തിരുവനന്തപുരം വാഴയില എം.കെ. രാജന്റെ വീട്ടിൽ പൂമുഖത്തും അകത്തളത്തിലുമെല്ലാം നിറയെ ചെടികളാണ്. പലതും നമ്മുടെ നാട്ടിൽ കാണാത്ത നവീന ഇനങ്ങൾ. ഭാര്യ രഹനയുടെ മേൽനോട്ടത്തിലാണ് പരിപാലനം. വിതുരയിൽ 4– 5 വർഷമായി നടത്തിവരുന്ന ചെടികളുടെ വിപണനകേന്ദ്രത്തിൽ വിദേശത്തുനിന്നുള്ള പുതുപുത്തൻ ചെടിയിനങ്ങളുടെ തൈകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം വാഴയില എം.കെ. രാജന്റെ വീട്ടിൽ പൂമുഖത്തും അകത്തളത്തിലുമെല്ലാം നിറയെ ചെടികളാണ്. പലതും നമ്മുടെ നാട്ടിൽ കാണാത്ത നവീന ഇനങ്ങൾ. ഭാര്യ രഹനയുടെ മേൽനോട്ടത്തിലാണ് പരിപാലനം. 

വിതുരയിൽ 4– 5 വർഷമായി നടത്തിവരുന്ന ചെടികളുടെ വിപണനകേന്ദ്രത്തിൽ വിദേശത്തുനിന്നുള്ള പുതുപുത്തൻ ചെടിയിനങ്ങളുടെ തൈകൾ ഉല്‍പാദിപ്പിച്ചു വളർത്തിയെടുക്കുന്നു. അടുത്ത കാലത്താണ് അകത്തളച്ചെടികളുടെ ഡിമാൻഡ് മനസ്സിലാക്കി അവയുടെ ഉല്‍പാദന, വിപണനത്തിൽ അധിക ശ്രദ്ധ നൽകിയത്. 

ADVERTISEMENT

വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത ഭംഗിയുള്ള സെറാമിക് ചട്ടികളിൽ നട്ട ചെടികൾ, ടേബിൾ ടോപ് ഗാർഡൻ എന്നിവയാണ് പുതിയ ട്രെൻഡ് എന്ന് രഹന. തായ്‌ലൻഡിൽനിന്നും ഇന്തൊനീഷ്യയിൽനിന്നും എത്തുന്ന അകത്തളച്ചെടിയിനങ്ങൾ എല്ലാംതന്നെ നമ്മുടെ കാലാവസ്ഥയിൽ നന്നായി വളരും. ലളിതമായ പരിപാലനം മാത്രം ആവശ്യമായതും ഇന്ന് ഏറ്റവും അധികം ഡിമാൻഡ് ഉള്ളതുമായ അലങ്കാരച്ചെമ്പിനങ്ങളായ ഫിലോഡെൻഡ്രോൺ, അലോക്കേഷ്യ, അഗ്ലോനിമ, പീസ് ലില്ലി എന്നിവയാണ്  ഇവരുടെ ശേഖരത്തിൽ ഏറ്റവും അധികം. 35 ഫിലോഡെൻഡ്രോൺ ഇനങ്ങളില്‍ പതിനഞ്ചും   നവീന സങ്കരങ്ങള്‍. ബാൽക്കണിയും വരാന്തയും മോടിയാക്കാന്‍  ഉപയോഗി ക്കുന്ന ചെടികളിൽ ഒതുങ്ങിയ പ്രകൃതത്തിൽ വള്ളിച്ചെടിയായി വളരുന്ന ഫിലോഡെൻഡ്രോൺ ഇനങ്ങൾക്കാണ് കൂടുതൽ ഡിമാൻഡ്. രഹ്‌നയുടെ അഭിപ്രായത്തിൽ മറ്റ് അകത്തളച്ചെടികളെ അപേക്ഷിച്ച്  ശ്രദ്ധയും പരിപാലനവും കുറച്ചു മതി  ഈ ഇലച്ചെടികള്‍ക്ക്. 

നല്ല വളർച്ചയായ ചെടിയുടെ തലപ്പും തണ്ടിന്റെ മുട്ടുകളുമാണ് ഫിലോഡെൻഡ്രോണിന്റെ നടീൽ വസ്തു. ഓരോ മുട്ടോടുകൂടിയ ഭാഗം മുറിച്ചെടുത്താണ് നടുക. മുറിച്ചെടുത്ത മുട്ടിൽ വേരുകൾ ഉണ്ടെങ്കിൽ മാത്രമേ ചെടി വളർന്നു വരൂ എന്ന് ഇവരുടെ അനുഭവം. ആധുനിക ഇനങ്ങൾ എല്ലാം വളരെ സാവധാനമേ പുതിയ തളിർപ്പുകൾ ഉല്‍പാദിപ്പിക്കൂ. തിരുവനന്തപുരം നഗരത്തിലെ പല കടകളിലും ഇവരുടെ ചെടികൾ വിപണനത്തിനായി സ്ഥിരമായി നല്‍കിവരുന്നു. ഓൺലൈൻ ആയും ചെടികൾ അയച്ചുനൽകാൻ രഹന തയാര്‍. 

ADVERTISEMENT

English summary: Indoor Garden Plants