സൂക്ഷിക്കാൻ കടലാവണക്ക്; കൺമതിപ്പു കൂട്ടാൻ മിനുക്കൽ: മഞ്ഞൾ സംസ്കരണത്തിലെ നാട്ടറിവുകൾ
മഞ്ഞൾ പുഴുക്കുത്തു തടയാൻ കടലാവണക്കിന്റെ കായ ഇലയോടുകൂടി ഉണക്കി ചാക്കിന്റെ മുകളിലും ഇടയിലും വയ്ക്കുക. മഞ്ഞൾ പുഴുങ്ങും മുൻപ് അതിൽ പറ്റിയിരിക്കുന്ന ചെളിയും മണ്ണും നീക്കണം. തടയും വിത്തും വേർതിരിക്കുകയും വേണം. ഇല്ലെങ്കിൽ തട വേവാതിരിക്കുകയും വിത്ത് വെന്തു പോകുകയും ചെയ്യും. മഞ്ഞൾ വേണ്ടത്ര വേകണം. കൂടുതൽ

- മഞ്ഞൾ പുഴുക്കുത്തു തടയാൻ കടലാവണക്കിന്റെ കായ ഇലയോടുകൂടി ഉണക്കി ചാക്കിന്റെ മുകളിലും ഇടയിലും വയ്ക്കുക.
- മഞ്ഞൾ പുഴുങ്ങും മുൻപ് അതിൽ പറ്റിയിരിക്കുന്ന ചെളിയും മണ്ണും നീക്കണം. തടയും വിത്തും വേർതിരിക്കുകയും വേണം. ഇല്ലെങ്കിൽ തട വേവാതിരിക്കുകയും വിത്ത് വെന്തു പോകുകയും ചെയ്യും.
- മഞ്ഞൾ വേണ്ടത്ര വേകണം. കൂടുതൽ വേകുന്നതും തീരെ വേകാതിരിക്കുന്നതും മഞ്ഞളിന്റെ ഗുണം കുറയ്ക്കും. ചോറിന്റെ വേവു നോക്കുന്നതുപോലെ കൈവിരലുകൊണ്ടമർത്തിയാൽ വേവറിയാം. ഈർക്കിലു കൊണ്ടു കുത്തിനോക്കിയാലും മതി.
- ഉണങ്ങിയ മഞ്ഞൾ മിനുക്കിയാൽ കൺമതിപ്പു കൂടും. ഇതിനായി ഉണക്കമഞ്ഞൾ ചാക്കിലെടുത്തു ചെറുതായി തല്ലുകയോ തുണിയോ ചാക്കോ പൊതിഞ്ഞ കാലുകൊണ്ടു ചെറുതായി ചവിട്ടിത്തേക്കുകയോ ചെയ്യാം.
- മഞ്ഞളിനു കാഴ്ചച്ചന്തം നൽകാൻ കുറച്ചു മഞ്ഞൾപ്പൊടി കലക്കിത്തളിക്കുന്നതു നന്ന്. മഞ്ഞൾപ്പൊടി എല്ലായിടത്തും പറ്റിപ്പിടിക്കണം. മഞ്ഞൾ ഒന്നുകൂടി ഉണക്കുകയും വേണം.