ഇംഗ്ലണ്ടിലെ വിക്ടോറിയ രാജ്ഞിയുടെ പേരിലൊരു അലങ്കാര ജലസസ്യം. വലിയ പാത്രത്തിന്റെ ആകൃതിയില്‍ ഇലകളും അവയ്ക്കിണങ്ങുന്ന പൂക്കളുമുള്ള വിക്ടോറിയ ലില്ലി പണ്ടുതന്നെ പാഠപുസ്തകങ്ങളിലും പൊതുവിജ്ഞാന ഗ്രന്ഥങ്ങളിലും സ്ഥാനം പിടിച്ചിരുന്നു. ആമ്പലും ന്യുഫർ ആമ്പലും മറ്റും ഉൾപ്പെടുന്ന കുടുംബത്തിലെ അംഗമായ ഈ ജലസസ്യം

ഇംഗ്ലണ്ടിലെ വിക്ടോറിയ രാജ്ഞിയുടെ പേരിലൊരു അലങ്കാര ജലസസ്യം. വലിയ പാത്രത്തിന്റെ ആകൃതിയില്‍ ഇലകളും അവയ്ക്കിണങ്ങുന്ന പൂക്കളുമുള്ള വിക്ടോറിയ ലില്ലി പണ്ടുതന്നെ പാഠപുസ്തകങ്ങളിലും പൊതുവിജ്ഞാന ഗ്രന്ഥങ്ങളിലും സ്ഥാനം പിടിച്ചിരുന്നു. ആമ്പലും ന്യുഫർ ആമ്പലും മറ്റും ഉൾപ്പെടുന്ന കുടുംബത്തിലെ അംഗമായ ഈ ജലസസ്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇംഗ്ലണ്ടിലെ വിക്ടോറിയ രാജ്ഞിയുടെ പേരിലൊരു അലങ്കാര ജലസസ്യം. വലിയ പാത്രത്തിന്റെ ആകൃതിയില്‍ ഇലകളും അവയ്ക്കിണങ്ങുന്ന പൂക്കളുമുള്ള വിക്ടോറിയ ലില്ലി പണ്ടുതന്നെ പാഠപുസ്തകങ്ങളിലും പൊതുവിജ്ഞാന ഗ്രന്ഥങ്ങളിലും സ്ഥാനം പിടിച്ചിരുന്നു. ആമ്പലും ന്യുഫർ ആമ്പലും മറ്റും ഉൾപ്പെടുന്ന കുടുംബത്തിലെ അംഗമായ ഈ ജലസസ്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇംഗ്ലണ്ടിലെ വിക്ടോറിയ രാജ്ഞിയുടെ പേരിലൊരു അലങ്കാര ജലസസ്യം. വലിയ പാത്രത്തിന്റെ ആകൃതിയില്‍ ഇലകളും അവയ്ക്കിണങ്ങുന്ന പൂക്കളുമുള്ള വിക്ടോറിയ ലില്ലി പണ്ടുതന്നെ പാഠപുസ്തകങ്ങളിലും പൊതുവിജ്ഞാന ഗ്രന്ഥങ്ങളിലും സ്ഥാനം പിടിച്ചിരുന്നു. ആമ്പലും ന്യുഫർ ആമ്പലും മറ്റും ഉൾപ്പെടുന്ന കുടുംബത്തിലെ അംഗമായ ഈ ജലസസ്യം തെക്കേ അമേരിക്കയിലെ ആമസോൺ നദീതടങ്ങളിലും ബൊളീവിയയിലുമൊക്കെയാണ് സ്വാഭാവികമായി കാണപ്പെടുന്നത്. ഇവിടങ്ങളിൽ കാണുന്ന ഇനങ്ങളുടെ ഇലകൾക്ക് ഒരു മനുഷ്യനു കയറി നിൽക്കാവുന്ന വിധത്തിൽ 3-4 മീറ്റർവരെ ചുറ്റളവുണ്ടാകും. ഇവയിൽ കൃത്രിമ പരാഗണം നടത്തി വികസിപ്പിച്ചെടുത്ത നൂതന സങ്കരയിനങ്ങളാണ് ഇന്ന് നമ്മുടെ നാട്ടിൽ അലങ്കാരസസ്യമായി പ്രചാരത്തിലാകുന്നത്.  വിക്ടോറിയ ലില്ലിയുടെ ഒരു ചെടി മതി, വലിയൊരു അലങ്കാരപ്പൊയ്കയുടെ ജലപ്പരപ്പ്   നിറയ്ക്കാന്‍. 

Photo Contributor: Nowaczyk/ShutterStock

നടാം സങ്കരയിനങ്ങള്‍

ADVERTISEMENT

വിക്ടോറിയ ലില്ലിയുടെ എല്ലാ ഇനങ്ങളിലും പൂക്കൾ രാത്രിയിലാണു വിരിയുക. രാത്രിയിൽ, നേർത്ത സുഗന്ധത്തോടെ  വിരിയുന്ന പൂക്കൾക്ക് ആദ്യ ദിവസം വെള്ള നിറമാണ്. പിന്നീട്, ഇനമനുസരിച്ച് ഇളം പിങ്ക് അല്ലെങ്കിൽ കടും പിങ്ക് നിറമാകും. അനുകൂല കാലാവസ്ഥയിൽ പൂക്കൾ ചെടിയിൽ നാലഞ്ചു ദിവസം കൊഴിയാതെ നിൽക്കും. ലില്ലി ഇനങ്ങളുടെ ഇലയുടെ മുകൾവശമൊഴികെ ഇലയുടെ താഴെയും തണ്ടിലും പൂന്തണ്ടിലുമെല്ലാം നിറയെ മുള്ളുകൾ ഉണ്ട്. ഇലയുടെ അടിഭാഗത്ത് ചിലന്തിവലപോലുള്ള ഞരമ്പുകൾ എഴുന്നു നിൽക്കുന്നു. 

ചെറുപ്രായത്തിൽ ഇലകൾക്ക് പാത്രത്തിന്റെ ആകൃതിയല്ല. ഒറ്റനോട്ടത്തിൽ ആമ്പലിന്റെയോ താമരയുടെയോ ഇലകളെപ്പോലെ വൃത്താകൃതിയിലായിരിക്കും. നന്നായി വളർച്ചയെത്തുമ്പോഴാണ് ഇലകളുടെ അരിക് മുകളിലേക്കു മടങ്ങി പാത്രത്തിന്റെ ആകൃതിയിലാകുന്നത്. വിക്ടോറിയ ലില്ലിയുടെ തൈകൾ വിപണിയിൽനിന്നു വാങ്ങുമ്പോൾ തിരിച്ചറിയാൻ ഇലകളുടെ അടിയിലും തണ്ടിലും മുള്ളുകൾ ഉണ്ടോ എന്ന് ശ്രദ്ധിക്കുക. ചലഞ്ചർ, ഡിസ്കവറി, അഡ്വഞ്ചർ, ലോങ് വുഡ്, അറ്റ്ലാൻറ്റിസ് എന്നിവയാണ് പ്രധാന സങ്കരയിനങ്ങള്‍. ഇവയെല്ലാം നമ്മുടെ നാട്ടിലെ അലങ്കാരക്കുളങ്ങളിൽ നന്നായി വളരും. 

Photo Contributor: studioZEVS/ShutterStock

വിത്താണ് നടീല്‍വസ്തു

താമരയും ആമ്പലുമെല്ലാം നട്ടുവളർത്താന്‍ വിത്തും കിഴങ്ങും തണ്ടുമൊക്കെ ഉപയോഗിക്കാറുണ്ട്. എന്നാൽ, വിക്ടോറിയ ലില്ലി വളർത്തിയെടുക്കാന്‍ വിത്തുതന്നെ വേണം. പൂക്കളിൽ പരാഗണം നടന്ന് ഉണ്ടായിവരുന്ന വിത്ത് അധികം വൈകാതെ നടണം. അല്ലെങ്കിൽ കിളിര്‍പ്പുശേഷി നഷ്ടപ്പെടും. 

ADVERTISEMENT

കുരുമുളകിന്റെ അത്രമാത്രം വലുപ്പമുള്ള, തവിട്ടുനിറത്തിലുള്ള വിത്തുകൾ ചെടിയിൽനിന്നു ശേഖരിച്ച് വെള്ളത്തിലിട്ടു വയ്ക്കണം. വിത്ത് സസൂക്ഷ്മം ശ്രദ്ധിച്ചാൽ ഒരു ഭാഗത്ത് ചെറിയ അടപ്പു പോലെ (ഒപ്പർകുലം) കാണാം. ഈ അടപ്പു നീക്കിയാൽ മാത്രമേ വിത്തു കിളിര്‍ക്കുകയുള്ളൂ. സേഫ്റ്റി പിൻ ഉപയോഗിച്ച് അടപ്പ് നീക്കാം. എന്നാല്‍, പിൻ ആഴത്തിൽ ഇറങ്ങിയാൽ വിത്തിന്റെ കിളിര്‍പ്പുശേഷി നഷ്ടപ്പെടും.  ഇത് ചെയ്തശേഷം ഒരു പാത്രത്തിൽ നിറച്ച ശുദ്ധജലത്തിൽ വിത്ത് ഇട്ടു വയ്ക്കാം. 10-12 ദിവസത്തിനുള്ളിൽ വിത്തിൽനിന്നു വെള്ളനിറത്തിൽ ആദ്യം ഒരു തടിപ്പും പിന്നീട് വേരും ഉണ്ടായിവരും, രണ്ടാഴ്ചയ്ക്കുള്ളിൽ നീണ്ടരൂപത്തിൽ നേർത്ത ഇലകളും വരും. ഒരു മാസത്തോളമായാൽ വേരും 3- 4 ഇലകളുമായി ചെടി നടാനുള്ള വലുപ്പമാകും. 

ആദ്യ ഘട്ടത്തില്‍ ചെടി കരുത്തോടെ വളരാന്‍ 4 ഇഞ്ച് വലുപ്പമുള്ള പ്ലാസ്റ്റിക് ചട്ടിയില്‍ നട്ടാല്‍ മതി. വയലിലെ ചെളി ചട്ടിയില്‍ നിറച്ച് അതില്‍ നടുന്നതാണ് ഏറ്റവും നല്ലത്. അല്ലെങ്കിൽ പറമ്പിലെ മേൽമണ്ണ് നന്നായി വെള്ളം ചേർത്തു കുഴച്ചെടുത്ത് അതില്‍ നടാം. ചട്ടിയിൽ നിറച്ച ചെളിയുടെ നടുവിൽ ആഴത്തിൽ ഒരു ദ്വാരം ഉണ്ടാക്കി വേരുകൾ മാത്രം ശ്രദ്ധാപൂർവം ഇറക്കി ചെടി നടാം. നടുമ്പോൾ വിത്തു ഭാഗം മിശ്രിതത്തിനു മുകളിലായിരിക്കണം. 

Photo Contributor: Paper Street Design/ShutterStock

ജലാശയത്തിലേക്കു മാറ്റിനടീല്‍

പച്ച നിറത്തിലുള്ള ഇലകൾ ഉണ്ടാകുന്നതുവരെ വിത്തിലുള്ള  ഭക്ഷണമുപയോഗിച്ചാണ്  ചെടിയു ടെ വളർച്ച. നട്ടു കഴിയുമ്പോൾ ഇലകളും വിത്തും മാത്രം മുകളിൽ കണ്ടാൽ മതി. ഈ രീതിയില്‍ നട്ടശേഷം 8 ഇഞ്ച് വലുപ്പമുള്ള പ്ലാസ്റ്റിക് ചട്ടിയിലേക്ക് ചെറിയ ചട്ടി ഇറക്കിവയ്ക്കണം. അടുത്ത പടിയായി വലിയ ചട്ടിയിൽ വെള്ളം നിറച്ചു കൊടുക്കാം. ചെടിയുടെ ഇലകൾ ജലപ്പരപ്പിനു തൊട്ടു താഴെ വരുന്ന വിധത്തിൽ വേണം വെള്ളം നിറയ്ക്കാൻ. 3–4 ആഴ്ചയ്ക്കുള്ളിൽ ചെടിയിൽ നല്ല വലുപ്പത്തില്‍ ഇലകൾ ഉണ്ടായിവരും.

