ഫാം ടൂറിസം ആരംഭിക്കണോ? മൂന്നു തരം ടൂറിസം സംരംഭങ്ങൾക്ക് അവസരം; പരിശീലനവുമുണ്ട്

വിനോദസഞ്ചാരത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി കൃഷിയിടത്തിൽ ടൂറിസം സംരംഭങ്ങൾ ആരംഭിക്കാൻ കേരളത്തിലെ കർഷകർക്ക് അവസരമുണ്ട്. സംസ്ഥാനത്തെ അഗ്രി ടൂറിസം ശൃംഖലയുടെ ഭാഗമായി 3 വിഭാഗങ്ങളിലായാണ് ഇവയ്ക്ക് റജിസ്ട്രേഷൻ നൽകുന്നത്. ഫാം വിസിറ്റ് യൂണിറ്റ് കൃഷിയിട പ്രവർത്തനങ്ങൾ കണ്ടുമനസ്സിലാക്കുന്നതിന് സഞ്ചാരികൾക്ക്

വിനോദസഞ്ചാരത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി കൃഷിയിടത്തിൽ ടൂറിസം സംരംഭങ്ങൾ ആരംഭിക്കാൻ കേരളത്തിലെ കർഷകർക്ക് അവസരമുണ്ട്. സംസ്ഥാനത്തെ അഗ്രി ടൂറിസം ശൃംഖലയുടെ ഭാഗമായി 3 വിഭാഗങ്ങളിലായാണ് ഇവയ്ക്ക് റജിസ്ട്രേഷൻ നൽകുന്നത്.
ഫാം വിസിറ്റ് യൂണിറ്റ്
കൃഷിയിട പ്രവർത്തനങ്ങൾ കണ്ടുമനസ്സിലാക്കുന്നതിന് സഞ്ചാരികൾക്ക് അവസരം നൽകുന്ന സംരംഭങ്ങള്‍. സംഘമായും തനിച്ചും ടൂർ ഓപ്പറേറ്റർമാർ ഇവരെ ഫാമിൽ എത്തിക്കും. കാർഷിക പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിനൊപ്പം കൃഷിയിടത്തിലെ വിളകളും അവയുടെ മൂല്യവർധിത ഉൽപന്നങ്ങള്‍ സഞ്ചാരികൾക്ക് വിൽക്കാന്‍ അവസരം. 250 രൂപ അടച്ച് ഫാം വിസിറ്റ് യൂണിറ്റ് റജിസ്റ്റർ ചെയ്യാം. കേരള റെസ്പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റിയുടെ പരിശോധനയിലൂടെ അതിന് അംഗീകാരം നൽകും.
Also read: കൃഷി ചെയ്തു മാത്രമല്ല കൃഷിയിടം കാണിച്ചും വരുമാനം; ഈ കർഷകന്റെ വീട്ടിൽ താമസിക്കാനെത്തുന്നത് വിദേശികൾ
ഫാം ആക്ടിവിറ്റി സെന്റര്‍
ഒരേക്കർ മുതൽ 10 ഏക്കർവരെയുള്ള കൃഷിയിടങ്ങളിൽ ആരംഭിക്കാം. അവിടെ കാർഷിക വിനോദസഞ്ചാരത്തിന്റെ ഭാഗമായി ചക്രം ചവിട്ടലും ഞാറുനടീലും മീന്‍പിടിത്തവും കൊട്ടവഞ്ചിസവാരിയും കയാക്കിങ്ങും പോലെയുള്ളവയ്ക്ക് സൗകര്യമൊരുക്കണം. സാഹസിക ടൂറിസത്തിനും അവസരമുണ്ട്. പക്ഷേ ഇതൊന്നും കൃഷിയെ നശിപ്പിച്ചുകൊണ്ടാവരുത്. ഉദാഹരണമായി കൃഷി കഴിഞ്ഞ് വെള്ളം കയറ്റുന്ന പാടശേഖരത്തിൽ കൊട്ടവഞ്ചിസവാരിയോ കയാക്കിങ്ങോ നടത്താം. അതിന് അഡ്വഞ്ചർ ടൂറിസം സൊസൈറ്റിയുടെ ലൈസൻസ് വാങ്ങണമെന്നു മാത്രം. ലൈസൻസുള്ള ഫാം ആക്ടിവിറ്റി സെന്ററുകൾക്കാണ് കേരള റെസ്പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റി അംഗീകാരം നൽകുക. രണ്ടു വർഷത്തേക്കുള്ള അംഗീകാരത്തിന് 500 രൂപ മാത്രമാണ് ഫീസ്. വലിയ ഊഞ്ഞാലുകൾ, സെൽഫി പോയിന്റുകൾ എന്നിവയും ഫാമുകളിൽ സ്ഥാപിക്കാം. ഫാമുകളിലെ ഭക്ഷണശാലകളിൽ ആരോഗ്യകര മായ ഭക്ഷണം വിളമ്പിയും ടൂറിസ്റ്റുകളെ ആകർഷിക്കാം. വലിയ ടൂറിസം പ്രവർത്തനങ്ങളെക്കാൾ ഫാമിലെ പരമ്പരാഗത കാർഷിക പ്രവർത്തനങ്ങള്‍ അതുപോലെതന്നെ ടൂറിസ്റ്റുകൾക്ക് അനുഭവവേദ്യമാക്കുന്നതിനാവണം മുന്‍തൂക്കം.
ഫാം സ്റ്റേ
ഫാമിൽ താമസസൗകര്യമുണ്ടെങ്കിൽ ഫാം സ്റ്റേ പരിഗണിക്കാം. ഹോം സ്റ്റേ ലൈസൻസ് നേടിയവരുടെ വീട് ഫാം കൂടി ചേർന്നതാണെങ്കിൽ അത് ഫാം സ്റ്റേയാവും. രണ്ടു വർഷ യൂണിറ്റ് റജിസ്ട്രേഷന് 1000 രൂപയാണ് ഫീസ്. ഹോം സ്റ്റേകളിലെ സൗകര്യങ്ങളുടെ നിലവാരമനുസരിച്ച് അവയെ ഡയമണ്ട്, ഗോൾഡ്, സിൽവർ എന്നിങ്ങനെ തരം തിരിച്ചാണ് റജിസ്റ്റർ ചെയ്യുക.
സംരംഭങ്ങൾ ആരംഭിക്കാൻ റെസ്പോൺസിബിൾ ടൂറിസം മിഷൻ പരിശീലനം നൽകുന്നുണ്ട്. താൽപര്യമുള്ളവർ rt@keralatourism.org എന്ന ഇ മെയിൽ വിലാസത്തിൽ ബന്ധപ്പെടുക.