിക്കൻ ഹൈബ്രിഡ് സീഡ്സ്, ഐഐ എച്ച്ആർ എന്നിവയുടെ സങ്കരയിനം വിത്തുകൾ നമ്മുടെ നാട്ടിൽ  അംഗീകൃത സ്ഥാപനങ്ങളിലൂടെ ലഭ്യമാണ്. ചില സങ്കരയിനങ്ങളുടെ പേരുകൾ താഴെ:

  • മുളക്: സിറാ, നവ്തേജ്, ഹൈബ്രിഡ് ബ്രാഡ്ജി.
  • വഴുതന: ഹൈബ്രിഡ് ടാപ് ലോങ് ഗ്രീൻ.
  • തക്കാളി: അർക്കാ രക്ഷക്, ശിവ, സ്വരക്ഷ-F1.

ഈ മൂന്നുതരം പച്ചക്കറികളുടെയും ഹൈബ്രിഡ് തൈകൾ ഗ്രാഫ്റ്റ് ചെയ്തു നടാമെങ്കിൽ കൂടുതൽ വിളവു ലഭിക്കും. ഇവയ്ക്കു വാട്ടരോഗത്തെ പ്രതിരോധിക്കാനുമാവും.  സങ്കരയിനം മുളകുതൈകൾ ഉജ്ജ്വല എന്ന മുളകിന്റെ തൈകളിലാണ് ഒട്ടിക്കുക. വഴുതന, തക്കാളി എന്നിവയുടെ സങ്കരയിനം തൈകൾ, ചുണ്ട, ഹരിത വഴുതന എന്നിവയിലാണ് ഒട്ടിക്കുക. സങ്കരയിനങ്ങളുടെ തൈകൾ ക്ലെഫ്റ്റ് രീതിയിൽ ഒട്ടിക്കുന്നത് ഒന്നര മാസം പ്രായമായ തൈകളിലും. കേരള കാർഷിക സർവകലാശാലയുടെ പല ഗവേഷണകേന്ദ്രങ്ങളിൽനിന്നും  ഈ രീതി പരിശീലിക്കാം. 

  • വെണ്ട: കെബിഎച്ച്എച്ച് പ്രീതി, മഹി 55, 64.
  • പടവലം: വൈറ്റ് ഗ്ലോറി, മഹി വെഞ്ചുറ.
  • പാവൽ: വൈറ്റ് വിവേക്.
  • ചുരയ്ക്ക: ഉരുണ്ടും നീണ്ടുമുള്ള സങ്കരയിനങ്ങൾ.
  • കാബേജ്: എൻഎസ് 160, 183, 43, ശ്രീഗണേഷ്.
  • കോളിഫ്ളവർ: എൻഎസ് 60, 245, ഹിമാനി.
  • വള്ളിപ്പയർ: ഹൈബ്രിഡ് ലോങ് ബീൻ F1.
ADVERTISEMENT

ഇവയുടെ തൈകൾ പ്രോട്രേകളിൽ തയാറാക്കുക. പ്രോട്രേകളിൽ ചകിരിച്ചോർ, വെർമികുലൈറ്റ്, പെർലൈറ്റ് എന്നിവ 3:1:1 അനുപാതത്തിലാണ് നിറയ്ക്കുക. ഒരു അറയിൽ ഒരു വിത്തു വീതം പാകണം. തൈകൾ മുളച്ച് ഒരാഴ്ചയാകുമ്പോൾ 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലീറ്റർ‌ വെള്ളത്തിൽ എന്ന കണക്കിന് കലക്കി ഒഴിക്കു ക. മൂന്ന് ഗ്രാം 19–19–19 വളം ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിന് കലക്കി ഒരാഴ്ച രണ്ടു തവണ സ്പ്രേ ചെയ്യണം. ഇത് കരുത്തുള്ള തൈകൾ കിട്ടുന്നതിന് ഉപകരിക്കും. തൈകൾ 25–30 ദിവസത്തിൽ നടാൻ‌ തയാറാ കും. നടുന്നതിന് 10 ദിവസം മുമ്പ് 0.4 മി. ലീ. കോൺഫിഡോൾ ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിന് സ്പ്രേ ചെയ്താൽ കുരുടിപ്പ്, വൈറസ് രോഗങ്ങൾ എന്നിവ പകർത്തുന്ന ചെറുകീടങ്ങളെ നിയന്ത്രിക്കാം.

ആവശ്യത്തിനു വീതിയിൽ ഏരികളെടുത്ത് അതിൽ സെന്റിന് ഒരു ടൺ എന്ന കണക്കിന് ജൈവവളം ചേർക്ക ണം. തുടർന്ന് ഇൻ–ലൈൻ തുള്ളിനന ലൈനുകൾ വിന്യസിക്കുക. തുടർന്ന് എൽഡിപിഇ ഷീറ്റ് വിരിക്കുക. ഷീ റ്റിന് അടിയിൽ കറുപ്പും മുകളിൽ ചാരനിറവുമാണ്. ഷീറ്റിൽ നിശ്ചിത അകലത്തിൽ കുഴികളെടുത്താണ് തൈ കൾ നടുക. ആദ്യ മൂന്നു ദിവസം തുള്ളിനന മാത്രം നൽകുക. നാലാം ദിവസം മുതൽ ഇടവിട്ട് തുള്ളിനനയിലൂ ടെ വെഞ്ചുറി സംവിധാനത്തിലൂടെ വെള്ളത്തിൽ അലിയുന്ന രാസവളങ്ങൾ നൽകാം. രാസവളങ്ങളുടെ അളവ് നിശ്ചയിക്കാൻ കൃഷി ഓഫിസറുടെ സഹായം തേടാം.

ADVERTISEMENT

ഈ കൃഷിരീതി കളകൾ മുളയ്ക്കുന്നത് തടയുകയും തൈകളുടെ ചുറ്റും നല്ല വായുസഞ്ചാരം എപ്പോഴും ഉറ പ്പാക്കുകയും വളം, വെള്ളം എന്നിവയുടെ ഉപയോഗം വളരെ കാര്യക്ഷമമാക്കുകയും ചെയ്യും.