കിഴങ്ങിറങ്ങാൻ ‘കലക്കിക്കോരൽ’; കൂമ്പുചീയലിന് ആര്യവേപ്പില: ഇഞ്ചിക്കൃഷിയിലെ നാട്ടറിവുകൾ
വിത്തിഞ്ചി ചാണകവെള്ളത്തിൽ മുക്കി ഉണക്കി പാണൽ ഇലകളിൽ സൂക്ഷിക്കുന്നത് കരുത്തുള്ള മുളകൾ വരുന്നതിനു സഹായകമാണ്. സൂക്ഷിച്ചുവച്ച ഇഞ്ചിവിത്ത് മേടമാസത്തിൽ പുറത്തെടുത്ത് മുളം തട്ടുകളിൽ പാണലില വിരിച്ച് അതിൽ നിരത്തിയിടുക. ഇതിന്റെ അടിയിൽ പാണലിലകളും മറ്റു ചവറുകളുമിട്ട് കത്തിച്ച് 10–15 ദിവസം ഓരോ മണിക്കൂർ പുക

- വിത്തിഞ്ചി ചാണകവെള്ളത്തിൽ മുക്കി ഉണക്കി പാണൽ ഇലകളിൽ സൂക്ഷിക്കുന്നത് കരുത്തുള്ള മുളകൾ വരുന്നതിനു സഹായകമാണ്.
- സൂക്ഷിച്ചുവച്ച ഇഞ്ചിവിത്ത് മേടമാസത്തിൽ പുറത്തെടുത്ത് മുളം തട്ടുകളിൽ പാണലില വിരിച്ച് അതിൽ നിരത്തിയിടുക. ഇതിന്റെ അടിയിൽ പാണലിലകളും മറ്റു ചവറുകളുമിട്ട് കത്തിച്ച് 10–15 ദിവസം ഓരോ മണിക്കൂർ പുക കൊള്ളിച്ചാൽ ഇഞ്ചിയിൽ ധാരാളം മുള പൊട്ടും.
- ഇഞ്ചിക്കു ധാരാളം ചിനപ്പു പൊട്ടി കിഴങ്ങിറങ്ങാൻ ‘കലക്കിക്കോരൽ’ രീതിയുണ്ട്. അന്നന്നു കിട്ടുന്ന ചാണകം വെള്ളമൊഴിച്ചു കലക്കി ആ വെള്ളം ഇഞ്ചിക്കു ചുറ്റും ഒഴുക്കുന്നതാണ് കലക്കിക്കോരൽ.
- മഴക്കാലമാകുന്നതോടെ ഇഞ്ചിക്കണ്ടത്തിൽ ചവർ വയ്ക്കുന്നതു വേണ്ടെന്നുവച്ചാൽ, ഈർപ്പം നിൽക്കുന്നതു കുറയും. ഇതുമൂലം ‘മൃദുചീയൽ’ രോഗസാധ്യത ഒഴിവാകും.
- ഇഞ്ചിയുടെ കൂമ്പുചീയലിന് ആര്യവേപ്പില അരച്ചുകലക്കി തളിക്കുന്നതു നന്ന്.
- ഇഞ്ചിയുടെ മൂടുചീയലിനു കറിയുപ്പു ഫലപ്രദം. രോഗം ബാധിച്ച ഇഞ്ചി മുഴുവനോടെ നീക്കം ചെയ്തതിനു ശേഷം ആ കുഴിക്കും മറ്റുള്ളവയ്ക്കും ചുറ്റിലും ഒരു വരമ്പുപോലെ കറിയുപ്പ് ഇട്ടുകൊടുക്കുക. മണ്ണിൽ നനവുണ്ടാകേണ്ടത് അത്യാവശ്യമാണ്.
- ഇഞ്ചിത്തടങ്ങളിൽ നീർവാർച്ചാസൗകര്യം ചെയ്യണം.
- ഇഞ്ചിത്തടത്തിൽ വാഴയിലയും ആര്യവേപ്പിലയും ചേർത്തു പുതയിട്ടാൽ കിഴങ്ങിനു വണ്ണം ഉണ്ടാകും.
- ഇഞ്ചിക്കു പുതയിടാൻ കാഞ്ഞിരം, നെല്ലി, പുല്ലാനി, കാട്ടുമരുത് എന്നീ മരങ്ങളുടെ ചവറാണ് ഏറ്റവും നല്ലത്.