വർഷങ്ങളോളം ഒരു പ്രഫഷനിൽ തുടർന്ന വ്യക്തിക്ക് ജോലിയിൽനിന്ന് വിരമിച്ചാൽ തുടർന്നു മുൻപോട്ടുള്ള ജീവിതം ഒരു ചോദ്യച്ചിഹ്നം പോലെയാണ്. ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ എത്രത്തോളം ഭീകരമാണെന്ന് പറഞ്ഞറിയിക്കുക സാധ്യമല്ല. വിരസത ഘട്ടം ഘട്ടമായി പല രോഗാവസ്ഥകളിലേക്ക് എത്തിക്കും. അതുകൊണ്ടുതന്നെ പ്രഫഷൻ അവസാനിച്ചു എന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വർഷങ്ങളോളം ഒരു പ്രഫഷനിൽ തുടർന്ന വ്യക്തിക്ക് ജോലിയിൽനിന്ന് വിരമിച്ചാൽ തുടർന്നു മുൻപോട്ടുള്ള ജീവിതം ഒരു ചോദ്യച്ചിഹ്നം പോലെയാണ്. ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ എത്രത്തോളം ഭീകരമാണെന്ന് പറഞ്ഞറിയിക്കുക സാധ്യമല്ല. വിരസത ഘട്ടം ഘട്ടമായി പല രോഗാവസ്ഥകളിലേക്ക് എത്തിക്കും. അതുകൊണ്ടുതന്നെ പ്രഫഷൻ അവസാനിച്ചു എന്നു പറഞ്ഞ് വെറുതെ ഇരിക്കുന്നത് ശരിയല്ല. മൂന്നു പതിറ്റാണ്ടത്തെ ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച സുനിലിന്റെ കാര്യം ഇവിടെ പറയണമെന്നു തോന്നി. ഇന്ന് സമൂഹത്തിലെ പലരുടെയും പ്രതിനിധിയാണ് സുനിൽ...

സുനിൽ 56–ാം വയസ്സിൽ ഔദ്യോഗിക ജീവിതത്തിൽനിന്ന് മനസ്സില്ലാമനസ്സോടെയാണു വിരമിച്ചത്. സർക്കാർ നൂലമാലകളിൽനിന്നും സ്ഥലംമാറ്റങ്ങളിൽനിന്നും മോചനമായതായിരുന്നു ഏക ആശ്വാസം.

ADVERTISEMENT

ആദ്യത്തെ ഒരു മാസം വൈകിയുണരാനും വിശ്രമിക്കാനും ശ്രമിച്ചെങ്കിലും ഉറക്കം കൈവിട്ടു. ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ എത്ര ഭീകരമാണെന്ന് അദ്ദേഹം മെല്ലെ തിരിച്ചറിഞ്ഞു. 

ഭര്‍ത്താവിന്റെ പോക്ക് വിഷാദത്തിലേക്കാണെന്നു ഭാര്യ സുനിത വേദനയോടെ മനസ്സിലാക്കി. ‘‘വീട്ടിൽ ചടഞ്ഞുകൂടി ഇരിക്കാതെ ഒരു ജോലി കണ്ടുപിടിക്കൂ’’. അവര്‍ പറഞ്ഞു. സുനില്‍ ശ്രമിച്ചു, പക്ഷേ വിജയിച്ചില്ല.

ADVERTISEMENT

‘‘കാടുപിടിച്ച ഈ പറമ്പിൽ എന്തെങ്കിലും ചെയ്തു കൂടെ?’’ എന്നു ഭാര്യ. സുനിലിന്റെ മനസ്സില്‍ ഉറങ്ങിക്കിടന്ന കൃഷി, മൃഗസംരക്ഷണമോഹങ്ങൾ അതു കേട്ട് ഞെട്ടിയുണര്‍ന്നു. 

