ഇലയിൽ വെളുത്ത പൊടിയായി മാരക കീടം; കീടനാശിനികൾ തോറ്റു; തുരത്താൻ വേണം ഈ ഒറ്റമൂലി
ചിത്രത്തിൽ കാണുന്ന വെള്ള നിറത്തിലുളളത് വെള്ളീച്ച എന്ന മാരക കീടത്തിന്റെ ജീവിതചക്രത്തിന്റെ ഭാഗങ്ങളാണ്. വെള്ളീച്ചകൾ ചിറകോടുകൂടിയ ശലഭാകൃതിയിലുള്ള ചെറിയ ജീവികളാണ്. ഇവയുടെ മുട്ടകളും മുട്ട വിരിഞ്ഞ് ഉണ്ടാകുന്ന നിംഫ് (nymph) ദശയും ആണ് അവയുടെ സംരക്ഷണത്തിന് പ്രകൃതി ഒരുക്കിയിട്ടുളള സംരക്ഷണ കവചത്തോടൊപ്പം

ചിത്രത്തിൽ കാണുന്ന വെള്ള നിറത്തിലുളളത് വെള്ളീച്ച എന്ന മാരക കീടത്തിന്റെ ജീവിതചക്രത്തിന്റെ ഭാഗങ്ങളാണ്. വെള്ളീച്ചകൾ ചിറകോടുകൂടിയ ശലഭാകൃതിയിലുള്ള ചെറിയ ജീവികളാണ്. ഇവയുടെ മുട്ടകളും മുട്ട വിരിഞ്ഞ് ഉണ്ടാകുന്ന നിംഫ് (nymph) ദശയും ആണ് അവയുടെ സംരക്ഷണത്തിന് പ്രകൃതി ഒരുക്കിയിട്ടുളള സംരക്ഷണ കവചത്തോടൊപ്പം ഉള്ളത്.
വളരെ ചെറുതാണെങ്കിലും ഈ കീടം വിളകൾക്ക് വലിയ പ്രശ്നക്കാരാണ്. ഇവയുടെ മുട്ട വിരിഞ്ഞുണ്ടാകുന്ന ദശ അവയിരിക്കുന്നവയിൽനിന്ന് നീര് ഊറ്റിക്കുടിക്കുന്നു. ഒട്ടേറെ വൈറസ് രോഗങ്ങളുടെ വ്യാപനത്തിൽ നിർണായക പങ്ക് വഹിക്കുന്നവയാണ് വെള്ളീച്ചകൾ. ഇവയുടെ നിയന്ത്രണം വളരെ ശ്രമകരമായ ഒരു കാര്യമാണ്. മിക്ക രാസകീടനാശിനികളെ അതിജീവിക്കുന്നതിനുള്ള കഴിവും വെള്ളീച്ചകൾ ആർജിച്ചു കഴിഞ്ഞിട്ടുണ്ട്. അതോടൊപ്പം തന്നെ വളരെ ചെറുതും കുറഞ്ഞ തൂക്കവുമുള്ള ഇവ കീടനാശിനി പ്രയോഗത്തിൽ ഉണ്ടാകുന്ന വായു നീക്കംകൊണ്ട് ഇവ രക്ഷപ്പെടുകയും ചെയ്യുന്നു. തുരത്താൻ സംയോജിത കീടനിയന്ത്രണമാണ് ഏറ്റവും ഫലപ്രദം.
വെള്ളീച്ചകളുടെ ഏറ്റവും വലിയ ബലഹീനത ഇവ കടും മഞ്ഞനിറത്തിലേക്കു വളരെ പെട്ടെന്ന് ആകര്‍ഷിക്കപ്പെടുന്നു എന്നതാണ്. ഇത് മുതലെടുത്ത് അവയെ നശിപ്പിക്കാൻ മഞ്ഞ നിറത്തിൽ ഇന്നു ലഭ്യമായിട്ടുള്ള റെഡി ടു യൂസ് കെണികൾ ഉപയോഗിക്കാം. മാത്രമല്ല കടും മഞ്ഞ നിറത്തിലുള്ള പ്രതലത്തിൽ (കടും മഞ്ഞനിറമുള്ള പെയിന്റ് പുരട്ടിയ തകിട്, മഞ്ഞനിറമുള്ള പ്ലാസ്റ്റിക് ഇവയിൽ ഏതുമാകാം) വെറ്റ് ഗ്രീസ് (ഇളം മഞ്ഞനിറത്തിൽ ഉള്ളത് Automobile spare parts കടയിൽ കിട്ടുന്നത്) രണ്ട് വശത്തും പുരട്ടി കൃഷിയിടത്തിന്റെ അതിരിൽ ഒരു മീറ്റർ ഉയരത്തിൽ സ്ഥാപിക്കുന്നതു വഴിയും വെള്ളിച്ചകളെ നശിപ്പിക്കാൻ സാധിക്കും. രണ്ടു വശവും വൈറ്റ് ഗ്രീസ് പുരട്ടിയ പ്ലാസ്റ്റിക് ഷീറ്റ് ഒരു LED ബൾബിനു പുറമേ കുഴലുപോലെ ചുറ്റി വച്ച് സന്ധ്യ മുതൽ 8.30 വരെ പ്രകാശിപ്പിക്കുന്നത് ഏറ്റവും ഫലപ്രദമായ കെണിയാണ്. കൃഷിയിടത്തിൽ സ്ഥാപിക്കുന്ന മഞ്ഞക്കെണിയിൽ വൈറ്റ് ഗ്രീസിനു മുകളിൽ ആവണക്കെണ്ണ സ്പ്രേ ചെയ്യുകയും ചെയ്യാം.
മഴ പെയ്താലും പശിമ കുറയുന്നില്ല എന്നതിനാലാണ് വൈറ്റ് ഗ്രീസ് കെണിക്കായി ഉപയോഗിക്കുന്നത്. കൃഷി തുടങ്ങുന്നതിന് മുൻപ് തന്നെ മഞ്ഞക്കെണി സ്ഥാപിച്ച് വെള്ളീച്ചകളുടെ സാന്ദ്രത കുറയ്ക്കുന്നത് കൃഷിവിജയത്തിന് പ്രധാനമാണ്. ഏറ്റവും പ്രാധാന്യം അർഹിക്കുന്ന മഞ്ഞക്കെണി കൃഷിയിടത്തിന്റെ അതിരുകളിൽ നിർബന്ധമായും സ്ഥാപിക്കണം. ഇത് വെള്ളീച്ചകൾക്കെതിരെയുള്ള അതിർത്തികാവലായി കണക്കാക്കാം.