ക്വാർട്ടേഴ്സ് വളപ്പിലെ ഇത്തിരി സ്ഥലത്ത് കൃഷി; ലഭിച്ചത് ഭീമൻ കുല; നികുതി സർക്കാരിലേക്ക് അടയ്ക്കണമെന്ന് കമന്റുകൾ
വർഷങ്ങൾക്കു മുമ്പ്, സ്വന്തം പേരിൽ അനുവദിച്ച സർക്കാർ ക്വാർട്ടേഴ്സിലെ എന്റെ കൃഷിയെ കുറിച്ച് അൽപം ഇവിടെ പങ്കുവയ്ക്കട്ടെ. വീടു നിൽക്കുന്ന സ്ഥലം കഴിഞ്ഞാൽ കഷ്ടി ഒരു സെന്റ് സ്ഥലം മാത്രമാണുള്ളത്. അതാണെങ്കിൽ, ഓടിൻ കഷണം, ഇഷ്ടികയുടെ പൊട്ടും പൊടിയും, ചെറുതും വലുതുമായ കരിങ്കല്ല്, പ്ലാസ്റ്റിക് കവറുകൾ,

വർഷങ്ങൾക്കു മുമ്പ്, സ്വന്തം പേരിൽ അനുവദിച്ച സർക്കാർ ക്വാർട്ടേഴ്സിലെ എന്റെ കൃഷിയെ കുറിച്ച് അൽപം ഇവിടെ പങ്കുവയ്ക്കട്ടെ.
വീടു നിൽക്കുന്ന സ്ഥലം കഴിഞ്ഞാൽ കഷ്ടി ഒരു സെന്റ് സ്ഥലം മാത്രമാണുള്ളത്. അതാണെങ്കിൽ, ഓടിൻ കഷണം, ഇഷ്ടികയുടെ പൊട്ടും പൊടിയും, ചെറുതും വലുതുമായ കരിങ്കല്ല്, പ്ലാസ്റ്റിക് കവറുകൾ, പ്ലാസ്റ്റിക് കളിപ്പാട്ടങ്ങൾ എന്നിവ കൊണ്ട് സമ്പന്നം. ഏറെ കാലത്തെ ശ്രമകരമായ ജോലിയാൽ, മണ്ണിൽ അത്ഭുതകരമായ വിളവ് വിളഞ്ഞു. പയർ, അമര, കോവയ്ക്ക, പപ്പായ, മുരിങ്ങ, കുമ്പളം, മത്തൻ, ചീര, ചേമ്പ്, മുളക്, വാഴ, പാഷൻ ഫ്രൂട്ട് എന്നിങ്ങനെ ഒരു കുടുംബത്തിന് ആവശ്യമായ സാധനങ്ങൾ യഥേഷ്ടം ലഭിച്ചു. അയൽവാസികൾക്കും ആവേശമായി. അവരും കൃഷിയിൽ താൽപര്യം കാണിച്ചു. വിത്തുകളും, തൈകളും പരസ്പരം കൈമാറി കൃഷി വിപുലമാക്കി.
എന്റെ മൂത്ത മകളെക്കാളും വലിയ ഒരു റോബെസ്റ്റ കുല ലഭിച്ചത് എല്ലാവർക്കും കൗതുകമായി (അന്നത്തെ ആ ഫോട്ടോ ഇതോടൊപ്പം ചേർക്കുന്നു). ചിലർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. അതിന് നികുതി ചലാൻ മുഖേന സർക്കാരിലേക്ക് അടയ്ക്കണമെന്ന രസകരമായ കമന്റുകൾ എല്ലാവരിലും ചിരിയും ചിന്തയും ഉണ്ടാക്കി.
കൃഷി ആവേശവും, അദായവും, നേരംപോക്കും, വ്യായാമവും കൗതുകവും ആക്കാൻ കർഷകശ്രീ അന്ന് എന്നെ ഒത്തിരി സഹായിച്ചിട്ടുണ്ട്. ഇന്നും എന്റെ സ്വപ്നങ്ങളുടെ വഴികാട്ടിയും സുഹൃത്തുമാണ് കർഷകശ്രീ.
എഴുതിയത്:
ഷംസുദ്ദീൻ, ഭീമനാട്, മണ്ണാർക്കാട്