മനസിലെ കൃഷി മട്ടുപ്പാവിൽ നടപ്പാക്കി റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ
ബാങ്കിലെ തിരക്കിട്ട ജോലിക്കിടയിലും കൃഷിയോടുള്ള പ്രതിപത്തി മനസ്സില്‍ കെടാതെ സൂക്ഷിച്ച ഒരാൾ. വിരമിച്ചാല്‍പിന്നെ കൃഷിതന്നെ എന്നു മുന്നേ തീരുമാനിച്ചതാണ്. തിരുവനന്തപുരം പേട്ട കവറടി റോഡില്‍ റിട്ട. സീനിയർ ബാങ്ക് മാനേജർ കെ. രാജ്മോഹന്റെ വീടിന്റെ മട്ടുപ്പാവിലും അദ്ദേഹത്തിന്റെ മനസിലും പഴങ്ങളും
ബാങ്കിലെ തിരക്കിട്ട ജോലിക്കിടയിലും കൃഷിയോടുള്ള പ്രതിപത്തി മനസ്സില്‍ കെടാതെ സൂക്ഷിച്ച ഒരാൾ. വിരമിച്ചാല്‍പിന്നെ കൃഷിതന്നെ എന്നു മുന്നേ തീരുമാനിച്ചതാണ്. തിരുവനന്തപുരം പേട്ട കവറടി റോഡില്‍ റിട്ട. സീനിയർ ബാങ്ക് മാനേജർ കെ. രാജ്മോഹന്റെ വീടിന്റെ മട്ടുപ്പാവിലും അദ്ദേഹത്തിന്റെ മനസിലും പഴങ്ങളും
ബാങ്കിലെ തിരക്കിട്ട ജോലിക്കിടയിലും കൃഷിയോടുള്ള പ്രതിപത്തി മനസ്സില്‍ കെടാതെ സൂക്ഷിച്ച ഒരാൾ. വിരമിച്ചാല്‍പിന്നെ കൃഷിതന്നെ എന്നു മുന്നേ തീരുമാനിച്ചതാണ്. തിരുവനന്തപുരം പേട്ട കവറടി റോഡില്‍ റിട്ട. സീനിയർ ബാങ്ക് മാനേജർ കെ. രാജ്മോഹന്റെ വീടിന്റെ മട്ടുപ്പാവിലും അദ്ദേഹത്തിന്റെ മനസിലും പഴങ്ങളും
ബാങ്കിലെ തിരക്കിട്ട ജോലിക്കിടയിലും കൃഷിയോടുള്ള പ്രതിപത്തി മനസ്സില്‍ കെടാതെ സൂക്ഷിച്ച ഒരാൾ. വിരമിച്ചാല്‍പിന്നെ കൃഷിതന്നെ എന്നു മുന്നേ തീരുമാനിച്ചതാണ്. തിരുവനന്തപുരം പേട്ട കവറടി റോഡില്‍ റിട്ട. സീനിയർ ബാങ്ക് മാനേജർ കെ. രാജ്മോഹന്റെ വീടിന്റെ മട്ടുപ്പാവിലും അദ്ദേഹത്തിന്റെ മനസിലും പഴങ്ങളും പച്ചക്കറികളുമൊക്കെ വിളയുകയാണിപ്പോൾ, എല്ലാം ജൈവരീതിയിൽ.
ടെറസിൽ 200 ചാക്കുകളിലും ചട്ടികളിലും മറ്റുമായാണ് രാജ്മോഹന്റെയും ഭാര്യ ശോഭയുടെയും കൃഷി. ടെറസിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് ത്രികോണാകൃതിയിലുള്ള മെറ്റൽ സ്റ്റാൻഡ്, ഇഷ്ടിക എന്നിവ അതിൽ വച്ചശേഷമാണ് ചട്ടിയും മറ്റും മീതെ നിരത്തുന്നത്. വെള്ളം വാർന്നുവീണ് ടെറസില്‍ തളം കെട്ടാതിരിക്കാൻ ഇതു സഹായിക്കും. ഉൾഭാഗം കഴുകി ഉണക്കിയെടുത്ത വളച്ചാക്ക്, ഡ്രം, ഗ്രോബാഗ്, ചട്ടി എന്നിവയിലാണ് ചെടി നടുന്നത്. കഠിനമായ വെയിലിനെ ചെറുക്കാൻ മുകളിൽ തണൽവല കെട്ടുന്നു.
വെണ്ട, വെള്ളരി, പടവലം, പാവൽ, കത്തിരി, ചീര, അമര, കോവൽ, ആഫ്രിക്കൻ മല്ലി, മണിത്തക്കാളി, പയർ, മത്തൻ, കുമ്പളം, മുളക്, കാബേജ്, കോളിഫ്‌ളവർ, ബെർ ആപ്പിൾ(ഇലന്ത), മുന്തിരി, പാഷൻഫ്രൂട്ട്, നാരകം, പപ്പായ, വാഴ, മൾബെറി, സ്േട്രാബെറി, ചേന, ഇഞ്ചി, മഞ്ഞൾ, കസ്തൂരിമഞ്ഞൾ, കുറ്റിക്കുരുമുളക്, നിലക്കടല, ചോളം തുടങ്ങിയവയൊക്കെ കൃഷിചെയ്യുന്നുണ്ട്.
വിശ്വസനീയ സ്ഥാപനങ്ങളിൽനിന്നു വാങ്ങുന്നതോ സ്വന്തമായുള്ളതോ കൃഷിക്കൂട്ടായ്മകളിലൂടെ ലഭിക്കുന്നതോ ആയ ഗുണമേന്മയുള്ള വിത്തും തൈയും മാത്രമേ നടാറുള്ളൂ. ചട്ടികളിലും മറ്റും നിറയ്ക്കാനായി മണ്ണൊരുക്കുമ്പോൾ നന്നായി വെയിൽ കൊള്ളിക്കുന്നു. ഇതിലൂടെ കീടങ്ങളെയും രോഗാണുക്കളെയും കുറെയൊക്കെ നശിപ്പിക്കാം. വെയിലിൽ പരുവപ്പെടുത്തിയ മണ്ണിൽ കുറച്ചു കുമ്മായമോ ഡോളമൈറ്റോ ചേർത്ത് രണ്ടാഴ്ച പ്ലാസ്റ്റിക് ഷീറ്റ്കൊണ്ടു മൂടിവയ്ക്കുന്നു. ഈ മണ്ണിനൊപ്പം ചാണകപ്പൊടി ,ചകിരിച്ചോറ്, മണ്ണിരക്കമ്പോസ്റ്റ് എന്നിവ തുല്യ അളവിൽ കലർത്തിയശേഷം ചട്ടിയുടെയും മറ്റും മുക്കാൽ ഭാഗം നിറയ്ക്കും.
അൽപം എല്ലുപൊടി, വേപ്പിൻപിണ്ണാക്ക്, കടലപ്പിണ്ണാക്ക് എന്നിവകൂടി പോട്ടിങ് മിശ്രിതത്തിൽ ചേർക്കുന്നതു വളർച്ചയ്ക്കും രോഗപ്രതിരോധത്തിനും നല്ലതാണെന്നു രാജ്മോഹന്‍. തൈകൾ നടുന്നതിനു മുൻപ് കുഴിയിൽ ജീവാണുവളമായ വാം (VAM–Vesicular arbuscular mycorrhiza) അൽപം വിതറുന്നതു വേരുവഴിയുള്ള രോഗബാധ ചെറുക്കാനും പോഷകാഗിരണം മെച്ചപ്പെടുത്താനും സഹായകരം. മണ്ണ് കിട്ടാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ചാണകപ്പൊടി, ചകിരിച്ചോറ്, പഴയ പത്രക്കടലാസ് ചുരുട്ടിയത് എന്നിവ ഗ്രോബാഗിൽ അട്ടികളായി നിറച്ചു കൃഷിചെയ്യാവുന്നതേയുള്ളൂ.
