ഒച്ചിനെ നശിപ്പിക്കുന്ന ഒരേയൊരു കെണി, പ്രകൃതിയിലുമുണ്ട് ഒരു ശത്രു
Mail This Article
ഒച്ചുകൾ സജീവമാകുന്നത് രാത്രിയിലാണ്. സന്ധ്യയ്ക്കുശേഷം പുറത്തിറങ്ങുന്ന ഇവയെ ഗ്ലൗസ് ഇട്ട കൈകൊണ്ട് ശേഖരിച്ചു നശിപ്പിക്കുകയോ ഒച്ചുകൾക്കു വേണ്ടിയുള്ള മെറ്റാൽഡിഹൈഡ് baitകൾ വെള്ളം വീഴാത്ത ഭാഗങ്ങളിൽവച്ച് കൊല്ലുകയോ ചെയ്യാം. മെറ്റാൽഡിഹൈഡിനു മാത്രമേ ഒച്ചുകളെ നശിപ്പിക്കാൻ കഴിവുള്ളൂ. ഒച്ചുകളുടെ പ്രകൃതിയിലെ ശത്രു വെളിച്ചം പുറപ്പെടുവിക്കുന്ന പെൺമിന്നാമിനുങ്ങുകളാണ്. അനാവശ്യ കീടനാശിനിപ്രയോഗം ഇവയെ നശിപ്പിക്കുന്നതിനാൽ അത് ഒഴിവാക്കുക.
ഓർക്കിഡിന്റെയും ആന്തൂറിയത്തിന്റെയും പോഷണത്തിന് നാനോ ഡിഎപി 2 മില്ലി, സൾഫേറ്റ് ഓഫ് പൊട്ടാഷ് 4 ഗ്രാം എന്നിവ പുതുതലമുറ adjuvant ചേർത്ത് മാസത്തിൽ ഒരു തവണ സ്പ്രേ ചെയ്യുക. ഇതു കഴിഞ്ഞ് ഒരാഴ്ചയ്ക്കുശേഷം പുഷ്പിക്കുന്നതിനായി സൂക്ഷ്മപോഷകങ്ങൾ അടങ്ങിയ വളം പ്രയോഗിക്കാം. ബാസില്ലസ് സബ്ടിലിസ് അല്ലെങ്കിൽ സ്യൂഡോമോണാസ് പ്രയോഗിക്കുന്നത് കുമിൾ രോഗബാധ നിയന്ത്രിക്കുന്നതിനു സഹായിക്കും.