കേരളത്തിൽ കാട്ടുപന്നിയുൾപ്പെടെയുള്ള വന്യജീവികൾ കൃഷി വ്യാപകമായി നശിപ്പിക്കുമ്പോൾ നിസ്സഹായതോടെ നോക്കിനിൽക്കാനേ കർഷകർക്കാകുന്നുള്ളൂ. ഇതേ അവസ്ഥയാണ് ഓസ്ട്രേലിയയിലെന്നു പങ്കുവയ്ക്കുകയാണ് ഓസ്ട്രേലിയൻ മലയാളിയായ ബിനു മാത്യു. കൃഷിയിടത്തിലെത്തുന്ന കങ്കാരുക്കൾ വാഴയുടെ തട തിന്നു നശിപ്പിക്കുന്നതിനെക്കുറിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽ കാട്ടുപന്നിയുൾപ്പെടെയുള്ള വന്യജീവികൾ കൃഷി വ്യാപകമായി നശിപ്പിക്കുമ്പോൾ നിസ്സഹായതോടെ നോക്കിനിൽക്കാനേ കർഷകർക്കാകുന്നുള്ളൂ. ഇതേ അവസ്ഥയാണ് ഓസ്ട്രേലിയയിലെന്നു പങ്കുവയ്ക്കുകയാണ് ഓസ്ട്രേലിയൻ മലയാളിയായ ബിനു മാത്യു. കൃഷിയിടത്തിലെത്തുന്ന കങ്കാരുക്കൾ വാഴയുടെ തട തിന്നു നശിപ്പിക്കുന്നതിനെക്കുറിച്ച് യുട്യൂബ് ചാനലിലൂടെ അദ്ദേഹം പങ്കുവച്ചു. 

മുൻപ് കൃഷിയിടത്തിലേക്ക് കങ്കാരുക്കൾ വ്യാപകമായി എത്തിയിരുന്നെങ്കിലും കൃഷി ചെയ്തിരുന്ന വിളകൾ നശിപ്പിച്ചിരുന്നില്ല. എന്നാൽ, ഇപ്പോൾ സ്ഥിതി അതല്ല, വാഴയുടെ ചുവട് തിന്നുതീർക്കുകയാണ്. മറ്റു വിളകളിലേക്ക് അവയുടെ ശ്രദ്ധ കാര്യമായി പോയിട്ടില്ലെങ്കിലും പ്ലാവിന്റെ ചുവട്ടിലേക്കു ചാഞ്ഞു നിൽക്കുന്ന ഇലകളൊക്കെ അവർ അകത്താക്കിയെന്നും ബിനു പറയുന്നു. കേരളത്തിന്റെ സമാന കാലാവസ്ഥയുള്ള ടൌൺസ് വില്ലിലാണ് ബിനുവും കുടുംബവും താമസിക്കുന്നത്. ഇപ്പോൾ അവിടെ ചൂടുകാലമാണ്. കൃഷിയിടവും മറ്റു സ്ഥലങ്ങളുമെല്ലാം ഉണങ്ങി നിൽക്കുകയാണ്. അതുകൊണ്ടുതന്നെ കങ്കാരുക്കൾക്ക് കഴിക്കാൻ പുല്ല് ലഭിക്കുന്നില്ല. അതിനാലാണ് അവർ ഇത്തരത്തിലൊരു സാഹസത്തിനു മുതിർന്നതെന്നും ബിനു. മഴ പെയ്ത് പ്രകൃതിയിൽ പുല്ലുണ്ടാകുമ്പോൾ കങ്കാരുക്കളുടെ കടന്നുകയറ്റും ഇല്ലാതാകുമെന്നും ബിനു.

ADVERTISEMENT

അതേസമയം, കങ്കാരുക്കൾ നശിപ്പിക്കാതെ വാഴകളെ പൊതിഞ്ഞു സൂക്ഷിക്കുകയാണ് ബിനു ഇപ്പോൾ. പ്ലാസ്റ്റിക്കും മറ്റും ഉപയോഗിച്ച് അവ കടിച്ചെടുക്കാതെ പൊതിഞ്ഞിരിക്കുന്നു. ഇനിയുള്ളവയെങ്കിലും സംരക്ഷിച്ചില്ലെങ്കിൽ പിന്നീട് നടുന്നതിന് കന്ന് ലഭിക്കാതെ വരുമെന്നും ബിനു. കാരണം മാണം വരെ അവ അകത്താക്കുന്നുണ്ട്. വിഡിയോ കാണാം...