നല്ല രീതിയിൽ വെയിലേൽക്കുന്ന സ്ഥലങ്ങളിലെ പച്ചക്കറികൾക്ക് മികച്ച വളർച്ചയും നല്ല വിളവുമായിരിക്കും. സൂര്യപ്രകാശത്തിനൊപ്പം കൃത്യമായ ഇടവേളകളിൽ പോഷകവും വെള്ളവുംകൂടി ലഭിക്കുമ്പോഴാണ് വിളവ് വർധിക്കുക. പച്ചക്കറി കൃഷി ചെയ്യാൻ സ്ഥല പരിമിതിയുള്ളതിനാൽ വീട്ടുമുറ്റത്ത് കൃഷി ചെയ്ത വീട്ടമ്മയാണ് കോഴിക്കോട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നല്ല രീതിയിൽ വെയിലേൽക്കുന്ന സ്ഥലങ്ങളിലെ പച്ചക്കറികൾക്ക് മികച്ച വളർച്ചയും നല്ല വിളവുമായിരിക്കും. സൂര്യപ്രകാശത്തിനൊപ്പം കൃത്യമായ ഇടവേളകളിൽ പോഷകവും വെള്ളവുംകൂടി ലഭിക്കുമ്പോഴാണ് വിളവ് വർധിക്കുക. പച്ചക്കറി കൃഷി ചെയ്യാൻ സ്ഥല പരിമിതിയുള്ളതിനാൽ വീട്ടുമുറ്റത്ത് കൃഷി ചെയ്ത വീട്ടമ്മയാണ് കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിനിയായ കൊച്ചുവീട്ടിൽ ദീപാ ഷാജു. തെങ്ങും റബറുമൊക്കെ പ്രധാന വിളകളായതിനാൽ പച്ചക്കറിക്കൃഷിക്ക് ആവശ്യമായ തുറസായ സ്ഥലം ദീപയ്ക്കില്ലായിരുന്നു. അതാണ് വീട്ടുമുറ്റത്ത് ചാക്ക് നിരത്തി കൃഷി ചെയ്യാൻ ദീപയെ പ്രേരിപ്പിച്ചത്. സമീപകാലത്ത് കാട്ടുപന്നികളുടെ ആക്രമണം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കാർഷിക മേഖലകൂടിയാണ് കൂരാച്ചുണ്ട്. ദീപയുടെ കൃഷിയിടങ്ങളിലും പന്നികളുടെ ആക്രമണം ഉണ്ടാവാറുണ്ട്. പറമ്പിലെ കൃഷികൾ പലപ്പോഴും പന്നികൾ വന്നു നശിപ്പിക്കാറുമുണ്ട്. എന്നാൽ, മുറ്റത്തെ കൃഷി നശിപ്പിക്കാൻ അവ ശ്രമിക്കുന്നില്ല എന്ന് ദീപ പറയുന്നു.

വിശാലമായ മുറ്റത്ത് ചാക്കുകളിലും ഗ്രോബാഗുകളിലുമായി പയറാണ് ദീപ കൃഷി ചെയ്യുന്നത്. വലിയ ചാക്കുകളിൽ മണ്ണും ആട്ടിൻകാഷ്ഠവും സംയോജിപ്പിച്ച നടീൽ മിശ്രിതമാണ് ഇതുവരെ ഉപയോഗിച്ചിരുന്നത്. ഇത്തവണ ചകിരിച്ചോറും നടീൽ മിശ്രിതത്തിൽ ചേർത്തിട്ടുണ്ട്. 

ദീപയുടെ മുറ്റത്തെ അച്ചിങ്ങാപ്പയർ പന്തൽ
ADVERTISEMENT

വിത്തുകൾ കുതിർത്തതിനുശേഷം നേരിട്ട് നടുന്ന രീതിയാണ് ദീപയുടേത്. വലിയ ചാക്കുകളിൽ മൂന്നും ഗ്രോബാഗുകളിൽ രണ്ടും വീതം വിത്തുകൾ കുത്തുന്നു. ഏതാനും വിത്തുകൾ പ്രത്യേകം ട്രേയിലും നടും. ചാക്കിലോ ഗ്രോബാഗിലോ വിത്തുകൾ മുളയ്ക്കാത്ത സാഹചര്യത്തിലും കരുത്തില്ലാതെ മുളയ്ക്കുന്ന സാഹചര്യത്തിലും ട്രേയിലെ തൈകൾ അവിടേക്ക് പറിച്ചു നടും. നിത്യവും നനച്ചുകൊടുക്കുന്നുമുണ്ട്.

ആട്ടിൻമൂത്രം, കടലപ്പിണ്ണാക്ക്, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് എന്നിവ പുളിപ്പിച്ച് നന്നായി നേർപ്പിച്ച് വളമായി നൽകുന്നു. വള്ളി വീശിയാൽ ഈറ്റ നാട്ടി മുകളിലേക്ക് കയറ്റിവിടും. കൂടാതെ ഇരു വശങ്ങളിലുമായി കമുകിൻതടി കുഴിച്ചിട്ട് കയർ വലിച്ചുകെട്ടി അതിലേക്ക് ഈറ്റ ബന്ധിപ്പിക്കുന്നു. വലിയ പന്തൽ ഇല്ലാതെതന്നെ ആവശ്യത്തിന് പ്രകാശവും വായൂസഞ്ചാരവും ലഭിക്കുന്ന പയർചെടികൾ മികച്ച വിളവ് നൽകുന്നു എന്നത് ദീപയുടെ വിജയം. 

മുറ്റത്തെ കൃഷി
ADVERTISEMENT

ചെടികളുടെ ഉൽപാദനകാലം അവസാനിച്ചാൽ ചാക്കുകൾ മുറ്റത്തുനിന്ന് നീക്കം ചെയ്യും. ചാക്കുകളിൽ കൃഷി ചെയ്യുന്നതിനാൽ മുറ്റത്തിന്റെ സ്വാഭാവിക ഭംഗി നഷ്ടപ്പെടുന്നില്ല എന്നത് മെച്ചമാണ്. കൂടാതെ പയർ ചെടികളുടെ പഴുത്ത ഇലകൾ ചാക്കുകളിൽ തന്നെ പുതപോലെ ഇടുകയും ചെയ്യുന്നു. 

വിപുലമായ പച്ചക്കറിക്കൃഷി ദീപ ആരംഭിച്ചിട്ട് ആറു വർഷത്തോളമായി. പയർ കൂടാതെ വെണ്ട, തക്കാളി, വഴുതന തുടങ്ങിയവയൊക്കെ കൃഷി ചെയ്യുന്നു. 

ADVERTISEMENT

ഭർത്താവ് ഷാജുവും മക്കളായ വിശാൽ, വിവേക് എന്നിവരടങ്ങുന്നതാണ് കുടുംബം. 

English summary: Vegetable garden by a Housewife, home garden, Vegetable Garden, Gardening And Farming, Gardening And Plants, Gardening As A Hobby, Gardening At Home, Gardening Background, Gardening Bags, Gardening Benefits, Gardening Ideas In Malayalam, Gardening Ideas Kerala, Gardening In Kerala, Gardening Is My Passion, Gardening Kerala  Gardening Tips, Gardening Use, Gardening Vegetables