ഞാനൊരു പ്രവാസിയാണ്. എന്റെ വീടിന്റെ മതിലിനോടു ചേർന്ന് അയൽവാസി മരം നടുന്നു. ഇതു നിർത്താനെന്താണു വഴി? ആരോടാണു പരാതിപ്പെടേണ്ടത്? അയൽവസ്തുവിൽനിന്ന് എത്രയകലെയാണ് മരം നടേണ്ടത്? ഇതു സംബന്ധിച്ചു നിയമമുണ്ടോ? - ജോയൽ ജോൺ ഒരാൾക്കു തന്റെ ഭൂമിയിൽ കെട്ടിടനിർമാണച്ചട്ടങ്ങൾക്കും മറ്റും വിധേയമായി നിയമവിരുദ്ധമല്ലാത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഞാനൊരു പ്രവാസിയാണ്. എന്റെ വീടിന്റെ മതിലിനോടു ചേർന്ന് അയൽവാസി മരം നടുന്നു. ഇതു നിർത്താനെന്താണു വഴി? ആരോടാണു പരാതിപ്പെടേണ്ടത്? അയൽവസ്തുവിൽനിന്ന് എത്രയകലെയാണ് മരം നടേണ്ടത്? ഇതു സംബന്ധിച്ചു നിയമമുണ്ടോ?
- ജോയൽ ജോൺ

  • ഒരാൾക്കു തന്റെ ഭൂമിയിൽ കെട്ടിടനിർമാണച്ചട്ടങ്ങൾക്കും മറ്റും വിധേയമായി നിയമവിരുദ്ധമല്ലാത്ത ഏതു പ്രവർത്തനവും നടത്താം. എന്നാൽ അയൽവസ്തുവിൽ താമസിക്കുന്നവരുടെ ജീവിതത്തെയും ആരോഗ്യത്തെയും ബാധിക്കുന്ന പ്രവർത്തനങ്ങൾ നടത്താൻ പാടില്ല. ഉദാഹരണമായി ഫാക്ടറി, വർക്‌ഷോപ്പ് മുതലായവയിൽനിന്ന് അയൽവാസിക്കുണ്ടാകുന്ന ശബ്ദശല്യമോ അന്തരീക്ഷ മലിനീകരണമോ സംബന്ധിച്ച പരാതികളിൽ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്ക് ഇടപെട്ടു പരിഹാരം കണ്ടെത്താം. അതുപോലെ അതിരു ചേർത്തു മണ്ണെടുക്കുമ്പോൾ അയൽവസ്തുവിനോ അതിലെ ചമയങ്ങൾക്കോ ബലക്ഷയമോ കേടുപാടുകളോ വരുത്താൻ പാടില്ല. അതിരിൽ നിന്ന് എന്തകലം പാലിച്ചു വൃക്ഷങ്ങൾ നടണമെന്നുള്ളതിനു നിയമങ്ങളൊന്നുമില്ല. അങ്ങനെ നിയമമുണ്ടാക്കുന്നതു പ്രായോഗികവുമല്ല. കാരണം ഒരു വൃക്ഷം വച്ചുപിടിപ്പിച്ചാൽ അതെങ്ങനെ വളരും, എന്തു വലുപ്പം വരും, എങ്ങോട്ടാണു ചായുക എന്നൊന്നും പറയാനാവില്ല. വളർന്നു പന്തലിച്ചു വലിയ ശാഖകളായി നിൽക്കുന്ന വൃക്ഷങ്ങൾ സാമാന്യബുദ്ധിയുള്ളവർ അതിരിൽ നടാറില്ല. നട്ടതുകൊണ്ടു മാത്രം തടിയുടെ ഉടമസ്ഥാവകാശം ലഭിക്കണമെന്നില്ല. അതിർത്തിത്തർക്കവും തടിയുടെ ഉടമാവകാശത്തർക്കവും ഉണ്ടാകാറുണ്ട്.   ഇപ്പോഴത്തെ സ്ഥിതിക്ക് അതിരിൽ മരം വച്ചുപിടിപ്പിക്കുന്നത് നിങ്ങൾക്കു ശല്യമാണെന്നു പറയാനാവില്ല. ഏതെങ്കിലും ആൾക്കോ ചമയങ്ങൾക്കോ കൃഷിക്കോ ആപത്ത് വരുത്താനിടയുള്ള, അപകടകരമായ നിലയിലുള്ള വൃക്ഷങ്ങൾ വെട്ടിമാറ്റിക്കിട്ടാൻ നിയമപരമായ  മാർഗങ്ങളുണ്ട്.
English Summary:

Neighbor Planting a Tree Too Close? Know Your Rights!