ചെടികളുടെ വളർച്ചയ്ക്ക് ചെലവുകുറഞ്ഞതും എളുപ്പത്തിൽ തയാറാക്കാവുന്നതുമായ ഒട്ടേറെ ലളിത വളക്കൂട്ടുകളുണ്ട്. രാസവളങ്ങളെ മണ്ണിൽ നിന്ന് അകറ്റാനും പൂർണമായും ജൈവോൽപന്നങ്ങൾ വിളയിച്ചെടുക്കാനുമുള്ള ഈ വിദ്യകൾ നിരീക്ഷണങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും കർഷകർ തന്നെ കണ്ടുപിടിച്ചവയാണ്. അത്തരം ചില മാർഗങ്ങൾ പിന്നീട്

ചെടികളുടെ വളർച്ചയ്ക്ക് ചെലവുകുറഞ്ഞതും എളുപ്പത്തിൽ തയാറാക്കാവുന്നതുമായ ഒട്ടേറെ ലളിത വളക്കൂട്ടുകളുണ്ട്. രാസവളങ്ങളെ മണ്ണിൽ നിന്ന് അകറ്റാനും പൂർണമായും ജൈവോൽപന്നങ്ങൾ വിളയിച്ചെടുക്കാനുമുള്ള ഈ വിദ്യകൾ നിരീക്ഷണങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും കർഷകർ തന്നെ കണ്ടുപിടിച്ചവയാണ്. അത്തരം ചില മാർഗങ്ങൾ പിന്നീട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെടികളുടെ വളർച്ചയ്ക്ക് ചെലവുകുറഞ്ഞതും എളുപ്പത്തിൽ തയാറാക്കാവുന്നതുമായ ഒട്ടേറെ ലളിത വളക്കൂട്ടുകളുണ്ട്. രാസവളങ്ങളെ മണ്ണിൽ നിന്ന് അകറ്റാനും പൂർണമായും ജൈവോൽപന്നങ്ങൾ വിളയിച്ചെടുക്കാനുമുള്ള ഈ വിദ്യകൾ നിരീക്ഷണങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും കർഷകർ തന്നെ കണ്ടുപിടിച്ചവയാണ്. അത്തരം ചില മാർഗങ്ങൾ പിന്നീട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെടികളുടെ വളർച്ചയ്ക്ക് ചെലവുകുറഞ്ഞതും എളുപ്പത്തിൽ തയാറാക്കാവുന്നതുമായ ഒട്ടേറെ ലളിത വളക്കൂട്ടുകളുണ്ട്. രാസവളങ്ങളെ മണ്ണിൽ നിന്ന് അകറ്റാനും പൂർണമായും ജൈവോൽപന്നങ്ങൾ വിളയിച്ചെടുക്കാനുമുള്ള ഈ വിദ്യകൾ നിരീക്ഷണങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും കർഷകർ തന്നെ കണ്ടുപിടിച്ചവയാണ്. അത്തരം ചില മാർഗങ്ങൾ പിന്നീട് കാർഷികമേഖല ഒന്നാകെ ഏറ്റെടുത്ത് വിജയിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴും ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ ഓരോ കൃഷിയിടങ്ങളിലും നടക്കുന്നുമുണ്ട്. എളുപ്പത്തിൽ തയാറാക്കാവുന്ന ചില പോഷക വിദ്യകളെ പരിചയപ്പെടാം.

ഇഎം ലായനി 

ADVERTISEMENT

ചെടികളുടെ ആരോഗ്യത്തോടെയുള്ള വളർച്ചയ്ക്കും പ്രതിരോധശേഷിക്കും ഏറെ ഉത്തമമാണ് ഇഎം ലായനി അഥവാ ഇഫക്ടീവ് മൈക്രോ ഓർഗാനിസം. ഇഎം ലായനി കുറഞ്ഞ ചെലവിൽ വീട്ടിലുണ്ടാക്കാം.