അര ഏക്കർ സ്ഥലത്ത് പുല്ലു നട്ടുപിടിപ്പിച്ചു. പശുവും ആടും കോഴിയും മുയലും കാടയും ഗിനിപ്പന്നിയും കിളികളുമൊക്കെയായി പക്ഷി–മൃഗസംരക്ഷണ മോഹം പൂവണിഞ്ഞു. മനസ്സിലെ ടെൻഷനും സ്‌ട്രെസിനും അവരുടെ സ്നേഹവും, അടുപ്പവും മികച്ച മരുന്നായി. 

ADVERTISEMENT

മഴമറയും ഗ്രീൻഹൗസുമുണ്ടാക്കി പച്ചക്കറിക്കൃഷി ഉഷാറാക്കി. സ്വന്തം ബ്രാൻഡാക്കി വിൽപന തുടങ്ങിയ പ്പോൾ പച്ചക്കറികൾ ചൂടപ്പമായി. സമ്പുഷ്ടീകരിച്ച ചാണകവും ഗ്രോബാഗ് നിറയ്ക്കാനുള്ള വളക്കൂട്ടും ഉണ്ടാക്കി സ്വന്തം ബ്രാൻഡില്‍ വില്‍പനയ്ക്കു വച്ചു. 

നിർലോപം വെള്ളം കിട്ടാൻ 5 സെന്റ് സ്ഥലത്ത് ഒരു മഴവെള്ള സംഭരണിയുണ്ടാക്കി. അവിടെ മീൻവളർത്തൽ തുടങ്ങി.

ഉപേക്ഷിച്ചു കിടന്ന ചെറിയ കുള(ഓലി)ത്തിന്റെ ആഴവും, വീതിയും കൂട്ടി. പത്തടിയോളം താഴ്ചയുള്ള സ്വഭാവിക കുളം ജനിച്ചു. അവിടെയും മീൻകൃഷി. പിടയ്ക്കുന്ന മീൻ വാങ്ങാൻ തിക്കും തിരക്കും. കുഞ്ഞുങ്ങൾ ഫാമിലെ മൃഗങ്ങളെയും പക്ഷികളെയും കണ്ടു, തൊട്ടു നോക്കി, തീറ്റ കൊടുത്തു, പൊട്ടിച്ചിരിച്ചു.

നാടും നാട്ടുകാരുമായി ബന്ധമില്ലാതിരുന്ന സുനിലിന് ധാരാളം സുഹൃത്തുക്കളുണ്ടായി. പരിചയക്കാർ ഉണ്ടായി. ജോലി ചെയ്തിരുന്ന കാലത്തെക്കാൾ തിരക്കും.

ഇതിനൊരു മറുവശവുമുണ്ട്; റോസാപ്പൂ വിരിച്ച പൂമെത്തയായിരുന്നില്ല യാത്ര. തുടക്കത്തിൽ വേണ്ടത്ര അറിവോ, പരിചയമോ ഇല്ലാതെ പല അബദ്ധങ്ങളും നഷ്ടങ്ങളും പറ്റി. ഓമനിച്ചു വളർത്തിയ മൃഗങ്ങ ൾക്കും, പക്ഷികൾക്കും ഓർക്കാപ്പുറത്തു വന്ന രോഗങ്ങളും മരണങ്ങളും മാനസികമായും സാമ്പത്തികമായും തളർത്തി. വിപണി പലപ്പോഴും പിടി കൊടുക്കാതെ കുഴക്കി. ഏറെ പ്രിയമുള്ള ചില യാത്രകളും ചടങ്ങുകളും ഒഴിവാക്കേണ്ടിവന്നു.  

ഗുണപാഠം: ഉദ്യോഗശേഷം ഒന്നും ചെയ്യാതിരുന്നാൽ മാനസികമായും, ശാരീരികമായും തളരും. പെട്ടെന്ന് വയസ്സാകും, രോഗിയാകും. ചുരുങ്ങിയത് 5 കോഴിയെ വളർത്തി അതിന്റെ കാഷ്ഠം ഉപയോഗിച്ച് പച്ചക്കറി കൃഷി ചെയ്യൂ. മനസ്സും ശരീരവും ഉഷാറാകും.