സൂര്യപ്രകാശം, മണ്ണ്, ജലം, വായു എന്നിവ പരമാവധി പ്രയോജനപ്പെടുത്താനും വിളകൾ തമ്മില്‍ മത്സരം ഒഴിവാക്കാനും ഇടവിള/മിശ്രവിളകൃഷി സാധ്യമാക്കാനുമായി തൈകൾ നിശ്ചിത അകലത്തില്‍ നടണം. തമ്മില്‍ 7.5 മീ. അകലം ഉത്തമം. മഴക്കാലം തുടങ്ങുമ്പോള്‍ നടാം. താഴ്ന്ന പ്രദേശങ്ങളിൽ മഴയുടെ തീവ്രത കുറയുന്ന സമയം നല്ലത്. ആദ്യ 2

സൂര്യപ്രകാശം, മണ്ണ്, ജലം, വായു എന്നിവ പരമാവധി പ്രയോജനപ്പെടുത്താനും വിളകൾ തമ്മില്‍ മത്സരം ഒഴിവാക്കാനും ഇടവിള/മിശ്രവിളകൃഷി സാധ്യമാക്കാനുമായി തൈകൾ നിശ്ചിത അകലത്തില്‍ നടണം. തമ്മില്‍ 7.5 മീ. അകലം ഉത്തമം. മഴക്കാലം തുടങ്ങുമ്പോള്‍ നടാം. താഴ്ന്ന പ്രദേശങ്ങളിൽ മഴയുടെ തീവ്രത കുറയുന്ന സമയം നല്ലത്. ആദ്യ 2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂര്യപ്രകാശം, മണ്ണ്, ജലം, വായു എന്നിവ പരമാവധി പ്രയോജനപ്പെടുത്താനും വിളകൾ തമ്മില്‍ മത്സരം ഒഴിവാക്കാനും ഇടവിള/മിശ്രവിളകൃഷി സാധ്യമാക്കാനുമായി തൈകൾ നിശ്ചിത അകലത്തില്‍ നടണം. തമ്മില്‍ 7.5 മീ. അകലം ഉത്തമം. മഴക്കാലം തുടങ്ങുമ്പോള്‍ നടാം. താഴ്ന്ന പ്രദേശങ്ങളിൽ മഴയുടെ തീവ്രത കുറയുന്ന സമയം നല്ലത്. ആദ്യ 2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂര്യപ്രകാശം, മണ്ണ്, ജലം, വായു എന്നിവ പരമാവധി പ്രയോജനപ്പെടുത്താനും വിളകൾ തമ്മില്‍ മത്സരം ഒഴിവാക്കാനും ഇടവിള/മിശ്രവിളകൃഷി സാധ്യമാക്കാനുമായി തൈകൾ നിശ്ചിത അകലത്തില്‍ നടണം.

തമ്മില്‍ 7.5 മീ. അകലം ഉത്തമം. മഴക്കാലം തുടങ്ങുമ്പോള്‍ നടാം. താഴ്ന്ന പ്രദേശങ്ങളിൽ മഴയുടെ തീവ്രത കുറയുന്ന സമയം നല്ലത്. ആദ്യ 2 വർഷം തണലും നനയും കൊടുക്കുക.

ADVERTISEMENT

മികച്ച തൈകൾ

9–12 മാസം പ്രായമുള്ളതും നേരത്തെ മുളച്ചതും, 10–12 മാസം പ്രായത്തിൽ കുറഞ്ഞത് 6–8 ഓലകൾ, 9 മാസത്തിൽ കുറഞ്ഞത് 4 ഓലകൾ, 10–12 മാസം പ്രായമായ തൈകളുടെ കണ്ണാടിക്കനം 10 സെ.മീ. എങ്കിലും വേണം. പീലിയോലകൾ വിരിഞ്ഞവയാവണം.

പ്രദേശത്തിനു യോജിച്ച ഇനങ്ങള്‍

കാറ്റുവീഴ്ച ബാധിതപ്രദേശങ്ങളില്‍ കൽപശ്രീ, കൽപരക്ഷ, കൽപസങ്കര, കൽപവജ്ര. പുരയിടക്കൃഷിക്കും ഇളനീരിനായുള്ള കൃഷിക്കും കൽപശ്രീ, കൽപരക്ഷ, കൽപസങ്കര. വാണിജ്യക്കൃഷിക്കു കാറ്റുവീഴ്ച ബാധിത പ്രദേശങ്ങളിൽ കാണുന്ന രോഗമില്ലാത്ത, അത്യുൽപാദനശേഷിയുള്ള പശ്ചിമ തീര നെടിയ നാടൻ തെങ്ങിൽനിന്ന് ഉൽപാദിപ്പിച്ച നെടിയ ഇനങ്ങൾ (WCT– വെസ്റ്റ് കോസ്റ്റ് ടോള്‍)

ADVERTISEMENT

നടീലാഴം

മണ്ണിന്റെ ഘടന, ജലനിരപ്പ് എന്നിവ അടിസ്ഥാനമാക്കി നിശ്ചയിക്കുക. പശിമരാശിമണ്ണിൽ ഒരു മീ. വീതവും മണൽമണ്ണിൽ 0.75 മീ. വീതവും, വെട്ടുകൽമണ്ണിൽ 1.2 മീ. നീളം, വീതി, ആഴം എന്നിങ്ങനെ നടീൽ കുഴിയുടെ അളവ്. താഴ്ന്ന പ്രദേശങ്ങളിൽ ചെറിയ കുഴി വെട്ടിയിട്ട് ക്രമേണ മണ്ണും മണലും ഇട്ട് ആഴം ക്രമീകരിക്കണം. കുഴികളിൽ 2 അടി മാറ്റിയ മേൽമണ്ണ് ചാരവും ചാണകപ്പൊടിയും ചേർത്ത് പകുതിയോളം നിറയ്ക്കണം. ജലസംരക്ഷണത്തിനായി ഏറ്റവും അടിയിൽ 2 വരി തൊണ്ട്  മലർത്തി അടുക്കാം. വെട്ടുകല്‍പ്രദേശങ്ങളിൽ നടുന്നതിന് 6 മാസം മുൻപ് 2 കിലോ കറിയുപ്പ് കുഴികളിൽ ചേർക്കുക. ഉണക്കിനെ അതിജീവിക്കാനും വേരുകൾ ശരിയായി ആഴത്തിൽ വളരാനും നടീലാഴം വഴിയൊരുക്കും. തൈ കാറ്റത്ത് ഉലയാതെ കെട്ടിനിർത്തണം. മഴക്കാലത്ത് കുഴിയിൽ വെള്ളം കെട്ടിനിൽക്കരുത്. തൈ വളരുമ്പോൾ വശങ്ങളിൽനിന്ന് മണ്ണ് വെട്ടി കുഴി പരത്തിയെടുക്കണം. നട്ട് മൂന്നാം മാസം മുതൽ വളപ്രയോഗം തുടങ്ങണം. നടുന്ന സമയത്തും 3 മാസത്തിനുശേഷം ബൂസ്റ്റർ ഡോസായും കേര പ്രൊബയോ 50ഗ്രാം (3–5 കിലോ മണ്ണിരക്കംപോസ്റ്റിലോ കാലിവളത്തിലോ ചേർത്ത്) നല്‍കാം. 

അളന്നു വളമിട്ടാൽ നിറഞ്ഞു വിളയും

മണ്ണ് പരിശോധിച്ച് പോഷകനില അറിയണം. മഴയെ ആശ്രയിച്ചുള്ള കൃഷിക്ക് വർഷത്തിൽ 2 വളപ്രയോഗം. ഏപ്രിൽ–ജൂണിൽ വാര്‍ഷിക ശുപാർശയുടെ മൂന്നിലൊന്നും സെപ്റ്റംബർ–ഒക്ടോബറിൽ മൂന്നില്‍ രണ്ടും നല്‍കാം.  നനയുണ്ടെങ്കിൽ വർഷത്തിൽ 4 തവണയായി വളമിടാം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം വലിഞ്ഞ ശേഷം മാത്രം വളമിടുക. നട്ട് രണ്ടാം വർഷം മുതൽ 10–25 കിലോ ജൈവവളം ചേർക്കണം. വളപ്രയോഗത്തിന് രണ്ടാഴ്ച മുൻപ് തെങ്ങൊന്നിന് ഒരു കിലോ കുമ്മായമോ ഡോളമൈറ്റോ ചേർക്കണം. തടങ്ങളിൽ 100 ഗ്രാം വൻ‌പയർ വിതച്ച് പൂത്ത് തുടങ്ങുമ്പോൾ മണ്ണിൽ ചേർക്കുക. തൈ വളർച്ച ത്വരിതപ്പെടുത്തി ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനു സിപിസിആര്‍ഐ വികസിപ്പിച്ചെടുത്ത പോഷക മൂലക മിശ്രിതമാണ് കൽപ പോഷക്. നട്ട് 3 മാസം പ്രായമായ തൈകൾക്ക് പ്രതിവർഷം 40 ഗ്രാം വീതവും തുടർന്നുള്ള 2 വർഷങ്ങളിൽ 100 ഗ്രാം വീതവും 2 തവണകളായി ഇതു ചേർക്കാം. ശുപാർശിത രാസവളങ്ങൾ ചേർത്ത് 10 ദിവസം കഴിഞ്ഞാണ് കൽപ പോഷക് നൽകേണ്ടത്.

ADVERTISEMENT

കൊമ്പൻചെല്ലിക്കെതിരെ ജാഗ്രത

ഓലക്കവിളുകളിൽ 2 മാസത്തിലൊരിക്കൽ തുല്യ അളവിൽ കല്ലുപ്പ്, ചാരം, മണൽ എന്നിവ കലർത്തി നിറയ്ക്കുക. വേപ്പിൻപിണ്ണാക്ക്/മരോട്ടിപ്പിണ്ണാക്ക് സമം മണലുമായി ചേർത്തും നിറയ്ക്കാം. ഓലചീയൽ രോഗത്തിനെതിരെ 100 ഗ്രാം സ്യൂഡോമോണാസ് ഒരു ലീറ്റർ വെള്ളത്തിൽ കലക്കി നാമ്പോലക്കവിളിൽ ഒഴിക്കാം.   

തയാറാക്കിയത്:

ഡോ. പി.അനിതാകുമാരി (പ്രിൻസിപ്പൽ സയന്റിസ്റ്റ്), ഡോ. എം.ഷെരീഫ (സീനിയർ സയന്റിസ്റ്റ്), സിപിസിആർഐ കായംകുളം പ്രാദേശിക ഗവേഷണകേന്ദ്രം

ഫോൺ: 9495100450 (ഡോ. എം. ഷെരീഫ), 0479 2442160 (ഓഫിസ്)

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT