ഉഷ്ണമേഖലാപ്രദേശങ്ങളിലെല്ലാം വളരുന്ന ആത്ത (Ramphal) ഇനങ്ങൾ കേരളത്തിലും സമൃദ്ധമായി കാണുന്നു. മധ്യ അമേരിക്ക, വെസ്റ്റ് ഇൻഡീസ് എന്നിവിടങ്ങളാണ് ഉദ്ഭവപ്രദേശങ്ങൾ. ശാസ്ത്രനാമം Annona reticulata. കാളഹൃദയത്തോടു സാമ്യമുള്ളതിനാൽ Bullock’s heart എന്നും പേരുണ്ട്. 6 മുതൽ 10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉഷ്ണമേഖലാപ്രദേശങ്ങളിലെല്ലാം വളരുന്ന ആത്ത (Ramphal) ഇനങ്ങൾ കേരളത്തിലും സമൃദ്ധമായി കാണുന്നു. മധ്യ അമേരിക്ക, വെസ്റ്റ് ഇൻഡീസ് എന്നിവിടങ്ങളാണ് ഉദ്ഭവപ്രദേശങ്ങൾ. ശാസ്ത്രനാമം Annona reticulata. കാളഹൃദയത്തോടു സാമ്യമുള്ളതിനാൽ Bullock’s heart എന്നും പേരുണ്ട്. 6 മുതൽ 10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ചെറുമരമാണിത്. കായ്കൾക്ക് 5 സെ.മീ. വരെ വണ്ണമുണ്ടാകും. പാകമായി വിളയുമ്പോൾ മഞ്ഞ കലർന്ന ബ്രൗൺ–റെഡ് നിറമാകും. തടിച്ച തണ്ട് കായ്ക്കുള്ളിലേക്ക് നീണ്ടു ചെല്ലുന്നു. ഈ കൂഞ്ഞിലിനു ചുറ്റുമായി ഭക്ഷ്യയോഗ്യമായ ചെറിയ അല്ലികൾ കാണാം. ഓരോന്നിലും ഓരോ വിത്തുണ്ടാകും. പഴത്തിന്റെ കട്ടി കുറഞ്ഞ പുറംതൊലിക്കകത്തും വിത്തുകളെ പൊതിഞ്ഞും കാണുന്ന, തരുതരുപ്പുള്ള മാംസളഭാഗത്തിനു നേരിയ പുളിപ്പു കലർന്ന മധുരമാണ്. 

പഴുത്ത കായ്കളിൽ വൈറ്റമിൻ എ, വൈറ്റമിൻ ബി, വൈറ്റമിൻ സി, കാർബോഹൈഡ്രേറ്റ്, നാരുകൾ, ഇരുമ്പ്, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം മുതലായവ അടങ്ങുന്നു. വൈറ്റമിൻ സി സമൃദ്ധമായുള്ളതിനാൽ രോഗപ്രതിരോധശേഷി വർധിപ്പിക്കും. നാരുകൾ ഉള്ളതിനാൽ മലബന്ധത്തിന് ആശ്വാസം നൽകും. വയറിളക്കം ശമിപ്പിക്കാനും ആമാശയവിരകളെ നശിപ്പിക്കാനും മുറിവുകൾ, വ്രണങ്ങൾ എന്നിവ ഉണക്കാനും ആത്തപ്പഴത്തിലെ ഔഷധഘടകങ്ങൾക്കു സാധിക്കും. ആത്തയുടെ ഇല, തൊലി, കായ്, വിത്ത്, വേര് എന്നിവയ്ക്കെല്ലാം ഔഷധഗുണമുണ്ട്. ഇലകൾക്കും ഇളംകായ്കൾക്കും, വിത്തുകൾക്കും കീടനാശകശേഷിയുമുണ്ട്. ഇലയുടെ ചാറ് പേൻ, മൂട്ട എന്നിവയെ നശിപ്പിക്കാൻ നന്ന്.

ADVERTISEMENT

നല്ല വളക്കൂറും നീർവാർച്ചയുമുള്ള മണ്ണും നന്നായി സൂര്യപ്രകാശവും ചേരുന്ന പ്രദേശമാണ് ആത്തയ്ക്കു യോജ്യം. താഴ്ന്ന പ്രദേശങ്ങളിലും വളർത്താം. വിത്തുകൾ വഴിയും പതിവച്ചുമാണ് പ്രജനനം. വിത്തുകൾ 3–4 ദിവസം വെള്ളത്തിൽ ഇട്ടാൽ കിളിർപ്പു ത്വരിതപ്പെടുത്താം. 10–12 സെ.മീ. ഉയരമുള്ള തൈകൾ പറിച്ച് വളക്കൂറും ഇളക്കവുമുള്ള മിശ്രിതം നിറച്ച കവറിലേക്കു മാറ്റി നടണം. 1–11/2 മാസം (ഒരടി വലുപ്പം) പ്രായമാകുന്നതോടെ തൈകൾ കൃഷിയിടത്തിലേക്കു പറിച്ചുനടാം. 8 മീറ്റർ അകലത്തിൽ വേണം കുഴികളെടു ക്കാന്‍. 60x60x60 സെ.മീ. ആയിരിക്കണം കുഴിവലുപ്പം. ട്രൈക്കോഡെർമ സമ്പുഷ്ട ചാണകവും ഇലപ്പൊടിയും വളക്കൂറുള്ള മണ്ണും അൽപം വാമും (VAM) ചേർത്തു കുഴി നിറയ്ക്കണം. ഒരാഴ്ച കഴിഞ്ഞ് തൈകൾ നടാം. ഈർപ്പം വേണം, എന്നാല്‍ വെള്ളക്കെട്ട് ഉണ്ടാകാനും പാടില്ല. 

ട്രൈക്കോഡെർമ സമ്പുഷ്ട ചാണകം, വേപ്പിൻപിണ്ണാക്ക്, മണ്ണിരക്കംപോസ്റ്റ് എന്നിവ യോജിപ്പിച്ച് വളമായി നൽകാം. വേനൽക്കാലത്ത് ജൈവവളങ്ങൾ പുളിപ്പിച്ച് 1:10 അനുപാതത്തിൽ നേർപ്പിച്ചു നൽകാം. 2 വർഷമായാല്‍ വിളവെടുത്തു തുടങ്ങാം. കായകൾ തുണികൊണ്ടോ വല കൊണ്ടോ സംരക്ഷിച്ചില്ലെങ്കിൽ വവ്വാലും മറ്റു പക്ഷികളും ആക്രമിക്കും. മീലിബഗ്, കായ്കരിച്ചിൽ തുടങ്ങിയവയ്ക്ക്, ജൈവനിയന്ത്രണമാർഗങ്ങൾ ഫലപ്രദമായില്ലെങ്കിൽ മാത്രം കീട–കുമിൾനാശിനി പ്രയോഗിക്കുക. 

ADVERTISEMENT

സ്ക്വാഷ്, സിറപ്പ്, ജാം, ജെല്ലി, ഐസ്ക്രീം, ഫ്രൂട്ട് ഷേക്ക്, സാലഡ് എന്നിവയെല്ലാം ആത്തപ്പഴംകൊണ്ട് തയാറാക്കാം. സീതപ്പഴം (Annona squamosa‌), ഹനുമാൻപഴം (Annona cherimoya), ലക്ഷ്മണൻപഴം (Annona muricata) എന്നിവ ആത്തയുടെ മറ്റിനങ്ങളാണ്. 

ആത്തച്ചക്ക ഫ്രൂട്ട് ഷേക്ക്

  • ആത്തച്ചക്ക –1
  • ഈന്തപ്പഴം – 2
  • പാൽ – അര ഗ്ലാസ്
  • കശുവണ്ടി – 5 എണ്ണം
  • ഏലയ്ക്കാപ്പൊടി – കാൽ ടീസ്പൂൺ
ADVERTISEMENT

കുരുവിൽനിന്ന് ആത്തയുടെ മാംസളഭാഗം വേർതിരിച്ചെടുത്ത് പാലും കശുവണ്ടിയും ഈന്തപ്പഴവും ഏലയ്ക്കാപ്പൊടിയും  ചേർത്ത് മിക്സിയിൽ അടിച്ച് കഴിക്കാം. ആത്തച്ചക്ക നേരിട്ടു കഴിക്കാത്ത കുട്ടികൾക്ക് ഐസ്ക്രീമിൽ അടിച്ചു ചേർത്തു നൽകാം.