നൂറോളം പയറിനങ്ങൾ കൈവശമുള്ള കർഷകൻ: പയറിനങ്ങളുടെ കാവലാളായി നാരായണൻ
നൂറോളം പയറിനങ്ങളുടെ അപൂര്‍വ വിത്തുശേഖരം. അവയില്‍ 90 ഇനങ്ങള്‍ കൃഷിചെയ്തു വിത്തു വിതരണം. കാസർകോട് ആയമ്പാറ കപ്പണക്കാൽ നാരായണൻ കണ്ണാലയമാണ് തന്റെ 9 ഏക്കർ കൃഷിയിടം പയറിനങ്ങളുടെ മ്യൂസിയമായി കാത്തുസൂക്ഷിക്കുന്നത്. യുനെസ്കോ 2016ൽ രാജ്യാന്തര പയർവർഷമായി ആചരിച്ചതാണ് പയർവിത്തു ശേഖരം എന്ന ആശയത്തിലേക്കു നാരായണനെ

നൂറോളം പയറിനങ്ങളുടെ അപൂര്‍വ വിത്തുശേഖരം. അവയില്‍ 90 ഇനങ്ങള്‍ കൃഷിചെയ്തു വിത്തു വിതരണം. കാസർകോട് ആയമ്പാറ കപ്പണക്കാൽ നാരായണൻ കണ്ണാലയമാണ് തന്റെ 9 ഏക്കർ കൃഷിയിടം പയറിനങ്ങളുടെ മ്യൂസിയമായി കാത്തുസൂക്ഷിക്കുന്നത്.
യുനെസ്കോ 2016ൽ രാജ്യാന്തര പയർവർഷമായി ആചരിച്ചതാണ് പയർവിത്തു ശേഖരം എന്ന ആശയത്തിലേക്കു നാരായണനെ നയിച്ചത്. വിത്തു തേടിയുള്ള യാത്രയിൽ ഡോ. എം.എസ്.സ്വാമിനാഥൻ ഫൗണ്ടേഷനും മറുനാടുകളിലും വിദേശത്തുമുള്ള സുഹൃത്തുക്കളും സഹായിച്ചു. ഇങ്ങനെ കിട്ടിയതും കൈവശമുണ്ടായിരുന്ന പരമ്പരാഗത നാടന്‍ ഇനം വിത്തുകളും നട്ടു മുളപ്പിച്ചു. ഇന്നു നാരായണന്‍ വിത്തുകൾ കര്‍ഷകര്‍ക്കു സൗജന്യമായി നൽകുന്നതോടൊപ്പം അടുത്ത തലമുറയുടെ അറിവിലേക്കായി വിത്തുകള്‍ കുപ്പികളില്‍ സൂക്ഷിച്ചുവയ്ക്കുന്നു. കര്‍ഷകരും കൃഷിശാസ്ത്രജ്ഞരും കാർഷിക സർവകലാശാല, കോളജ്, സ്കൂൾ വിദ്യാർഥികളും ഈ കൃഷിയിടത്തില്‍ നിത്യസന്ദര്‍ശകര്‍. തന്റെ വിത്തുബാങ്ക് കർഷകർക്കു സ്വന്തമാണെന്നു നാരായണൻ. വിത്തു വില്‍പനയില്ല. എന്നാല്‍ കൃഷിക്കായി നല്‍കും. അത്രയും വിത്തു തിരിച്ചു നല്‍കണമെന്ന ഉപാധിയോടെ.
കപ്പ പയർ, കൊമ്പുകുത്തി, തത്തമ്മച്ചുണ്ടൻ, പിരിയൻ, പുള്ളി, കുറ്റിപ്പയർ വലിയ മണി, കുറ്റിപ്പയർ ഓറഞ്ച്, കുറ്റിപ്പയർ ബ്രൗൺ, വെള്ളപ്പുള്ളി, പച്ചയിൽ വയലറ്റ് വര (പാണ്ടൻ), കുറ്റി വയലറ്റ് വലുത്, കുറ്റിപ്പയർ റോസ്, കുറ്റിപ്പയർ പ്രാവ് നിറം, ചന്ദന നിറമുള്ളത്, വള്ളിപ്പയർ വയലറ്റ്, കറുപ്പ്, ചുവപ്പ് ചുണ്ടൻ, മഞ്ഞപ്പയർ, ചന്ദനനിറമുള്ള ചെറിയ മണി, വലിയ മണി, കുരുത്തോല, കനകമണി, കുളത്താട, കുളത്താട–2, ചതുരപ്പയർ, കൊടുങ്ങല്ലൂർ ലോക്കൽ, വള്ളിപ്പയർ കറുപ്പ്, വെള്ളായി കോതി, കുരങ്ങൻ പയർ, പാലക്കാടൻ, കാരാമണി, നീളൻ പയർ ചുവപ്പ്, വെള്ളരിപ്പയർ, വൈറ്റ് ബീൻസ്, ജാൻസി പയർ, കേളു പയർ, മഞ്ഞപ്പയർ, നീളൻ പയർ വെള്ള, നീളൻ പയർ–2, നീളൻ പയർ –3, ബ്രൗൺ കാസർകോട് ലോക്കൽ, കൊത്തമര, പേരില്ലാത്തവൻ, അനശ്വര, കറുത്ത പുള്ളി, കറുത്ത ബീൻസ്, കനകമണി കുറ്റി, മീറ്റർ പയർ, കുറ്റി ബ്രൗൺ, കുറ്റി ബ്രൗൺ–2, കഞ്ഞിക്കുഴിച്ചുവപ്പ്, ജ്യോതിക, കാർകൂന്തൽ, അസം ലോക്കൽ എന്നിങ്ങനെ പോകുന്നു പയർ ശേഖരത്തിലെ ഇനങ്ങള്‍.
തത്തമ്മച്ചുണ്ടൻ പയറിന്റെ അറ്റം തത്തയുടെ കൊക്കുപോലെ ചുവന്നിരിക്കും. സുന്ദരിപ്പയർ രാജസ്ഥാന്‍ കാരിയാണ്. കപ്പയുടെ ചുറ്റും നന്നായി വളരുന്നതാണ് കപ്പപ്പയർ. പയര്‍വിത്തു സംരക്ഷണത്തിനാണ് പ്രാധാന്യം നൽകുന്നതെങ്കിലും മിക്കവിളകളും കൃഷിചെയ്യുന്നുണ്ട് നാരായണൻ. നരമ്പൻ, പാവയ്ക്ക, വെണ്ട, വാഴ, വെള്ളരി, ചീര, പച്ചമുളക്, പടവലം, മത്തൻ, വിവിധ ഇനം നാരകം, ഇഞ്ചി, മഞ്ഞൾ, കറിവേപ്പ്, റബർ, നെല്ല്, തെങ്ങ്, കമുക്, കീടനിയന്ത്രണ പുഷ്പങ്ങൾ, ഫലവൃക്ഷങ്ങള്‍, ഔഷധസസ്യങ്ങൾ എന്നിവയെല്ലാമുണ്ട്.
കൃഷിവകുപ്പിന്റെയും യുഇഎ സൗഹൃദ സംഘത്തിന്റെയുമടക്കം ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. നിയമസഭ ജേണലിൽ നാരായണന്റെ കൃഷിയും വിത്തുകളും സംബന്ധിച്ചു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പത്രപ്രവർത്തകനും നാടകപ്രവർത്തകനും കൂടിയാണ് നാരായണൻ.
കാസർകോട് കുള്ളൻ പശുവിനെ വളര്‍ത്തുന്നുണ്ട്. അതിന്റെ ചാണകവും മൂത്രവും മഹാഗണി മരങ്ങളുടെ ഇലയും കംപോസ്റ്റ്, എല്ലുപൊടി, മീൻവെള്ളം, കടലപ്പിണ്ണാക്ക്, ജീവാമൃതം, പഞ്ചഗവ്യം എന്നിവയും കൃഷിക്കു വളം. കൃഷിയിൽ സഹായിക്കാൻ അമ്മ പി.ശാന്ത, ഭാര്യ പി.ശ്രീജ, മക്കൾ ഹരിശാന്ത്, ജയശാന്ത് എന്നിവരുമുണ്ട്.
ഫോണ്‍: 9961181025