ആകെ പത്തേക്കർ കൃഷിയിടമാണ് ഉണ്ണിക്കൃഷ്ണനുള്ളത്. മൂന്നരയേക്കറിൽ നെൽകൃഷിയും അ‍ഞ്ചേക്കറോളം തെങ്ങ്, കമുക്, അടയ്ക്ക, വാഴ എന്നിവയുമുണ്ട്. എന്നാൽ ബാക്കി ഒന്നരയേക്കറിലെ പച്ചക്കറിക്കൃഷിയാണ് തന്റെ മുഖ്യവരുമാനമെന്ന് അദ്ദേഹം പറയുന്നു. ഇത്രയും കുറച്ചു സ്ഥലത്തുനിന്ന് പ്രതിവർഷം 30 ടൺ പച്ചക്കറിയാണ്

ആകെ പത്തേക്കർ കൃഷിയിടമാണ് ഉണ്ണിക്കൃഷ്ണനുള്ളത്. മൂന്നരയേക്കറിൽ നെൽകൃഷിയും അ‍ഞ്ചേക്കറോളം തെങ്ങ്, കമുക്, അടയ്ക്ക, വാഴ എന്നിവയുമുണ്ട്. എന്നാൽ ബാക്കി ഒന്നരയേക്കറിലെ പച്ചക്കറിക്കൃഷിയാണ് തന്റെ മുഖ്യവരുമാനമെന്ന് അദ്ദേഹം പറയുന്നു. ഇത്രയും കുറച്ചു സ്ഥലത്തുനിന്ന് പ്രതിവർഷം 30 ടൺ പച്ചക്കറിയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആകെ പത്തേക്കർ കൃഷിയിടമാണ് ഉണ്ണിക്കൃഷ്ണനുള്ളത്. മൂന്നരയേക്കറിൽ നെൽകൃഷിയും അ‍ഞ്ചേക്കറോളം തെങ്ങ്, കമുക്, അടയ്ക്ക, വാഴ എന്നിവയുമുണ്ട്. എന്നാൽ ബാക്കി ഒന്നരയേക്കറിലെ പച്ചക്കറിക്കൃഷിയാണ് തന്റെ മുഖ്യവരുമാനമെന്ന് അദ്ദേഹം പറയുന്നു. ഇത്രയും കുറച്ചു സ്ഥലത്തുനിന്ന് പ്രതിവർഷം 30 ടൺ പച്ചക്കറിയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആകെ പത്തേക്കർ കൃഷിയിടമാണ് ഉണ്ണിക്കൃഷ്ണനുള്ളത്. മൂന്നരയേക്കറിൽ നെൽകൃഷിയും അ‍ഞ്ചേക്കറോളം തെങ്ങ്, കമുക്, അടയ്ക്ക, വാഴ എന്നിവയുമുണ്ട്. എന്നാൽ ബാക്കി ഒന്നരയേക്കറിലെ പച്ചക്കറിക്കൃഷിയാണ് തന്റെ മുഖ്യവരുമാനമെന്ന് അദ്ദേഹം പറയുന്നു. ഇത്രയും കുറച്ചു സ്ഥലത്തുനിന്ന് പ്രതിവർഷം 30 ടൺ പച്ചക്കറിയാണ് വിപണിയിലെത്തിക്കുന്നത്. അതും പ്രീമിയം വിലയ്ക്ക്. കിലോയ്ക്ക്  കുറഞ്ഞത് 30 രൂപ ശരാശരിവില കണക്കാക്കിയാൽപോലും 9 ലക്ഷം രൂപ വരുമാനം കിട്ടുന്നുണ്ടെന്ന് ഉണ്ണിക്കൃഷ്ണൻ. ഉൽപാദനച്ചെലവാകട്ടെ,  2 ലക്ഷം രൂപ മാത്രം. 

ഒന്നരയേക്കർ എട്ടരയേക്കറിനെ തോൽപിക്കുന്നതു പോളിഹൗസോ ഹൈഡ്രോപോണിക്സോ  വഴിയല്ല, തുറസ്സായ സ്ഥലത്തെ കൃത്യതാകൃഷിയിലൂടെ. സാങ്കേതികത്തികവാണ് ഉണ്ണിക്കൃഷ്ണന്റെ പച്ചക്കറിക്കൃഷിയുടെ മുഖമുദ്ര. കേവലം ഒന്നരയേക്കറിലെ കൃഷിയിലൂടെ  ഇന്ത്യയിലെ ഏറ്റവും മികച്ച പച്ചക്കറിക്കർഷകനായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ രഹസ്യവും ഈ മികവുതന്നെ. കംപ്യൂട്ടർ ഹാർഡ്‌വേർ മേഖലയിൽ പ്രവർത്തിച്ചിരുന്ന ഉണ്ണിക്കൃഷ്ണൻ അച്ഛനിൽനിന്നു കൃഷി ഏറ്റെടുത്തിട്ട് 12 വർഷമേ ആയിട്ടുള്ളൂ. ആദ്യ വർഷങ്ങളില്‍ കൃഷി തുടർച്ചയായി നഷ്ടത്തിൽ കലാശിച്ചു. അപ്പോഴാണ് കേരള കാർഷിക സർവകലാശാലയിലെ ഡോ. സി.നാരായണൻകുട്ടിയെ പരിചയപ്പെട്ടത്. അദ്ദേഹമാണ് കൃത്യതാക്കൃഷിയുടെ സാധ്യതകൾ ഉണ്ണിക്കൃഷ്ണനെ പഠിപ്പിച്ചത്. അദ്ദേഹത്തിന്റെ ഉപദേശങ്ങൾ അതേപടി നടപ്പാക്കിയ ഉണ്ണിക്കൃഷ്ണനു പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.

വിളവെടുത്ത പച്ചക്കറികൾ വിൽപനയ്ക്കു തയാറാക്കുന്നു
ADVERTISEMENT

എന്നും വില്‍ക്കാന്‍ ഉല്‍പന്നം 

കൃഷിയിടം രണ്ടായി തിരിച്ചാണ് ഇവിടെ കൃഷി. ഒരു ഭാഗത്തെ കൃഷി അവസാനിക്കുമ്പോഴേക്കും  അടുത്ത ഭാഗം പൂവിട്ടിരിക്കും.  ഓരോ ഭാഗത്തും കുറഞ്ഞത് 10 വിളകൾക്ക് സ്ഥലം കണ്ടെത്തും. ഒരു വിളയും അമിതതോതില്‍ ചെയ്യില്ല. അതുകൊണ്ടുതന്നെ വിപണിയിൽ ഏതെങ്കിലും പച്ചക്കറിയിനത്തിന്റെ പ്രളയമുണ്ടാകുന്നത് ഉണ്ണിക്കൃഷ്ണനെ ബാധിക്കില്ല. ഇവിടെനിന്നു പതിവായി പച്ചക്കറിയെടുക്കുന്ന സൂപ്പർ മാർക്കറ്റുകൾ വിപണിവിലയെക്കാള്‍ അധികവില നൽകുകയും ചെയ്യും. ചില കടകളിൽ ഉണ്ണിക്കൃഷ്ണന്റെ കൃഷിയിടത്തിലെ പച്ചക്കറിയാണെന്നു പ്രത്യേകം ബാനർ കെട്ടാറുണ്ടത്രെ. ഇപ്രകാരം 3 സീസ ണുകളിലായി 6 തവണയാണ് കൃഷിയിറക്കുക. കൂടാതെ, നെല്ല് കൊയ്ത ശേഷം പാടത്ത് വെള്ളരിവർഗവിളകളും നടാറുണ്ട്. മണ്ണ് കോരി ബെഡ് ഉണ്ടാക്കിയശേഷം അതിനു നടുവിലൂടെ കുമ്മായവും ജൈവ വളങ്ങളും ചേർത്ത്  തുള്ളിനനസംവിധാനം സ്ഥാപിക്കുന്നു. ഒരു ചുവടിന് 2 കിലോ വീതം ജൈവവളം ചേർത്താൽ പിന്നെ ഒരു വർഷത്തെ 3 കൃഷികൾക്കും അതു മതി.  ആവർത്തിച്ചുവരുന്ന കൂലിച്ചെലവ് ഒഴിവാക്കാം. 2 കിലോ ജൈവവളമിശ്രിതത്തിന് 6 രൂപ ചെലവ് കണക്കാക്കാം. തുടർന്ന്  മൾചിങ് ഷീറ്റ്കൊണ്ടു മൂടുന്ന വാരങ്ങളിൽ ദ്വാരങ്ങളിട്ട് തൈകൾ പാകുന്നു. അടിവളമിട്ടു തയാറാക്കിയ ബെഡിൽ നടുന്ന ഒരു ചുവട് പച്ചക്കറിക്ക് അടുത്ത 100 ദിവസത്തെ ഫെർട്ടിഗേഷന് 2 രൂപ മാത്രമേ ചെലവ് വരൂ. അതേസമയം ഒരു ചെടിയിൽനിന്ന് കുറഞ്ഞത് 2 കിലോ  വിളവു കിട്ടും. സെന്റിൽ 100 ചെടിവരെ നടാം– കൃത്യതാക്കൃഷിയുടെ ഇക്കണോമിക്സ് ഉണ്ണിക്കൃഷ്ണൻ ലളിതമായി വിശദീകരിച്ചു.  വിവിധ ഇനങ്ങളുടെ ഉൽപാദനച്ചെലവുകൾ തമ്മിൽ കാര്യമായ അന്തരമില്ലെന്നും  ഉൽപാദനക്ഷമത കുറവായ ഇനങ്ങൾക്ക് വില കൂടുതലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൈവവളവും വേപ്പിൻപിണ്ണാക്കും ട്രൈക്കോഡെർമയുമൊക്കെ കൂട്ടിക്കലർത്തിയ അടിവളം നൽകിയാൽ പിന്നെ തൈകൾക്ക് എന്തിന്റെ കുറവാണുള്ളതെന്നു  മാത്രം നിരീക്ഷിക്കുകയും അവ മാത്രം വേണ്ടത്ര നൽകുകയുമാണ് വേണ്ടത്. അല്ലാതെ വളപ്രയോഗത്തിനു വേണ്ടിയുള്ള വളപ്രയോഗത്തോട് അദ്ദേഹത്തിനു യോജിപ്പില്ല. 

കൃഷിച്ചെലവ് ഓരോ വർഷവും വർധിക്കുന്നുണ്ടെങ്കിലും പച്ചക്കറിവില ആനുപാതികമായി കൂടുന്നില്ല. മാത്രമല്ല, പല ഇനങ്ങൾക്കും 10 വർഷം മുൻപുള്ള വിലയാണ് ഇപ്പോഴും. അതിനാൽ പരമാവധി ഉൽപാദനക്ഷമത നേടിയാലേ കൃഷിക്കാരനു പിടിച്ചുനിൽക്കാനാകൂ എന്ന് ഉണ്ണിക്കൃഷ്ണൻ പറയുന്നു. ഇതിന് ഫെർട്ടിഗേഷനും പുതയിടലും മാത്രം മതിയാകില്ല. ഓരോ ഇനം പച്ചക്കറിക്കുമുള്ള  പോഷകലഭ്യതക്കുറവ്  അവയുടെ ബാഹ്യലക്ഷണങ്ങളിലൂടെ തിരിച്ചറിയാൻ കഴിയും. പ്രധാന മൂലകങ്ങൾ മുതൽ സൂക്ഷ്മ മൂലകങ്ങൾവരെയുള്ളവയുടെ അപര്യാപ്തത നിരീക്ഷണത്തിലൂടെ തിരിച്ചറിയാൻ കർഷകരെ പ്രാപ്തരാക്കിയാൽ കൃത്യതാക്കൃഷി വൻവിജയമാകുമെന്ന് ഉണ്ണിക്കൃഷ്ണൻ ചൂണ്ടിക്കാട്ടി.  

കൃത്യതാരീതിയിൽ മുളകുകൃഷി

ഗുണമേന്മയിലൂടെ വിപണി

ADVERTISEMENT

ഒന്നരയേക്കറിലെ വൃക്ഷവിളകൾ ഒഴിവാക്കി ബാക്കിയുള്ള സ്ഥലത്തുനിന്ന് 6 കൃഷികളിലായി 30 ടണ്ണിലേറെ പച്ചക്കറിയാണ് വർഷംതോറും ഇദ്ദേഹം ഉൽപാദിപ്പിക്കുന്നത്. 5 വർഷമായി ഇതാണ് സ്ഥിതി. ആകെ ഉൽപാദനത്തിന്റെ മൂന്നിലൊന്ന് ഹോർട്ടികോർപിനു നൽകുന്ന ഉണ്ണിക്കൃഷ്ണൻ ബാക്കി തൃശൂർ നഗരത്തിലെ വിവിധ സൂപ്പർ മാർക്കറ്റുകൾക്കു നൽകുന്നു. ആദ്യ വർഷങ്ങളിൽ വിപണി അന്വേഷിച്ചു കണ്ടെത്തേണ്ടിവന്നു. എന്നാൽ ഇപ്പോൾ വിളവെടുത്ത് വീട്ടിൽ വയ്ക്കുകയേയുള്ളൂ. സൂപ്പർ മാർക്കറ്റുകാർ തേടിയെത്തിക്കൊള്ളും. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. നിലവാരത്തിലുള്ള നിഷ്കർഷയാണ് വിപണിയില്‍ പ്രിയം നേടാന്‍  വേണ്ടതെന്ന് അദ്ദേഹം പറയുന്നു. വിളകൾക്കാവശ്യമായ പോഷകങ്ങൾ കൃത്യമായി നൽകിയാൽ പച്ചക്കറികളുടെ നിലവാരം താനേ മെച്ചപ്പെടും. പണ്ടൊക്കെ ഓരോ വിളവെടുപ്പിലും ശരിയായ ആകൃതിയില്ലാത്ത 30 ശതമാനത്തോളം കായ്കൾ തെരഞ്ഞു മാറ്റേണ്ടിവരുമായിരുന്നു. എന്നാൽ പോഷകക്രമം കൃത്യമായതോടെ അത്തരം വികൃതക്കായ്കൾ ഒരു ശതമാനത്തിൽ താഴെയായി. 

