എൻജിനീയറിങ് കോളജ് അധ്യാപകനായിരുന്നു കൂരാച്ചുണ്ട് പാലത്തുംതലക്കേൽ ജോബിൻ അഗസ്റ്റിൻ. 2018ലെ പ്രളയകാലത്ത് മക്കളുടെ വസ്ത്രം ഉണക്കാനുണ്ടായ പ്രയാസമാണ് വീടുകൾക്കു യോജിച്ച ഡ്രയറിനെക്കുറിച്ചു ചിന്തിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. നേരത്തേ എൻജിനീയറിങ് പഠനത്തിന്റെ ഭാഗമായി വിറക് ഉപയോഗിച്ചുള്ള ഡ്രയറുകളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എൻജിനീയറിങ് കോളജ് അധ്യാപകനായിരുന്നു കൂരാച്ചുണ്ട് പാലത്തുംതലക്കേൽ ജോബിൻ അഗസ്റ്റിൻ. 2018ലെ പ്രളയകാലത്ത് മക്കളുടെ വസ്ത്രം ഉണക്കാനുണ്ടായ പ്രയാസമാണ് വീടുകൾക്കു യോജിച്ച ഡ്രയറിനെക്കുറിച്ചു ചിന്തിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. നേരത്തേ എൻജിനീയറിങ് പഠനത്തിന്റെ ഭാഗമായി വിറക് ഉപയോഗിച്ചുള്ള ഡ്രയറുകളുടെ പൊതുപ്രശനങ്ങൾ പഠിച്ചിരുന്നതുകൊണ്ട് അവ ഒഴിവാക്കിയുള്ള ഉപകരണം രൂപകൽപന ചെയ്യാൻ ജോബിനു കഴിഞ്ഞു. വസ്ത്രമുണക്കാൻ മാത്രമല്ല, ജാതിക്കപോലുള്ള കാർഷികോൽപന്നങ്ങളും ഇതിൽ ഉണക്കാമെന്നു ക്രമേണ വ്യക്തമായി. ജാതിക്ക മാത്രമല്ല ചക്ക, തേങ്ങ, വാഴപ്പഴം, മത്സ്യം, മാംസം എന്നിങ്ങനെ കാർഷികകുടുംബാംഗമായ ജോബിന് ഡ്രയറിലുണങ്ങാൻ സ്വന്തം പുരയിടത്തിൽത്തന്നെ ഉൽപന്നങ്ങളേറെയുണ്ടായിരുന്നു.  ‌

എല്ലായിടത്തും ഒരേപോലെ ചൂട് ലഭിക്കുന്നില്ല, ചൂട് അമിതമാകുന്നു, ഡ്രയര്‍ അതിവേഗം ദ്രവിച്ചു നശിക്കുന്നു എന്നിങ്ങനെ വിറകു ഡ്രയറുകൾക്ക് പൊതുവായുളള 3 പ്രശ്നങ്ങൾ പരിഹരിച്ചതാണ് ജോബിന്റെ ഡ്രയർ. വിറകടുപ്പിൽനിന്നുള്ള വായുപ്രവാഹത്തിലെ ചൂട് എല്ലായിടത്തും തുല്യമായി എത്തിക്കുന്നതിനു ഫാൻ ഘടിപ്പിച്ചു. ഡ്രയറുകളിൽ സാധ്യമല്ലാതിരുന്ന താപനിയന്ത്രണത്തിന് തെർമോസ്റ്റാറ്റിന്റെ സഹായത്തോടെ താപനിയന്ത്രണ സംവിധാനമുപയോഗിച്ച് പരമാവധി ചൂട് 70–80 ഡിഗ്രിയാക്കി പരിമിതപ്പെടുത്തി. കാർഷികോൽപന്നങ്ങൾ ഇതിലേറെ ചൂടിൽ ഉണങ്ങുന്നത് അവയുടെ നിലവാരം നശിപ്പിക്കുമെന്ന് ജോബിൻ ചൂണ്ടിക്കാട്ടി. ഡ്രയറിലെ വിറക് കത്തിക്കുന്ന ഭാഗം അഴിച്ചുമാറ്റാവുന്നതാക്കിയതോടെ അതുമാത്രം നീക്കം ചെയ്ത് ഡ്രയർ ദീർഘകാലം സംരക്ഷിക്കാനും വഴി കണ്ടെത്തി. 

