കാർഷിക മേഖലയിൽ സംരംഭങ്ങൾക്ക് അപ്പോഴും പ്രാധാന്യമുണ്ട്. ഉൽപന്നങ്ങൾ അതേപടി വിൽക്കുന്നതിലും വില ലഭിക്കുക മൂല്യവർധിത ഉൽപന്നങ്ങൾ ആകുമ്പോഴാണ്. അതുപോലെ ഉദ്യാനപരിപാലനത്തിനും ഇന്ന് പ്രാധാന്യമേറെയുണ്ട്. പൂവും പൂച്ചെടികളും മാത്രമല്ല ഉദ്യാനമേഖലയിൽ വരുമാനം നേടിത്തരുന്നവ. നടീൽ മിശ്രിതം, പുതിയ ചെടികൾ, ഉദ്യാനപാലക

കാർഷിക മേഖലയിൽ സംരംഭങ്ങൾക്ക് അപ്പോഴും പ്രാധാന്യമുണ്ട്. ഉൽപന്നങ്ങൾ അതേപടി വിൽക്കുന്നതിലും വില ലഭിക്കുക മൂല്യവർധിത ഉൽപന്നങ്ങൾ ആകുമ്പോഴാണ്. അതുപോലെ ഉദ്യാനപരിപാലനത്തിനും ഇന്ന് പ്രാധാന്യമേറെയുണ്ട്. പൂവും പൂച്ചെടികളും മാത്രമല്ല ഉദ്യാനമേഖലയിൽ വരുമാനം നേടിത്തരുന്നവ. നടീൽ മിശ്രിതം, പുതിയ ചെടികൾ, ഉദ്യാനപാലക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാർഷിക മേഖലയിൽ സംരംഭങ്ങൾക്ക് അപ്പോഴും പ്രാധാന്യമുണ്ട്. ഉൽപന്നങ്ങൾ അതേപടി വിൽക്കുന്നതിലും വില ലഭിക്കുക മൂല്യവർധിത ഉൽപന്നങ്ങൾ ആകുമ്പോഴാണ്. അതുപോലെ ഉദ്യാനപരിപാലനത്തിനും ഇന്ന് പ്രാധാന്യമേറെയുണ്ട്. പൂവും പൂച്ചെടികളും മാത്രമല്ല ഉദ്യാനമേഖലയിൽ വരുമാനം നേടിത്തരുന്നവ. നടീൽ മിശ്രിതം, പുതിയ ചെടികൾ, ഉദ്യാനപാലക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാർഷിക മേഖലയിൽ സംരംഭങ്ങൾക്ക് എപ്പോഴും പ്രാധാന്യമുണ്ട്. ഉൽപന്നങ്ങൾ അതേപടി വിൽക്കുന്നതിലും വില ലഭിക്കുക മൂല്യവർധിത ഉൽപന്നങ്ങൾ ആകുമ്പോഴാണ്. അതുപോലെ ഉദ്യാനപരിപാലനത്തിനും ഇന്ന് പ്രാധാന്യമേറെയുണ്ട്. പൂവും പൂച്ചെടികളും മാത്രമല്ല ഉദ്യാനമേഖലയിൽ വരുമാനം നേടിത്തരുന്നവ. നടീൽ മിശ്രിതം, പുതിയ ചെടികൾ, ഉദ്യാനപാലക ജോലി, വാടകയ്ക്ക് ചെടി തുടങ്ങി പുതിയ രൂപത്തിലുള്ള ചെടിച്ചട്ടികൾ വരെ സംരംഭസാധ്യതയുള്ളവയാണ്. ഉദ്യാനമേഖലയിൽ പുതു സംരംഭമാക്കാവുന്ന 5 ആശയങ്ങൾ കർഷകശ്രീ പങ്കുവയ്ക്കുകയാണ്. 

1. ചെടികൾക്കിണങ്ങിയ നടീൽമിശ്രിതങ്ങൾ

ADVERTISEMENT

തെങ്ങിനും കമുകിനും ഒരു തളപ്പു പറ്റില്ലല്ലോ. അതുപോലെതന്നെയാണ് നടീൽമിശ്രിതത്തിന്റെ കാര്യവും. വിശേഷിച്ച്  അലങ്കാരച്ചെടികളുടെ കാര്യത്തിൽ. അവയിൽ പലതും വിദേശിയാണല്ലോ. ഇണങ്ങിയ നടീൽമിശ്രിതം ലഭിക്കുമ്പോഴാണ് അവ നന്നായി വളരുക. നല്ല തുക മുടക്കി വാങ്ങിയ ഓർക്കിഡ് ചെടി ചീഞ്ഞുണങ്ങിപോകുമ്പോൾ വേദനിക്കുമെന്നു തീർച്ച. അതിന്റെ കാരണം ഒരു പക്ഷേ അതിനു ചേർന്ന നടീൽമിശ്രിതം ലഭിക്കാത്ത് ആയിരുന്നിരിക്കാം.

