അടുക്കളത്തോട്ടമൊരുക്കുമ്പോൾ പരിചിതമായ കുറെ പച്ചക്കറികൾക്കായിരിക്കുമല്ലോ എപ്പോഴും നമ്മൾ ഇടം നൽകുക. അതായത് കറിക്കൂട്ടുകൾക്കുള്ള ഇനങ്ങൾ. എന്നാൽ ആരോഗ്യസംരക്ഷണത്തിന് പ്രഥമ പരിഗണന നൽകുന്ന ഇന്നത്തെ സാഹചര്യത്തിൽ അവ മാത്രം പോരാ. അടുക്കളത്തോട്ടം ഒരു പോഷകത്തോട്ടം തന്നെയായി മാറണം. കുടുംബത്തിന്റെ സമ്പൂർണ ആരോഗ്യ

അടുക്കളത്തോട്ടമൊരുക്കുമ്പോൾ പരിചിതമായ കുറെ പച്ചക്കറികൾക്കായിരിക്കുമല്ലോ എപ്പോഴും നമ്മൾ ഇടം നൽകുക. അതായത് കറിക്കൂട്ടുകൾക്കുള്ള ഇനങ്ങൾ. എന്നാൽ ആരോഗ്യസംരക്ഷണത്തിന് പ്രഥമ പരിഗണന നൽകുന്ന ഇന്നത്തെ സാഹചര്യത്തിൽ അവ മാത്രം പോരാ. അടുക്കളത്തോട്ടം ഒരു പോഷകത്തോട്ടം തന്നെയായി മാറണം. കുടുംബത്തിന്റെ സമ്പൂർണ ആരോഗ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടുക്കളത്തോട്ടമൊരുക്കുമ്പോൾ പരിചിതമായ കുറെ പച്ചക്കറികൾക്കായിരിക്കുമല്ലോ എപ്പോഴും നമ്മൾ ഇടം നൽകുക. അതായത് കറിക്കൂട്ടുകൾക്കുള്ള ഇനങ്ങൾ. എന്നാൽ ആരോഗ്യസംരക്ഷണത്തിന് പ്രഥമ പരിഗണന നൽകുന്ന ഇന്നത്തെ സാഹചര്യത്തിൽ അവ മാത്രം പോരാ. അടുക്കളത്തോട്ടം ഒരു പോഷകത്തോട്ടം തന്നെയായി മാറണം. കുടുംബത്തിന്റെ സമ്പൂർണ ആരോഗ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടുക്കളത്തോട്ടമൊരുക്കുമ്പോൾ പരിചിതമായ കുറെ പച്ചക്കറികൾക്കായിരിക്കുമല്ലോ എപ്പോഴും നമ്മൾ ഇടം നൽകുക. അതായത് കറിക്കൂട്ടുകൾക്കുള്ള ഇനങ്ങൾ. എന്നാൽ ആരോഗ്യസംരക്ഷണത്തിന് പ്രഥമ പരിഗണന നൽകുന്ന ഇന്നത്തെ സാഹചര്യത്തിൽ അവ മാത്രം പോരാ. അടുക്കളത്തോട്ടം ഒരു പോഷകത്തോട്ടം തന്നെയായി മാറണം. കുടുംബത്തിന്റെ സമ്പൂർണ ആരോഗ്യ സുരക്ഷയ്ക്ക് ഉതകുംവിധം പോഷക മൂല്യമേറിയ പഴം–പച്ചക്കറിയിനങ്ങൾകൂടി അടുക്കളത്തോട്ടത്തിൽ നട്ടു പരിപാലിക്കണം. ഒപ്പം വീട്ടിലേക്ക് ആവശ്യമുള്ള സുഗന്ധവിളകളും കിഴങ്ങുവിളകളും ഔഷധവിളകളുമെല്ലാം അടുക്കളത്തോട്ടത്തിന്റെ ഭാഗമാക്കാം. 

