അടുക്കളത്തോട്ടത്തിൽനിന്നു നല്ല വിളവ് കിട്ടണമെങ്കിൽ നല്ല പരിപാലനം നൽകണം. മണ്ണിലൂടെ പകരുന്ന രോഗങ്ങളുടെ കാലം കൂടിയാണ് മഴക്കാലം. ബാക്ടീരിയൽ വാട്ടം, ദ്രുതവാട്ടം, കരിവള്ളിക്കേട്, ഇലപ്പുള്ളി എന്നിവ പ്രധാനം. ട്രൈക്കോഡെർമ ചേർത്തു സമ്പുഷ്ടീകരിച്ച ജൈവവളം അടിസ്ഥാനവളമായി നൽകിയാൽ ഈ രോഗങ്ങളെ ഒരു പരിധിവരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടുക്കളത്തോട്ടത്തിൽനിന്നു നല്ല വിളവ് കിട്ടണമെങ്കിൽ നല്ല പരിപാലനം നൽകണം. മണ്ണിലൂടെ പകരുന്ന രോഗങ്ങളുടെ കാലം കൂടിയാണ് മഴക്കാലം. ബാക്ടീരിയൽ വാട്ടം, ദ്രുതവാട്ടം, കരിവള്ളിക്കേട്, ഇലപ്പുള്ളി എന്നിവ പ്രധാനം. ട്രൈക്കോഡെർമ ചേർത്തു സമ്പുഷ്ടീകരിച്ച ജൈവവളം അടിസ്ഥാനവളമായി നൽകിയാൽ ഈ രോഗങ്ങളെ ഒരു പരിധിവരെ പ്രതിരോധിക്കാം. ഒരു സെന്റിന് 100 കിലോ വേണ്ടിവരും. അടിവളമായി നൽകാൻ കഴിഞ്ഞില്ലെങ്കിൽ പല തവണയായി മേൽവളമായും നൽകാം. കേരള കാർഷിക സർവകലാശാലാകേന്ദ്രങ്ങളിൽ ട്രൈക്കോഡെർമ ലഭ്യമാണ്.

100 കിലോ ഉണങ്ങിപ്പൊടിഞ്ഞ കാലിവളത്തിൽ ഒരു കിലോ ട്രൈക്കോഡെർമ ചേർത്തു നന്നായി ഇളക്കി ചെറുതായി നനച്ച് വീണ്ടും ഇളക്കി തണലിൽ നനഞ്ഞ ചണച്ചാക്കുകൊണ്ടു മൂടിയിടാം. 3ദിവസത്തിലൊരിക്കൽ ചെറുതായി നനച്ച് വിണ്ടും ഇളക്കി മൂടിവയ്ക്കണം. രണ്ടാഴ്ചകൊണ്ട് ട്രൈക്കോഡെർമ എന്ന കുമിളിന്റെ പച്ചനിറത്തിലുള്ള പൂപ്പൽ വളർന്നിരിക്കും. 

ADVERTISEMENT

നെല്ലു കുത്തുന്ന മില്ലിൽനിന്നു ലഭിക്കുന്ന ഉമിച്ചാരം രോഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന സിലിക്കോൺ അടങ്ങിയതായതിനാൽ അടുക്കളത്തോട്ടത്തിൽ സമൃദ്ധമായി ഉപയോഗിക്കാം. അടിസ്ഥാനവളത്തോടൊപ്പം സെന്റൊന്നിന് 50 കിലോവരെ ചേർക്കാം.

വിളകളുടെ ആരോഗ്യം ഉറപ്പു വരുത്താൻ ആഴ്ചയിലൊരിക്കൽ എഗ് അമിനോ ആസിഡ്, ഫിഷ് അമിനോ ആസിഡ്, ജൈവ സ്ലറി, ഹരിതകഷായം എന്നിവ മാറി മാറി തളിക്കാം. അടുക്കളത്തോട്ടത്തെ നശിപ്പിക്കുന്ന പച്ചത്തുള്ളൻ, മുഞ്ഞ എന്നിവയെ നശിപ്പിക്കാൻ വേപ്പെണ്ണ എമൽഷൻ ആഴ്ചയിലൊരിക്കൽ തളിക്കാം. ഇലയുടെ അടിയിൽ കാണുന്ന വെള്ളീച്ചയെ നിയന്ത്രിക്കുന്നതിന് മഞ്ഞക്കെണി അവിടവിടെയായി തൂക്കുക.

ADVERTISEMENT

പയറിലെ ചാഴിയെ അകറ്റാനുള്ള വെളിച്ചക്കെണിയായി പന്തം വൈകുന്നേരം 6 മണി മുതൽ 7 മണി വരെ വയ്ക്കാം. മിത്രകീടമായ ചിലന്തികളുണ്ടെങ്കിൽ നിയന്ത്രണം എളുപ്പമാക്കാം. ഇതിനായി പുതയെന്ന നിലയിൽ വൈക്കോൽ നിക്ഷേപിക്കാം. പാവലും പടവലവും കൃഷി ചെയ്യുമ്പോൾ പന്തലിൽ തന്നെ വൈക്കോൽ വച്ചു കൊടുക്കാം. പച്ചമുളകിൽ കാണുന്ന ഇലമുരടിപ്പ് ഒഴിവാക്കാൻ കഞ്ഞിവെള്ളത്തിൽ ചാരം കലക്കി ചെടികളിൽ ഒഴിച്ചു കൊടുക്കാം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT