പ്രളയത്തെ അതിജീവിച്ച മൃഗങ്ങളുടെ പുനരധിവാസത്തിനും ചികിത്സയ്ക്കുമായി മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വ ത്തിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. തൊഴുത്തും മറ്റും ശുചിയാക്കി വാസയോഗ്യമാക്കുന്നത് വരെ കർഷകർ മൃഗ ങ്ങളെ ഈ ക്യാമ്പിൽ പാർപ്പിക്കണം.
മാനസിക, സാമൂഹ്യ, സാമ്പത്തിക സാന്ത്വനം
വലിയൊരു ദുരന്തത്തെ അതിജീവിച്ച, കൈയിലുള്ളതെല്ലാം നഷ്ടപ്പെട്ട കർഷകർക്ക് എല്ലാ തരത്തിലുമുള്ള സാന്ത്വനം സർക്കാരും, ഉദ്യോഗസ്ഥരും ഉറപ്പാക്കുക. നഷ്ടപരിഹാരം കൃത്യമായി ലഭിക്കുമെന്ന് ഉറപ്പു കൊടുക്കുക. പുതിയ ജീവിതം കരുപ്പിടിപ്പിക്കാൻ സാധ്യമാണെന്ന ആത്മവിശ്വാസം നൽകുക. മാനസിക വിഷമമുള്ളവർക്ക് തക്കതായ കൗൺസലിങ്ങ്, മാനസികാരോഗ്യ വിദഗ്ദരുടെ ഉപദേശം ആവശ്യമെങ്കിൽ ചികിൽസ എന്നിവ ഉറപ്പാക്കണം. മാനസികമായി തളർന്നവരെ മദ്യത്തിലേക്കോ, ജീവിത നൈരാശ്യത്തിലേക്കോ, ആത്മഹ ത്യാ പ്രവണതയിലേക്കോ, തള്ളിവിടാതെ കരങ്ങൾ പിടിക്കേ ണ്ടത് വികസന ഉദ്യോഗസ്ഥരുടെ കടമയാണ്.
വളർത്തുമൃഗങ്ങളുടെ മൃതശരീരങ്ങള്‍ പരിസ്ഥിതിക്കും ജന്തു– ജനാരോഗ്യത്തിനും ജൈവസുരക്ഷക്കും കോട്ടം തട്ടാത്ത രീതിയിൽ സംസ്കരിക്കേണ്ടതുണ്ട്
1. പ്രളയജലമിറങ്ങിയതിനു ശേഷം മാത്രം കന്നുകാലികളുടെ മൃതശരീരം നീക്കം ചെയ്യുക. ഉത്തരവാദിത്വപ്പെട്ട ഉദ്യോഗ സ്ഥരുടെ നിര്‍ദേശം ലഭിക്കുന്നതു വരെ ശവശരീരങ്ങൾ സുരക്ഷിതമായി കണ്ടെത്തിയ സ്ഥലത്തു തന്നെ സൂക്ഷി ക്കുക. രോഗങ്ങൾ തടയാനും, ജലമലിനീകരണം, ശവംതീനി മൃഗങ്ങളുടെ ശല്യം എന്നിവ ഒഴിവാക്കാനാണിത്.
2. മൃതശരീരങ്ങൾ കണ്ടെത്തുന്ന സ്ഥലത്തു നിന്നും സംസ്കാരസ്ഥലത്തേക്കു ഗതാഗതസൗകര്യം ഏർപ്പെടുത്തേ ണ്ടതാണ്. ഭാരം കണക്കിലെടുത്തു മൃതശരീരങ്ങള്‍ കൊണ്ടു പോകുന്നതിനായി ലോറികളോ ജെസിബിയോ ഉപയോഗി ക്കാം.
3. മൃതശരീരം കണ്ടെടുത്ത 12 മണിക്കൂറിനുള്ളിൽ മറവു ചെയ്യാനുള്ള നടപടികൾ ആരംഭിക്കണം. ശവശരീരങ്ങൾ തറയിലൂടെ വലിച്ചിഴക്കരുത്. വലിയ പ്ലാസ്റ്റിക് ഷീറ്റോ ചാക്കോ ഉപയോഗിച്ച് ഒരുമിച്ച് ശേഖരിച്ച ശേഷം സംസ്കരി ക്കുന്നതിനായി കൊണ്ടു പോവാം. വീണ്ടെടുക്കുന്ന മൃതശരീ രങ്ങൾ സുരക്ഷിതമായി എത്രയും വേഗം സംസ്കാര സ്ഥലത്തു എത്തിക്കേണ്ടതാണ്. വീണ്ടെടുക്കൽ സംഘങ്ങൾ ക്കു ആവശ്യമായ ഉപകരണങ്ങൾ, സുരക്ഷാസാമഗ്രികൾ, വസ്ത്രങ്ങൾ, വാഹനങ്ങൾ എന്നിവ ജില്ലാ അധികൃതർ നൽകേണ്ടതാണ്. ഇത്തരം സംഘങ്ങൾ തദ്ദേശതലത്തിൽ രൂപീകരിച്ചു പരിശീലനം നൽകേണ്ടതാണ്.
4. മൃതശരീരങ്ങൾ കൈകാര്യം ചെയ്യുമ്പോൾ വ്യക്തി സുര ക്ഷാമാർഗ്ഗങ്ങൾ പാലിക്കേണ്ടത് പ്രധാനമാണ്. വെള്ളമിറ ങ്ങുമ്പോൾ കരയിലടിയുന്നതും ചളിയിൽ പൂണ്ടു കിടക്കുന്ന തുമായ മൃതശരീരങ്ങള്‍ കയ്യുറകൾ, വെള്ളം കയറാത്ത ഗംബൂട്ടുകൾ തുടങ്ങിയവ ധരിച്ച ശേഷം മാത്രമേ കൈകാര്യം ചെയ്യാൻ പാടുള്ളൂ.
5. വീണ്ടെടുക്കുന്ന ഓരോ മൃതശരീരത്തിന്റെയും വിശദമായ വിവരണം രേഖപ്പെടുത്തേണ്ടതാണ്– കണ്ടെത്തിയ സ്ഥലം, സമയം കണ്ടെത്തിയ വ്യക്തിയുടെ പേര്, മൃഗത്തിന്റെ ജാതി, ലിംഗം, തിരിച്ചറിയൽ മാർഗങ്ങൾ മുതലായവ. ചെവിയിലുള്ള തിരിച്ചറിയൽ റ്റാഗുകൾ വിദഗ്ധസഹായം ഉപയോഗപ്പെടുത്തി ചെവിയുടെ ഒരു ഭാഗത്തോട് കൂടെ മുറിച്ചെടുത്തു സൂക്ഷിക്കേ ണ്ടതാണ്. കൊമ്പിന്റെ ആകൃതി, വലിപ്പം, നിറം, ചർമ്മമാതൃക മുതലായവ രേഖപ്പെടുത്താൻ മൃതശരീരത്തിന്റെ ഫോട്ടോ എടുക്കേണ്ടതാണ്. കൂടാതെ, കഴുത്തിൽ കയറോ ചങ്ങലയോ ഉണ്ടെങ്കിൽ അവയും സൂക്ഷിക്കേണ്ടതാണ്. ഇൻഷുർ ചെയ്ത മൃഗങ്ങൾക്കും അല്ലാത്ത മൃഗങ്ങൾക്ക് ദുരന്തനിവാരണ ഫണ്ടിൽ നിന്നും പൂർണ്ണമായ നഷ്ടപരിഹാര തുക ലഭിക്കും. പ്രസ്തുത ആവശ്യത്തിനായി മരണപ്പെട്ട മൃഗങ്ങളുടെ ഫോട്ടോകൾ എടുത്തു സൂക്ഷിക്കണം. സ്വകാര്യ സ്ഥാപന ങ്ങളിൽ ഇൻഷൂർ ചെയ്തവർ വിവരം ബന്ധപ്പെട്ട സ്ഥാപനങ്ങ ളെ അറിയിക്കണം.
