ഈ വളങ്ങൾ നൽകിയാൽ പ്ലാവ് നിറയെ ‘നല്ല’ ചക്കയുണ്ടാകും; വളപ്രയോഗ രീതി ഇങ്ങനെ
മണ്ണിൽനിന്ന് ആവശ്യമായ പോഷകങ്ങൾ വലിച്ചെടുത്താണ് ഓരോ സസ്യവും വളരുന്നതെന്നും ഫലം നൽകുന്നതെന്നും അറിയാമല്ലോ. വളർച്ചയ്ക്കാവശ്യമായ മൂലകങ്ങൾ മണ്ണിൽ ലഭ്യമല്ലാതെ വന്നാൽ വളർച്ചയിലും വിളവിലുമെല്ലാം അത് പ്രതിഫലിക്കും. പ്ലാവിന്റെ പോഷകക്കുറവ് ഇന്ന് വ്യാപകമായി ചർച്ചചെയ്യപ്പെടുന്നുണ്ട്. സൂക്ഷമമൂലകങ്ങളുടെ കുറവു

മണ്ണിൽനിന്ന് ആവശ്യമായ പോഷകങ്ങൾ വലിച്ചെടുത്താണ് ഓരോ സസ്യവും വളരുന്നതെന്നും ഫലം നൽകുന്നതെന്നും അറിയാമല്ലോ. വളർച്ചയ്ക്കാവശ്യമായ മൂലകങ്ങൾ മണ്ണിൽ ലഭ്യമല്ലാതെ വന്നാൽ വളർച്ചയിലും വിളവിലുമെല്ലാം അത് പ്രതിഫലിക്കും. പ്ലാവിന്റെ പോഷകക്കുറവ് ഇന്ന് വ്യാപകമായി ചർച്ചചെയ്യപ്പെടുന്നുണ്ട്. സൂക്ഷമമൂലകങ്ങളുടെ കുറവു മൂലം ചക്കച്ചുളയിലെ നിറവ്യത്യാസമാണ് പ്രധാന പ്രശ്നം. എങ്കിലും പ്ലാവിന് എന്തൊക്കെ വളങ്ങൾ നൽകണമെന്ന് അറിഞ്ഞിരിക്കണം. പ്ലാവിന് പൊതു ശുപാർശ പ്രകാരം ഒരു വർഷം നൽകേണ്ട പോഷണങ്ങൾ ചുവടെ...
ഇവ കാലവർഷാരംഭത്തിലും തുലാവർഷാരംഭത്തിലും രണ്ടു തവണയായി പ്ലാവിന്റെ ഇലച്ചാർത്തി(Canopy)ന്റെ അതിരിൽ പ്രയോഗിക്കുക.
ഒരു വർഷത്തേക്കുള്ള അളവ്.
ജൈവവളം
ഒരു വർഷം പ്രായമായതിന് 10 കിലോ ജൈവവളം (ചാണകപ്പൊടി, കമ്പോസ്റ്റ് പോലുള്ളവ). തുടർന്നുള്ള ഓരോ വർഷത്തിലും 10 കിലോ വീതം കൂട്ടി ആറാം വർഷമാകുമ്പോൾ 50 കിലോ ആകുന്നു. തുടർന്ന് 50 കിലോ വീതം ഓരോ വർഷവും നൽകുക.
നൈട്രജൻ
ആദ്യ വർഷം 150 ഗ്രാം. തുടർന്നുള്ള ഓരോ വർഷവും 150 ഗ്രാം വീതം കൂട്ടി നൽകുക. ആറാം വർഷമാകുമ്പോൾ 750 ഗ്രാം. തുടർന്നുള്ള എല്ലാ വർഷങ്ങളിലും 750 ഗ്രാം വീതം നൽകുക.
ഫോസ്ഫറസ്
ഒരു വർഷം പ്രായമായതിന് 80 ഗ്രാം ഫോസ്ഫറസ് നൽകണം. തുടർന്നുള്ള ഓരോ വർഷവും 80 ഗ്രാം വീതം വർധിപ്പിച്ച് 6 വർഷം പ്രായമാകുമ്പോൾ 400 ഗ്രാം ഫോസ്ഫറസ് നൽകണം. തുടർന്നുള്ള എല്ലാ വർഷവും ഇതേ അളവിൽ ഫോസ്ഫറസ് നൽകുക.
പൊട്ടാഷ്
ഒരു വർഷം പ്രായമായതിന് 100 ഗ്രാം പൊട്ടാഷ് നൽകണം. തുടർന്നുള്ള ഓരോ വർഷവും 100 ഗ്രാം വീതം വർധിപ്പിച്ച് 6 വർഷം 500 ഗ്രാം നൽകണം. തുടർന്നുള്ള എല്ലാ വർഷവും 500 ഗ്രാം പൊട്ടാഷ് വീതം നൽകണം.
മണ്ണിന്റെ pH 5.5ൽ കുറയാൻ പാടില്ല. 7ന് മുകളിൽ ആകാനും പാടില്ല.
പ്രധാന മൂലകങ്ങൾക്കൊപ്പം തന്നെ സൂക്ഷ്മമൂലകങ്ങളും പ്ലാവിന്റെ വിളവിനെ ബാധിക്കുന്ന പ്രധാന ഘടകമാണ്. എന്നാൽ അളവ് അൽപം കൂടിപ്പോയാൽ പ്ലാവ് നശിക്കാനിടയാകും. അതിനാൽ, വിദഗ്ധ നിർദേശപ്രകാരം മാത്രം സൂക്ഷ്മമൂലകങ്ങൾ നൽകുക.