ആകെയുള്ള സ്ഥലത്തിന്റെ മൂന്നിലൊരു ഭാഗം പഴവർഗങ്ങൾക്കും ലഘുവൃക്ഷങ്ങളായി വളരുന്ന കറിവേപ്പ്, മുരിങ്ങ, അഗത്തിച്ചീര തുടങ്ങിയവയ്ക്കുമായി മാറ്റിവയ്ക്കാം. സ്ഥലവിസ്തൃതി നോക്കി പുതു തലമുറ ഇനങ്ങളിൽപ്പെട്ട, അധികം സ്ഥലം അപഹരിക്കാത്ത, പ്ലാവ്, മാവ്, കുടംപുളി, പേര, ചാമ്പ, സപ്പോട്ട എന്നിവയ്ക്കും ഇടം നൽകാം. സ്ഥലലഭ്യത നോക്കി പോഷകത്തോട്ടത്തിന്റെ ഭാഗമാക്കാവുന്ന ഇനങ്ങൾ ഇനിയുമുണ്ട്. ഞാവൽ, മാതളം, പപ്പായ, വെസ്റ്റിന്ത്യൻ ചെറി, കാരംബോള, ചെറുനാരകം, ചൈനീസ് ഓറഞ്ച്, മൾബറി, ആത്തച്ചക്ക, പൈനാപ്പിൾ, റംബുട്ടാൻ, മാംഗോസ്റ്റിൻ, വാഴ തുടങ്ങി ആരോഗ്യമേന്മകൾ ഏറെയുള്ള ഇനങ്ങൾക്കെല്ലാം പോഷകത്തോട്ടത്തിൽ ഇടം നൽകാം. ഇടവിളകളായി ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ്, കാച്ചിൽ, കപ്പ, മധുരക്കിഴങ്ങ് എന്നിവയും ഉൾപ്പെടുത്തുക. സ്ഥലം കുറവുള്ളവർ അതിന്റെ മൂന്നിലൊരു ഭാഗം സാധ്യമായ ഇനങ്ങൾക്കായി മാറ്റിവച്ച ശേഷം ബാക്കിയുള്ള സ്ഥലം പച്ചക്കറിക്കൃഷിക്ക് ഉപയോഗിക്കുക. പയർ, പാവൽ, വെണ്ട, ചീര, നിത്യവഴുതന, പടവലം, തക്കാളി, പച്ചമുളക് തുടങ്ങിയവ അടുക്കളത്തോട്ടത്തിലെ പ്രധാന പച്ചക്കറിയിനങ്ങളാണ്. 

ADVERTISEMENT

അഗത്തിച്ചീര, കറിവേപ്പ്, മണിത്തക്കാളി, പൊൻതകര, എരുമപ്പാവൽ, ബസല്ല, പുളിവെണ്ട, തഴുതാമ, പപ്പായ, മല്ലി, പുതിന, സെലറി, ചായമൻസ, ഗാർളിക് ചെവ് തുടങ്ങിയവ ഉയർന്ന പോഷകമൂല്യമുണ്ടെങ്കിലും കാര്യമായി പരിഗണിക്കപ്പെടാത്ത ഇനങ്ങളാണ്. സ്ഥലസൗകര്യം നോക്കി ഇവയെല്ലാം അടുക്കളത്തോട്ടത്തിൽ ഉൾപ്പെടുത്താനും മനസ്സു വയ്ക്കണം.

സ്ഥലസൗകര്യമുള്ളവർക്ക് അടുക്കളത്തോട്ടത്തിന്റെ ഭാഗമാക്കാവുന്ന പോഷക ഔഷധഗുണങ്ങളുള്ള ഇനങ്ങൾ ഇനിയുമേറെയുണ്ട്. അടുക്കളത്തോട്ടത്തിൽ സ്ഥിരമായി ഉണ്ടായിരിക്കേണ്ട പോഷകസമൃദ്ധമായ വള്ളിച്ചെടികളാണ് കോവലും ചതുരപ്പയറും. ആദ്യത്തേത് കമ്പു മുറിച്ചു നട്ടും രണ്ടാമത്തേത് വിത്തു പാകിയുമാണ് വളർത്തേണ്ടത്. പാലിൽ ഉള്ളതിന്റെ പത്തിരട്ടി മാംസ്യം ചതുരപ്പയറിന്റെ വിത്തിലുണ്ട്. ചതുരപ്പയറിന്റെ ഇലയും പൂവും കിഴങ്ങും ആഹാരയോഗ്യമാണ്. കോവൽ രോഗപ്രതിരോധശക്തി വർധിപ്പിക്കുന്ന പച്ചക്കറിവിളയാണ്. 