ADVERTISEMENT

വിറക് ഡ്രയര്‍ മാത്രമല്ല വിറകും വൈദ്യുതിയും യുക്തിസഹമായി ഉപയോഗിക്കുന്ന ഹൈബ്രിഡ് ഡ്രയറും ഇദ്ദേഹം വികസിപ്പിച്ചിട്ടുണ്ട്. സാധാരണ വൈദ്യുത ഡ്രയറുകൾ പ്രവർത്തിച്ചു തുടങ്ങുമ്പോൾ നിശ്ചിത താപനിലയിലേക്ക് എത്താനായി കൂടുതൽ വൈദ്യുതി ഉപയോഗിക്കാറുണ്ട്. എന്നാൽ, ഹൈബ്രിഡ് ഡ്രയറുകളിൽ വിറകടുപ്പിലെ ചൂട് ഉപയോഗിച്ച് നിശ്ചിത താപനിലയെത്തുകയും പിന്നീട് വൈദ്യുതിയുടെ സഹായത്തോടെ അത് നിലനിർത്തുകയും ചെയ്യുന്നു. വൈദ്യുതി ഉപയോഗം ഇതുവഴി പകുതിയായി കുറയുമെന്ന് ജോബിൻ ചൂണ്ടിക്കാട്ടി.

കർഷകകുടുംബങ്ങൾക്ക് ഏറെ ഉപകരിക്കുന്ന ഡ്രയറിന് ആവശ്യക്കാരേറിയതോടെ വ്യത്യസ്ത വലുപ്പമുള്ള മോഡലുകൾ വ്യത്യസ്ത ക്രമീകരണങ്ങളോടെ വികസിപ്പിച്ചു. മേശപ്പുറത്തു വയ്ക്കാവുന്ന കുഞ്ഞൻ ഡ്രയർവരെ ഇക്കൂട്ടത്തിലുണ്ട്. അതോടൊപ്പം മറ്റു കാർഷികോപകരണങ്ങളും വികസിപ്പിച്ചു. കോഴിഫാമിലെ ലീറ്റർ ഇളക്കാനും കൂട്ടിവയ്ക്കാനുമുള്ള ട്രോളി മെഷീൻ അവയിലൊന്നാണ്. കോഴിഫാമുകളിലെ ജോ ലിഭാരം നാലിലൊന്നായി കുറയ്ക്കാൻ ഇതുപകരിക്കും. ലീറ്റർ ഇളക്കാൻ മാത്രമല്ല, തീറ്റച്ചാക്ക് ചുമന്നു കൊണ്ടുപോകുന്ന ഫാം ട്രോളിയായും ഉപയോഗിക്കാം. കോഴിക്കുഞ്ഞുങ്ങൾക്ക് ചൂട് കൊടുക്കാനുള്ള ഇൻഫ്രാറെഡ് ബ്രൂഡർ, സോളാർ ഫെൻസിങ് എനർജൈസർ എന്നിവയും ഇദ്ദേഹം രൂപകൽപന ചെയ്തിട്ടുണ്ട്. 

ADVERTISEMENT

ഉപകരണങ്ങൾക്ക് ആവശ്യക്കാരേറിയതോടെ അധ്യാപകജോലി അവസാനിപ്പിച്ച് ഫാം ഉപകരണങ്ങളുടെ നിർമാണത്തിനും വിപണനത്തിനുമായി രൂപീകരിച്ച ഡ്രീം ലീഫ് ടെക്നോളജീസിന്റെ സാരഥിയാണ് ജോബിന്‍ ഇപ്പോൾ. ഡ്രീം ലീഫ് ഡ്രയറുകൾ കൃഷിക്കാർക്ക് സ്മാം പദ്ധതിയിലൂടെ വാങ്ങാനാവും. 

ഫോൺ: 9446258615

English Summary:

Engineer's Innovative Dryer Revolutionizes Food Preservation for Kerala Farmers