വീട്ടുമുറ്റത്തെ പോളിഹൗസിൽനിന്ന് തൊടുപുഴ നഗരത്തിലേക്കു വളർന്ന ഓർക്കിഡ് കൂടാരം: ഇത് ഓർക്കിഡുകളെ പ്രണയിച്ച അധ്യാപിക
അധികം സ്ഥലമോ പരിചരണമോ ആവശ്യമില്ലാതെ, ദീര്‍ഘകാലം പൂ നില്ക്കുന്ന ഓര്‍ക്കിഡ് ചെടികള്‍ക്ക് ആരാധകരേറെയാണ്. ഡെന്‍ഡ്രോബിയത്തിന്റെയും ഫെലനോപ്സിസിന്റെയുമൊക്കെ വിവിധ വര്‍ണങ്ങളിലുള്ള ഇനങ്ങള്‍ പരിപാലിക്കുന്നവരുമേറെ. അത്തരത്തില്‍ ഓര്‍ക്കിഡുകളോടുള്ള താല്പര്യംകൊണ്ട് അധ്യാപന മേഖല വിട്ട് ഉദ്യാനസംരംഭകയായി

അധികം സ്ഥലമോ പരിചരണമോ ആവശ്യമില്ലാതെ, ദീര്‍ഘകാലം പൂ നില്ക്കുന്ന ഓര്‍ക്കിഡ് ചെടികള്‍ക്ക് ആരാധകരേറെയാണ്. ഡെന്‍ഡ്രോബിയത്തിന്റെയും ഫെലനോപ്സിസിന്റെയുമൊക്കെ വിവിധ വര്‍ണങ്ങളിലുള്ള ഇനങ്ങള്‍ പരിപാലിക്കുന്നവരുമേറെ. അത്തരത്തില്‍ ഓര്‍ക്കിഡുകളോടുള്ള താല്പര്യംകൊണ്ട് അധ്യാപന മേഖല വിട്ട് ഉദ്യാനസംരംഭകയായി മാറിയിരിക്കുകയാണ് ഇടുക്കി തൊടുപുഴ ഏഴല്ലൂര്‍ ചന്ദ്രകമൽ വീട്ടിൽ ജയന്തി അരുണ്‍. ദീര്‍ഘകാലം നാട്ടിലും പിന്നീട് വിദേശത്തും അധ്യാപികയായി സേവനമനുഷ്ടിച്ചശേഷമാണ് പൂക്കളോടു ചങ്ങാത്തം കൂടിയതെന്ന് ജയന്തി. വീട്ടില്‍ ഹോബിയായി തുടങ്ങിയ ഓര്‍ക്കിഡ് കലക്ഷന്‍ ക്രമേണ വീട്ടുമുറ്റത്തുതന്നെ പോളിഹൗസ് നിര്‍മിച്ച് അതിലേക്കു മാറ്റി. ഓര്‍ക്കിഡ് ശേഖരത്തെക്കുറിച്ചറിഞ്ഞ് ആവശ്യക്കാര്‍ എത്തിയതോടെയാണ് സംരംഭത്തെക്കുറിച്ച് ചിന്തിച്ചതെന്ന് ജയന്തി. അങ്ങനെ തൊടുപുഴ വെങ്ങല്ലൂരിലെ സ്വന്തം സ്ഥലത്ത് രണ്ട് പോളീഹൗസ് നിര്‍മിച്ച് നെല്ലി ഓര്‍ക്കിഡ് എന്ന ഉദ്യാനസംരംഭം ആരംഭിച്ചു.
തൊടുപുഴയിലെ കാലാവസ്ഥ ഓര്‍ക്കിഡുകള്‍ക്ക് അനുയോജ്യമാണെന്ന് ജയന്തി. അതുകൊണ്ടുതന്നെ പലരും വിവിധ വലുപ്പത്തിലുള്ള തൈകള്‍ക്കായി തേടിയെത്താറുണ്ട്. ഓര്‍ക്കിഡുകള്‍ക്ക് മാത്രമുള്ള ഒരു എക്സ്ക്ലൂസിവ് സംരംഭം എന്നതുകൊണ്ടുതന്നെ മറ്റിനങ്ങളൊന്നും ഉള്‍പ്പെടുത്തിയിട്ടില്ല.
പൊതുവേ ഈര്‍പ്പം കൂടിയ കാലാവസ്ഥ ആയതുകൊണ്ടുതന്നെ പോട്ടിങ് മാധ്യമമായി ചകിരിത്തൊണ്ട് ഉപയോഗിക്കാറില്ലെന്ന് ജയന്തി. ചകിരിത്തൊണ്ട് ഉപയോഗിക്കുമ്പോള്‍ വേരു ചീയാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ടുതന്നെ മരക്കരിയാണ് പോട്ടിങ് മാധ്യമമായി ഉപയോഗിക്കുക. ചെടികള്‍ക്കാവശ്യമായ രാസവളങ്ങളും ജൈവവളങ്ങളും നല്‍കുന്നുണ്ട്. മഴക്കാലത്ത് ജൈവവളങ്ങള്‍ നല്‍കാറില്ല.
ദീര്‍ഘകാലം പൂക്കള്‍ നിലനില്ക്കുന്നവയാണ് ഫെലനോപ്സിസ് ഇനങ്ങള്‍. വീട്ടില്‍ വളര്‍ത്തുമ്പോള്‍ നേരിട്ട് മഴ നനയുന്ന വിധത്തില്‍ ഫെലനോപ്സിസ് ചെടികള്‍ വയ്ക്കരുതെന്ന് ജയന്തി പറയുന്നു. വെള്ളം അധികം ആവശ്യമില്ലാത്ത ചെടിയാണ്. അതുപോലെതന്നെ സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന സ്ഥലത്തും വയ്ക്കാന്‍ പാടില്ല. നന രാവിലെ നല്‍കുന്നതാണ് നല്ലത്. വൈകുന്നേരം നന നല്‍കുന്നത് ഫംഗസ് പോലുള്ള രോഗബാധയ്ക്ക് കാരണമാകും.
നടുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
നേരത്തെ സൂചിപ്പിച്ചതുപോലെ നടീല്‍ മാധ്യമമായി കരി ഉപയോഗിക്കുന്നതാണ് ചെടികളുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും ഉത്തമം. ആരോഗ്യമുള്ള ചെടികളുടെ വേരുകള്‍ക്ക് വെളുത്ത നിറമായിരിക്കും. ചെറു തൈകള്‍ വേരുകള്‍ പൊട്ടാതെ അടര്‍ത്തിയെടുത്ത് വലിയ ചട്ടികളിലേക്ക് മാറ്റി നടാം.
ഫോണ്‍: Mob: 9072772556, 9072772997