ഗ്രീൻ ക്രിസ്മസ് ട്രീകൾ വിപണത്തിന്
സംസ്ഥാനകൃഷിവകുപ്പിന്റെയും, എറണാകുളം ജില്ലാ പഞ്ചായത്തിന്റെയും കീഴിലുള്ള ആലുവ സ്റ്റേറ്റ് സീഡ് ഫാമിൽ നിന്നും ഹരിത ക്രിസ്മസ് ട്രീകൾ തയ്യാറായി!!

സംസ്ഥാനകൃഷിവകുപ്പിന്റെയും എറണാകുളം ജില്ലാ പഞ്ചായത്തിന്റെയും കീഴിലുള്ള ആലുവ സ്റ്റേറ്റ് സീഡ് ഫാമിൽ നിന്നും ഹരിത ക്രിസ്മസ് ട്രീകൾ തയ്യാറായി!!
2022 ൽ കാർബൺ ന്യൂട്രൽ ഫാം ആയി പ്രഖ്യാപിക്കപ്പെട്ട ആലുവ തുരുത്തിലെ സീഡ് ഫാമിൽ നിന്നും ഇത് രണ്ടാം തവണയാണ് ജീവനുള്ള ക്രിസ്മസ് ട്രീകൾ വിപണത്തിന് തയ്യാറാക്കുന്നത്. ക്രിസ്മസ് തീം അനുസരിച്ച് പെയിൻറ് ചെയ്ത 8” വലിപ്പമുള്ള ചട്ടിയിലെ 2 വർഷം പ്രായമായ അരോകേറിയ തൈകൾക്കൊപ്പം തന്നെ കുഞ്ഞൻ മൺചട്ടികളിലും മുളകളിൽ കൊത്തിയെടുത്ത പ്രകൃതി സൗഹൃദ അലങ്കാരപാത്രങ്ങളിലും വിവിധയിനം ഇലച്ചെടികൾ ഒരുങ്ങിക്കഴിഞ്ഞു. പരിസ്ഥിതി സൗഹൃദ ക്രിസ്മസ് സമ്മാനങ്ങൾ ആയി കൈമാറാൻ പാകത്തിനാണ് ഇവ മനോഹരമായി തയ്യാറാക്കിയിട്ടുള്ളത്.
100 രൂപ മുതൽ 400 രൂപ വരെയുള്ള നിരക്കിൽ വിവിധ രൂപത്തിലും വലിപ്പത്തിലും ഇവ ലഭ്യമാണ് . ആലുവ തുരുത്തിലെ സീഡ് ഫാമിൽ നിന്നും, ആലുവ മെട്രോ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ആലുവ ഫാമിൻ്റെ എക്കോഷോപ്പിൽ നിന്നും, മുസിരിസ് പ്രോജക്ട് ൻ്റെ ക്ഷണം അനുസരിച്ച് കോട്ടപ്പുറം മുസിരിസ് ബോട്ട് ജെട്ടിയിലുള്ള ഔട്ട്ലെറ്റ് വഴിയും വിപണനം നടത്തും . ആവശ്യക്കാരുടെ ഓർഡർ അനുസരിച്ച് കാക്കനാട് എറണാകുളം ജില്ലാ പഞ്ചായത്തിൽ നിന്നും ഈ ഹരിത സമ്മാനങ്ങൾ ലഭ്യമാക്കുന്നതാണ്.
കൃഷി അസിസ്റ്റൻറ് ഡയറക്ടർ
സ്റ്റേറ്റ് സീഡ് ഫാം ആലുവ
Contact Numbers
93834 71192, 90489 10281, 98473 46403