വളത്തിന് മുട്ടത്തോട്; പ്രാണികൾക്ക് സ്പിരിറ്റ്; ഒച്ചിന് ചെമ്പുകമ്പി... ആരും പ്രതീക്ഷിക്കാത്ത ഗാർഡൻ ഹാക്ക്സ്
പൂന്തോട്ടത്തിലെ കീടനിയന്ത്രണവും വളപ്രയോഗവും സാധ്യമാക്കാം, വീട്ടിലെ വസ്തുക്കള്‍ ഉപയോഗിച്ച് ഓര്‍ക്കിഡില്‍ കീടങ്ങളെ തുരത്താന്‍ ഓർക്കിഡ് ചെടിയിൽ കീടശല്യം ഒഴിവാക്കുന്നതിനും വിത്തും കമ്പും മുളപ്പിച്ചെടുക്കുന്നതിനും മറ്റും കീടനാശിനിയോ ചട്ടിയോ വളമോ ഒന്നും വീട്ടിൽ ചിലപ്പോൾ കണ്ടെന്നുവരില്ല. അപ്പോൾ ലഭ്യമായ
പൂന്തോട്ടത്തിലെ കീടനിയന്ത്രണവും വളപ്രയോഗവും സാധ്യമാക്കാം, വീട്ടിലെ വസ്തുക്കള്‍ ഉപയോഗിച്ച് ഓര്‍ക്കിഡില്‍ കീടങ്ങളെ തുരത്താന്‍ ഓർക്കിഡ് ചെടിയിൽ കീടശല്യം ഒഴിവാക്കുന്നതിനും വിത്തും കമ്പും മുളപ്പിച്ചെടുക്കുന്നതിനും മറ്റും കീടനാശിനിയോ ചട്ടിയോ വളമോ ഒന്നും വീട്ടിൽ ചിലപ്പോൾ കണ്ടെന്നുവരില്ല. അപ്പോൾ ലഭ്യമായ
പൂന്തോട്ടത്തിലെ കീടനിയന്ത്രണവും വളപ്രയോഗവും സാധ്യമാക്കാം, വീട്ടിലെ വസ്തുക്കള്‍ ഉപയോഗിച്ച് ഓര്‍ക്കിഡില്‍ കീടങ്ങളെ തുരത്താന്‍ ഓർക്കിഡ് ചെടിയിൽ കീടശല്യം ഒഴിവാക്കുന്നതിനും വിത്തും കമ്പും മുളപ്പിച്ചെടുക്കുന്നതിനും മറ്റും കീടനാശിനിയോ ചട്ടിയോ വളമോ ഒന്നും വീട്ടിൽ ചിലപ്പോൾ കണ്ടെന്നുവരില്ല. അപ്പോൾ ലഭ്യമായ
പൂന്തോട്ടത്തിലെ കീടനിയന്ത്രണവും വളപ്രയോഗവും സാധ്യമാക്കാം, വീട്ടിലെ വസ്തുക്കള്‍ ഉപയോഗിച്ച്
ഓര്‍ക്കിഡില്‍ കീടങ്ങളെ തുരത്താന്‍
ഓർക്കിഡ് ചെടിയിൽ കീടശല്യം ഒഴിവാക്കുന്നതിനും വിത്തും കമ്പും മുളപ്പിച്ചെടുക്കുന്നതിനും മറ്റും കീടനാശിനിയോ ചട്ടിയോ വളമോ ഒന്നും വീട്ടിൽ ചിലപ്പോൾ കണ്ടെന്നുവരില്ല. അപ്പോൾ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് പോംവഴി കണ്ടെത്താനാവും. ഉപയോഗശൂന്യമായ പാത്രം, പുഷ്പാലങ്കാരത്തിനുപയോഗിച്ച ഫ്ലോറൽ ബ്രിക്ക് തുടങ്ങിയവയുടെ പുനരുപയോഗവുമാകാം.
വളമായി മുട്ടത്തോട്
പ്രാതലിനായോ കേക്ക് ഉണ്ടാക്കാനോ ഉപയോഗിക്കുന്ന മുട്ടയുടെ തോട് കളയരുത്. ഇത് ഉണക്കിപ്പൊടിച്ചത് ഉദ്യാനച്ചെടികൾക്ക് ജൈവവളമായി നന്ന്. നമ്മൾ സാധാരണ ഉപയോഗിക്കുന്ന രാസവളത്തിൽ മുഖ്യമായും നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയാണ് അടങ്ങിയിട്ടുള്ളത്. ഇവ കൂടാതെ കാത്സ്യം, മഗ്നീഷ്യം എന്നിവയും ചെടിയുടെ കരുത്തുള്ള വളർച്ചയ്ക്ക് ആവശ്യമാണ്. മുട്ടത്തോടിൽ ഇവ രണ്ടുമുണ്ട്. കാത്സ്യം ചെടിയുടെ കോശങ്ങൾക്ക് ബലവും രോഗപ്രതിരോധ ശക്തിയും നൽകുന്നു. മഗ്നീഷ്യം ഇലകൾക്ക് നല്ല പച്ചനിറവും. ഉണക്കിപ്പൊടിച്ച മുട്ടത്തോട് ചെടിക്കു ചുറ്റുമുള്ള മണ്ണുമായി കലർത്തി നൽകാം. ചെത്തി, റോസ് തുടങ്ങിയ ചെടികളുടെ ഇല മഞ്ഞളിപ്പ് മാറാനുള്ള പൊടിക്കൈയാണ് മുട്ടത്തോട് വളം.