മുരിങ്ങയാണ് പ്രാധാന്യത്തോടെ പരിപാലിക്കേണ്ട മറ്റൊന്ന്. മുരിങ്ങയുടെ ഇല, പൂവ്, കായ് തുടങ്ങി എല്ലാം തന്നെ ആരോഗ്യരക്ഷയ്ക്കുതകും. വൈറ്റമിൻ സി, എ, കാത്സ്യം, പൊട്ടാസ്യം, ഇരുമ്പ്, പ്രോട്ടീൻ എന്നീ ധാതുക്കൾക്കു പുറമെ ബീറ്റാ കരോട്ടിൻ, അമിനോ ആസിഡ്, ആന്റീ ഓക്സിഡന്റ് ആയ ഫെനോലിക്സ്, കരോട്ടിനോയ്ഡ്, അസ്കോർബിക് ആസിഡ്  മുതലായവ മുരിങ്ങയിൽ അടങ്ങിയിരിക്കുന്നു. മുരിങ്ങയിലയിലുള്ള വൈറ്റമിൻ സി രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായകം. നാരുകൾ അടങ്ങിയതിനാൽ ശോധനയ്ക്കു നന്ന്.

വൈറ്റമിൻ സി കൊണ്ടു സമ്പന്നമായ വെസ്റ്റിന്ത്യൻ ചെറി, വിറ്റമിനുകളും ധാതുക്കളുംകൊണ്ടു സമ്പന്നമായ കടച്ചക്ക വിളയുന്ന കടപ്ലാവ്, വൈറ്റമിൻ സി, കാത്സ്യം, ഫോസ്ഫറസ്, അയൺ എന്നിവ ലഭ്യമാക്കുന്ന ഇലന്തപ്പഴം, വിദേശിയാണെങ്കിലും നമ്മുടെ നാട്ടിൽ നന്നായി വളരുന്നതും മികച്ച പോഷകഗുണങ്ങളുള്ളതുമായ ഡ്രാഗൺ ഫ്രൂട്ട്, എല്ലാവരുടെയും പ്രീതി പിടിച്ചു പറ്റിയ പാഷൻ ഫ്രൂട്ട് എന്നിവയെല്ലാം സ്ഥലസാധ്യതകൾ അനുസരിച്ച് നട്ടുവളർത്താം. നിലത്തു മാത്രമല്ല ഗ്രോബാഗിലും ചാക്കിലും നന്നായി വളരുന്നവയാണ് ഇഞ്ചിയും മഞ്ഞളും. ആഹാരമായും ഔഷധമായും പ്രയോജനപ്പെടുന്ന ഈ രണ്ടിനങ്ങളും അടുക്കളത്തോട്ടത്തിൽ അനായാസം കൃഷി ചെയ്യാം. ഗ്രോബാഗിലോ ചാക്കിലോ കൃഷി ചെയ്യുമ്പോൾ രണ്ടിനും രോഗ, കീട ബാധ നന്നേ കുറവുമാണ്. 

ADVERTISEMENT

ചട്ടിയിൽ മൂന്നോ നാലോ കുറ്റിക്കുരുമുളകു ചെടികൾ പരിപാലിച്ചാൽ വർഷം മുഴുവൻ വീട്ടാവശ്യത്തിനുള്ള കുരുമുളകു ലഭിക്കും. നന്നായി പരിപാലിച്ചാൽ നല്ല വിളവ് ഉറപ്പ്. ട്രൈക്കോഡെർമ ചേർത്ത് സമ്പുഷ്ടീകരിച്ച ചാണകം നൽകുന്നതും രണ്ട് ആഴ്ചയിലൊരിക്കൽ സ്യൂഡോമോണാസ് തളിച്ചു കൊടുക്കുന്നതും ചെടിയെ ആരോഗ്യത്തോടെ നിലനിർത്തും. കുറ്റിക്കുരുമുളകു തൈകൾ വളർത്തി വിൽക്കുന്നത് സംരംഭമാക്കിയ ഒട്ടേറെ കൃഷിക്കാരും ഇന്നുണ്ട്. 

   

 

 

ADVERTISEMENT

   

 

 

 

 

 

 

 

 

 

 

 

 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT