ഉദ്യാനം നന്നായി പരിപാലിക്കുകയും പ്രതിഫലമെന്നോണം ‘കൊച്ചിൻ ഫ്ലവർ ഷോ’യിൽ 3 തവണ പൂന്തോട്ട മത്സരത്തിൽ ഒന്നാം സമ്മാനം നേടുകയും ചെയ്ത എറണാകുളം, പാലാരിവട്ടം, ‘കാർത്തിക’ വീട്ടിൽ ശശിധരന്‍– രതി ദമ്പതികളുടെ ഉദ്യാനത്തെ അടുത്തറിയാം ‘എന്റെ പൂന്തോട്ടം’ പംക്തി യിൽ ആദ്യം. ചാർട്ടേർഡ് അക്കൗണ്ടന്റ് ആയിരുന്ന ശശിധരന്‍

ഉദ്യാനം നന്നായി പരിപാലിക്കുകയും പ്രതിഫലമെന്നോണം ‘കൊച്ചിൻ ഫ്ലവർ ഷോ’യിൽ 3 തവണ പൂന്തോട്ട മത്സരത്തിൽ ഒന്നാം സമ്മാനം നേടുകയും ചെയ്ത എറണാകുളം, പാലാരിവട്ടം, ‘കാർത്തിക’ വീട്ടിൽ ശശിധരന്‍– രതി ദമ്പതികളുടെ ഉദ്യാനത്തെ അടുത്തറിയാം ‘എന്റെ പൂന്തോട്ടം’ പംക്തി യിൽ ആദ്യം. ചാർട്ടേർഡ് അക്കൗണ്ടന്റ് ആയിരുന്ന ശശിധരന്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉദ്യാനം നന്നായി പരിപാലിക്കുകയും പ്രതിഫലമെന്നോണം ‘കൊച്ചിൻ ഫ്ലവർ ഷോ’യിൽ 3 തവണ പൂന്തോട്ട മത്സരത്തിൽ ഒന്നാം സമ്മാനം നേടുകയും ചെയ്ത എറണാകുളം, പാലാരിവട്ടം, ‘കാർത്തിക’ വീട്ടിൽ ശശിധരന്‍– രതി ദമ്പതികളുടെ ഉദ്യാനത്തെ അടുത്തറിയാം ‘എന്റെ പൂന്തോട്ടം’ പംക്തി യിൽ ആദ്യം. ചാർട്ടേർഡ് അക്കൗണ്ടന്റ് ആയിരുന്ന ശശിധരന്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉദ്യാനം നന്നായി  പരിപാലിക്കുകയും പ്രതിഫലമെന്നോണം ‘കൊച്ചിൻ ഫ്ലവർ ഷോ’യിൽ 3 തവണ പൂന്തോട്ട മത്സരത്തിൽ ഒന്നാം സമ്മാനം നേടുകയും ചെയ്ത എറണാകുളം, പാലാരിവട്ടം, ‘കാർത്തിക’ വീട്ടിൽ ശശിധരന്‍– രതി ദമ്പതികളുടെ ഉദ്യാനത്തെ അടുത്തറിയാം  ‘എന്റെ പൂന്തോട്ടം’ പംക്തി യിൽ ആദ്യം. 

ചാർട്ടേർഡ് അക്കൗണ്ടന്റ് ആയിരുന്ന ശശിധരന്‍  ബിനാനി സിങ്ക് കമ്പനിയിൽനിന്നു വിരമിച്ച ശേഷമാണ് കാര്‍ത്തിക വീട്ടിൽ സ്ഥിരതാമസമാക്കിയത്. മക്കൾ വിദേശത്തു ജോലി കിട്ടി  പോയതോടെ  രതിക്കും  ശശിധരനും  ചെടികളാണു കൂട്ട്.  രതിയാണ് ഉദ്യാനം രൂപകല്‍പന ചെയ്തതും ഒരുക്കിയെടുത്തതും. ഭാര്യയുടെ താല്‍പര്യത്തിനു ശശിധരന്‍  സര്‍വാത്മനാ പിന്തുണ നല്‍കുന്നു.  

ADVERTISEMENT

ഇഷ്ടപ്പെട്ട  ചെടികൾ വാങ്ങിക്കൂട്ടി കാണുന്നിടത്തൊക്കെ നടുകയല്ല രതി ചെയ്തത്. പകരം സ്വന്തമായി തയാറാക്കിയ ഒരു ലേ ഔട്ട്  അടിസ്ഥാനമാക്കി നല്ല കലാബോധത്തോടെ, നന്നായി വെയിൽ കിട്ടുന്നിടത്തു പുൽത്തകിടി ഒരുക്കിയും അതിനു ചുറ്റും പൂച്ചെടികൾ നട്ടും, ഓർക്കിഡിനും ആന്തൂറിയത്തിനും പ്രത്യേകം തട്ടുകൾ സജ്ജമാക്കിയുമാണ് രതി തന്റെ ഉദ്യാനം തയാറാക്കിയത്. 

പിന്മുറ്റമുള്‍പ്പെടെ വീടിന്റെ ഏതു ഭാഗത്തു  നോക്കിയാലും ചട്ടിയിലും നിലത്തുമായി നട്ട ചെടികൾകൊണ്ടു തീര്‍ത്ത  വർണലോകം. നേരം  പുലര്‍ന്നാല്‍ പിന്നെ രതിയും ശശിധരനും ഏറെ സമയവും  ചെലവഴിക്കുക  ഉദ്യാനത്തിലാണ്.  പുല്‍ത്തകിടിയും ചെടികളും നനയ്ക്കാന്‍ വെള്ളത്തിനായി വീടിന്റെ ഒരു ഭാഗത്ത് കിണര്‍  നിർമിച്ചിട്ടുണ്ട്. കറുത്ത പട്ടാള ഈച്ചകളെ (ബ്ലാക്ക് സോൾജിയർ ഫ്‌ളൈ) പ്രയോജനപ്പെടുത്തി റിങ് കമ്പോസ്റ്റ്  രീതിയില്‍ ജൈവമാലിന്യം  വളമാക്കി അതാണ് ഉദ്യാനത്തില്‍ ഉപയോഗിക്കുന്നത്. പൂന്തോട്ടത്തിന്റെ ഓരോ ഘടകവും  ഒരുക്കിയെടുത്ത വിധവും പരി പാലനരീതിയും ഈ വീട്ടമ്മതന്നെ പറയുന്നു.

പുൽത്തകിടി

നല്ല വെയിൽ കിട്ടുന്നിടത്തുള്ള  പുൽത്തകിടിയില്‍  കാർപെറ്റ് ഗ്രാസ് ആണ് ഉപയോഗിച്ചിരിക്കുന്നത്. മതിലിനോടു ചേർന്നു കിടക്കുന്ന പുൽത്തകിടിയുടെ ഒരു ഭാഗത്ത് അതിരായി മിനിയേച്ചർ നന്ദ്യാർവട്ടം ചെടി  നട്ടിരിക്കുന്നു.  ഒത്ത നടുവിൽ തുളസിത്തറയും മതിലിനരികിലായി  ഷാംപെയ്ൻ പാമുമുണ്ട്. മഞ്ഞപ്പൂക്കളുള്ള ഡാൻസിങ് ഗേൾ ഓർക്കിഡ് ചെടികൾകൊണ്ട് ഷാംപെയ്ൻ പാമുകളുടെ  തായ്‌ത്തടി മുഴുവനായിത്തന്നെ പൊതിഞ്ഞിരിക്കുന്നു. ടെറാക്കോട്ട നിർമിത ഭരണികളും അവയ്ക്കു മുകളിൽ വച്ച ചട്ടികളിൽ തിങ്ങിനിറഞ്ഞു നില്‍ക്കുന്ന പത്തുമണിച്ചെടികളും മറ്റൊരു ആകർഷണമാണ്. മതിലിനു മുകളിലും മതിലിനോട് ചേർന്നും പ്രത്യേകം തയാറാക്കിയ ഇരുമ്പു തട്ടിലുമെല്ലാമാണ് ബൊഗൈൻവില്ല ചെടികളുടെ സ്ഥാനം. തലപ്പ് വെട്ടിയൊരുക്കിയ രണ്ട് അലങ്കാര ആൽമരങ്ങള്‍ പുൽത്തകിടിയുടെ ഭംഗി വർധിപ്പിക്കുന്നു. 

