റംബുട്ടാൻ, പുലോസാൻ എന്നിവ പൂവിടാനുള്ള പൊടിക്കൈ; ഈ വളം 5 ഗ്രാം മതി
രണ്ടാം തട്ട് തളിർ മൂത്തതിനുശേഷമാണ് റംബുട്ടാൻ, പുലോസാൻ എന്നിവയിൽ പൂങ്കുലകൾ ഉണ്ടാകുന്നത്. രണ്ടാം തട്ട് മൂപ്പെത്തി പൂക്കൾ ഉണ്ടാകുന്നതിനായി സൾഫേറ്റ് ഓഫ് പൊട്ടാഷിന്റെ സ്പ്രേ 5 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന ക്രമത്തിൽ നൽകാം. നവംബർ, ഡിസംബർ മാസങ്ങളിലെ തീവ്രമഴ മൂലം പല സ്ഥലങ്ങളിലും പുതിയ രണ്ടാം തട്ട് ഇലയ്ക്കുശേഷം വീണ്ടും തളിർത്തിട്ടുണ്ട്.

രണ്ടാം തട്ട് തളിർ മൂത്തതിനുശേഷമാണ് റംബുട്ടാൻ, പുലോസാൻ എന്നിവയിൽ പൂങ്കുലകൾ ഉണ്ടാകുന്നത്. രണ്ടാം തട്ട് മൂപ്പെത്തി പൂക്കൾ ഉണ്ടാകുന്നതിനായി സൾഫേറ്റ് ഓഫ് പൊട്ടാഷിന്റെ സ്പ്രേ 5 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന ക്രമത്തിൽ നൽകാം. നവംബർ, ഡിസംബർ മാസങ്ങളിലെ തീവ്രമഴ മൂലം പല സ്ഥലങ്ങളിലും പുതിയ രണ്ടാം തട്ട് ഇലയ്ക്കുശേഷം വീണ്ടും തളിർത്തിട്ടുണ്ട്. ഇത്തരം സ്ഥലങ്ങളിൽ SOP (സൾഫേറ്റ് ഓഫ് പൊട്ടാഷ്) സ്പ്രേ ഒരു പ്രാവശ്യം കൂടി നൽകിയാൽ മതി. നന്നായി പൂവിടുന്നതിന് ഫിഷ് അമിനോ ആസിഡ് പ്രയോഗം ഫലപ്രദമാണെന്ന് വാണിജ്യരീതിയിൽ വർഷങ്ങളായി റംബുട്ടാൻ കൃഷി ചെയ്യുന്നവർ പറയുന്നു. സൾഫേറ്റ് ഓഫ് പൊട്ടാഷിനു പിന്നാലെ ഇതും തളിക്കുന്നതു നന്ന്. രണ്ടു മരങ്ങളും ക്ലോറിനോട് സംവേദനക്ഷമത (sensitiveness) കാണിക്കുന്നതിനാൽ ക്ലോറിൻ അടങ്ങിയ വളങ്ങളോ വെള്ളമോ ഉപയോഗിക്കരുത്. ക്ലോറിന്റെ സാന്നിധ്യം ഇവയിൽ ഇലകരിച്ചിൽ ഉണ്ടാക്കും.
സാധാരണയായി ജനുവരി മാസത്തിൽ മഞ്ഞുപോലെ വെളുത്ത ശൽക്ക കീടങ്ങളുടെ (സ്നോ സ്കെയിൽ) ആക്രമണം കാണാറുണ്ട്. ഇവയെ ചുമന്നു കൊണ്ടുപോകുന്നത് ഉറുമ്പുകളാണ്. ഉറുമ്പുകളെ നിയന്ത്രിച്ചാൽ ഇവയുടെ ശല്യം കുറയ്ക്കാം. വെർട്ടിസീലിയം ലായനിയിൽ പുതുതലമുറ Non ionic adjuvant ചേർത്ത് സ്പ്രേ ചെയ്യുന്നത് ഇവയുടെ നിയന്ത്രണത്തിനു സഹായകമാണ്. അധികമഴ കാരണം മണ്ണിൽ കോപ്പറിന്റെ ലഭ്യത കുറയാം. ഇതു പരാഗണത്തെ ബാധിക്കും. കോപ്പർ ഓക്സി ക്ലോറൈഡ് എന്ന കുമിൾനാശിനി ഒരു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന ക്രമത്തിൽ ലയിപ്പിച്ച് സ്പ്രേ ചെയ്യുന്നത് ഇതു പരിഹരിക്കാന്‍ സഹായകമാണ്.