അഡീനിയം വളർത്തുന്ന പലർക്കുമുള്ള പ്രശ്നമാണ് മഴക്കാലമായാൽ മഴവെള്ളം ചെടിയുടെ ചുവട്ടിൽ അധികമായി തങ്ങിനിന്ന്  ഇലകൾ ക്രമാതീതമായി കൊഴിയുന്നത്. നൂതന സങ്കരയിനം ചെടികളുടെയൊക്കെ സ്ഥിതി അതുതന്നെയാണ്. യോജ്യമായ നടീൽമിശ്രിതം ലഭിച്ചാലെ അവയൊക്കെയും നന്നായി വളരുകയും പൂവിടുകയും ചെയ്യൂ. അതിലൊരു സംരംഭ സാധ്യതയുണ്ട് എന്നതാണ് പറഞ്ഞു വരുന്ന കാര്യം. അതായത് ഓരോ ചെടിക്കും ഇണങ്ങിയ നടീൽമിശ്രിതങ്ങളുടെ വിപണന സംരംഭം. 

പരമ്പരാഗത ഇനങ്ങളയായ റോസും ചെമ്പരത്തിയും ഉൾപ്പടെ എല്ലാത്തരം അലങ്കാരച്ചെടികൾക്കുമുള്ള നടീൽ മിശ്രിതം ശാസ്ത്രീയമായി തയാറാക്കി വിപണനം ചെയ്യാം. നഗരത്തിലെന്ന പോലെ നാട്ടിൻപുറങ്ങളിലും സാധ്യതയുള്ള തൊഴിൽ സംരംഭം. നഗരങ്ങളിൽ വിശേഷിച്ചും ഇന്ന് പൂച്ചെടികൾക്കെന്ന പോലെ അവ നടാനുള്ള നല്ല മിശ്രിതത്തിനും ഒട്ടേറെ  ആവശ്യക്കാരുണ്ട്. ഫ്ലാറ്റ് നിവാസികൾക്കും, പരിമിതമായ സ്ഥലമുള്ളവർക്കും ചെടി നടാനുള്ള മിശ്രിതം വീട്ടിൽ തയ്യാറാക്കുക അത്ര എളുപ്പമല്ല. ഗുണനിലവാരമുള്ള ചുവന്ന മണ്ണ്, ആറ്റുമണൽ, ചകിരിച്ചോർ ഇവയെല്ലാം സംഘടിപ്പിച്ചു മിശ്രിതം തയ്യാറാക്കുന്ന കാര്യമോർക്കുമ്പോൾ പലരും ചെടികൾ വളർത്തുവാൻ തന്നെ മടിക്കും. ഈ സാധ്യത പരമാവധി പ്രയോജനപെടുത്തുക എന്നതിലാണ് സംരംഭകന്റെ വിജയം.

ഈർപ്പം കയറാത്ത നല്ല പ്ലാസ്റ്റിക് ബാഗുകളിൽ നിറച്ച മിശ്രിതം നേരിട്ടോ അല്ലെങ്കിൽ അടുത്തുള്ള നഴ്സറികൾ വഴിയോ വിപണനം ചെയ്യാം. പത്തിഞ്ച് വലുപ്പമുള്ള പൂച്ചട്ടി നിറയ്ക്കാനുള്ള മിശ്രിതം മതി ഒരു ബാഗിൽ. മിശ്രിതം നിറയ്ക്കുന്നതിനുമുമ്പ് ചട്ടിയുടെ അടിയിൽ, നീർവാർച്ചക്കായി വയ്ക്കാനുള്ള ഓടിന്റെ കഷണങ്ങൾ കൂടി പ്ലാസ്റ്റിക് ബാഗിൽ പ്രത്യേകം കവറിൽ ഉൾപ്പെടുത്തിയാൽ വാങ്ങുന്നവർ അത് മാത്രമായി അന്വേഷിച്ചു നടക്കേണ്ട ആവശ്യം വരില്ല. 

ADVERTISEMENT

നമ്മുടെ നാട്ടിലെ മണ്ണിനും മഴവെള്ളത്തിനും നേരിയ അമ്ല സ്വഭാവമുള്ളതുകൊണ്ടു എല്ലാത്തരം മിശ്രിതത്തിലും അൽപം കുമ്മായം ചേർക്കാൻ ശ്രദ്ധിക്കണം. പ്ലാസ്റ്റിക് കവറിൽ പായ്ക്ക് ചെയ്ത മിശ്രിതം സൂക്ഷിച്ചുവയ്ക്കുമ്പോൾ പൂപ്പൽ ഉണ്ടാകാതിരിക്കാനും കുമ്മായം ഉപകരിക്കും. പ്രധാനപ്പെട്ട അലങ്കാരച്ചെടികളുടെ മിശ്രിതം തയാറാക്കുന്നത് നോക്കാം. 

  • പൂച്ചെടികൾ, ഇലച്ചെടികൾ  

റോസ്, ചെമ്പരത്തി, മുല്ല തുടങ്ങിയ പൂച്ചെടികളും ഡ്രസീന, ക്രോട്ടൺ തുടങ്ങിയ ഇലച്ചെടികളുമെല്ലാം നേരിട്ടു മഴ കൊള്ളുന്നിടത്തു വളരുന്നതിനാൽ നീർവാർച്ചയുള്ള മിശ്രിതമാണ് വേണ്ടത്. 2 ഭാഗം ആറ്റുമണൽ, ഒരു ഭാഗം വീതം നല്ല ചുവന്ന മണ്ണും, ചകിരിച്ചോറും, വളമായി നന്നായി ഉണങ്ങിയ ഒരു കപ്പ് ആട്ടിൻകാഷ്ഠവും. ഒപ്പം അൽപം കുമ്മായവും. മിശ്രിതം തയ്യാറാക്കി 1 -2 ദിവസം നല്ല വെയിലത്തുണക്കി കീടമുക്തമാക്കിയ ശേഷം ബാഗിലാക്കി വിപണനത്തിനായി തയാറാക്കാം.

  • വെർട്ടിക്കൽ ഗാർഡൻ ചെടികൾ

ഭിത്തിയിലോ ഫ്രെയ്മിലോ തയ്യാറാക്കുന്ന വെർട്ടിക്കൽ ഗാർഡിനിൽ വലുപ്പം കുറഞ്ഞ ചട്ടികളിലാണ് ചെടികൾ വളർത്തുക. ഇത്തരം ചട്ടികളിൽ വേഗത്തിൽ വെള്ളം വാർന്നു പോകുന്നതും ഒപ്പം ഭാരം കുറഞ്ഞതുമായ മിശ്രിതമാണ് വേണ്ടത്. അതുകൊണ്ടു ആറ്റുമണൽ ഒഴിവാക്കി പകരം പെർലൈറ്റ് ഉപയോഗിക്കാം. കൂടാതെ ചുവന്ന മണ്ണും വളരെ കുറച്ചുചേർത്താൽ മതി. രണ്ടു ഭാഗം ചകിരിച്ചോറ്, ഒരുഭാഗം പെർലൈറ്റ്, അര ഭാഗം ചുവന്ന മണ്ണ്, വളമായി അര ഭാഗം മണ്ണിരക്കംപോസ്റ്റും, അൽപം കുമ്മായവും ചേർത്ത് കലർത്തിയതാണ് മിശ്രിതമായി വേണ്ടത്. നന്നായി ഉണക്കിയെടുത്ത മിശ്രിതം 4 -5 ചട്ടികൾ നിറയ്ക്കാനുള്ള അളവ് ഒരു പ്ലാസ്റ്റിക് ബാഗിൽ നിറച്ചു തയാറാക്കാം.

  • അലങ്കാര ഓർക്കിഡുകൾ

നമ്മുടെ നാട്ടിൽ പരിപാലിക്കുന്ന ഡെൻഡ്രോബിയം, ഫലനോപ്സിസ്, കാറ്റ്ലീയ ഉൾപ്പടെ പല ഓർക്കിഡികളും ചട്ടിയിൽ വളർത്താൻ ഒരേ തരത്തിലുള്ള നടീൽമിശ്രിതം മതി. ഇതിൽ രണ്ടു ഘടകങ്ങളാണുള്ളത്; മരക്കരിയും ഓടിന്റെ കഷ്ണങ്ങളും. 1-1 1/2 ഇഞ്ച് വലുപ്പത്തിലുള്ള കഷണങ്ങൾ വിപണിയിൽ ലഭ്യമായ കുമിൾനാശിനി ലായനിയിൽ ഒരു മണിക്കൂർ മുക്കിവെച്ച ശേഷം നല്ല വെയിലത്തിട്ട് ഉണക്കിയെടുത്തത് പ്ലാസ്റ്റിക് കവറിൽ പാക്ക് ചെയ്തു തയാറാക്കാം. അധികം വലുപ്പമില്ലാത്ത ചട്ടികളിലാണ് ഓർക്കിഡ് വളർത്തുന്നത് എന്നതിനാൽ 4 - 5 ചട്ടികൾ നിറയ്ക്കാനുള്ള മിശ്രിതം ഒരു കവറിലാക്കി വയ്ക്കാം.

  • സക്ക്യൂലന്റ് ചെടികൾ
ADVERTISEMENT

വീടിന്റെ വരാന്തയിലും അകത്തളത്തിലും വളർത്തുന്ന അലോ, മദർ ഇൻലോസ് ടങ് പ്ലാന്റ്,  ജെയ്ഡ് പ്ലാന്റ്, കള്ളിച്ചെടികൾ, സീ സീ പ്ലാന്റ് തുടങ്ങിയവയ്ക്കെല്ലാം നന  വളരെ കറച്ചു മതി. നനജലം അധികം തങ്ങിനിന്നാൽ ചെടി നശിച്ചു പോകും.  ഒരേ അനുപാതത്തിൽ എടുത്ത ആറ്റു മണലും ചകിരിച്ചോറും കലർത്തിയതിൽ വളമായി മണ്ണിരക്കമ്പോസ്റ്റ് ചേർക്കാം. കൂടാതെ, ഇതിൽ അൽപ്പം കുമ്മായവും നന്നായി പൊടിച്ചെടുത്ത ചിരട്ടക്കരിയും കൂടി കലർത്തി മിശ്രിതം തയാറാക്കാം.