അകത്തളച്ചെടികൾ നടാൻ ഫ്ലോറൽ ബ്രിക്ക്
മേശയും ടീപ്പോയും ഭംഗിയാക്കാൻ അകത്തളച്ചെടികൾ ചെറിയ ചട്ടിയിലും ബൗളിലും നട്ടുവളർത്താറുണ്ട്. ഇവയുടെ നന, പരിപാലനം എല്ലാം ശ്രദ്ധയോടെ വേണം, അല്ലെങ്കിൽ കേടുവരാനിടയുണ്ട്. എന്നാൽ ഡ്രസീന, മണിപ്ലാന്റ്, പന്നൽചെടി ഇവയെല്ലാം പുഷ്പാലങ്കാരത്തിന് ഉപയോഗിച്ച ഫ്ലോറൽ ബ്രിക്കിൽ വളർത്താൻ സാധിക്കും. പുറമെനിന്നു കാണാത്തത്ര വലുപ്പത്തിൽ ബ്രിക്ക് മുറിച്ചെടുത്ത് പാത്രത്തിൽ ഇറക്കിവയ്ക്കണം. ഇത്തരം ചെടികളുടെ കമ്പ് ബ്രിക്കിൽ ഇറക്കി ഉറപ്പിക്കാം. ബ്രിക്ക് ഉണങ്ങുന്ന അവസ്ഥയിൽ ഒന്നുരണ്ട് ആഴ്ചയിലൊരിക്കൽ കുതിർത്തു കൊടുത്താൽ മതി. വളം നേരിയ അളവിൽ ഇലകളിൽ വല്ലപ്പോഴുമൊരിക്കൽ തളിച്ചുകൊടുക്കാം.
ചെറുപ്രാണിശല്യം ഒഴിവാക്കാം
ചെറുപ്രാണികളിൽ മൈറ്റും ആഫിഡുമാണ് ഫെലനോപ്സിസ്, ഡെൻഡ്രോബിയം ഓർക്കിഡുകളിൽ കൂടുതൽ ശല്യമുണ്ടാക്കുന്നത്. ഇവയെ നീക്കംചെയ്യാൻ സ്പിരിറ്റോ ആഫ്റ്റർഷേവ് ലോഷനോ മതി. സ്പിരിറ്റിലോ ലോഷനിലോ മുക്കിയ പഞ്ഞി ഉപയോഗിച്ച് പ്രാണികളുള്ള ഇലയുടെ അടിഭാഗം പല തവണ തുടച്ച് അവയെ ആനായാസം നീക്കംചെയ്യാം. ഇത്തരം ദ്രാവകങ്ങൾ പ്രാണിയുടെ പുറംകവചം ലയിപ്പിച്ചാണ് കീടത്തെ നശിപ്പിക്കുക. സ്പിരിറ്റ് ഇലയുടെ മുക്കിലും മൂലയിലും വേഗത്തിൽ പടർന്ന് ചെല്ലുന്നതുകൊണ്ട് അവിടെ ഒളിച്ചിരിക്കുന്നവയെയും ഈ ദ്രാവകം നീക്കം ചെയ്യും. സ്പിരിറ്റ് ലഭ്യമല്ലെങ്കിൽ സോപ്പ് ലായനി ഇലകളിൽ പല തവണ സ്പ്രേ ചെയ്താലും മതി.
കമ്പ് വേഗത്തിൽ വേരിടാൻ
അലങ്കാരച്ചെടികളുടെ ഇളംകമ്പുകൾ നട്ടാലാണ് വേഗത്തിൽ വളരുകയും പൂവിടുകയും ചെയ്യുക. എന്നാൽ ഇളംകമ്പ് എളുപ്പത്തിൽ ഉണങ്ങിപ്പോകുമെന്നതിനാല്‍ അതിനു മുമ്പായി വേരുകൾ ഉണ്ടായി വരണം. മുറിഭാഗത്ത് ചീയൽ വരാതിരിക്കാനും വേരുകൾ വേഗത്തിൽ ഉൽപാദിപ്പിക്കാനും വീട്ടിൽ ലഭ്യമായ പല പദാർഥങ്ങളും ഉപയോഗിക്കാം. കുഴമ്പുപരുവത്തിൽ അരച്ചെടുത്ത ചിരട്ടക്കരി, ആസ്പിരിൻ ഗുളിക പൊടിച്ച് വെള്ളത്തിൽ ചാലിച്ചത്, തേൻ എല്ലാം ചീയൽരോഗത്തിൽനിന്നു സംരക്ഷിക്കാനും വേരുകൾ ഉൽപാദിപ്പിക്കാനും പ്രയോജനപ്പെടുത്താം. മുറിച്ചെടുത്ത കമ്പിലെ ഇലഞെട്ടു മാത്രം നിർത്തി ബാക്കി മുറിച്ചു കളയണം. യൂഫോർബിയ, അഡീനിയം ഇവയുടെ ഇലകൾ നീക്കിയതിനുശേഷം മുറിഭാഗത്തുനിന്ന് ഊറുന്ന കറ ഉണങ്ങാൻ അനുവദിക്കണം. കുഴമ്പ് രൂപത്തിലാക്കിയ കരിയോ ആസ്പിരിനോ തേനോ മുറിഭാഗത്ത് തേച്ചശേഷം നടുവാനായി ഉപയോഗിക്കാം. ചകിരിച്ചോറും മണലും കലർത്തി കുതിർത്തെടുത്തതിലാണ് കമ്പ് നടേണ്ടത്. ഇതിൽ ഒരു തരം വളവും ചേർക്കരുത്. വേര് ഉണ്ടാകുന്നതിനുമുമ്പ് വളം വലിച്ചെടുക്കുവാൻ കമ്പിന് ആവില്ല. രോഗാണുക്കളെ മിശ്രിതത്തിൽ വളർത്താനേ വളം സഹായിക്കുകയുള്ളൂ.
കീടനാശിനിയായി കോള
വടക്കേ ഇന്ത്യയിലെ കർഷകർക്ക് കൊക്കോകോള, പെപ്സി തുടങ്ങിയ ശീതളപാനീയങ്ങൾ വില കുറഞ്ഞതും സുരക്ഷിതവുമായ കീടനാശിനിയാണ്. പൂന്തോട്ടച്ചെടികൾക്കും കീടനാശിനിയായി കോള പ്രയോജനപ്പെടുത്താം. കോള നേർപ്പിക്കാതെ തന്നെ ഇലകളിൽ സ്പ്രേയായി നൽകാം. പിന്നീട് ആഴ്ചയിലൊരിക്കൽ നേർപ്പിച്ചശേഷം കോള ഉപയോഗിക്കാം. കോളയിലുള്ള അധിക മധുരം പലതരം ഉറുമ്പുകളെ ചെടിയിലേക്ക് ആകർഷിക്കുകയും ഇവ ചെറുകീടങ്ങളെ നശിപ്പിച്ച് ചെടിയെ കീടബാധയിൽനിന്നും സംരക്ഷിക്കുകയും ചെയ്യുമെന്നതാണ് ഒരു വിശദീകരണം. കൂടാതെ കോളയിലെ മധുരം നൽകുന്ന ഘടകങ്ങൾ ചെടി ആഗിരണം ചെയ്ത് കരുത്തുള്ള വളർച്ചയ്ക്കായി പ്രയോജനപ്പെടുത്തുകയും ചെയ്യും.
ഒച്ചിനെ തുരുത്താൻ
വീര്യംകൂടിയ കീടനാശിനികളാണ് ഒച്ചിനെ നശിപ്പിക്കാനായി വിപണിയിൽ ലഭിക്കുക. ഇവ ഒഴിവാക്കി ലളിതമായ മാർഗങ്ങൾ അവലംബിക്കാം. ഓർക്കിഡുകളെയാണ് ഒച്ച് അധികമായി നശിപ്പിക്കുക. ഓർക്കിഡ് ചട്ടികൾ ഇരുമ്പു സ്റ്റാൻഡിലാണ് നിരത്തിയിരിക്കുന്നതെങ്കിൽ സ്റ്റാന്‍ഡിന്റെ എല്ലാ കാലുകളുടെയും ചുവട്ടിലായി ചെമ്പുകമ്പി 2–3 ഇഞ്ച് നീളത്തിൽ ചുറ്റണം. ഈ വിധത്തിൽ ചുറ്റിയ ചെമ്പുകമ്പിയിൽനിന്നും നേരിയ അളവിൽ വൈദ്യുതി പ്രവഹിക്കും. കമ്പിയിൽ തൊടുന്ന ഒച്ചിന് നേരിയ ഷോക്ക് ഏൽക്കുകയും സ്റ്റാൻഡിന്റെ കാലിൽനിന്നു വിട്ടു പോകുകയും ചെയ്യും. ഓർക്കിഡ് ചട്ടികൾക്കിടയിൽ കാബേജ്, കൈതച്ചക്കയുടെ പുറംതൊലി, പാത്രത്തിൽ നിറച്ച കോള എല്ലാം ഒച്ചിനെ ആകർഷിക്കും. ഇവയിൽ രാത്രിയിൽ വന്നെത്തുന്ന ഒച്ചിനെ ഉപ്പുലായനിയിൽ ഇട്ട് നശിപ്പിക്കാം.
