ഇന്ത്യൻ ബ്ലാക്ക്ബെറി എന്നും ജാവാ പ്ലം എന്നും ഞാവൽപഴത്തിനു പേരുണ്ട്. ശാസ്ത്രനാമം Syzygium Cumini. 30 മീറ്റർവരെ ഉയരത്തിൽ വളരുന്ന മരമാണ് ഞാവൽ. വിത്തുവഴി മുളയ്ക്കുന്നവ കായ്ക്കാൻ കൂടുതൽ കാലമെടുക്കും. എന്നാൽ, നഴ്സറികളിൽ ലഭ്യമായ വെള്ള ഞാവൽ 3–4 വർഷം കൊണ്ടു കായ്ക്കും. പഴത്തിനു നേരിയ മധുരവുമുണ്ട്. വൈറ്റമിൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ ബ്ലാക്ക്ബെറി എന്നും ജാവാ പ്ലം എന്നും ഞാവൽപഴത്തിനു പേരുണ്ട്. ശാസ്ത്രനാമം Syzygium Cumini. 30 മീറ്റർവരെ ഉയരത്തിൽ വളരുന്ന മരമാണ് ഞാവൽ. വിത്തുവഴി മുളയ്ക്കുന്നവ കായ്ക്കാൻ കൂടുതൽ കാലമെടുക്കും. എന്നാൽ, നഴ്സറികളിൽ ലഭ്യമായ വെള്ള ഞാവൽ 3–4 വർഷം കൊണ്ടു കായ്ക്കും. പഴത്തിനു നേരിയ മധുരവുമുണ്ട്.

വൈറ്റമിൻ സി, പൊട്ടാസ്യം, ഇരുമ്പ്, നാരുകൾ എന്നിവയെല്ലാം ഞാവൽപഴത്തിലുണ്ട്. സാധാരണ പഴവർഗങ്ങളെക്കാൾ കൂടുതൽ നിരോക്സീകാരികളും. ഞാവൽപഴവും കുരുവും പ്രമേഹ നിയന്ത്രണത്തിനു നന്ന്. ഞാവൽപഴനീര് പ്രമേഹരോഗികള്‍ക്കു ദാഹമകറ്റാന്‍ യോജ്യം. വേറെയുണ്ട് ആരോഗ്യഗുണങ്ങൾ: ഹൃദയാരോഗ്യം സംരക്ഷിക്കും, ദഹനപ്രശ്നങ്ങൾ നീക്കും, മലബന്ധം ഒഴിവാക്കും, വൃക്ക, കരൾ എന്നിവയെ ശുദ്ധീകരിക്കും, ത്വക്കിന്റെ തിളക്കം കൂട്ടും, ചീത്ത കൊഴുപ്പ് കുറയ്ക്കും. ഞാവൽ ഇലകളുടെ ചാരം മോണകൾക്കു കരുത്തും നൽകും.

ADVERTISEMENT

ഉഷ്ണമേഖല–അർധ ഉഷ്ണമേഖല വിളയാണിത്. സൂര്യപ്രകാശം നന്നായി ലഭിക്കുന്ന സ്ഥലമാണ് കൃഷിക്കു യോജ്യം. എല്ലാത്തരം മണ്ണിലും വളരുമെങ്കിലും മണൽ കലർന്ന പശിമരാശി മണ്ണാണ് കൂടുതൽ നല്ലത്. നേരിയ അമ്ലത്വമുള്ള മണ്ണാണു വേണ്ടത്. മണ്ണിലെ നീർവാർച്ച പ്രധാന ഘടകമാണ്. 