മണ്ണിലെ സൂക്ഷ്മജീവികളുടെ എണ്ണം ഫലപ്രദമായ തോതിൽ നിലനിർത്താനുള്ള നൂതന സാങ്കേതികവിദ്യയാണിത്. ജൈവവസ്തുക്കൾ അതിവേഗം വിഘടിക്കാനും ഉപദ്രവകാരികളായ അണുക്കൾ നശിക്കാനും വിത്തുകൾ വേഗം മുളയ്ക്കാനും തൈകൾ വേഗം വളരാനുമെല്ലാം ഇഎം ലായനി സഹായിക്കുന്നു. ഈ ലായനി സസ്യവളർച്ചയ്ക്കും രോഗപ്രതിരോധത്തിനും വളരെ സഹായകരമാണ്.

ആവശ്യമായ ചേരുവകൾ: പഴുത്ത പപ്പായ - 1 കിലോഗ്രാം, മത്തങ്ങ - 1 കിലോഗ്രാം, വാഴപ്പഴം - 1 കിലോഗ്രാം, ശർക്കര - 1 കിലോഗ്രാം, കോഴിമുട്ട (നാടൻ) - 2 എണ്ണം, വെള്ളം - ചേരുവകൾ മുങ്ങിനിൽക്കാൻ പാകത്തിന് വേണ്ട അളവിൽ.

ഉണ്ടാക്കുന്ന വിധം: ഇത് വായു കടക്കാത്ത വിധത്തിലാണ് തയാറാക്കേണ്ടത്. അതിനാൽ നല്ല അടപ്പുള്ള പ്ലാസ്റ്റിക് പാത്രത്തിൽ വേണം ഇതു തയാറാക്കുവാൻ. പഴങ്ങൾ എല്ലാം നന്നായി പഴുത്തിരിക്കണം. കുരു ഉള്ള പഴങ്ങളുടെ കുരു കളയുക. എല്ലാം മിക്സിയിൽ തോൽ ഉൾപ്പെടെ നന്നായി അരച്ചെടുക്കണം. അരച്ചെടുത്ത പഴങ്ങളുടെ കുഴമ്പ്, ശർക്കര എന്നിവ പ്ലാസ്റ്റിക് പാത്രത്തിൽ ഇട്ടു നന്നായി കൂട്ടിയോജിപ്പിക്കുക. ചേരുവകൾ കലങ്ങാൻ പാകത്തിനു ശുദ്ധജലം ചേർത്തിളക്കുക. അതിന്റെ മുകളിൽ മുട്ട പൊട്ടിച്ചൊഴിക്കുക. പാത്രത്തിന്റെ 75 ശതമാനവും ഒഴിഞ്ഞുകിടക്കണം.

ADVERTISEMENT

മിശ്രിതം പാത്രത്തിൽ ആക്കിയതിനുശേഷം വളരെ നന്നായി അടച്ച് തണലിൽ വയ്ക്കുക. ആദ്യത്തെ 10 ദിവസങ്ങൾക്കുശേഷം അടപ്പുതുറന്നു നോക്കിയാൽ പാത്രത്തിനു മുകളിൽ വെളുത്ത പാട പോലുള്ള വസ്തു നിറഞ്ഞിരിക്കുന്നതായി കാണാൻ സാധിക്കും. ഇത് എടുത്തുകളഞ്ഞതിനു ശേഷം (പാട ഉണ്ടായില്ലെങ്കിൽ കുറച്ചുകൂടി ശർക്കര ചേർക്കാം) പാത്രം നന്നായി അടച്ച് വീണ്ടും 30 ദിവസം സൂക്ഷിക്കുക (ആകെ 40 ദിവസം) ഇങ്ങനെ തയാറാക്കുന്ന മിശ്രിതം അരിച്ചെടുത്തു കുപ്പികളിലോ ഭരണികളിലോ സൂക്ഷിക്കാം.