ADVERTISEMENT

പുല്ലുവെട്ടി കനം കുറയ്ക്കാനും, ചെടികൾ കൊമ്പുകോതി രൂപഭംഗിവരുത്താനും മാത്രമേ തൊ ഴിലാളികളുടെ സേവനം  തേടാറുള്ളൂ.  പുല്ല് വെട്ടിയൊരുക്കിയ ശേഷം വിപണിയിൽ ലഭ്യമായ ‘ഗ്രീ ൻ - X’ എന്ന ജൈവ കൂട്ടുവളം നല്‍കുന്നു. ചിതല്‍ശല്യം ഒഴിവാക്കാൻ വേപ്പെണ്ണ, കായം, മരോട്ടി എണ്ണ, തിപ്പൊലി തുടങ്ങിയവ അടങ്ങിയിട്ടുള്ള 'ടെർമിനേറ്റ്' എന്ന ജൈവകീടനാശിനിയാണ് ഉപയോഗിക്കുന്നത്.

റോക്ക് ഗാർഡൻ 

മാവിന്റെ തണലിൽ പുല്ല് നന്നായി വളരാത്തതുകൊണ്ട് ആ ഭാഗത്ത് ലോണിനു പകരം  റോക്ക് ഗാർഡനാണ്  ചെയ്തിരിക്കുന്നത്.  പെബിളും കല്ലുകളും കരിങ്കൽതൂണുകളും മൺഭരണിയും എല്ലാം ഉപയോഗിച്ച് കുഞ്ഞൻ കുന്നിന്റെ ആകൃതിയിൽ ഒരുക്കിയ റോക്ക് ഗാർഡനിൽ റിബൺഗ്രാസ്, പൊ ളിസ്കിയാസ്, അഗ്ളോനിമ, ഡ്രസീന, ബോൾ അരേലിയ, തുടങ്ങിയ ഇലച്ചെടികള്‍  നട്ടിരിക്കു ന്നു. റോക്ക് ഗാർഡനു മുൻപിലായി അലങ്കാരച്ചീരയും പൊളിസ്കിയാസും ഉണ്ട്. മാവിന്റെ തായ്ത്തടി 15 അടിയോളം ഉയരത്തിൽ മുഴുവനായി മറയ്ക്കുന്ന വിധത്തിൽ നൂറുകണക്കിനു ഡാൻസിങ് ഗേൾ ഓർക്കിഡ് ചെടികൾ ഗ്രീൻ നെറ്റ് ഉപയോഗിച്ച് വളർത്തിയിരിക്കുന്നത് മാവിനു വ്യത്യസ്ത ഭംഗി നൽകുന്നു.        