നട്ടശേഷം രണ്ടാഴ്ചയിലൊരിക്കൽ ചാണകപ്പൊടി, കമ്പോസ്റ്റ്, കടലപ്പിണ്ണാക്ക് എന്നിവ കുറേശ്ശെ ചുവട്ടിൽ ചേർക്കുന്നു. അടുക്കള വേസ്റ്റും പച്ചിലവേസ്റ്റും മറ്റുമുപയോഗിച്ചു വീട്ടുവളപ്പിൽത്തന്നെ കമ്പോസ്റ്റ് ഉണ്ടാക്കുന്നുണ്ട്. രണ്ടാഴ്ചയിലൊരിക്കൽ ജൈവകീടനാശിനി തളിക്കുന്നതു കീടങ്ങളെ പ്രതിരോധി ക്കാൻ ഉതകും. കീടങ്ങളെ അകറ്റാൻ പുക കയറ്റുന്നതു ഫലപ്രദം. കൂടാതെ, ജൈവ കുമിൾനാശിനിയായ സ്യൂഡോമോണാസും, ജൈവ കീടനാശിനികളായ ബെവേറിയാ, വെർട്ടിസീലിയം എന്നിവയും പ്രയോഗിക്കാം. ഇലയുടെ അടിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന ശൽക്കകീടങ്ങളെ വേപ്പെണ്ണ എമൽഷൻ ബ്രഷിൽ മുക്കിയതുപയോഗിച്ചു തേച്ചു നശിപ്പിക്കാവുന്നതേയുള്ളൂ. കാന്താരി– വെളുത്തുള്ളി മിശ്രിതം, കഞ്ഞിവെള്ളം, ചാരം എന്നിവയും കീടനിയന്ത്രണത്തിനു നന്ന്.
ചുവട്ടിൽ പഴയ പത്രക്കടലാസ്, കരിയില എന്നിവകൊണ്ടു പുതയിടുന്നത് വേനലിൽ ഈർപ്പനഷ്ടം കുറയ്ക്കും. വേനലിന്റെ കാഠിന്യമനുസരിച്ചു ദിവസവും ഒന്നു മുതൽ മൂന്നു തവണവരെ നനയ്ക്കണം. വാർന്നു തളംകെട്ടുംവിധം വെള്ളം അധികമായി ഒഴിക്കരുത്. പകരം പല തവണയായി നൽകുക. തുള്ളിനനയും അനുവർത്തിക്കാം.
വെള്ളരിപോലുള്ളവയ്ക്കു പടരാൻ ഉണക്ക ഓലയും കരിയിലയും ഉണക്ക മരച്ചില്ലയും ടെറസിൽ നിര ത്തുന്നുണ്ട്. കോവലിനും മറ്റും നെറ്റ് ഉപയോഗിച്ചു പന്തലിടുകയും കുമ്പളവും മറ്റും ഭാരംകൊണ്ടു താഴെ വീഴാതിരിക്കാൻ പ്ലാസ്റ്റിക് ബാസ്കറ്റ് കെട്ടിത്തൂക്കി അതിനുള്ളിലാക്കുകയും ചെയ്യുന്നു. വീട്ടാവശ്യത്തിനുള്ളതിലേറെ പച്ചക്കറി വിളയിക്കാനാവുന്നുണ്ട്. ഒപ്പം പലയിനം പഴങ്ങളും.
കൃഷിക്കൊപ്പം വേറിട്ട ഒരു ഹോബിയും രാജ്മോഹനുണ്ട്. അധികമാരും പരീക്ഷിക്കാത്ത ‘വെജ്ജി ആർട്ട്’. സ്വന്തം ഉല്‍പന്നങ്ങൾ പക്ഷികളുടെയും മൃഗങ്ങളുടെയും മറ്റും ആകൃതിയിൽ ഒരുക്കുന്നു. ഇവയുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളിലൂടെ സുഹൃത്തുക്കൾക്ക് അയയ്ക്കുന്നു. കാഴ്ചയ്ക്ക് ഏറെ കൗതുകകരവും.
ടെറസ് കൃഷി വിജയിക്കാൻ വിളപരിക്രമം അനുവർത്തിക്കുക, വിളപരിചരണത്തിൽ ഉപേക്ഷ കാണിക്കാതിരിക്കുക, താൽപര്യം കെടാതെ സൂക്ഷിക്കുക, കുടുംബാംഗങ്ങളെ പങ്കെടുപ്പിക്കുക, കൃഷിഗ്രൂപ്പുകളിൽ സജീവമാകുക എന്നീ കാര്യങ്ങൾ ഉറപ്പാക്കണമെന്നാണ് രാജ്മോഹന്റെ അനുഭവം.
ഫോണ്‍: 9447341326
English summary: Terrace Garden