ആറു മാസം ഉപയോഗിക്കാൻ ഘനജീവാമൃതം; പ്രകൃതിക്കൃഷിയിലെ വജ്രായുധം (ആന്ധ്രാ രീതി)
ആവശ്യമായവ ചാണകം: 100 കിലോ ഗോമൂത്രം: 5–10 ലീറ്റർ ശുദ്ധമായ ശർക്കര: 2 കിലോ വെള്ളക്കടല: 2 കിലോ മണ്ണ്: ഒരു പിടി തയാറാക്കുന്ന വിധം ഒരു പ്ലാസ്റ്റിക് ഷീറ്റിലേക്ക് ഫ്രഷ് ചാണകം നിരത്തിയ ശേഷം മണ്ണ് വിതറുക. 2 കിലോ ശർക്കര പൊടിച്ചതും വെള്ളക്കടലപ്പൊടിയും (ഏതെങ്കിലും ഒരു പയർവർഗം) ആവശ്യമായ ഗോമൂത്രത്തിൽ പ്രത്യേകം

ആവശ്യമായവ
- ചാണകം: 100 കിലോ
- ഗോമൂത്രം: 5–10 ലീറ്റർ
- ശുദ്ധമായ ശർക്കര: 2 കിലോ
- വെള്ളക്കടല: 2 കിലോ
- മണ്ണ്: ഒരു പിടി
തയാറാക്കുന്ന വിധം
ഒരു പ്ലാസ്റ്റിക് ഷീറ്റിലേക്ക് ഫ്രഷ് ചാണകം നിരത്തിയ ശേഷം മണ്ണ് വിതറുക.
2 കിലോ ശർക്കര പൊടിച്ചതും വെള്ളക്കടലപ്പൊടിയും (ഏതെങ്കിലും ഒരു പയർവർഗം) ആവശ്യമായ ഗോമൂത്രത്തിൽ പ്രത്യേകം പ്രത്യേകം ലയിപ്പിച്ചശേഷം നിരത്തിയ ചാണകത്തിനു മുകളിൽ തളിച്ചൊഴിക്കുക (മാംസ്യത്തിന്റെ (പ്രോട്ടീൻ) സ്രോതസാണ് പയർവർഗം. ചാണകത്തിലുള്ള സൂക്ഷ്മജീവികളുടെ വർധനയ്ക്ക് ഈ മാംസ്യം സഹായിക്കും). നന്നായി കൂട്ടിക്കുഴച്ചശേഷം ചെറിയ ഉരുളകളാക്കുക. ഈ ഉരുളകൾ 7–10 ദിവസം തണലിൽ ഉണക്കിയെടുക്കണം (പൊടി രൂപത്തിലും സൂക്ഷിക്കാം). ഇത് തുണി സഞ്ചിയിൽ സൂക്ഷിക്കണം. മണ്ണുമായി നേരിട്ട് സമ്പർക്കത്തിൽ വരരുത്. ഒരിക്കൽ തയാറാക്കിയാൽ ആറു മാസം വരെ ഉപയോഗിക്കാം എന്ന പ്രത്യേകതയുമുണ്ട്.
പ്രയോഗരീതി
വിത്ത് നടുന്നതിനു മുൻപ് മണ്ണിൽ ചേർക്കണം. തൈയുടെ വേരുവളർച്ചയുണ്ടാകുന്ന ഭാഗത്തായിരിക്കണം ഘനജീവാമൃതം ചേർക്കേണ്ടത്.
ഗുണം
മണ്ണിലെ സൂക്ഷ്മജീവികളുടെ വളർച്ചയും പ്രവർത്തനവും ഘനജീവാമൃതം വർധിപ്പിക്കും. കൂടാതെ, മണ്ണിന്റെ ഫലഭൂയിഷ്ഠി മെച്ചപ്പെടുത്തും, പോഷകങ്ങൾ ചെടികൾക്ക് വലിച്ചെടുക്കാൻ പാകത്തിനാക്കും. മാത്രമല്ല, രോഗകീടബാധകളെ പ്രതിരോധിക്കാനുള്ള ശേഷിയും ചെടികൾക്ക് ലഭിക്കും.
ആന്ധ്രയിൽ വൻ മാറ്റങ്ങൾ സൃഷ്ടിക്കുന്ന പ്രകൃതിക്കൃഷിരീതിയിൽനിന്ന് നമുക്കും പഠിക്കാനുണ്ട് ഒട്ടേറെ കാര്യങ്ങൾ. ആന്ധ്രപ്രദേശിലെ കൃഷിയിടങ്ങൾ സന്ദർശിച്ച് തയാറാക്കിയ പ്രത്യേക റിപ്പോർട്ട് ഡിസംബര്‍ ലക്കം കർഷകശ്രീ വാർഷികപ്പതിപ്പിൽ വായിക്കാം.