ഇലച്ചെടികൾ

ADVERTISEMENT

രതിക്ക് ഏറ്റവും അധികം ഇഷ്ടമുള്ള  അലങ്കാര ഇലച്ചെടികളാണ് ഈ ഉദ്യാനത്തിന്റെ മുഖ്യ ആകർഷണം. എന്നും ഒരേ ഭംഗിയോടെ നിൽക്കുന്ന ഇവയ്ക്ക് പൂച്ചെടികള്‍ക്കു നല്‍കുന്നത്ര ശ്രദ്ധയും ശുശ്രൂഷയും ആവശ്യമില്ല. മുന്നൂറിലധികം ചെടികളാണ് ചട്ടികളിലും നിലത്തുമായി ഇവിടെ പരിപാലിച്ചുവരുന്നത്. ഇരുപതോളം അഗ്ളോനിമ ഇനങ്ങള്‍, മറാന്റ, കലാത്തിയ, സീസീ പ്ലാന്റ്, സ്നേക് പ്ലാ ന്റ്, ഫിലോഡെൻഡ്രോണ്‍ എന്നിവയുടെ വിവിധ ഇനങ്ങൾ, ഡ്രസീന, ഷെഫ്‌ളീറ, റെഡ് പാം എന്നി‌വയെല്ലാം  ഇവിടെയുണ്ട്.

തൂക്കുചട്ടികളില്‍ ടർട്ടിൽ വൈൻ, പെല്ലിയോണിയ, ബോസ്റ്റൺ ഫേൺ, മണി പ്ലാന്റ്, സ്പൈഡർ പ്ലാന്റ്, ബേബീസ് ടീയേഴ്‌സ്, വാൻഡറിങ് ജ്യൂ പ്ലാന്റ്, റെഡ് ഐവി തുടങ്ങി ഞാന്നുവളരുന്ന പ്രകൃതമുള്ള ഇലച്ചെടികൾ  വീടിന്റെ സൺ ഷെയ്ഡിനു സവശേഷ ഭംഗി നൽകുന്നു. അധികം വലുപ്പം വയ്ക്കാത്ത അലങ്കാരച്ചീര( ഓൾട്ടർനാൻതീറ)യുടെ പല ഇനങ്ങൾ, പൊളിസ്കിയാസ്, ഹെമിഗ്രാഫിസ് എന്നിവയെല്ലാം ചെറിയ ചട്ടികളിൽ തിങ്ങിനിറഞ്ഞു  വളരുന്നു.  പിവിസി പൈപ്പിനുള്ളിൽ നടീൽമിശ്രിതം നിറച്ച ശേഷം കുത്തനെ ലംബമായി നിലത്തുറപ്പിച്ച്, പൈപ്പിനു ചുറ്റും നിറയെ ചെറു ദ്വാരങ്ങളിട്ട അതിലെല്ലാം പുല്ലിന്റെ ആകൃതിയിൽ വളരുന്ന ഹെമിഗ്രാഫിസ് നട്ടുണ്ടാക്കിയ ഹരിത സ്‌തംഭം ഈ വീട്ടമ്മയുടെ കലാവിരുതിന്റെ വിജയമുദ്രയായി ഉദ്യാനത്തിൽ തല ഉയർത്തി നിൽക്കുന്നു. വീടിനോടു ചേർന്ന്, ഭാഗികമായി തണൽ കിട്ടുന്നിടത്ത് ഒരു കുളമുണ്ട്. ഇതിനു ചുറ്റും ഇലച്ചെടികള്‍ നട്ടുവളര്‍ത്തി ഒപ്പം ഡ്രിഫ്റ്റ്വുഡും  സ്ഥാപിച്ചിരിക്കുന്നു. 

നന്നായി ഉണങ്ങിയ  ചാണകപ്പൊടി, വേപ്പിൻപിണ്ണാക്ക്, സ്റ്റെറാമീൽ ഇവയെല്ലാം ചേർത്തുണ്ടാക്കിയ കൂട്ടുവളമാണ്  ഇലച്ചെടികൾക്കു  കൊടുക്കുക. ഇത് മേൽമണ്ണുമായി ഇളക്കിച്ചേർത്താണ് വളം നൽകുന്നത്. റിംങ്‌ കമ്പോസ്റ്റ് സംഭരണിയില്‍നിന്ന്  ഊർന്നു വീഴുന്ന ദ്രാവകം(വാഷ്) ശേഖരിച്ചു പത്തിരട്ടി വെള്ളം ചേര്‍ത്തു നേർപ്പിച്ചതിൽ ഇൻഡോഫിൽ കുമിൾനാശിനി കലർത്തിയത് എല്ലാത്തരം അലങ്കാരച്ചെടികൾക്കും വളമായി  ഉപയോഗിക്കുന്നു.

