വീട്ടുമുറ്റത്താകാം ചെണ്ടുമല്ലിക്കൃഷി; പരിശ്രമിച്ചാൽ ഓണക്കാലത്ത് നല്ല കാശും തരും
മുറ്റത്തെ ചെണ്ടുമല്ലിക്കു മണവും ഗുണവും ഇത്തിരി കൂടും. അൽപം പരിശ്രമിച്ചാൽ ഓണക്കാലത്ത് നല്ല കാശും തരും. കേരളത്തിൽ പലയിടത്തും ചെണ്ടുമല്ലി തരക്കേടില്ലാതെ വിളയുന്നുണ്ട്. ഈ ഓണത്തിന് ഒന്നു പരീക്ഷിച്ചാലോ? മാരിഗോൾഡ് അഥവാ കൊങ്ങിണി, ബന്തി എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്ന ചെണ്ടുമല്ലി ഓണത്തിന് പറിക്കണമെങ്കിൽ

മുറ്റത്തെ ചെണ്ടുമല്ലിക്കു മണവും ഗുണവും ഇത്തിരി കൂടും. അൽപം പരിശ്രമിച്ചാൽ ഓണക്കാലത്ത് നല്ല കാശും തരും. കേരളത്തിൽ പലയിടത്തും ചെണ്ടുമല്ലി തരക്കേടില്ലാതെ വിളയുന്നുണ്ട്. ഈ ഓണത്തിന് ഒന്നു പരീക്ഷിച്ചാലോ? മാരിഗോൾഡ് അഥവാ കൊങ്ങിണി, ബന്തി എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്ന ചെണ്ടുമല്ലി ഓണത്തിന് പറിക്കണമെങ്കിൽ ഏതാണ്ട് ജൂലൈ പത്തോടു കൂടി തൈകൾ പറിച്ചു നടണം. തൈകൾ ഉണ്ടാക്കാൻ ഇപ്പോൾ തുടങ്ങാം. ഒരു ഹെക്ടറിൽനിന്ന് 6000 മുതൽ 10000 വരെ കിലോ പൂക്കൾ വിളവെടുക്കാം. ഓണപ്പൂക്കളം മാത്രമല്ല മൂല്യവർധിത ഉൽപന്നങ്ങൾക്കും സാധ്യതയുണ്ട്. ചെണ്ടുമല്ലി പൂക്കളിൽനിന്ന് കൊതുകുതിരി, അഗർബത്തി എന്നിവ ഉണ്ടാക്കാൻ കഴിയും. ചെണ്ടുമല്ലിപ്പൂക്കളിൽനിന്നും ഭക്ഷ്യയോഗ്യമായ നിറങ്ങളും ഉണ്ടാക്കാം.
പലനിറത്തിൽ പലവിധത്തിൽ
ആഫ്രിക്കൻ മാരിഗോൾഡ്, ഫ്രഞ്ച് മാരിഗോൾഡ് എന്നിങ്ങനെ രണ്ടു തരത്തിലുണ്ട് ചെണ്ടുമല്ലി. ആകർഷകമായ ചെറിയ പൂക്കളാണ് ഫ്രഞ്ച് മാരിഗോൾഡിന്. നല്ല കുറ്റിച്ചെടിയായ ഇത് വളരെ ചെറുപ്പത്തിൽ തന്നെ (പറിച്ചു നട്ട് 40-45 ദിവസങ്ങൾക്കുള്ളിൽ ) പൂക്കൾ പിടിക്കാൻ തുടങ്ങും. വിവിധ വർണങ്ങളിൽ ലഭ്യമാണ്. വാണിജ്യ പ്രാധാന്യമുള്ളതു വലിയ പൂക്കളുള്ള ആഫ്രിക്കൻ മാരിഗോൾഡിനാണ്. ഓറഞ്ച്, മഞ്ഞ, വെള്ള തുടങ്ങിയ നിറങ്ങളിൽ ഇവ ലഭ്യമാണ്.
വിത്ത് എവിടെ കിട്ടും?
നഴ്സറികളിൽ പലതിലും ഇപ്പോൾ വിത്തുകൾ ലഭിക്കുന്നുണ്ട്. ഓൺലൈനായും ലഭിക്കും. സങ്കര ഇനങ്ങളാണ് നല്ലത്. കേന്ദ്ര സർക്കാർ സ്ഥാപനമായ ബാംഗ്ലൂർ ഹസ്സർഘട്ടയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾചർ റിസർച്ച് പുറത്തിറക്കിയ ഇനങ്ങളാണ് മഞ്ഞ നിറമുള്ള അർക്ക ബംഗാര, ഓറഞ്ച് നിറത്തിലുള്ള അർക്ക അഗ്നി എന്നിവ. ന്യൂഡൽഹിയിലെ ഇന്ത്യൻ അഗ്രികൾചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ഇനങ്ങളാണ് പുസ ബസന്തി (മഞ്ഞ), പുസ നരംഗി ഗൈൻഡ (ഓറഞ്ച് ) എന്നിവയും നല്ലതാണ്.
തൈകൾ വളർത്തേണ്ട രീതി
പച്ചക്കറിത്തൈകൾ തയാറാക്കുന്നതു പോലെ പ്രോട്രേകളിൽ തൈകൾ ഉൽപാദിപ്പിക്കാം. നാലാഴ്ചയെങ്കിലും പ്രായമുള്ള, ആറ് ഇലകൾ എങ്കിലും ഉള്ള, കരുത്തുള്ള തൈകൾ മാത്രം പറിച്ചു നടുക.
കൃഷി രീതി
നല്ല സൂര്യപ്രകാശമുള്ളതും വെള്ളക്കെട്ട് ഇല്ലാത്തതുമായ സ്ഥലം തിരഞ്ഞെടുക്കണം. തണൽ കൂടുതലെങ്കിൽ പൂക്കൾ കുറയും. കിളച്ചു കട്ടയുടച്ച് ഒരു സെന്റിന് 2-3 കിലോ കുമ്മായപ്പൊടി /ഡോളമൈറ്റ് ചേർത്തിളക്കി രണ്ടാഴ്ച കഴിഞ്ഞ ശേഷം ഒരു സെന്റ് സ്ഥലത്തേക്ക് 100 കിലോ അളവിൽ അഴുകിപ്പൊടിഞ്ഞ കാലിവളവും സെന്റിന് 220 ഗ്രാം യൂറിയ, 400 ഗ്രാം മസൂറിഫോസ്, 100 ഗ്രാം പൊട്ടാഷ് എന്നീ അളവിൽ അടിസ്ഥാന വളവും ചേർക്കാം. മഴക്കാലകൃഷി ആയതിനാൽ അൽപം ഉയരമുള്ള വാരങ്ങളിൽ നടുന്നതാണുത്തമം. വൈകുന്നേരങ്ങളിൽ തൈകൾ പറിച്ചു നടണം. വരികളും ചെടികളും തമ്മിൽ ഒന്നര അടി അകലം നൽകാം. ഒരു സെന്റിൽ ഏതാണ്ട് 200 ചെടികൾ നടാം. നട്ട് ഇരുപതു ദിവസം കഴിയുമ്പോൾ ഇടയിളക്കി സെന്റിന് 220ഗ്രാം യൂറിയ, 100 ഗ്രാം പൊട്ടാഷ് എന്നിവ മേൽ വളമായി നൽകാം. പറിച്ചു നട്ട് 27 ദിവസം കഴിയുമ്പോൾ മണ്ട നുള്ളിക്കൊടുക്കുന്നത് കൂടുതൽ ശിഖരങ്ങൾ വരാനും ചെടികൾക്ക് കരുത്ത് കൂടാനും സഹായിക്കും. മൊട്ട് വന്ന് കഴിഞ്ഞാൽ പിന്നെ മണ്ണിൽ ഈർപ്പം കുറയാൻ പാടില്ല. പറിച്ചു നട്ട് ഏതാണ്ട് 60-65 ദിവസങ്ങൾ കഴിയുമ്പോൾ പൂക്കൾ വിളവെടുത്ത് തുടങ്ങാം. മൂന്നു ദിവസത്തിലൊരിക്കൽ പൂക്കൾ വിളവെടുക്കാം. കളനിയന്ത്രണം അത്യന്താപേക്ഷിതം.
ബാധിക്കുന്ന രോഗങ്ങൾ
ഇലപ്പേനുകൾ, ഇലതീനി പുഴുക്കൾ, മീലി മൂട്ടകൾ, മണ്ഡരികൾ എന്നീ കീടങ്ങളെയും വാട്ടം /അഴുകൽ, ഇലപ്പുള്ളി രോഗങ്ങളെയും പ്രതിരോധിക്കണം.
വിവരങ്ങൾക്ക് കടപ്പാട്
പ്രമോദ് മാധവൻ, അസി.ഡയറക്ടർ (പ്ലാനിങ്), കൃഷിവകുപ്പ്