2. അഡീനിയവും കാക്ട്സും ഫ്ലാറ്റ്  ഗ്രാഫ്റ്റ് ചെയ്യാം

മലയാളിക്ക് ഇന്നേറെ പ്രിയമുള്ള അഡീനിയം, കാക്ട്സ് ചെടികളുടെ കാര്യത്തിൽ ഗ്രാഫ്റ്റ് ചെ‌യ്ത ഹൈബ്രിഡ് ഇനങ്ങൾക്കാണ് വിപണിയിൽ ആവശ്യക്കാർ അധികവും. മറ്റ് അലങ്കാരച്ചെടി‌കളെ അപേക്ഷിച്ചു വളരെ എളുപ്പത്തിൽ അഡീനിയവും കാക്ട്സും ഫ്ലാറ്റ്  ഗ്രാഫ്റ്റ് ചെയ്ത് വിൽപനയ്ക്കെത്തിക്കാനും സാധിക്കും. ഈ രണ്ടു ചെടികൾ മാത്രം വളർത്തി നേരിട്ടും ഓൺലൈൻ ആയും വിൽക്കുന്നവർ നമ്മുടെ നാട്ടിലും മറ്റു സംസ്ഥാനങ്ങളിലും ഇന്ന് ഒട്ടെറെയുണ്ട്.  

  • അഡീനിയം ഗ്രാഫ്റ്റിങ്

അഡീനിയത്തിന്റെ സങ്കരയിനം ചെടിയിൽനിന്നും ഒരു സമയത്ത് ഒന്നിൽ കൂടുതൽ ചെടികൾ ഉണ്ടാക്കാൻ കഴിയുന്ന ഗ്രാഫ്റ്റിങ് രീതിയാണ് ഫ്ലാറ്റ് ഗ്രാഫ്റ്റ്. ട്രിപ്പിൾ പെറ്റൽ പൂക്കളുള്ള നൂതനയിനം അഡീനിയം ചെടികൾ കൈവശമുണ്ടെങ്കിൽ ഈ ഗ്രാഫ്റ്റിങ് രീതി ഉപയോഗിച്ച് കൂടുതലെണ്ണം അനായാസം വളർത്തിയെടുക്കാം. 

ഇതിനായി വിത്തുവഴി ചട്ടിയിൽ വളർത്തിയെടുത്ത ചെടി റൂട്ടഡ് സ്റ്റോക് ആയും പുതിയ സങ്കരയിനം ചെടിയുടെ തണ്ടിൽനിന്നും മുറിച്ചെടുത്ത ചെറിയ കഷ്ണം സയോൺ ആയും ഉപയോഗിക്കുക. റൂട്ടഡ് സ്റ്റോക്കിന് 8-10 മാസം വളർച്ചയായ ചെടിയാണ് വേണ്ടത്. സ്റ്റോക് ചെടിയുടെ 4 - 5 ഇഞ്ച് നീളത്തിൽ ചുവടു ഭാഗം നിർത്തി തലപ്പ് കുറുകെ മുറിച്ചു നീക്കം ചെയ്യണം. ഈ കടയുടെ മുറിഭാഗത്തുനിന്ന് ഊറി വരുന്ന കറ ഉണങ്ങുന്നതിനു മുൻപ് തന്നെ സയോൺ കഷണം ചേർത്തുവച്ചു ഗ്രാഫ്റ്റ് ചെയ്തിരിക്കണം. 

അടുത്ത പടിയായി സയോൺ ആയി തിരഞ്ഞെടുത്ത ചെടിയുടെ തലപ്പ് മുറിച്ചെടുക്കാം. ഈ തലപ്പിൽനിന്ന് ഒരു മുട്ട് ഉൾപ്പെടുന്ന ഒരിഞ്ചോളം നീളമുള്ള കഷണം കുറുകെ മുറിച്ചെടുത്തു സയോൺ ആയി ഉപയോഗിക്കാം. സയോൺ ആവശ്യത്തിനായി മുറിച്ചെടുത്തതിൽനിന്ന് ഒരു മുട്ടോടു കൂടിയ ഒന്നിൽ അധികം കഷണം ഗ്രാഫ്റ്റിങ്ങിനായി ലഭിക്കും. മുറിച്ചെടുത്ത സയോൺ കഷണം സ്റ്റോക്കിന്റെ മുകളിൽ ചേർത്ത് വയ്ക്കുക. സയോൺ കഷണത്തിന്റെ വീതി സ്റ്റോക്കിന്റെ മുറി ഭാഗത്തിനൊപ്പമോ അൽപം കുറഞ്ഞോ ആണ് വേണ്ടത്. 

ഗ്രാഫ്റ്റ് ചെയ്ത ശേഷം നേർത്തതും പ്രകാശം കയറുന്നതുമായ പ്ലാസ്റ്റിക് നാട ഉപയോഗിച്ച് ഗ്രാഫ്റ്റ് ഭാഗം പൊതിഞ്ഞു സംരക്ഷിക്കണം. ഇതിനായി നാട സ്റ്റോക്കിന്റെ താഴെ വശത്തുനിന്നു തുടങ്ങി മുകളിലേക്ക് സയോൺ ഭാഗം പൊതിഞ്ഞ് സ്റ്റോക്കിന്റെ മറുഭാഗത്തു താഴെ വരെ എത്തിക്കണം. സയോണിന്റെ മുട്ടുള്ള വശം ഒഴിവാക്കുവാൻ ശ്രദ്ധിക്കണം. പ്ലാസ്റ്റിക് ആവരണം റബർ ബാൻഡ് ഉപയോഗിച്ച് ചുവട്ടിൽ ചുറ്റി ബലപ്പെടുത്തണം.  ഗ്രാഫ്റ്റ് ചെയ്ത ചെടി തണലത്തുവച്ച് സംരക്ഷിക്കണം. മിശ്രിതത്തിൽ നേരിയ ഈർപ്പം നിലനിർത്തുന്ന വിധത്തിൽ മാത്രം നന നൽകുക. തളിർപ്പ് ഉണ്ടായി ആവശ്യത്തിന് ഇലകളും വലുപ്പവുമായാൽ പ്ലാസ്റ്റിക് നാട നീക്കാം.

കാക്ട്‌സ് ഗ്രാഫ്റ്റിങ്

കൗതുകകരമായ ആകൃതിയിലും വ്യത്യസ്ത നിറങ്ങളിലുമുള്ള കാക്ടസ് ഗ്രാഫ്റ്റിങ്ങിലൂടെ തയാറാക്കി  വിപണിയിലിറക്കാം. ചട്ടിയിൽ വളർത്തിയ, ത്രികോണാകൃതിയിൽ തണ്ടുള്ള, വന്യ ഇനമായ അക്കാന്തോസീറിയസ് അല്ലെങ്കിൽ കുത്തനെ മുകളിലേക്ക് കമ്പുപോലെ വളരുന്ന ഇനമാണ് ഗ്രാഫ്റ്റിങ്ങിൽ സ്റ്റോക്ക് ആയി വേണ്ടത്. 

പല നിറത്തിലും ആകൃതിയിലുമുള്ള അലങ്കാരയിനം കാക്ടസ് സയോൺ ആയി ഉപയോഗിക്കാം. സ്റ്റോക് ചെടിയുടെ  മണ്ണിന്റെ ഉപരിതലത്തിൽനിന്ന് 4 ഇഞ്ച് ഉയരത്തിൽ ലംബമായി കുറുകെ മുറിക്കുക. സയോൺ ആയി ഉപയോഗിക്കുന്ന കാക്റ്റസിന്റെ 2 ഇഞ്ച് നീളത്തിൽ കാണ്ഡത്തിന്റെ മുകൾ ഭാഗം നിലനിർത്തി കീഴ്ഭാഗം കുറുകെ മുറിച്ചു മാറ്റണം. സയോണിന്റെയും സ്റ്റോക്കിന്റെയും മുറിഭാഗത്തു നടുവിൽ തുടർവളർച്ച നിറവേറ്റുന്ന വൃത്താകൃതിയിലുള്ള ഇടം കണ്ടു മനസിലാക്കുക. 

ഗ്രാഫ്റ്റിങ് ഫലവത്താകാന്‍  സ്റ്റോക്കിന്റെയും സയോണിന്റെയും നടുവിൽ ഉള്ള ഈ ഭാഗം തുല്യമായി ചേരുന്ന വിധത്തിൽ മുറിച്ചു തയാറാക്കിയ സ്റ്റോക്കിന്റെ മീതെ സയോൺ എടുത്തു വയ്ക്കുക. ഇങ്ങനെ വയ്ക്കുമ്പോൾ സയോൺ സ്വൽപം അമർത്തി രണ്ടു ഭാഗത്തിന്റെയും ഇടയിൽ കുടുങ്ങി യിട്ടുള്ള വായു പുറത്തേക്കു തള്ളിക്കളയണം. സയോണിന് സ്ഥാനചലനം ഉണ്ടാകാതിരിക്കാൻ സ്റ്റോക്കും സയോണും നൂലോ റബർബാൻഡോ ഉപയോഗിച്ച് ചുറ്റി വരിഞ്ഞു ദൃഢമായി കെട്ടണം. ഗ്രാഫ്റ്റ്  ചെയ്ത ചെടി 2 - 3 ആഴ്ചക്കാലം നനയ്ക്കരുത്. സയോൺ പതുക്കെ തള്ളി നോക്കിയാൽ നീങ്ങുന്നില്ലെങ്കിൽ ഗ്രാഫ്റ്റ് തമ്മിൽ കൂടിയിട്ടുണ്ടെന്നു മനസ്സിലാക്കാം; നൂലോ റബർബാൻഡോ ചുറ്റിയത് അഴിച്ചുമാറ്റുകയും ചെയ്യാം. 

representational image

3. ഉദ്യോഗം ഉദ്യാനപാലകൻ; ഉദ്യാനമേഖലയിലുമുണ്ട് തൊഴിൽ സാധ്യതകൾ

കേരളത്തിലെ വീടുകളുടെ മുഖ്യ ഘടകമാണല്ലോ പൂന്തോട്ടം. പൂന്തോട്ടം പക്ഷേ നന്നായി പരിപാലിച്ചില്ലെങ്കിൽ അനാകർഷകമായി മാറും. ചെടികൾ കാലാകാലങ്ങളിൽ കമ്പുകോതി നല്ല ആകൃതിയിൽ പരിപാലിക്കുക, പുൽത്തകിടി വെട്ടി കനം കുറച്ചു നിർത്തുക, പൂച്ചെടികളെ രോഗ, കീടബാധയിൽനിന്നു  സംരക്ഷിക്കുക തുടങ്ങിയ ജോലികൾക്കെല്ലാം ഈ മേഖലയിൽ അറിവുള്ളവരുടെ സഹായം വേണ്ടിവരും. ഈ തൊഴിൽമേഖല ഇന്ന് ഏറെയും അതിഥിത്തൊഴിലാളികളുടെ കയ്യിലാണ്. വീട്ടുകാരുമായി ആവശ്യാനുസരണം ആശയവിനിമയം നടത്താനോ, രോഗ, കീടബാധകള്‍ക്ക് പരിഹാരമായി കൃത്യമായ കീടനാശിനി പ്രയോഗിക്കാനോ ഒന്നും ഇവർക്ക് പലപ്പോഴും കഴിയാറില്ല.  

നമ്മുടെ നാട്ടിലെതന്നെ അഭ്യസ്തവിദ്യരായ യുവജനങ്ങൾക്കു നല്ലൊരു സംരംഭമാക്കാം പൂന്തോട്ട പരിപാലനം. അഗ്രിക്കൾച്ചർ അല്ലെങ്കിൽ ബോട്ടണി ഡിഗ്രി ഉള്ളവരും വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽനിന്നു കൃഷി ഐച്ഛിക വിഷയമായി പഠിച്ചിറങ്ങുന്നവരും ഈ മേഖലയിൽ നന്നായി ശോഭിക്കും. പൂന്തോട്ട പരിപാലന വൈദഗ്ധ്യമുള്ള തൊഴിലാളികളെ ഉൾപ്പെടുത്തി ഒരു സംഘമുണ്ടാക്കിയാൽ നഗര, ഗ്രാമ വ്യത്യാസമില്ലാതെ ഓർഡര്‍ ലഭിക്കും. ആവശ്യമെങ്കിൽ  വെബ്സൈറ്റും ആരംഭിക്കാം.

ഇത്തരം സംരംഭം ആരംഭിക്കുമ്പോൾ പൂന്തോട്ട പരിപാലനത്തിനായി പണി ആയുധങ്ങള്‍ വേണ്ടി വരും. ലോൺ മൂവർ, ബ്രഷ് കട്ടർ, സ്പ്രേയർ, ഹെഡ്ജ് കട്ടർ, പ്രൂണിങ് ഷീയേഴ്സ് തുടങ്ങിയവയാണ്  പ്രധാനം. വർഷം മുഴുവൻ ശുദ്ധ ജലവും വെയിലും കിട്ടുന്ന ഒരിടം കണ്ടെത്തി പൂന്തോട്ടം തയാറാക്കാൻ വേണ്ട ചെടികൾ അവിടെ ശേഖരിക്കണം. സ്വന്തമായി ചെടികൾ ഉൽപാദിപ്പിക്കാ നുള്ള സ്ഥലസൗകര്യമുണ്ടെങ്കിൽ അവിടെ തൈകൾ ആവശ്യാനുസരണം വളർത്തി വലുതാക്കി അനുബന്ധ സംരംഭമാക്കുകയും ചെയ്യാം.

വാർഷികപൂച്ചെടികളായ വിങ്ക, മാരിഗോൾഡ് എന്നിവയുടെ പൂവിട്ട ചെടിക്കു വിപണിയിൽ 30-35 രൂപ വില വരും. പകരം ഇവയുടെ വിത്തു വാങ്ങി പ്രൊട്രേയിൽ കിളിപ്പിച്ചു ചെറിയ ചട്ടിയിൽ വളർത്തി പൂവിട്ടാൽ അകെ ചെലവ് 10 രൂപയിൽ താഴയേ വരൂ.  ആന്ധ്രയിൽ പല അലങ്കാരപ്പനകളുടെയും തൈകൾ കുറഞ്ഞ വിലയ്ക്ക് കിട്ടും.  ഇത്തരം തൈ വലിയ പ്ലാസ്റ്റിക് കവറിൽ വളർത്തി ആവശ്യത്തിന് വലുപ്പമായാൽ പൂന്തോട്ട നിർമാണത്തിന് ലഭിക്കുന്ന ഓർഡറിനൊപ്പം അവർക്കുള്ള ചെടികൾകൂടി ലഭ്യമാക്കാൻ കഴിയും അതുവഴി ലാഭവും വർധിക്കുന്നു.

പല വീട്ടുകാരും ഉദ്യാനം ഒരുക്കുന്നതിനു മുൻപ് ഒരു ലേ ഔട്ട് ആവശ്യപ്പെടാറുണ്ട്. ലേ ഔട്ട് തയാറാക്കുന്നതിന് മുൻപായി അവിടെ ലഭിക്കുന്ന വെയിലിന്റെ അളവ്, ശുദ്ധജലത്തിന്റെ ലഭ്യത എല്ലാം നേരിട്ടുകണ്ടു മനസിലാക്കണം. ലേ ഔട്ടിൽ വീട്ടുകാരുടെ ആവശ്യാനുസരണം ചെടികളും മരങ്ങളും നടേണ്ട സ്ഥാനം, അലങ്കാരകുളമുണ്ടെങ്കിൽ അത് തയാറാക്കേണ്ട ഇടം, നടപ്പാത, പുൽത്തകിടി എല്ലാം ഉൾപ്പെടുത്തിയിരിക്കണം.

വെയിൽ നന്നായി കിട്ടുന്നിടത്താണ് പൂച്ചെടികളും പുൽത്തകിടിയും അടയാളപ്പെടുത്തേണ്ടത്. വെയിൽ കുറവുള്ളിടത്തു പാതി തണലത്തു വളരുന്ന ചെടികളും വെള്ളാരംകല്ലുമാണ് നിർദേശി ക്കേണ്ടത്. ഈ ലേ ഔട്ടിനെ ആശ്രയിച്ചാണ് ഇതിനു ആവശ്യമായ ബജറ്റും മറ്റും തീരുമാനിക്കുക. ഈ മേഖലയിൽ ഉള്ള അറിവ് മാത്രമല്ല ചെടികളോടും പ്രകൃതിയോടുമുള്ള ജന്മമസിദ്ധമായ താൽപര്യം കൂടി ചേരുമ്പോഴേ വിജയം നേടാന്‍ കഴിയു എന്നും ഓർക്കുക

4. ചെടികൾ വാടകയ്ക്കു നൽകിയും കാർഷിക സംരംഭകരാകാം

ബാങ്ക്, ഹോട്ടൽ, ട്രാവൽ ഏജൻസി, ഐടി ഓഫിസ് തുടങ്ങിയവയുടെയെല്ലാം ലോബി അല്ലെങ്കിൽ റിസപ്ഷൻ അലങ്കരിക്കാനായി അകത്തളച്ചെടികൾക്കു ഇന്ന് ഡിമാൻഡ് ഏറെയുണ്ട്. ഇവിടങ്ങളിൽ ഇന്നു നാം കാണുന്ന ചെടികളിൽ ഭൂരിഭാഗവും ഈ സ്ഥാപനങ്ങളുടെ സ്വന്തമല്ലെന്നുള്ളത് നിങ്ങൾക്ക് അറിയാമോ? ചെടികൾ വാടകയ്ക്ക് നൽകുന്ന ഏജൻസികളുടേതാണ് അവ. 

ചെടികൾ വാങ്ങി ചട്ടിയിൽ നട്ടു പരിപാലിക്കുന്നതിലും ചെലവും അധ്വാനവും കുറവാണ് ഇവ വാടകയ്ക്കെടുക്കുമ്പോൾ. മാസത്തിൽ 1 - 2 തവണ ഈ ചെടികൾ മാറ്റി പുതിയവ വച്ച് അകത്തളത്തിനു പുതുമ നൽകാമെന്ന മെച്ചവുമുണ്ട്. മുറിക്കുള്ളിലെ വായൂ ശുദ്ധീകരിക്കുവാൻ കഴിവുള്ള ചെടികൾ ഉപയോഗിച്ചാൽ കൃത്രിമ എയർ പ്യൂരിഫൈർ ഒഴിവാക്കാനും സാധിക്കും. ആകെയുള്ള ജോലി ചെടികൾ നനയ്ക്കുന്നതു  മാത്രം. ചെടികൾ വാടകയ്ക്കു നൽകുന്നവർക്കും വാടകയ്ക്ക് എടുക്കുന്നവർക്കും നേട്ടം. 

സംരംഭത്തിനായി ചെടികൾ സൂക്ഷിക്കാനും പരിപാലിക്കാനും കുറഞ്ഞത് 20 സെന്റ് സ്ഥലം ഒരുക്കേണ്ടതുണ്ട്.  തണൽ പന്തലും ശുദ്ധജല സൗകര്യവും ഇവിടെ വേണം. ചെടികൾ വാടകയ്ക്ക് എത്തിക്കാനും തിരിച്ചു ഫാമിലേക്കു കൊണ്ടുവരാനും വാഹനസൗകര്യവും ഉണ്ടാകണം. അലങ്കാര ഇലച്ചെടികൾ ഭംഗിയുള്ളതും ഈടുനിൽക്കുന്നതുമായ പ്ലാസ്റ്റിക് ചട്ടികളിൽ നട്ടു പരിപാലിക്കണം. ചെടിയുടെ വലുപ്പമനുസരിച്ചു വേണം ചട്ടി തിരഞ്ഞെടുക്കാൻ. ഉദാഹരണത്തിന് സ്പൈഡർ പ്ലാന്റിന് 8 ഇഞ്ച് വലുപ്പമുള്ള ചട്ടി മതിയെങ്കിൽ ഫിംഗർ പാമിന് ഒരടി ചട്ടി വേണ്ടിവരും. 

ആകാരഭംഗിയും നിത്യഹരിത സ്വഭാവവും രോഗ, കീടബാധക്കുറവുമുള്ള  ചെടികൾ തിരഞ്ഞെടുക്കുക. ചെടികൾ സ്ഥാപനത്തിലെ ലോബിയിലോ റിസെപ്ഷനിലോ സ്ഥാപിക്കുമ്പോൾ അവിടെയുള്ള പ്രകാശത്തിന്റെ അളവ്, മുറിയുടെ വലുപ്പം ഇവയെല്ലാം പരിഗണിക്കണം. പച്ചയ്ക്കൊപ്പം മറ്റു നിറത്തിൽ ഇലകൾ ഉള്ള ചെടികൾ കൂടുതൽ പ്രകാശം കിട്ടുന്ന ഇടത്തും, മുഴുവനായി പച്ചനിറത്തിൽ ഇലകൾ ഉള്ളവ പ്രകാശം കുറഞ്ഞ ഭാഗത്തുമാണ് സ്ഥാപിക്കേണ്ടത്. ചട്ടിയിലെ അധിക നനജലം ഊർന്നിറങ്ങി നിലം വൃത്തികേടാകാതിരിക്കാൻ ചുവട്ടിൽ സ്പിൽ ട്രേ ഉപയോഗിക്കാം. 

വാടകയ്ക്ക് നൽകിയിരിക്കുന്നതിന്റെ പകുതിയോളം എണ്ണം ചെടികൾ എപ്പോഴും  ഫാമിൽ സ്റ്റോക്ക് ഉണ്ടായിരിക്കണം. സാധരണ 15 ദിവസത്തിലൊരിക്കലാണ് ചെടികൾ മാറ്റി പുതിയവ വയ്‌ക്കേണ്ടത്. ബ്യൂട്ടി പാർലറിൽ മുടിക്കും മുഖത്തിനും നൽകുന്ന സൗന്ദര്യ പ്രക്രിയ പോലെ  ഫാമിൽ തിരിച്ചെത്തുന്ന ചെടികൾക്കു പരിചരണം നൽകണം. പഴകിയതും കേടുവന്നതുമായ ഇലകൾ നീക്കം ചെയ്യണം. ബാക്കി ഇലകൾ നനഞ്ഞ തുണി ഉപയോഗിച്ച് തുടച്ചു വൃത്തിയാക്കണം; ഒപ്പം ചട്ടിയുടെ പുറംഭാഗവും തുടച്ചു മോടിയാക്കണം. ആവശ്യമെങ്കിൽ മേൽമണ്ണിളക്കി ദുർഗന്ധമില്ലാത്ത ജൈവവളം മിശ്രിതത്തിൽ കലർത്തിനൽകാം. 

കുറഞ്ഞത് രണ്ടാഴ്ച ഫാമിൽവച്ചു പുഷ്ടി വരുത്തി വേണം ചെടികൾ വീണ്ടും വാടകയ്ക്കു നൽകാൻ.  വാടകയ്ക്കു വാങ്ങുന്ന സ്ഥാപനത്തിന്റെ അശ്രദ്ധ കാരണം കുറച്ചു ശതമാനം ചെടികൾ നശിച്ചുപോകാനിടയുണ്ട്. ഈ നഷ്ടം കൂടി പരിഗണിച്ചുവേണം വാടകനിരക്ക് നിശ്ചയിക്കാന്‍. ഈ കാര്യങ്ങൾ വ്യക്തമാക്കി  മുൻ‌കൂർ കരാർ വയ്ക്കുന്നതു നന്ന്.