വളമായും നടീൽമിശ്രിതമായും ഉപയോഗിക്കാമെന്നതാണ് തൊടുപുഴ നെടിയശാലയിലെ എസ്.കെ.ഹരി വികസിപ്പിച്ച എക്കോ ത്രൈവിന്റെ മികവ്. ഏറെ പരീക്ഷണങ്ങൾക്കൊടുവിൽ തയാറാക്കിയ ഈ നടീൽമിശ്രിതത്തിന് കൃഷിവകുപ്പിന്റെ ലൈസൻസുണ്ട്. തീരെ ഭാരം കുറഞ്ഞതും എന്നാൽ മികച്ച കായികവളർച്ച സമ്മാനിക്കുന്നതുമാണ് എക്കോ ത്രൈവ് എന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളമായും നടീൽമിശ്രിതമായും ഉപയോഗിക്കാമെന്നതാണ് തൊടുപുഴ നെടിയശാലയിലെ എസ്.കെ.ഹരി വികസിപ്പിച്ച എക്കോ ത്രൈവിന്റെ മികവ്. ഏറെ പരീക്ഷണങ്ങൾക്കൊടുവിൽ തയാറാക്കിയ ഈ നടീൽമിശ്രിതത്തിന് കൃഷിവകുപ്പിന്റെ ലൈസൻസുണ്ട്. തീരെ ഭാരം കുറഞ്ഞതും എന്നാൽ മികച്ച കായികവളർച്ച സമ്മാനിക്കുന്നതുമാണ് എക്കോ ത്രൈവ് എന്നു ഹരി.

ചകിരിച്ചോർ കംപോസ്റ്റ്, ചാണക കംപോസ്റ്റ്, കക്കപ്പൊടി, മുട്ടത്തോടുപൊടി, വേപ്പിൻപിണ്ണാക്ക് എന്നിവയാണ് ചേരുവകൾ. നന്നായി പൊടിച്ചശേഷം അരിച്ചെടുക്കുന്നതിനാൽ പൂർണമായും പൊടിരൂപത്തിലുള്ള മിശ്രിതം. അമ്ല-ക്ഷാര നില 6.5 ആയതിനാൽ മണ്ണുമായി കൂട്ടിക്കലർത്താതെ വേണം ഉപയോഗിക്കാൻ. മണ്ണിലെ പിഎച്ച് മാറ്റം മിശ്രിതത്തെ ബാധിക്കും. ചട്ടികളിൽ പകുതി കരിയില നിറച്ചതിനുശേഷം ബാക്കി കാൽഭാഗം ഈ മിശ്രിതം നിറച്ചു ചെടികൾ നടുന്നതാണ് ഉചിതം. ചെടികളുടെ വളർച്ചഘട്ടത്തിൽ ഉപരിതലത്തിലേക്ക് തെളിഞ്ഞു വരുന്ന വേരുകൾക്കു മുകളിൽ വീണ്ടും കുറച്ചു മി ശ്രിതം വിതറിക്കൊടുക്കണം. ഒരു ചുവട്ടിലേക്ക് അര കിലോ മതിയെന്ന് ഹരി പറയുന്നു. ചെടികൾക്ക് രണ്ടാഴ്ചത്തേക്കുള്ള പോഷകം ഇതിൽനിന്നു ലഭിക്കും. ശേഷം ഈ മിശ്രിതമോ മറ്റു ജൈവവളങ്ങളോ നൽകണം. വേരുകൾക്കും ആവശ്യമായ അളവിൽ വായു ലഭിക്കുന്നതിനാൽ മികച്ച വളർച്ച ഉറപ്പെന്നു ഹരി പറയുന്നു. ഈർപ്പം കുറയുന്നത് അനുസരിച്ച് നനച്ചുകൊടുക്കണം. പച്ചക്കറികൾക്കും പൂച്ചെടികൾക്കും ഈ മിശ്രിതം ഉപയോഗിക്കാം. ഐഐഎച്ച്ആറിന്റെ വെർട്ടിക്കൽ ഗാർഡൻ യൂണിറ്റായ അർക്കാ വെർട്ടിക്കൽ ഗാർഡൻ നിർമിക്കാനുള്ള അനുമതിയും ഇദ്ദേഹം നേടിക്കഴിഞ്ഞു.

ADVERTISEMENT

ഫോൺ: 9447743596

English summary: Best Light weight Potting mix For Vegetable Plants