റിട്ടയർമെന്റിനു ശേഷം വെറുതെയിരുന്നില്ല, കൃഷിയിൽ സജീവം: ചെറുതെങ്കിലും ബാച്ചുകളായി വാഴക്കൃഷി, നേട്ടങ്ങൾ പലത്
‘ഫയലിൽനിന്നു വയലിലേക്ക്’. കൃഷിവകുപ്പിന്റെ ഈ പഴയ മുദ്രാവാക്യം കടമെടുത്താവണം കൊല്ലം ചാത്തന്നൂർ കോയിപ്പാട് സി.എൻ.പ്രേംജിത്ത് വിശ്രമജീവിതത്തില്‍ കൃഷിയിലേക്കു പ്രവേശിച്ചത്. കൃഷിവകുപ്പ് ഉദ്യോഗസ്ഥനെന്ന നിലയിൽ നാട്ടിലെ കൃഷി വളർത്തിയ അദ്ദേഹത്തിന് ഇപ്പോൾ വീട്ടിലെ കൃഷി ആത്മാവിഷ്കാരത്തിനുള്ള അവസരമാണ്. കൃഷിയും

‘ഫയലിൽനിന്നു വയലിലേക്ക്’. കൃഷിവകുപ്പിന്റെ ഈ പഴയ മുദ്രാവാക്യം കടമെടുത്താവണം കൊല്ലം ചാത്തന്നൂർ കോയിപ്പാട് സി.എൻ.പ്രേംജിത്ത് വിശ്രമജീവിതത്തില്‍ കൃഷിയിലേക്കു പ്രവേശിച്ചത്. കൃഷിവകുപ്പ് ഉദ്യോഗസ്ഥനെന്ന നിലയിൽ നാട്ടിലെ കൃഷി വളർത്തിയ അദ്ദേഹത്തിന് ഇപ്പോൾ വീട്ടിലെ കൃഷി ആത്മാവിഷ്കാരത്തിനുള്ള അവസരമാണ്.
കൃഷിയും അനുബന്ധ പൊതുപ്രവർത്തനവുമായി ദിവസത്തിന് 24 മണിക്കൂർ പോരെന്ന മട്ടിലാണ് ഇപ്പോൾ താനെന്നു പ്രേംജിത്ത്. കൃത്യസമയത്ത് ഓഫിസിൽ പോവുകയും നിശ്ചിതജോലി പൂർത്തിയാക്കി കൃത്യസമയത്ത് വീട്ടിലെത്തുകയും ചെയ്തിരുന്നയാൾ ഇപ്പോൾ സമയം നോക്കാതെ കൃഷി പ്രവർത്തനങ്ങളിലാണ്. ‘‘ഇപ്പോൾ സമയം എങ്ങനെ പോകുന്നുവെന്നറിയില്ല. ഞങ്ങൾ രണ്ടുപേരും അതിരാവിലെ കൃഷിയിടത്തിലിറങ്ങും. വാഴയും പച്ചക്കറികളുമൊക്കെ നോക്കും. നനയ്ക്കേണ്ടതു നനയ്ക്കും. വളമിടേണ്ടതിന് അത്. ചിലപ്പോൾ തേങ്ങാ വെട്ടുന്നത് ശ്രദ്ധിക്കും. കോഴികൾക്കും മത്സ്യങ്ങൾക്കും മറ്റും തീറ്റ നൽകേണ്ടതുമുണ്ട്. ജോലികൾ ഓരോന്നായി തീർക്കുമ്പോഴേക്കും അടുത്ത വട്ടത്തിനു സമയമാകും’’– പ്രേംജിത് പറഞ്ഞു. ബയോഫ്ലോക് മത്സ്യക്കൃഷിയും പോളിഹൗസിലെ പച്ചക്കറിക്കൃഷിയുമൊക്കെ ഇവിടെയുണ്ട്.
കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടറായി 9 വർഷം മുൻപു വിരമിച്ചപ്പോൾ മനസ്സിലുണ്ടായിരുന്ന ആശയങ്ങളൊക്കെ സ്വയം നടപ്പാക്കുന്നതിന്റെ ത്രില്ലിലാണ് അദ്ദേഹം. വിള–പക്ഷി–മൃഗാദി സമൃദ്ധമായ പുരയിടത്തിൽ 4 വർഷം മുൻപ് സർക്കാർ സർവീസിൽ വിരമിച്ച ഭാര്യ അജിതയും കൂട്ടായുണ്ട്. ‘‘വിരമിച്ചതിനു ശേഷം കൃഷിയിലിറങ്ങിയതിനു പല കാരണങ്ങളുമുണ്ട്. പൂർവിക സ്വത്തായി കിട്ടിയ രണ്ടേക്കറിലധികം സ്ഥലമുണ്ടെന്നത് ഒരു കാരണം. പഠിച്ചതും അറിയാവുന്നതുമാണെന്നതു മറ്റൊരു കാരണം.’’ പ്രേംജിത്ത് പറയുന്നു.
ആദ്യകാലത്ത് ധാരാളം പച്ചക്കറിയും വാഴയും കൃഷി ചെയ്തു. ആവശ്യത്തിലധികം ഉൽപാദനമുണ്ടായി. അപ്പോഴാണ് നാട്ടുകാരായ മറ്റു കർഷകരോടൊപ്പം കാഫ്കോ എന്ന കർഷകപ്രസ്ഥാനത്തിന്റെ ഭാഗമായത്. അധികമായുള്ള വാഴക്കുലയും പച്ചക്കറിയുമൊക്കെ വീടിനടുത്തുള്ള കാഫ്കോയുടെ ഇക്കോഷോപ്പിൽ വിൽക്കാൻ കഴിഞ്ഞു. നല്ല വിലയും കിട്ടി. 9 വർഷം പിന്നിടുമ്പോൾ പ്രായമേറിയെങ്കിലും കൃഷിതാൽപര്യം തെല്ലും കുറഞ്ഞില്ലെന്നു പ്രേംജിത്ത്. ‘‘വിരമിക്കാറായപ്പോൾ തുടര്‍ജീവിതത്തെക്കുറിച്ച് ഭാര്യ അജിതയ്ക്ക് ഉത്കണ്ഠയുണ്ടായിരുന്നു. എന്നാൽ, എന്റെ കൂടെ കൃഷിയിലയിറങ്ങിയതോടെ അവരും സന്തോഷത്തിലാണ്’’ അദ്ദേഹം പറഞ്ഞു.
ഇരുവർക്കും കൂടി സ്വന്തമായുള്ള രണ്ടേകാൽ ഏക്കറിൽ 80 സെന്റ് വയലാണ്. ബാക്കിയുള്ള കരഭൂമിയിൽ 50 തെങ്ങും 200 വാഴയുമുണ്ട്. പല ബാച്ചുകളായാണ് വാഴക്കൃഷി. വർഷം മുഴുവൻ കുല വെട്ടാമെന്നതു മാത്രമല്ല നേട്ടം. ഓരോ ബാച്ചിലെയും വാഴയുടെ എണ്ണം കുറവായതിനാൽ പരിചരണം താരതമ്യേന എളുപ്പം. 200 വാഴയ്ക്കു ഒരുമിച്ച് വളമിടുന്നതുപോലെയല്ലല്ലോ 50 വാഴയ്ക്കു വീതം പലപ്പോഴായി വളമിടുന്നത്. വിപണിവിലയിലെ ഏറ്റക്കുറവു മൂലം നഷ്ടം വരാതെ ശരാശരി വില ഉറപ്പാക്കാനും ഇത് സഹായിക്കുന്നു. താൽക്കാലികമായി വിലയിടിഞ്ഞാലും അടുത്ത ബാച്ചിൽ അതു നികത്താമെന്ന പ്രതീക്ഷയുണ്ട്. അതിനാല്‍ നഷ്ടമോര്‍ത്തു ടെൻഷനില്ല. വീട്ടാവശ്യത്തിനുശേഷമുള്ളത് വിൽക്കുക മാത്രമല്ല, അയൽക്കാർക്കും ബന്ധുക്കൾക്കുമൊക്കെ നൽകുകയും ചെയ്യും. അതിലൂടെ കിട്ടുന്ന സന്തോഷവും സ്നേഹവും മാത്രം മതി കൃഷി തുടരാൻ– പ്രേംജിത്ത് പറയുന്നു.
ഫോൺ: 9895191733