തിപ്പലിയിൽ കുരുത്തത് വെള്ളത്തിൽ അഴുകില്ല: മാസം വിൽക്കുന്നത് 1000 കുരുമുളകു തൈകൾ
കറുത്ത പൊന്നിനു കരുത്തു കൂട്ടാൻ തിപ്പലി! കുരുമുളകിന്റെ വിവിധയിനങ്ങളെ തിപ്പലിയുമായി ഗ്രാഫ്റ്റ് ചെയ്ത് പ്രതിരോധശേഷി കൂടിയ തൈകൾ ഉല്‍പാദിപ്പിക്കുകയാണ് ആലപ്പുഴ വള്ളികുന്നം പെരുമന പുത്തൻവീട്ടിൽ എസ്.സലിൽ. കുരുമുളകിനുണ്ടാകുന്ന ദ്രുതവാട്ടം, വേരുരോഗങ്ങൾ എന്നിവ ചെറുക്കാൻ തിപ്പലിഗ്രാഫ്റ്റിനു കഴിയുമെന്ന് ഈ

കറുത്ത പൊന്നിനു കരുത്തു കൂട്ടാൻ തിപ്പലി! കുരുമുളകിന്റെ വിവിധയിനങ്ങളെ തിപ്പലിയുമായി ഗ്രാഫ്റ്റ് ചെയ്ത് പ്രതിരോധശേഷി കൂടിയ തൈകൾ ഉല്‍പാദിപ്പിക്കുകയാണ് ആലപ്പുഴ വള്ളികുന്നം പെരുമന പുത്തൻവീട്ടിൽ എസ്.സലിൽ. കുരുമുളകിനുണ്ടാകുന്ന ദ്രുതവാട്ടം, വേരുരോഗങ്ങൾ എന്നിവ ചെറുക്കാൻ തിപ്പലിഗ്രാഫ്റ്റിനു കഴിയുമെന്ന് ഈ കർഷകൻ പറയുന്നു. ചുവട്ടിൽ വെള്ളം കെട്ടിനിന്നാലും, ഇവയുടെ വേര് അഴുകുകയില്ല. അതിനാൽ, വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലും നടാം.
പന്നിയൂർ, കരിമുണ്ട, കുതിരവാലി, പെപ്പർ തെക്കൻ തുടങ്ങിയ കുരുമുളകിനങ്ങളെ ‘ബ്രസീലിയൻ കൊളുബ്രിനം’ എന്ന വിദേശ തിപ്പലിയിനവുമായാണ് സലിൽ സംയോജിപ്പിക്കുന്നത്. ‘ഗ്രീൻസ് പെപ്പർ ഫാം’ എന്ന സ്വന്തം നഴ്സറിയിലൂടെയാണ് തൈ വിൽപന. സീസണിൽ, മാസം 1000 തൈകൾ വരെ വിറ്റു പോകുന്നുണ്ടെന്നു സലിൽ. കൊല്ലം, ആലപ്പുഴ ജില്ലകളിൽനിന്നാണ് ആവശ്യക്കാരേറെയും. ദൂരെയുള്ളവര്‍ക്കു കുറിയറില്‍ അയയ്ക്കും. തിപ്പലിയുടെ തൈകളും വില്‍പനയ്ക്കുണ്ട്.
വള്ളിക്കുരുമുളകിലും കുറ്റിക്കുരുമുളകിലും 2020 മുതൽ ഗ്രാഫ്റ്റിങ് നടത്തുന്ന സലിൽ, കോരുത്തോടുള്ള വർക്കിച്ചൻ എന്ന കർഷകനിൽനിന്നാണ് ഇതു പഠിച്ചത്. തിപ്പലി, കുരുമുളകു തൈകൾ നല്‍കിയതും അദ്ദേഹം തന്നെ.
ഗ്രാഫ്റ്റിങ് ഇങ്ങനെ
തിപ്പലിയുടെ (2 മാസം പ്രായമായ) തൈകൾ, ചുവട്ടിൽനിന്ന് ഏകദേശം 15 സെ.മീ. ഉയരത്തിൽ മുറിച്ച ശേഷം അഗ്രഭാഗം നെടുകെ പിളർക്കുന്നു. ഇതിലേക്ക് കുരുമുളകിന്റെ, അധികം മൂക്കാത്ത, മഞ്ഞളിപ്പില്ലാത്ത ശിഖരം (വള്ളിത്തലപ്പാണ് എടുക്കുന്നതെങ്കിൽ വള്ളിക്കുരുമുളകിന്റെ ഗ്രാഫ്റ്റ് തൈ ലഭിക്കും) അഗ്രം കൂർപ്പിച്ച് ഇറക്കിവച്ച് ബഡിങ് ടേപ്പ് (പ്ലാസ്റ്റിക് നാട ആയാലും മതി) ചുറ്റുന്നു. ഈ തൈകൾ 15 - 20 ദിവസം തണലത്തു വയ്ക്കണം. മുള വന്നു തുടങ്ങുമ്പോൾ ഇളം വെയിലത്തേക്കു മാറ്റാം. കൂടുതൽ തൈകളുണ്ടെങ്കിൽ പോളിഹൗസാണു നല്ലത്. ഏതാണ്ട് 20 ദിവസം കഴിയുമ്പോൾ ഗ്രാഫ്റ്റ് ചെയ്ത തിപ്പലിയിൽനിന്നു മുളകൾ വന്നു തുടങ്ങും. ഇവ നുള്ളിക്കളയണം, ഇല്ലെങ്കിൽ കുരുമുളകിന്റെ വളർച്ച മുരടിക്കും. കുരുമുളകിനു നിറയെ ഇലകൾ വന്നശേഷം, അടിഭാഗത്തെ തിപ്പലിയിൽനിന്നു മുളച്ചുവരുന്ന ശാഖ കളിൽ വീണ്ടും ഗ്രാഫ്റ്റിങ് നടത്താം. ചെടിക്കു നിറയെ ഇലകളും ശാഖകളും വരുന്നതിനാണിത്. ഇത്തര ത്തിൽ ഒരു ചുവട്ടിൽ 7 - 8 ശിഖരങ്ങൾവരെ ഗ്രാഫ്റ്റ് ചെയ്യാമെന്നു സലിൽ.
ഗ്രോ ബാഗിലും പ്ലാസ്റ്റിക് ചട്ടികളിലുമാണ് തൈകൾ നടുന്നത്. കുമ്മായം അല്ലെങ്കിൽ ഡോളമൈറ്റ് ഇട്ട് അമ്ലത നീക്കിയ മണ്ണ്, ചാണകപ്പൊടി, എല്ലുപൊടി, ചകിരിച്ചോറ്, മണൽ/ചെമ്മണ്ണ് എന്നിവ ചേർത്താണ് പോട്ടിങ് മിശ്രിതം ഒരുക്കുന്നത്. തുടർന്ന് ചാണകത്തെളി, ബയോഗ്യാസ് സ്ലറി എന്നിവ ഒഴിച്ചു കൊടുക്കും. ഇല വന്നശേഷം എൻപികെ വളങ്ങൾ ഇലയിൽ തളിച്ചു നൽകും. കുറ്റിക്കുരുമുളക് വർഷം മുഴുവനും കായ്ക്കും. വള്ളിക്കുരുമുളക് ജൂണിൽ തിരിയിട്ട് ഡിസംബർ - ജനുവരിയോടെ മൂപ്പെത്തും.
ഫോൺ: 9539146036