വെർട്ടിക്കൽ രീതിയിൽ പന്തൽ

മറക്കരുത്  മണ്ണുപരിശോധന

മണ്ണുപരിശോധനയാണ് വാണിജ്യക്കൃഷിയിലെ ഉൽപാദനക്ഷമതയും  ആദായക്ഷമതയും മെച്ചപ്പെടുത്തുന്ന മറ്റൊരു ഘടകം. പോഷകലഭ്യത പരിശോധിച്ചറിഞ്ഞശേഷം വളപ്രയോഗം നടത്തുന്ന വിളകളിൽ കീട, രോഗശല്യം  തീരെ കുറവാണെന്നും ഉണ്ണിക്കൃഷ്ണന്റെ അനുഭവം. ഫിറമോൺ കെണികളും  നീല– മഞ്ഞ കെണികളുമൊക്കെ ഉപയോഗിച്ചാൽ വിഷരഹിത പച്ചക്കറി വിപണിയിലെത്തിക്കാമെന്നും അദ്ദേഹം ചൂണ്ടി ക്കാട്ടുന്നു. 

ഒരു ഏക്കറിൽ കൃത്യതാക്കൃഷി ചെയ്യാന്‍ 70,000 രൂപയുടെ അടിസ്ഥാനസൗകര്യം ഏർപ്പെടുത്തേണ്ടി വരും. എന്നാൽ ഈ സൗകര്യം 10 വർഷമെങ്കിലും ആവർത്തിച്ച് ഉപയോഗിക്കാനാകും. തുള്ളിനന സംവിധാനം ഒരുക്കുന്നതിനും അഴിച്ചുമാറ്റുന്നതുമൊക്കെ കൃഷിക്കാർക്ക് സ്വയം ചെയ്യാനാകാണം. ചെലവ് കുറയ്ക്കുന്നതിനു മാത്രമല്ല, അറ്റകുറ്റപ്പണികൾ യഥാസമയം ചെയ്യാനും ഇതാവശ്യമാണ്.

ADVERTISEMENT

മികച്ച വിലയുള്ള വിളകള്‍

മികച്ച വില കിട്ടുന്ന വിളകൾ കണ്ടെത്തി കൃഷി ചെയ്യുന്നതും  വരുമാനം വർധിപ്പിക്കാൻ ആവശ്യമാണെ ന്ന് ഉണ്ണിക്കൃഷ്ണൻ ചൂണ്ടിക്കാട്ടി. ഒരു േനന്ത്രക്കുലയ്ക്ക് 800 രൂപയാണ് കിട്ടുക. ഇതിനു രോഗം, കാറ്റ് എന്നിവ മൂലമുള്ള വിളനാശഭീഷണി  ഏറെ.  അതേ സ്ഥാനത്ത് ശരിയായി പരിപാലിക്കുന്ന മാലിമുളകി ൽനിന്ന് 4 കിലോ വിളവു കിട്ടും. ഒരു കിലോയ്ക്ക്  500 രൂപ കണക്കാക്കിയാൽപോലും 2000 രൂപ ഉറപ്പ്. ഇക്കാരണത്താൽ നേന്ത്രവാഴക്കൃഷി നാമമാത്രമാക്കിയിരിക്കുകയാണ് ഉണ്ണിക്കൃഷ്ണൻ.  

അനുഭവപാഠം

വെർട്ടിക്കൽ പന്തല്‍ പ്രയോജനപ്പെടുത്തി പാവലും പടവലവുംപോലുള്ള പന്തൽവർഗവിളകൾ ഒരു സെന്റിൽനിന്ന് ഒരു വർഷം ഒരു ടൺ ഉൽപാദിപ്പിക്കാനാകുമെന്ന് ഉണ്ണിക്കൃഷ്ണൻ. 3 കൃഷിയായാല്‍ ആണ് ഇത്രയും വിളവ്. അതായത് 10 സെന്റ് മാത്രമുള്ളയാൾക്കും പ്രതിവർഷം 10 ടൺ പച്ചക്കറി ഉൽപാദിപ്പിക്കാനാകും.

English summary: Farmer earning 39 lakh rupees a year from vegetables