സ്ഥലമില്ലാത്തവർക്ക് രണ്ടര അടിയെങ്കിലും ആഴമുള്ള, കട്ടിയുള്ള ഡ്രമ്മുകളിൽ തൈ നടാം. ഒട്ടുതൈകൾ വേഗം കായ്ക്കും. വിളവെടുത്ത് 2 ആഴ്ചയ്ക്കുള്ളിൽ വിത്തുകൾ പാകണം. പാകി 10–14 ദിവസങ്ങൾക്കുള്ളിൽ കിളിർക്കും (ചട്ടികളിൽ നട്ടുവളർത്തി ഒരു വർഷത്തിനുശേഷം നിലത്തു നട്ടാൽ വളർച്ച ത്വരിതപ്പെടുത്താം). പ്രധാന കൃഷിയിടത്തിൽ 8x8 മീറ്റർ അകലത്തിലും 1x1x1 ആഴത്തിലും കുഴികളെടുത്ത് മേൽമണ്ണും ട്രൈക്കോഡെർമ ചേർത്തു സമ്പുഷ്ടീകരിച്ച ചാണകവും ചേർത്ത് തൈകൾ നടാം. തുടർ വർഷങ്ങളിൽ, കായ്ഫലമെത്താത്ത മരങ്ങൾക്ക് 20 കിലോയും കായ്ച്ച മരങ്ങൾക്ക് 60 കിലോയും വീതം ട്രൈക്കോ ഡെർമ ചേർത്തു സമ്പുഷ്ടീകരിച്ച ചാണകം നൽകാം. വളം അധികമായാൽ കായികവളർച്ച കൂടും, കായ്ക്കാതിരിക്കും.

ADVERTISEMENT

ഞാവൽ പൂക്കാനും കായ്പിടിക്കാനും വരണ്ട കാലാവസ്ഥയാണ് യോജ്യം. തേനീച്ച, കാറ്റ് എന്നിവ വഴിയാണ് പരാഗണം. തുടർന്ന് 70 ദിവസങ്ങൾക്കുള്ളിൽ പഴങ്ങൾ പാകമാകും. മഴക്കാലത്താണ് (മേയ്, ജൂൺ) വിളവെടുപ്പ്. വിളവെടുക്കാനുള്ള സൗകര്യാർഥം മരങ്ങൾ കമ്പുകോതി നിർത്തണം. ഉണങ്ങിയതും ആരോഗ്യമില്ലാത്തതും രോഗകീടബാധയുള്ളതുമായ കമ്പുകൾ വെട്ടിമാറ്റണം. സൂര്യപ്രകാശം ഉള്ളിലേക്കു കടക്കുംവിധം വേണം കമ്പുകോതൽ. 

മുതിർന്ന മരങ്ങളിൽനിന്നു വർഷം 70–80 കിലോ വരെ പഴങ്ങൾ വിളവെടുക്കാം. മരത്തിനു ചുറ്റും വല ഘടിപ്പിച്ചാൽ പഴങ്ങൾ നിലത്തുവീണു നശിക്കാതെ ശേഖരിക്കാം. ഞാവൽപഴംകൊണ്ട് ജാം, ജൂസ്,  ജെല്ലി, വൈൻ, വിനാഗിരി, സ്ക്വാഷ് എന്നിവയെല്ലാം തയാറാക്കാം.

ADVERTISEMENT

ഞാവൽ വിനാഗിരി

  • ഞാവൽ  – ഒരു കിലോ
  • അയമോദകം – ഒരു ടീസ്പൂൺ
  • കറുത്ത ഉപ്പ് – ഒരു ടീസ്പൂൺ
  • ഇഞ്ചിപ്പൊടി – അര ടീസ്പൂൺ

ഞാവൽപഴം നന്നായി കഴുകിത്തുടയ്ക്കുക. വൃത്തിയുള്ള കോട്ടൻതുണിയിൽ നിരത്തി ഉണക്കാം. തുടർന്ന്, പഴത്തിൽനിന്നു വിത്ത് മാറ്റിയശേഷം വെള്ളം ചേർക്കാതെ അരച്ചെടുക്കുക. വൃത്തിയുള്ള തോർത്തിലൂടെ അരിച്ചെടുക്കുക. പിന്നീട് ഒരു ടീസ്പൂൺ കറുത്ത ഉപ്പും ഒരു ടീസ്പൂൺ അയമോദകവും അര ടീസ്പൂൺ ചുക്കുപൊടിയും ചേർത്ത് നന്നായി ഇളക്കുക. ജലാംശമില്ലാത്ത ചില്ലുപാത്രത്തിൽ ഒഴിച്ച് തുണികൊണ്ട് മൂടികെട്ടി വച്ച് 30 ദിവസത്തിനുശേഷം എടുക്കാം. ഒന്നുകൂടി അരിച്ചശേഷം ഉപയോഗിക്കാം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT