ഇത് മാതാപിതാക്കളും കുടിയേറാൻ ഇഷ്ടപ്പെടുന്ന നാട്, കൃഷി ചെയ്താൽ നൂറുമേനി വിളവ്
ഓസ്ട്രേലിയ, യുകെ, അയർലൻഡ്, യുഎസ്എ, ന്യൂസിലൻഡ് പോലെയുള്ള രാജ്യങ്ങളിലേക്കുള്ള മലയാളികളുടെ കുടിയേറ്റം വളരെ തകൃതിയായി നടന്നുകൊണ്ടിരിക്കുന്നു. എന്നാൽ കുടിയേറ്റക്കാരുടെ മാതാപിതാക്കൾ പോകാനും അവരുടെകൂടെ നിൽക്കാനും ആഗ്രഹിക്കുന്ന രാജ്യം ഏതായിരിക്കും? ഓസ്ട്രേലിയ ആണെന്ന് നിസംശയം പറയാം. കേരളത്തിനു സമാന

ഓസ്ട്രേലിയ, യുകെ, അയർലൻഡ്, യുഎസ്എ, ന്യൂസിലൻഡ് പോലെയുള്ള രാജ്യങ്ങളിലേക്കുള്ള മലയാളികളുടെ കുടിയേറ്റം വളരെ തകൃതിയായി നടന്നുകൊണ്ടിരിക്കുന്നു. എന്നാൽ കുടിയേറ്റക്കാരുടെ മാതാപിതാക്കൾ പോകാനും അവരുടെകൂടെ നിൽക്കാനും ആഗ്രഹിക്കുന്ന രാജ്യം ഏതായിരിക്കും? ഓസ്ട്രേലിയ ആണെന്ന് നിസംശയം പറയാം. കേരളത്തിനു സമാന കാലാവസ്ഥയുള്ള ടൗൺസ്‌വില്ലാണ് അത്തരത്തിൽ മാതാപിതാക്കൾ ഏറെയെത്തുന്ന നാട്. കാലാവസ്ഥ അനുകൂലമായതിനാൽ കൃഷിയും മികച്ച രീതിയിൽ നടക്കുന്നു. ഏതാനും മാസങ്ങൾക്കു മുമ്പ് ഓസ്ട്രേലിയയിലുള്ള മക്കളെ കാണാൻ എത്തിയ അടിമാലി സ്വദേശികളായ പി.വി. ജോയ് (68), ജയ്മോൾ ജോയ് (63) ദമ്പതികൾ വീട്ടുവളപ്പിൽ ചെയ്തിരിക്കുന്ന കൃഷി കൌതുകമാവുകയാണ്. മക്കളായ ജിത്തുവിന്റെയും ബിബിതയുടെയും വീട്ടിൽ അവർ കൃഷി ചെയ്ത് വിളയിച്ചെടുത്തത് പടവലം, പാവയ്ക്ക, കോവയ്ക്ക, കറിവേപ്പ്, പേര, തക്കാളി, ഗ്രീൻപീസ്, പച്ചമുളക്, കാന്താരി മുളക് തുടങ്ങിയവയാണ്. കൂടുതലായി ഉൽപാദിപ്പിക്കുന്ന പച്ചക്കറികൾ ടൗൺസ് വില്ലിലെ മലയാളികളുടെ വാട്സാപ്പ് ഗ്രൂപ്പിലൂടെ വിൽക്കാറുമുണ്ട്.
ഓസ്ട്രേലിയൻ മലയാളിയായ ടോണി ചൂരവേലിൽ ഓസ്ട്രേലിയൻ മല്ലു എന്ന ചാനലിലൂടെ പങ്കുവച്ച വിഡിയോ കാണാം.