മാവ് പൂക്കാൻ പണം മുടക്കില്ലാത്ത പൊടിക്കൈ, അടുക്കളയിലുണ്ട് ഈ മരുന്ന്; 1–2 മാവുള്ളവർക്കുള്ള നാടൻ പ്രയോഗം
മാവിന്റെ ചുവടുഭാഗത്തെ കള നീക്കി ഇപിഎൻ ഒഴിക്കുന്നത് കായീച്ച, തളിരില വെട്ടുന്ന വണ്ട് എന്നിവയെ അകറ്റും. മാവ് പൂക്കുന്നതിനുള്ള കൾട്ടാർ പ്രയോഗം ഇപ്പോൾ നടത്തണം (കൾട്ടാറിനെക്കുറിച്ചും അതിന്റെ ഉപയോഗ രീതിയെക്കുറിച്ചും നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ). തുടർന്ന് മാസാവസാനത്തോടെ സൾഫേറ്റ് ഓഫ് പൊട്ടാഷ് (എസ്ഒപി) 5

മാവിന്റെ ചുവടുഭാഗത്തെ കള നീക്കി ഇപിഎൻ ഒഴിക്കുന്നത് കായീച്ച, തളിരില വെട്ടുന്ന വണ്ട് എന്നിവയെ അകറ്റും. മാവ് പൂക്കുന്നതിനുള്ള കൾട്ടാർ പ്രയോഗം ഇപ്പോൾ നടത്തണം (കൾട്ടാറിനെക്കുറിച്ചും അതിന്റെ ഉപയോഗ രീതിയെക്കുറിച്ചും നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ). തുടർന്ന് മാസാവസാനത്തോടെ സൾഫേറ്റ് ഓഫ് പൊട്ടാഷ് (എസ്ഒപി) 5 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി സ്പ്രേ ചെയ്യുക. ഇത് 12 ആഴ്ച കഴിഞ്ഞ് ആവർത്തിക്കുക.
കൾട്ടാർ പ്രയോഗത്തിനു സാധ്യത കുറവുള്ള, 1–2 മാവു മാത്രമുള്ള കൃഷിക്കാർക്കായി ഒരു നാടൻ പ്രയോഗം കൂടി. തുലാവർഷാരംഭത്തിനു മുൻപ് മാവിലെ ഇലച്ചാർത്തിന്റെ അതിരിനു തൊട്ടുതാഴെയായി കല്ലുപ്പ് 2–3 പിടി വിതറുകയും ഉപ്പ് ഇട്ടതിനോടു ചേർന്ന് രണ്ടാഴ്ചയ്ക്കുശേഷം 400 ഗ്രാം മ്യുറിയേറ്റ് ഓഫ് പൊട്ടാഷ് ഇലച്ചാർത്തിനുള്ളിൽ വിതറുകയും ചെയ്യാം. രാവിലെ 5.30–6ന് മാവിന്റെ ഇലകളിൽ പുക കൊള്ളിക്കുകയും വേണം.