സ്വർണനിറമുള്ള മഞ്ഞളിന് 916 എന്നു പേരിട്ടയാളുടെ ഭാവന മോശമല്ലെന്ന് ആരും സമ്മതിക്കും. മാനന്തവാടിക്കു സമീപം കമ്മനയിലെ എ.ബാലകൃഷ്ൺ എന്ന കൃഷിക്കാരന്റെ പ്രതിഭയ്ക്കു പക്ഷേ അതുമാത്രമല്ല തെളിവ്. സ്വന്തമായി ഒരു മഞ്ഞൾ ഇനവും മൂന്നു കുരുമുളക് ഇനങ്ങളും വികസിപ്പിച്ച കർഷകശാസ്ത്രജ്ഞനാണ് അദ്ദേഹം. അശ്വതി, സുവർണ എന്നീ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വർണനിറമുള്ള മഞ്ഞളിന് 916 എന്നു പേരിട്ടയാളുടെ ഭാവന മോശമല്ലെന്ന് ആരും സമ്മതിക്കും.  മാനന്തവാടിക്കു സമീപം കമ്മനയിലെ എ.ബാലകൃഷ്ൺ എന്ന കൃഷിക്കാരന്റെ പ്രതിഭയ്ക്കു പക്ഷേ അതുമാത്രമല്ല തെളിവ്. സ്വന്തമായി ഒരു മഞ്ഞൾ ഇനവും മൂന്നു കുരുമുളക് ഇനങ്ങളും വികസിപ്പിച്ച കർഷകശാസ്ത്രജ്ഞനാണ് അദ്ദേഹം. 

916 മഞ്ഞൾ

അശ്വതി, സുവർണ എന്നീ കുരുമുളകിനങ്ങൾ വികസിപ്പിച്ചതിന് 2008ൽ കേരള കാർഷിക സർവകലാശാല ബാലകൃഷ്ണനു കർഷകശാസ്ത്രജ്ഞപുരസ്കാരം നൽകിയിരുന്നു. അതുവഴി രാജ്യത്താദ്യമായി കൃത്രിമപരാഗണത്തിലൂടെ പുത്തൻകുരുമുളകിനങ്ങൾ വികസിപ്പിച്ച കർഷകനെന്ന പ്രശസ്തിയും അദ്ദേഹത്തിനു ലഭിച്ചു. വിളകളെ നിരീക്ഷിക്കാനും മികച്ച ഇനങ്ങൾ കണ്ടെത്താനുമുള്ള ഗവേഷകമനസ്സിന് ഈ അംഗീകാരം വലിയ പ്രോത്സാഹനമായെന്നു വേണം കരുതാൻ . 

ADVERTISEMENT

അടുത്ത വർഷം പുരയിടത്തിലെ മഞ്ഞൾ വിളവെടുത്തപ്പോൾ സവിശേഷ സ്വർണനിറവും വലുപ്പക്കൂടുതലുമുള്ള ഒരു ചുവട് ബാലകൃഷ്ണന്റെ കണ്ണിൽപെട്ടു. അതിന്റെ വിത്ത് മറ്റു മഞ്ഞളുകളിൽനിന്നു മാറ്റിനടാൻ അദ്ദേഹം മടിച്ചില്ല്. ‘ഇത് 916 തന്നെ’യെന്ന് പറഞ്ഞപ്പോൾ പുതിയ ഇനത്തിന്റെ നാമകരണമാണ് നടക്കുന്നതെന്ന് ബാലകൃഷ്ൺപോലും അറിഞ്ഞിരുന്നില്ലെന്നു മാത്രം.  പിന്നീട് അതിലൊരുഭാഗം വിളവെടുത്തെങ്കിലും ഏതാനും ചുവടുകൾ മണ്ണിൽ നിലനിർത്തിയിരുന്നു  പുതുമഴ കിട്ടി വിണ്ടും മുളച്ചപ്പോൾ അതോടൊപ്പം മഞ്ഞളിന്റെ പൂവുമുണ്ടായി. മഞ്ഞൾപൂവ് ഉണങ്ങിയശേഷം പൊളിച്ചെടുത്തുനോക്കിയപ്പോൾ മുപ്പതോളം വിത്തുകൾ കിട്ടി. മഞ്ഞൾപൂവിൽ നിന്നു വിത്തെടുക്കാമെന്നു കേട്ടിരുന്നെങ്കിലും ആദ്യമായാണ് അത് കൈവശമെത്തുന്നത്. വിവിധ ഗവേഷണ സ്ഥാപനങ്ങളിലെ ഉപദേശത്തിന്റെ കൂടി അടിസ്ഥാനത്തിൽ വിത്തുപാകി ‌തൈകളുണ്ടാക്കി കൃഷി ചെയ്തു. മാതൃസസ്യത്തിന്റെ അതേഗുണങ്ങളുള്ള മഞ്ഞൾ ഉൽപാദിപ്പിക്കാൻ കഴിഞ്ഞു. പുതിയ ഇനത്തിന്റെ ഭൂകാണ്ഡം മുറിച്ചു നട്ടാലും വിത്തെടുത്ത് നട്ടാലും സവിശേഷ നിറവും വലുപ്പവും നിലനിർത്തുമെന്നു മനസ്സിലായതോടെയാണ് പേറ്റന്റിന് അപേക്ഷിച്ചത്. 

നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്ലാന്റ് പ്രൊട്ടക്ഷൻ ആൻഡ് ഫാർമേഴ്സ് റൈറ്റ് അതോറിട്ടിക്ക് 2017ൽ അപേക്ഷ നൽകിയെങ്കിലും ഈ വർഷമാണ് കർഷകന്റെ കണ്ടുപിടിത്തമെന്ന നിലയിൽ ഇതിന് പേറ്റന്റ് കിട്ടുന്നത്. അടുത്ത15 വർഷത്തേക്ക് ബാലകൃഷ്ണന് ഈയിനത്തിന്മേൽ പേറ്റന്റ് അവകാശമുണ്ടായിരിക്കും.

ADVERTISEMENT

പുതിയൊരു കുരുമുളക് ഇനത്തിനു കൂടി ബാലകൃഷ്ൺ പേറ്റന്റ് അപേക്ഷ നൽകിയിട്ടുണ്ട്. പ്രീതി എന്നാണ് അതിനു പേരിട്ടിരിക്കുന്നത്. കരിംകൊട്ട, വേലൻകൊട്ട, കല്ലുവാലൻകൊട്ട തുടങ്ങി 12 നാടൻ കുരുമുളക് ഇനങ്ങൾക്ക് വംശനാശം സംഭവിക്കാതെ സ്വന്തം പുരയിടത്തിൽ സംരക്ഷിച്ചുവളർത്തുന്നുമുണ്ട്.

ഫോൺ: 9497079823