കാക്റ്റസ് വേഗത്തിൽ വേരിടാൻ
പല അലങ്കാര കള്ളിച്ചെടികളുടെയും തണ്ടാണ് നട്ടുവളർത്താൻ ഉപയോഗിക്കുക. എന്നാൽ ഇവയിൽ വേരുകൾ വളരെ സാവധാനമേ ഉണ്ടായിവരികയുള്ളൂ. കാക്റ്റസ് ഉൾപ്പെടെ പല ചെടികളും വേരുൽപാദിപ്പിച്ച ശേഷം തണ്ടു നട്ടാൽ വേഗത്തിൽ വളരാൻ തുടങ്ങും. കാക്റ്റസിൽ വേരുൽപാദിപ്പിക്കാൻ ഏളുപ്പവഴിയുണ്ട്. തണ്ട് കുപ്പിയുടെ വായിൽ പാതി ഇറങ്ങിയിരിക്കുന്ന വിധത്തിലുള്ള ഒരു കുപ്പി തിരഞ്ഞെടുക്കുക. കുപ്പിയിൽ പകുതിയോളം വെള്ളം നിറയ്ക്കണം. ഇതിനുശേഷം കാക്റ്റസ് തണ്ട് കുപ്പിയുടെ വായിൽ ഇറക്കിവയ്ക്കണം. നേരിട്ട് വെയിൽ കിട്ടാത്ത ഭാഗത്തുവച്ച് കുപ്പി സംരക്ഷിക്കണം. കുപ്പിയിലെ വെള്ളത്തിൽനിന്നും ഉണ്ടാകുന്ന ഈർപ്പം തണ്ടിൽനിന്നും വേഗത്തിൽ വേരുകൾ ഉൽപാദിപ്പിക്കാൻ പ്രോത്സാഹിപ്പിക്കും. ആവശ്യത്തിന് വേരുകൾ ആയാൽ ചട്ടിയിൽ തയാറാക്കിയ മിശ്രിതത്തിലേക്ക് മാറ്റി നടാം.
വിത്തും കമ്പും മുളപ്പിക്കാൻ
വിത്തുകൾ വേഗത്തിൽ മുളയ്ക്കാനും കമ്പുകൾ വേരിടാനും അന്തരീക്ഷത്തിൽ അധിക ഈർപ്പാവസ്ഥ ആവശ്യമാണ്. ഇതിനായി നഴ്സറികളിൽ ചെലവേറിയ ഹുമിഡിറ്റി ചേമ്പറുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ 10–20 വിത്തോ അല്ലെങ്കിൽ 2–3 കമ്പുകളോ മുളപ്പിച്ചെടുക്കാൻ ഉപയോഗം കഴിഞ്ഞ അടപ്പുള്ള പ്ലാസ്റ്റിക് പാത്രം, മിനറൽ വാട്ടർ കുപ്പി ഇവ പ്രയോജനപ്പെടുത്താം. ഹോട്ടലിൽനിന്നും ഭക്ഷണം പായ്ക്ക് ചെയ്തു വരുന്ന അടപ്പോടു കൂടിയതും സുതാര്യമായതുമായ പരന്ന പ്ലാസ്റ്റിക് പാത്രം ഹുമിഡിറ്റി ചേംബറായി മാറ്റിയെടുക്കാം. പ്ലാസ്റ്റിക് പാത്രവും കുപ്പിയും ചേംബറായി ഉപയോഗിക്കുവാൻ ആവശ്യത്തിന് നേർത്ത സുഷിരങ്ങൾ നൽകണം. പാത്രത്തിൽ ചകിരിച്ചോറും പെർലൈറ്റും കലർത്തി കുതിർത്തെടുത്ത മിശ്രിതത്തിൽ വിത്ത് പാകി അടച്ചുവച്ച് ആവശ്യത്തിന് ഈർപ്പാവസ്ഥ കൂട്ടാനാവും. നഴ്സറി കപ്പിൽ നട്ട കമ്പ് വേരിടാനും നല്ല ഈർപ്പം ആവശ്യമാണ്. ഇതിനായി കപ്പും കമ്പും മുഴുവനായി മൂടുന്ന വിധത്തിൽ മിനറൽ വാട്ടർ കുപ്പിയുടെ വായ്ഭാഗം മുറിച്ചു നീക്കിയശേഷം ഉപയോഗിക്കാം.