പഴങ്ങളും പച്ചക്കറികളും ലഭിക്കുന്നതിനായി പരമ്പരാഗതമായി ഗ്രാമങ്ങളെ ആശ്രയിക്കുന്നതാണല്ലോ നമ്മുടെ രീതി. എന്നാൽ, നഗരങ്ങളിലുള്ളവർ അടുക്കളത്തോട്ടങ്ങൾ വളർത്തിയെടുക്കുന്നതും ഒരു ഹോബിയായി കണക്കാക്കുന്നതും ശീലമായി മാറിയിട്ടുണ്ട്. ബാൽക്കണിയിൽ ഒന്നോ രണ്ടോ ഔഷധച്ചെടികൾ വളർത്തുന്നതും ഇപ്പോൾ സാധാരണമാണ്.

പഴങ്ങളും പച്ചക്കറികളും ലഭിക്കുന്നതിനായി പരമ്പരാഗതമായി ഗ്രാമങ്ങളെ ആശ്രയിക്കുന്നതാണല്ലോ നമ്മുടെ രീതി. എന്നാൽ, നഗരങ്ങളിലുള്ളവർ അടുക്കളത്തോട്ടങ്ങൾ വളർത്തിയെടുക്കുന്നതും ഒരു ഹോബിയായി കണക്കാക്കുന്നതും ശീലമായി മാറിയിട്ടുണ്ട്. ബാൽക്കണിയിൽ ഒന്നോ രണ്ടോ ഔഷധച്ചെടികൾ വളർത്തുന്നതും ഇപ്പോൾ സാധാരണമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഴങ്ങളും പച്ചക്കറികളും ലഭിക്കുന്നതിനായി പരമ്പരാഗതമായി ഗ്രാമങ്ങളെ ആശ്രയിക്കുന്നതാണല്ലോ നമ്മുടെ രീതി. എന്നാൽ, നഗരങ്ങളിലുള്ളവർ അടുക്കളത്തോട്ടങ്ങൾ വളർത്തിയെടുക്കുന്നതും ഒരു ഹോബിയായി കണക്കാക്കുന്നതും ശീലമായി മാറിയിട്ടുണ്ട്. ബാൽക്കണിയിൽ ഒന്നോ രണ്ടോ ഔഷധച്ചെടികൾ വളർത്തുന്നതും ഇപ്പോൾ സാധാരണമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഴങ്ങളും പച്ചക്കറികളും ലഭിക്കുന്നതിനായി പരമ്പരാഗതമായി ഗ്രാമങ്ങളെ ആശ്രയിക്കുന്നതാണല്ലോ നമ്മുടെ രീതി. എന്നാൽ,  നഗരങ്ങളിലുള്ളവർ അടുക്കളത്തോട്ടങ്ങൾ വളർത്തിയെടുക്കുന്നതും ഒരു ഹോബിയായി കണക്കാക്കുന്നതും ശീലമായി മാറിയിട്ടുണ്ട്.  ബാൽക്കണിയിൽ ഒന്നോ രണ്ടോ ഔഷധച്ചെടികൾ വളർത്തുന്നതും ഇപ്പോൾ സാധാരണമാണ്.  കോവിഡ്–ലോക്ഡൗൺ കാലത്ത് ഈ തരംഗം വ്യാപിക്കുകയും ചെയ്തു. പക്ഷേ, നഗരങ്ങളിൽ സ്ഥായിയായ കൃഷി മുന്നോട്ടു കൊണ്ടുപോകുന്നതിൽ ചില വെല്ലുവിളികളുണ്ട്. സ്ഥലം കണ്ടെത്തുക മാത്രമല്ല ഇവിടെ പ്രശ്‌നമാകുക. ജലസേചനമടക്കമുള്ള കാര്യങ്ങൾ വലിയ പണച്ചെലവുണ്ടാക്കുകയും ചെയ്യും.

ഇപ്പോഴത്തെ ഭക്ഷ്യ വിതരണ മാതൃകകളും ഉപഭോക്താക്കളുടെ ആരോഗ്യത്തിനു വൻ വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. രാസവസ്തുക്കളും കൃത്രിമ വസ്തുക്കളും അനിയന്ത്രിതമായി ഉപയോഗിക്കുന്നത് ആരോഗ്യത്തിനു വെല്ലുവിളികൾ ഉയർത്തും. ഇത്തരമൊരു സാഹചര്യത്തിലാണ് സമൂഹത്തിന് പ്രകൃതി സൗഹൃദവും രാസവസ്തുക്കൾ ഇല്ലാത്തതുമായ ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി ഒരു മലയാളിസംഘം രംഗത്തിറങ്ങിയത്.

ADVERTISEMENT

സംരംഭകനും മോബ്‌മീയുടെ സഹ സ്ഥാപകനുമായ അശ്വിൻ രാമചന്ദ്രൻ, കനക പോളീപാക്ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ നിതിൻകുമാർ, കാർഷിക സാങ്കേതികവിദ്യാ രംഗത്തു നിന്നു സംരംഭകയായി മാറിയ  പാർവതി ശശികുമാർ, ഈ സംരംഭത്തിനായി പ്രമുഖ ബഹുരാഷ്ട്ര കമ്പനിയിലെ ജോലി ഉപേക്ഷിച്ച, നിർമിത ബുദ്ധിയിൽ എം ടെക് ബിരുദമുള്ള അഖില രാംദാസ് എന്നിവർ ഈ നഗര ഹരിത ലക്ഷ്യത്തോടെ സ്ഥാപിച്ചതാണ് പ്ലാന്റ്മീ അഗ്രോ സൊല്യൂഷൻസ്.   

അസുന്തലിതമായ ജീവിതശൈലിയും ഗുണമേന്മയുള്ള വിഭവങ്ങളുടെ അഭാവവും മൂലം വർഷങ്ങളായി തങ്ങൾ ബുദ്ധിമുട്ടുകയായിരുന്നു എന്ന് പ്ലാന്റ്മീ അഗ്രോ സൊല്യൂഷൻസിന്റെ സഹസ്ഥാപക പാർവതി ശശികുമാർ പറഞ്ഞു. സന്തുലിതാവസ്ഥയ്ക്കായുള്ള ഈ അന്വേഷണമാണ് പ്ലാന്റ് മീ സ്ഥാപിക്കുന്നതിലേക്കു നയിച്ചത്.  

ADVERTISEMENT

തങ്ങൾ എന്താണു തങ്ങളുടെ തോട്ടത്തിൽ വളർത്താൻ ആഗ്രഹിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിൽ പ്ലാന്റ്മീ സൊല്യൂഷൻസിന്റെ സേവനം തിരഞ്ഞെടുക്കാം. 

കുട്ടികൾക്കായി പ്രത്യേക പ്ലാന്റർ കിറ്റ്

വെള്ളരി, തക്കാളി, കാപ്‌സിക്കം തുടങ്ങിയവ ഏറ്റവും മികച്ച രീതിയിൽ വളർത്തുന്നതിനു സഹായകമായ രീതിയിൽ വെള്ളവും പോഷകങ്ങളും പുനഃചംക്രമണം ചെയ്യാനും സ്ഥലം ലാഭിക്കാനും സഹായിക്കുന്ന ഡിസൈനാണ് ഡച്ച് ബക്കറ്റ്.  ചീര, പുതിന തുടങ്ങിയവയ്ക്കായി ന്യൂട്രിയന്റ് ഫിലിം സാങ്കേതികവിദ്യാ സംവിധാനവും ഹൈഡ്രോപോണിക് ഹോം കിറ്റും ഉപയോഗിക്കാം. ഇതിലെ ഭക്ഷ്യവസ്തുക്കൾക്കായുള്ള നിലവാരത്തിലുള്ള യുപിവിസി പൈപ്പുകളിലൂടെ, പോഷകമൂല്യമുള്ള ജലം ലഭ്യമാക്കുകയും ഉയർന്ന വിളവ് ലഭിക്കാൻ അവസരമൊരുക്കുകയും ചെയ്യും. ഇതിലൂടെ ജലം റീസൈക്കിൾ ചെയ്യാനും ജലം സംരക്ഷിക്കുന്നതിനും സാധിക്കും.  തുടർച്ചയായി വെള്ളം ഒഴുകുന്നത് വേരുകൾക്കു സമീപം ഉപ്പ് നിക്ഷേപമുണ്ടാകുന്നതു തടയുകയും ചെയ്യും. ഉന്നത നിലവാരമുള്ള വിത്തുകൾ, പോഷക സംവിധാനങ്ങൾ എന്നിവയുമായാണ് ഹോം കിറ്റ് എത്തുന്നത്. കർഷകർക്ക് ന്യൂട്രിയന്റ് ഫിലിം സാങ്കേതികവിദ്യാ സംവിധാനം പ്രവർത്തിപ്പിക്കാനും അതിലൂടെ പരമാവധി നേട്ടമുണ്ടാക്കാനുമായുള്ള പരിശീലനവും ലഭ്യമാണ്. 

ADVERTISEMENT

ഉയർന്ന ചൂട്, തണുപ്പ്, കീടങ്ങളുടെ ആക്രമണം തുടങ്ങിയവയാണ് നഗരങ്ങളിലെ കർഷകർ നേരിടുന്ന മറ്റൊരു വെല്ലുവിളി.  മികച്ച രീതിയിൽ സംരക്ഷണം നൽകാത്ത ടിൻഫോയിൽ മേൽക്കൂരകളാണ് പലരും ഉപയോഗിക്കാറുള്ളത്. പ്ലാന്റ്മീയുടെ പോളിഹൗസ് ഈ വെല്ലുവിളികൾക്കെല്ലാം ഒരൊറ്റ പരിഹാരം ലഭ്യമാക്കും.  ഇതോടൊപ്പം മെച്ചപ്പെട്ട വായു സഞ്ചാരം കാറ്റ് പുറത്തേക്കു പോകാനുള്ള സൗകര്യം തുടങ്ങി, പഴവർഗങ്ങൾക്ക് ഗുണകരമായ അധിക നേട്ടങ്ങളും ലഭിക്കും.  

നഗരങ്ങളിലെ ശരാശരി കർഷകർക്ക് പരമാവധി നേട്ടമുണ്ടാക്കാനാവും വിധം സാങ്കേതികവിദ്യയുടേയും ശക്തമായ ഗവേഷണത്തിന്റേയും പിൻബലത്തിലാണ് പ്ലാന്റ്മീയുടെ സേവനങ്ങൾ ലഭ്യമാക്കിയിട്ടുള്ളതെന്ന് സിഒഒ നിതിൻകുമാർ പറഞ്ഞു. 

തങ്ങളുടെ മുന്നിലെ പാത്രത്തിലെത്തുന്ന ഭക്ഷണം പോഷക സമ്പുഷ്ടവും വിഷവിമുക്തമായതും ആണെന്ന് ഉറപ്പാക്കാനുള്ള ഫലപ്രദമായൊരു മാർഗമാണ് വീട്ടിലെ തോട്ടം.  ഇതിനുള്ള ഏറ്റവും മികച്ച രീതികളാണ് പ്ലാന്റ്മീ അവതരിപ്പിക്കുന്നത്. ഗുണമേന്മ പരിശോധിച്ച വിത്തുകൾ, ഭാഗികമായി വളർത്തിയ ചെടികൾ തുടങ്ങിയവ കുറഞ്ഞ തോതിൽ മാത്രം സംരക്ഷണം മതിയെന്ന നിലയാണ് ലഭ്യമാക്കുന്നത്. വളർത്തുന്നവർക്കും ഉപഭോക്താക്കൾക്കും ഭക്ഷ്യ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് പ്ലാന്റ്മീ മാനേജിങ് ഡയറക്ടറും സിഇഒയുമായ അശ്വിൻ രാമചന്ദ്രൻ പറഞ്ഞു. ആവശ്യത്തിൽ കൂടുതൽ ഉൽപാദിപ്പിക്കുന്ന കർഷകരിൽ നിന്നു തിരിച്ചു വാങ്ങുന്ന പദ്ധതി കേരളത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും മികച്ച സ്റ്റാർട്ടപ് മേഖലകളിൽ ഒന്നായി ഇന്ത്യയെ മാറ്റിയെടുക്കുന്നതിനുള്ള അലയൻസ് ഡിജിറ്റൽ ഇന്ത്യ ഫൗണ്ടേഷന്റെ മെംബർ ആയി അടുത്തിടെ പ്ലാന്റ്മീ അഗ്രോ സൊല്യൂഷൻസിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായ അശ്വിൻ രാമചന്ദ്രനെ തിരഞ്ഞെടുത്തിരുന്നു.

English summary: Plant Me Agro for Urban farmers