പൂച്ചെടികൾ

ചെമ്പരത്തിയുടെ നാടൻ, സങ്കര ഇനങ്ങൾ, പല തരം ചെത്തി, യെസ്റ്റർ ഡേ – ടുഡേ - ടുമോറോ, യൂ ഫോർബിയ, ബൊഗൈൻവില്ല, ലന്റാനാ, മുല്ല, അഡീനിയം, സുഗന്ധരാജൻ തുടങ്ങി  പൂച്ചെടികളുടെ ശേഖരത്തിൽ പലതും ചട്ടികളിലാണ് പരിപാലിച്ചിട്ടുള്ളത്. ഹൈബ്രിഡ് ചെമ്പരത്തിയിൽ  രൂക്ഷമായി  കാണുന്ന മീലിബഗ് നിയന്ത്രിക്കാൻ മഴക്കാലത്തിനു മുൻപ് നന്നായി കമ്പു കോതിയ ശേ ഷം വേപ്പെണ്ണ– വെളുത്തുള്ളി എമൽഷൻ ആഴ്ചയിൽ ഒരിക്കൽ എന്ന കണക്കിൽ ചെടി മുഴുവന്‍ തളിച്ചു നൽകുന്നു. ചെടികൾ കരുത്തോടെ വളരാനും  നന്നായി പൂവിടാനും  മീനും ശർക്കരയും ചേർത്ത് സ്വന്തമായി  തയാറാക്കുന്ന ഫിഷ് - അമിനോ ആസിഡ് വളമാണ് അധികമായി ഉപയോഗി ക്കുക. ബൊഗൈൻവില്ലയും ചെമ്പരത്തിയും നന്നായി പൂവിടാന്‍ ആവശ്യാനുസരണം കൊമ്പു കോതി കുറ്റിച്ചെടിയായാണ്  വളർത്തുന്നത്. ബൊഗൈൻവില്ലയുടെ പൂക്കാലം കഴിഞ്ഞാൽപിന്നെ പുതിയ തളിർപ്പുകൾ ഉണ്ടാകാൻ പൂവിട്ട കമ്പുകൾ എല്ലാം മുറിച്ചു നീക്കും. ഈ തളിർപ്പുകളാണ് അടുത്ത സീസണിൽ  നന്നായി പൂവിടുക.

ഓർക്കിഡ് & ആന്തൂറിയം

ഡെൻഡ്രോബിയം, ഫലനോപ്സിസ്, ഗ്രൗണ്ട് ഓർക്കിഡ്‌സ്, ഡാൻസിങ് ഗേൾ, കാറ്റലീയ, ഫോ ക്സ്ടെയിൽ എന്നിവയാണ് ഈ ഉദ്യാനത്തിലെ മുഖ്യ ഓർക്കിഡ് ഇനങ്ങൾ. ഡെൻഡ്രോബിയം, ഫലനോപ്സിസ് ഓർക്കിഡുകൾ വീടിന്റെ ഒരു വശത്തുള്ള തണൽവലയ്ക്കുള്ളിലാണ് സംരക്ഷിച്ചി രിക്കുന്നത്. കൂടാതെ, ഡെൻഡ്രോബിയം വീടിന്റെ പല ഭാഗത്തായി സൺഷേഡിൽ തൂക്കുചട്ടികളി ലും, പിവിസി പൈപ്പ്കൊണ്ട് ഉണ്ടാക്കിയ തൂണുകളിലും പരിപാലിച്ചുവരുന്നു.

എണ്‍പതോളം ആന്തൂറിയം ചെടികൾ ചട്ടികളിലായി പാതി തണൽ കിട്ടുന്ന വിധത്തിൽ ഗ്രീൻനെറ്റ് ഉപയോഗിച്ച് ഒരുക്കിയ തണൽഗൃഹത്തിനുള്ളിലാണ് പരിപാലിച്ചിരിക്കുന്നത്. ഇവയിൽ കട്ട് ഫ്ലവർ ഇനങ്ങൾ കൂടാതെ, മിനിയേച്ചർ ആന്തൂറിയവും ഉണ്ട്. കട്ട് ഫ്ലവർ ഇനങ്ങള്‍ പിങ്ക്, ചുവപ്പ്, ഡബിൾ കളർ എന്നിങ്ങനെ പല നിറങ്ങളിലുണ്ട്. റിങ് കമ്പോസ്റ്റിൽനിന്നു ശേഖരിക്കുന്ന വാഷ് നേർപ്പിച്ചതാണ് ഓർക്കിഡിനും ആന്തൂറിയത്തിനും മുഖ്യവളം. കൂടാതെ, സ്വയം തയാറാക്കിയ പഞ്ചഗവ്യം നേർപ്പിച്ചത്, ഫിഷ്- അമിനോ ആസിഡ് വളം എന്നിവയും അലങ്കാരച്ചെടികൾക്കു നല്‍കുന്നുണ്ട്.

ബോൺസായ് ചെടികൾ

വീടിന്റെ ഒരു ഭാഗത്തു മുപ്പതോളം  ബോൺസായ് മരങ്ങൾ  പരിപാലിച്ചു വരുന്നു. ഇവയിൽ പേരാ ൽ, അരയാൽ, വാളൻപുളി, ഞാവൽ, മാവ്, സർപ്പപ്പാല, പിസ്‌റ്റ, അഡീനിയം എല്ലാം ഉൾപ്പെടുന്നു. സെമി അപ്പ്  റൈറ്റ്(ചരിഞ്ഞു നിവര്‍ന്നുള്ള) ബോൺസായ് ശൈലിയിലാണ് അധികം മരങ്ങളും വള ർത്തിയിരിക്കുന്നത്. മരങ്ങൾക്ക്  എല്ലാം തന്നെ ഒന്ന്– ഒന്നര അടി ഉയരമേയുള്ളൂ. ചട്ടിയുടെ മേൽഭാ ഗം അലങ്കാര വെള്ളാരങ്കല്ലുകൾ ഉപയോഗിച്ച് കൂടുതൽ മോടിയാക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണി ൽ മാവ്, വാളൻപുളി, ഞാവൽ എല്ലാം കായ്ച്ചിരുന്നു.  ബോൺസായ് ചെടികൾക്ക് പ്രത്യേക പരി പാലനമാണ്  നൽകുന്നത്. ബോൺസായ് ചെടികളുടെ അനാകർഷകമായ കമ്പുകൾ വളർന്നു വരുമ്പോൾത്തന്നെ മുറിച്ചു നീക്കി പ്രത്യേക ആകൃതി നിലനിർത്തും. . മറ്റു ചെടികൾക്കെന്നപോ ലെ ഇവയും ആവശ്യാനുസരണം നനയ്ക്കും. എന്നാല്‍  വല്ലപ്പോഴുമേ  വളം നൽകുകയുള്ളൂ.  രണ്ടു വർഷത്തിലൊരിക്കൽ ചട്ടിയിൽനിന്നു വേരുൾപ്പെടെ ചെടി പുറത്തെടുത്ത്  വേരുകൾ ആവശ്യാനുസരണം പ്രൂൺ ചെയ്ത് പുതിയ മിശ്രിതത്തിലേക്കു മാറ്റി നടും.   

ഫോൺ: 9388637127 

English summary: Award Winning Garden