300 ഗ്രാം നടീൽ വസ്തു, ഒപ്പം വൻപയറും: കാച്ചിലിന് മികച്ച വിളവു ലഭിക്കുന്ന ജൈവ വഴി
ജൈവകൃഷി ചെയ്ത കൃഷിയിടങ്ങളിൽനിന്നു നടീൽ വസ്തു തിരഞ്ഞെടുക്കണം. നടാനായി തയാറാക്കിയ കിഴങ്ങു കഷണങ്ങൾ (250-300 ഗ്രാം തൂക്കമുള്ളത്) ചാണകക്കുഴമ്പിൽ മുക്കി തണലത്തുണക്കി നടാനായി ഉപയോഗിക്കാം. നടുന്ന സമയത്തു തന്നെ ജൈവവളങ്ങൾ നൽകുക. ഒരു ഹെക്ടറിന് 15 ടൺ കാലിവളം അല്ലെങ്കിൽ ഒരു മൂടിന് 1.5 കിലോഗ്രാം എന്ന കണക്കിൽ

ജൈവകൃഷി ചെയ്ത കൃഷിയിടങ്ങളിൽനിന്നു നടീൽ വസ്തു തിരഞ്ഞെടുക്കണം. നടാനായി തയാറാക്കിയ കിഴങ്ങു കഷണങ്ങൾ (250-300 ഗ്രാം തൂക്കമുള്ളത്) ചാണകക്കുഴമ്പിൽ മുക്കി തണലത്തുണക്കി നടാനായി ഉപയോഗിക്കാം.
നടുന്ന സമയത്തു തന്നെ ജൈവവളങ്ങൾ നൽകുക. ഒരു ഹെക്ടറിന് 15 ടൺ കാലിവളം അല്ലെങ്കിൽ ഒരു മൂടിന് 1.5 കിലോഗ്രാം എന്ന കണക്കിൽ നൽകാം.
വേപ്പിൻ പിണ്ണാക്ക് ഒരു ഹെക്ടറിന് ഒരു ടൺ അല്ലെങ്കിൽ ഒരു മൂടിന് 80 ഗ്രാം എന്ന തോതിൽ കൊടുക്കാം.
അസോസ്പൈറില്ലം (ഹെക്ടറിന് 3 കിലോഗ്രാം), മൈക്കോറൈസ (ഹെക്ടറിന് 5 കിലോഗ്രാം), ഫോസ്ഫോ ബാക്ടീരിയ (ഹെക്ടറിന് 3 കിലോഗ്രാം), എന്നീ ജീവാണു വളങ്ങൾ ചേർത്തു നൽകുക.
കാച്ചിൽ നട്ടതിനു ശേഷം ഇടയകലങ്ങളിൽ ഹെക്ടറിന് 20 കിലോഗ്രാം എന്ന തോതിൽ വൻപയർ വിതച്ചു പൂത്തു തുടങ്ങുമ്പോൾ (45 മുതൽ 60 ദിവസം)
ജൈവവളം മണ്ണിൽ ചേർത്തു കൊടുക്കണം. പച്ചിലവളത്തോടൊപ്പം ചാരം 1.5 ടൺ ഒരു ഹെക്ടറിന് (250 ഗ്രാം ഒരു മൂടിന്) എന്ന തോതിൽ വിതറിക്കൊടുക്കുന്നതു നല്ലതാണ്.