ഫെയറി ഗാർഡൻ

വീട്ടിലെ കുട്ടികളെ ഗാർഡനിങ്ങിലേക്ക് ആകർഷിക്കാനുള്ള വഴിയാണ് ഫെയറി ഗാർഡൻ. കഥകളിൽ വായിക്കുന്ന അദ്ഭുത ലോകം പോലെ സുന്ദരമാക്കാൻ കഴിഞ്ഞാൽ കുട്ടികൾക്ക് കൂടുതൽ താൽപര്യമാകും.

∙ ഉപയോഗ ശൂന്യമായ വലിയ പാത്രമോ പൂച്ചട്ടിയോ എടുത്ത് മണ്ണു നിരത്തി പടർന്നു നില്ക്കുന്ന ചെറിയ കുറ്റിച്ചെടികളും പുല്ലുകളും നട്ടുപിടിപ്പിക്കുക. വലിയ ഉരുളൻ കല്ലുകളും നിരത്താം. ക്രിയാത്മകത കൂടി കൂട്ടി ചേർത്ത് വീടുകളും ഇരിപ്പിടങ്ങളും ഉണ്ടാക്കി, ഈ സാങ്കല്പിക ലോകത്തിലെ താമസക്കാരായി കു‍ഞ്ഞൻ പ്രതിമകളെ കൂടി വച്ചാൽ സംഗതി ഉഷാർ.

∙ ഫെയറി ഗാർഡനിലെ ചെടികളുടെ സംരക്ഷണം പൂർണ്ണമായി കുട്ടികളെ ഏൽപ്പിക്കണം. നനയും വൃത്തിയാക്കലും അവരുടെ ജോലിയാക്കുക. അപ്പോൾ പിന്നെ വീട്ടിനുള്ളിൽ അലങ്കാരവുമായി, കുട്ടികൾക്ക് കളിക്കാൻ പുതിയ ഇടവുമായി.

വിവരങ്ങൾക്ക് കടപ്പാട്: അബ്ദുൾ കലാം, ലാൻഡ്സ്കേപ്പ് കൺസൽറ്റന്റ്, ജിസിസി ലാൻഡ്സ്കേപ്സ് ആൻഡ് എക്സ്പോർട്ട്സ്, കൊച്ചി