വൈവിധ്യമാര്‍ന്ന മില്ലറ്റ് വിഭവങ്ങള്‍. പാചകക്കുറിപ്പുകൾ തയാറാക്കിയത് ദേശീയ രാജ്യാന്തര ഭക്ഷ്യ ബ്രാൻഡുകൾക്കു വേണ്ടി പ്രവർത്തിക്കുന്ന ഫുഡ് ടെക്നോളജിസ്റ്റും ഡയറ്റീഷ്യനുമായ ദുർഗ ചെല്ലാറാം, ബെംഗളൂരു. ആവശ്യമായ ചേരുവകൾ റാഗിപ്പൊടി - ഒരു കപ്പ് അരിപ്പൊടി - കാൽ കപ്പ് പച്ചമുളക് അരിഞ്ഞത് - രണ്ടു ചെറിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാചകക്കുറിപ്പു തയാറാക്കിയത് ദേശീയ രാജ്യാന്തര ഭക്ഷ്യ ബ്രാൻഡുകൾക്കു വേണ്ടി പ്രവർത്തിക്കുന്ന ഫുഡ് ടെക്നോളജിസ്റ്റും ഡയറ്റീഷ്യനുമായ ദുർഗ ചെല്ലാറാം, ബെംഗളൂരു. 

ആവശ്യമായ ചേരുവകൾ

  1. റാഗിപ്പൊടി - ഒരു കപ്പ്
    അരിപ്പൊടി - കാൽ കപ്പ്
    പച്ചമുളക് അരിഞ്ഞത് - രണ്ടു ചെറിയ സ്പൂൺ
    പുളിയുള്ള കട്ടത്തൈര് - ഒരു കപ്പിന്റെ മൂന്നിൽ ഒന്ന്
    വെള്ളം - ഒന്നരക്കപ്പ്
    ഉപ്പ് - പാകത്തിന്
  2. സവാള -    ചെറുത് ഒരെണ്ണം, പൊടിയായി അരിഞ്ഞത്
    മല്ലിയില പൊടിയായി അരിഞ്ഞത് - ഒരു വലിയ സ്പൂൺ
  3. എണ്ണ - ഒരു ചെറിയ സ്പൂൺ
  4. കടുക് - ഒരു ചെറിയ സ്പൂൺ
  5. ജീരകം - ഒരു ചെറിയ സ്പൂൺ
    കറിവേപ്പില – 5 ഇതൾ
  6. എണ്ണ - ഒരു ചെറിയ സ്പൂൺ
ADVERTISEMENT

പാകം ചെയ്യുന്ന വിധം

  • ഒന്നാമത്തെ ചേരുവ മിക്സിയിലാക്കി നന്നായി അടിച്ചു യോജിപ്പിക്കുക.
  • ഇതൊരു ബൗളിലാക്കി 30-45 മിനിറ്റ് അനക്കാതെ വയ്ക്കുക. സവാള പൊടിയായി അരിഞ്ഞതും മല്ലിയിലയും ചേർക്കണം.
  • ചീനച്ചട്ടിയിൽ ഒരു ചെറിയ സ്പൂൺ എണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം ജീരകവും കറിവേപ്പില പൊടിയായി അരിഞ്ഞതും ചേർത്തു താളിക്കുക.
  • ഇതു റാഗി മിശ്രിതത്തിൽ ചേർത്തു നന്നായി യോജിപ്പിച്ചു ദോശമാവു തയാറാക്കണം. റവ ദോശയ്ക്കെന്നപോലെ മാവു നല്ല അയവിൽ കലക്കണം.
  • തവ ചൂടാക്കി ഒരു തവി മാവൊഴിച്ചു ചുറ്റിച്ചു കനം കുറച്ചു പരത്തുക.
  • അയഞ്ഞ മാവായതിനാൽ പരത്താനായി തവി ഉപയോഗിക്കേണ്ടതില്ല. 
  • ഒരു ചെറിയ സ്പൂൺ എണ്ണ ദോശയിൽ ഒഴിച്ചു കരുകരുപ്പാക്കി മറിച്ചിട്ടു ചുട്ടെടുക്കുക.
  • ചൂടോടെ ചട്നിപ്പൊടിയിൽ നെയ്യ് ചേർത്ത്/തേങ്ങാ ചമ്മന്തിക്കൊപ്പം വിളമ്പാം.