ഉപയോഗരീതി: ഈ ലായനി - 20 മില്ലിലീറ്റർ (5 ടീസ്‌പൂൺ), വെള്ളം - ഒരു ലീറ്റർ എന്ന അനുപാതത്തിൽ നേർപ്പിച്ച് ഉപയോഗിക്കാം. ഇതു വിത്തു പാകുവാനുളള മണ്ണിലും നാലില പ്രായം മുതലുള്ള എല്ലാ സസ്യങ്ങളുടെയും ചുവട്ടിലും ഒഴിച്ചാൽ വിത്തുകൾ ആരോഗ്യത്തോടെ വേഗം മുളയ്ക്കുകയും ചെടികളുടെ പുഷ്ടിയോടെയുള്ള വളർച്ചയെ ത്വരിതപ്പെടുത്തുകയും ചെടികൾക്കു രോഗപ്രതിരോധശേഷി നൽകുകയും ചെയ്യും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: ശുദ്ധമായ വെള്ളം ഉപയോഗിക്കണം. പഴങ്ങൾ തൊലിയോടെ ചേർക്കുന്നതാണ് കൂടുതൽ ഗുണകരം. അധികം പഴക്കമുള്ളതോ റഫ്രിജറേറ്ററിൽ വച്ചതോ ആയ കോഴിമുട്ട ഉപയോഗിക്കരുത്. ലായനി തയാറാക്കുന്ന പാത്രം വായു കടക്കാത്ത വിധം മുറുക്കി അടച്ചിരിക്കണം. മൂടി തുറക്കുന്നത് കുലുക്കാതെ മുറുകെപ്പിടിച്ച് വളരെ സാവധാനം വേണം. പാത്രത്തിന്റെ പകുതി ഭാഗമെങ്കിലും പുളിക്കൽ പ്രക്രിയ നടക്കുന്നതിന് ഒഴിഞ്ഞു കിടന്നിരിക്കണം. ഇഎം ലായനി ചെടികളിൽ തളിക്കുന്ന സമയത്തു മാത്രമെ വെള്ളം ചേർക്കാവൂ. ഇഎം ലായനി തയാറായതിനുശേഷം ആറു മാസത്തിനുള്ളിൽ ഉപയോഗിക്കുന്നതാണ് ഏറ്റവും ഗുണകരം. മൂടി തുറന്ന് ഇടയ്ക്ക് ഉള്ളിലുണ്ടാകുന്ന വാതകം പുറത്തു വിടണം. ദ്രാവക രൂപത്തിലുള്ള ഏതു സൂക്ഷ്മാണു വളം ഉപയോഗിക്കുമ്പോഴും അഞ്ചു ദിവസം മുമ്പും അഞ്ചു ദിവസം ശേഷവും ചെടികൾ നനച്ചിരിക്കണം. ദ്രാവക രൂപത്തിലുള്ള സൂക്ഷ്മാണു വളങ്ങൾ ഉപയോഗിക്കുന്നതിന് അഞ്ചുദിവസം മുമ്പും അഞ്ചു ദിവസം ശേഷവും കഴിവതും കീടനാശിനി ഉപയോഗിക്കാതിരുന്നാൽ നല്ലത്. വളങ്ങൾ ചെടികൾക്ക് ഒഴിച്ചതിനുശേഷം ചെടികളുടെ ചുവട്ടിൽ അൽപംകൂടി വെള്ളം ഒഴിക്കുന്നതു സൂക്ഷ്മാണുക്കൾ വേഗം മണ്ണിലേക്കും വേരുകളിലേക്കും ചെല്ലുന്നതിനു സഹായകമാണ്.

ഇഞ്ചിക്കഷായം

ADVERTISEMENT

ഒരേ സമയം ഔഷധവും സുഗന്ധവ്യജ്ഞനവുമാണ് ഇഞ്ചി. വിഭവങ്ങൾക്ക് രുചിയും മണവും കൂടാൻ നാം ഇഞ്ചി സ്ഥിരമായി ഉപയോഗിക്കാറുണ്ട്. ജലദോഷം, ചുമ, ഗ്യാസ്ട്രബിൾ തുടങ്ങിയ അസുഖങ്ങൾക്കുള്ള മരുന്നുമാണ് ഇഞ്ചി. മനുഷ്യനെപ്പോലെ ചെടികൾക്കും ഇഞ്ചി നല്ലൊരു ഔഷധമാണ്. അടുക്കളത്തോട്ടത്തിലെ പച്ചക്കറി ചെടികളെ നശിപ്പിക്കാനെത്തുന്ന വെള്ളീച്ച, ഇലപ്പേൻ, മുഞ്ഞ എന്നിവയെ തുരത്താൻ ഇഞ്ചി ഉപയോഗിച്ചുള്ള ലായനി മതി. നിഷ്പ്രയാസം നമ്മുടെ വീട്ടിൽ തന്നെ ഇവ തയാറാക്കുകയും ചെയ്യാം.

ആവശ്യമുള്ള സാധനങ്ങൾ: ഇഞ്ചി- ഒരു കഷ്ണം, പച്ചമഞ്ഞൾ- ചെറിയൊരു കഷ്ണം, കാന്താരി മുളക്- ഒരു പിടി, വെളുത്തുള്ളി- അഞ്ചോ ആറോ അല്ലി,  കായപ്പൊടി- ഒരു ടീസ്പൂൺ.

തയാറാക്കുന്ന വിധം: ആദ്യത്തെ നാലിനങ്ങളും മിക്സിയിൽ അരച്ച് അതൊരു കപ്പിലേക്ക് മാറ്റുക. ഇതിലേക്ക് കായപ്പൊടിയിട്ട ശേഷം ഒരു ലീറ്റർ വെള്ളം ചേർക്കുക. ഇതിനു ശേഷം നേരിട്ട് ചെടികളിൽ തളിക്കാം. സ്പ്രേയർ ഉപയോഗിച്ചാണ് തളിക്കുന്നതെങ്കിൽ ലായനി നല്ലപോലെ അരിക്കണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: ഇലയുടെ ഇരുവശത്തും ലായനി എത്തണം. വൈകുന്നേരം തളിക്കുന്നതാണ് നല്ലത്. ഗ്രോബാഗിൽ വളർത്തുന്ന ചെടികൾക്ക് ഇതു നല്ല പോലെ ഫലിക്കും. ചെറിയ അടുക്കളത്തോട്ടത്തിലും ടെറസ് കൃഷിയിലുമെല്ലാം ഇഞ്ചി ലായനി നല്ല പോലെ ഫലപ്രദമാകും. അസഹ്യമായ ഗന്ധം കുറവായതിനാൽ വീടുകളിൽ ഉപയോഗിക്കാൻ എളുപ്പമാണ്.

ചാണക വളക്കൂട്ട്

പച്ചച്ചാണകം (നാടൻ പശുവിന്റെ ആണെങ്കിൽ ഉത്തമം), ഗോമൂത്രം, കടല്ലപ്പിണ്ണാക്ക് തുടങ്ങിയവ ഉപയോഗിച്ചാണ് മികച്ച ജൈവവളം തയാറാക്കാനാകും.

ആവശ്യമുള്ള സാധനങ്ങൾ: പച്ചച്ചാണകം- 10 കിലോഗ്രാം, ഗോമൂത്രം- അഞ്ച് ലീറ്റർ, വെള്ളം- 100 ലീറ്റർ, കടലപ്പിണ്ണാക്ക്- ഒരു കിലോഗ്രാം, കറുത്ത ശർക്കര- 250 ഗ്രാം, മേൽമണ്ണ്- ഒരുപിടി

തയാറാക്കുന്ന വിധം: വെള്ളത്തിൽ മറ്റു ചേരുവകൾ ഇട്ട് നന്നായി ഇളക്കി ചേർക്കുക. എന്നിട്ട് തണലിൽ സൂക്ഷിച്ചു വയ്ക്കുക. ആദ്യത്തെ ഒരാഴ്ച ദിവസവും രാവിലെയും വൈകിട്ടും ഇളക്കണം. പിന്നീട് രണ്ടാഴ്ച ഇളക്കാതെ അടച്ചുവയ്ക്കണം. 21 ദിവസം കഴിയുമ്പോൾ ഈ മിശ്രിതം ഉപയോഗിക്കാൻ തയാറാകും. പത്തിരട്ടി വെള്ളത്തിൽ നേർപ്പിച്ച് ആഴ്ചയിലൊരിക്കൽ ചെടികളുടെ തടത്തിൽ ഒഴിച്ചു കൊടുക്കണം.

English summary: The preparation of organic liquid fertilizer