ADVERTISEMENT

ആവശ്യത്തിനു വലുപ്പമായാൽ നട്ടിരിക്കുന്ന മിശ്രിതമുൾപ്പെടെ ചെടി 8 ഇഞ്ചോ അതിൽ കൂടുതലോ വലുപ്പമുള്ള ചട്ടിയിലേക്കു മാറ്റിനടാം. ഇങ്ങനെ മാറ്റി നടുമ്പോൾ ചെളിക്കൊപ്പം ചാണകപ്പൊടി വളമായി ചേർക്കാം. വലിയ പാത്രത്തിലേക്കു മാറ്റിനട്ട ചെടിയും ഇലകൾ മുങ്ങുന്നവിധത്തിൽ വലുപ്പമുള്ള ടബ്ബിൽ വെള്ളം നിറച്ച് ഇറക്കിവയ്ക്കണം. ഇതിൽ ചെടി വളർന്നുവന്ന് ജലാശയത്തിലേക്ക് മാറ്റിനടാൻ വേണ്ട വലുപ്പമാകും. 

ജലാശയത്തിൽ നേരിട്ടു നടാതെ നല്ല വിസ്താരമുള്ള ടബ്ബിൽ ചെളിയും കാലിവളവും കലർത്തിയെടുത്തതു നിറച്ച് അതിലേക്കാണു മാറ്റിനടേണ്ടത്. ചെടി നട്ട ടബ് ജലാശയത്തിൽ ഇറക്കിവയ്ക്കണം. 10-15 അടിയെങ്കിലും വിസ്താരമുള്ള ജലാശയത്തിലാണ് വിക്ടോറിയ ലില്ലി വളർത്തേണ്ടത്. ചെറിയ ജലാശയത്തിൽ വളർത്തിയാൽ ഇലയ്ക്കും പൂക്കൾക്കും യഥാർഥ വലുപ്പം കിട്ടില്ല, കാണാൻ ആകർഷക വുമാവില്ല. 5- 6 മണിക്കൂർ നേരിട്ട് സൂര്യപ്രകാശം കിട്ടുന്നിടങ്ങളിലാണ് വിക്ടോറിയ ലില്ലി ഉൾപ്പെടെ പൂവിടുന്ന എല്ലാ ജലസസ്യങ്ങളും പരിപാലിക്കേണ്ടത്. 

ഒഴുക്കോ വെള്ളം അധികമായി ഇളകുന്ന ഫൗണ്ടനോ ഇല്ലാത്തതും  2– 3 അടി ആഴമുള്ളതുമായ നിശ്ചല ജലാശയമാണ് ഈ ചെടി വളർത്താൻ നല്ലത്. ആഴം അധികമായാൽ പൂവിടീല്‍ കുറയും. ജലാശയം മുഴുവന്‍ ഇലകൾ തിങ്ങിനിറഞ്ഞാലും ചെടിയുടെ ചുവട്ടിൽ നേരിട്ട് സൂര്യപ്രകാശം ലഭിക്കാതെ പൂവിടീല്‍ കുറയാനിടയുണ്ട്. പ്രായമേറിയതും കേടായതുമായ ഇലകൾ നീക്കം ചെയ്ത് താഴേക്കു കൂടുതൽ സൂര്യപ്രകാശം കിട്ടാൻ സൗകര്യമൊരുക്കണം. രാസവളം ഡിഎപി കിഴിയാക്കി വെള്ളത്തിൽ ഇറക്കി നൽകാം. അല്ലെങ്കിൽ നന്നായി കുതിർത്തെടുത്ത ചാണകപ്പൊടി നല്‍കാം.  ജൈവവളങ്ങൾ വെള്ളത്തിൽ വളരുന്ന ഒച്ചിനെ ആകർഷിക്കുമെന്നതുകൊണ്ട് ശ്രദ്ധിച്ചുമാത്രം നൽകുക.