6. ഭൂഗർഭജലത്തിന്റെയും ജലലഭ്യതയുടെയും മലിനീകരണം സംഭവിക്കില്ല എന്നുറപ്പാക്കാനായി സംസ്ക്കാരസ്ഥാനങ്ങളിൽ പരിസ്ഥിതി പരിശോധന നടത്തേണ്ടതാണ്.
7. സംസ്കാരസ്ഥലത്തേക്കു വന്യമൃഗങ്ങൾ, പക്ഷികൾ, എലിപോലെയുള്ള കരണ്ടു തിന്നുന്ന ജീവികൾ ഒക്കെ കടക്കാ തിരിക്കാൻ തക്ക അതിരുകൾ ഉയർത്തേണ്ടതാണ്. പ്രാണി കളെയും കൃമികീടങ്ങളെയും അകറ്റാൻ മൃതശരീരങ്ങളിൽ ബ്ലീച്ചിങ് പൗഡർ അല്ലെങ്കിൽ കാൽസ്യം ഹൈഡ്രോക്സൈ ഡു കട്ടിയായി വിതറേണ്ടതാണ്.
8. ദുരന്തഘട്ടങ്ങളിൽ പ്രഥമഗണ്യമായ മൃതസംസ്കാരരീതി കുഴിച്ചുമൂടൽ ആണ്.
ലഭ്യമായ മാർഗങ്ങൾ :
കുഴികുത്തിമൂടൽ
∙ കുഴികുത്തി മൃതശരീരം ഇറക്കി മണ്ണിട്ട് മൂടുന്നു. രോഗജന്യ മായേക്കാവുന്ന സന്ദർഭങ്ങളിൽ പൊതുവായ സംസ്കാര സ്ഥലത്തേക്കു ഇവ കൊണ്ടു പോകുന്നത് ഒഴിവാക്കി അതാതു സ്ഥലങ്ങളിൽ തന്നെ ഇങ്ങനെ ചെയ്യാവുന്നതാണ്.
∙ദുരന്തമുഖത്തു സ്ഥലം ലഭ്യമല്ലാത്ത സാഹചര്യത്തിൽ പല ഇടങ്ങളിൽ നിന്നുള്ള മൃതശരീരങ്ങള്‍ നേരത്തെ തയ്യാറാക്കിയ പൊതുവായ ഒരു സംസ്കാരസ്ഥലത്തു സംസ്കരിക്കുന്നു.
സംസ്കാരത്തിനുള്ള മാർഗനിർദേശങ്ങൾ:
1. കഴിവതും ഏറ്റവും ഒറ്റപ്പെട്ടുനിൽക്കുന്ന സ്ഥലങ്ങൾ ഉപയോഗിക്കുക.
2. കിണർ, പുഴ മുതലായ ജലസ്രോതസുകളിൽ നിന്നും കുറഞ്ഞ പക്ഷം 300 അടി എങ്കിലും അകലം പാലിക്കുക.
3. സോയിൽ സർവ്വേ പ്രകാരം തുടരെ പ്രളയബാധിതം എന്ന് തിരിച്ചിട്ടുള്ള പ്രദേശങ്ങളിൽ ഒരു കാരണവശാലും കുളം, അരുവി എന്നിവയുടെ 300 അടി പരിധിക്കകത്തു സംസ്കാരം നടത്താൻ പാടുള്ളതല്ല.
4. കുഴിയുടെ അടിത്തട്ട് വാട്ടർ ടേബിളിൽ നിന്നും
കുറഞ്ഞത് 4–6 അടി ഉയരെ ആയിരിക്കണം.
5. കുഴികൾക്കു കുറഞ്ഞത് 4–6 അടി ആഴം ഉണ്ടായിരിക്കണം. നെടുകെയും കുറുകെയും ഉള്ള ചെരിവ് ഒരടിയിൽ കൂടാൻ പാടുള്ളതല്ല.
6. മൃതശരീരങ്ങൾ കുഴിയിൽ നിരത്തുമ്പോൾ രണ്ടടിയിൽ കൂടുതൽ ഉയരം ഉണ്ടാകാത്ത വിധത്തിൽ ക്രമപ്പെടുത്തേ ണ്ടതാണ്. അവക്ക് മുകളിൽ കുറഞ്ഞത് മൂന്നടിയെങ്കിലും ഉയരം വേണ്ടതാണ്. മലിനജലം വെള്ളം കുഴിയിലേക്ക് വീഴാതെ ഒഴുകിപ്പോകുന്ന തരത്തിൽ തടങ്ങൾ ഒരുക്കേ ണ്ടതാണ്. കുമ്മായം / നീറ്റുകക്ക ധാരാളം ഉപയോഗിക്കുക.
7. തുറന്ന കുഴികളുടെ അടിഭാഗം ചെരിച്ചു ഓവുചാൽ നിർമ്മിക്കേണ്ടതാണ്. വെള്ളം കുഴിയിലേക്ക് വീഴാതെ വഴി തിരിച്ചു വിടേണ്ടതാണ്.
8. സംസ്കാരസ്ഥലങ്ങൾ ചിട്ടയായി പരിശോധിക്കുകയും ഇടിവുകളുണ്ടെങ്കിൽ നികത്തേണ്ടതുമാണ്.
9. പല നിർദേശങ്ങളും ലഭ്യമാണെങ്കിലും, മിക്കപ്പോഴും വെള്ളക്കെട്ടില്ലാത്ത സ്ഥലങ്ങളിൽ സംസ്കരിക്കുക എന്ന തായിരിക്കും ഒരേയൊരു നിവൃത്തി.
10. വാട്ടർ ടേബിളിന്റെയും ജലസ്രോതസുകളുടെയും സ്ഥാനം അനുസരിച്ചു മൂന്നു മീറ്റർ വരെ കുഴിക്കു ആഴം ആകാവുന്ന താണ്.
11. പശുക്കൾക്കായി ഉറച്ച മണ്ണിൽ ആറടി താഴ്ചയുള്ള കുഴി കൾ ഉപയോഗിക്കുക. നാലിഞ്ച് നീറ്റുകക്ക വിതറിയ ശേഷം മണ്ണിട്ട് മൂടുക. നായ് ശല്ല്യം ഒഴിവാക്കാൻ വലിയ കല്ലുകളും മുള്ളുകളും മുകളിൽ വയ്ക്കാവുന്നതാണ്. കുമ്മായം മൃത ദേഹത്തിന്റെ മുകളിലും താഴെയും ഒന്നോ രണ്ടോ ഇഞ്ച് കനത്തിൽ എങ്കിലും ഇടുന്നത് ഉചിതമാണ്. എന്നാൽ കുമ്മാ യവും മൃതശരീരവും തമ്മിൽ നേരിട്ട് സമ്പർക്കമുണ്ടാകുന്ന തൊഴിവാക്കി അരയടി മുതൽ ഒരടി വരെ മണ്ണ് മൃതദേഹ ത്തിന്റെ മുകളിലും താഴെയും ഇട്ടതിനുശേഷം ചെയ്യുക. അല്ലെ ങ്കിൽ മൃതദേഹം ജീർണ്ണിക്കുന്നതിന് താമസം വരും.
12. കൂടുതൽ മൃതശരീരങ്ങൾ ഉള്ളപ്പോൾ ആറടി വീതിയും ഒന്നിന് 4–5 അടി നീളവും ഉള്ള കുഴികൾ നിർമ്മിക്കാം. ആവശ്യാനുസരണം നീളം കൂട്ടാവുന്നതാണ്....
13. അതാത് പ്രദേശങ്ങളുടെ ഭൂപ്രകൃതിക്ക് അനുയോജ്യമായ സംസ്കരണ രീതി വേണം തിരഞ്ഞെടുക്കേണ്ടത്. വളരെ ആഴത്തിൽ കുഴി എടുക്കാൻ പ്രയാസമുള്ള സ്ഥലങ്ങളിൽ 2 മീറ്റർ മാത്രം ആഴമുള്ള നീളത്തിലുള്ള കുഴിയെടുത്ത് മുൻപു സൂചിപ്പിച്ച മാനദണ്ഡങ്ങൾ പാലിച്ചു മറവു ചെയ്യാം.
14. മറ്റു മാർഗ്ഗങ്ങൾ:
ദഹനം– തുറസ്സായ രീതി / ചിത : ഫാമുകളിലോ മറ്റു പൊതു വായ ഇടങ്ങളിലോ ഊർജസ്രോതസുകളുപയോഗിച്ചു മൃത ശരീരങ്ങൾ കത്തിക്കുന്ന രീതി. കുറെ ഏറെ വിറക് / തടി, കൽക്കരി, ഇന്ധനം മുതലായവ ആവശ്യമുള്ള ഈ രീതി ചെലവേറിയതാണ്. രോഗങ്ങളെക്കുറിച്ചു ആലോചിച്ചാൽ ദഹനം നല്ലതാണെങ്കിലും അതുണ്ടാക്കുന്ന ചൂടും പുകയും പരിസ്ഥിതിക്ക് യോഗ്യമല്ല.
സാധിക്കുമെങ്കിൽ, കുഴികുത്തി മൂടലും ദഹനവും ഒരുമിച്ചു നടത്താവുന്നതാണ്. കുഴിയെടുത്തു വിറകോ ചകിരിയോ ലഭ്യമായ മറ്റു വസ്തുക്കളോ അടുക്കി ദഹിപ്പിച്ച ശേഷം കുഴി മൂടാം.
തൊഴുത്തിലേക്ക് ശ്രദ്ധയോടെ
1. തൊഴുത്ത് വൃത്തിയാക്കാൻ കയറുന്നതിനു മുൻപ് കറണ്ട് സപ്ലൈ ഉണ്ടെങ്കിൽ ഫ്യൂസ് ഊരി മാറ്റുക. തൊഴുത്ത് അപക ടാവസ്ഥയിലല്ലെന്ന് ഉറപ്പാക്കുക.
2. റബർ കൈയ്യുറകൾ, ഗംബൂട്ടുകൾ, മുഖാവരണങ്ങൾ എന്നിവ ധരിച്ച് തൊഴുത്ത് വൃത്തിയാക്കണം. ചാണകവും ചെളിയും അടിഞ്ഞുകൂടിയത് നീക്കം ചെയ്ത്, കുമ്മായമോ ബ്ലീച്ചിങ് പൗഡറോ വിതറി 12 മണിക്കൂറിനു ശേഷം കഴുകി ക്കളയുക. വഴുക്കലുള്ള തൊഴുത്ത് പശുക്കൾക്ക് അപകടക രമാകും. തൊഴുത്തിനുള്ളിലും പുറത്തും ഇനിയും വെള്ളം കെട്ടി നിൽക്കാതെ ഒഴിവാക്കുക. നിലവും, ചുമരുമൊക്കെ ബ്ലീച്ചിങ് പൗഡർ ലായനിയാൽ വൃത്തിയാക്കി വെള്ള പൂശണം. തീറ്റത്തൊട്ടിയും ഇപ്രകാരം വൃത്തിയാക്കണം. തൊഴുത്തിലേക്ക് കയറുന്നതിനും, ഇറങ്ങുന്നതിനും, മുൻപ് പൊട്ടാസ്യം പെർമാംഗനേറ്റ് ലായനിയാൽ വൃത്തിയാക്കി വെള്ളപൂശണം. തീറ്റത്തൊട്ടിയും ഇപ്രകാരം വൃത്തിയാക്കണം. തൊഴുത്തിലേക്ക് കയറുന്നതിനും, ഇറങ്ങുന്നതിനും മുൻപ് പൊട്ടാസ്യം പെർമാംഗനേറ്റ് ലായനിയിൽ പാദങ്ങൾ കഴുകുക. വൃത്തിയാക്കി, ഉണക്കിയ റബർ മാറ്റുകൾ ഇടുന്നത് ഏറ്റവും നല്ലത്. ചാണക കുഴിയിൽ വെള്ളം കെട്ടി നിൽക്കുന്നുണ്ടാകും. ഒഴുക്കിക്കളഞ്ഞ് അരയടിക്കനത്തിൽ ഇലകൾ നിരത്തി മുക ളിൽ ബ്ലീച്ചിങ് പൗഡർ വിതറി ഈർപ്പം കുറച്ചാൽ ഈച്ച, കൊതുക് ശല്യം കുറയും. കൂടാതെ മണ്ണെണ്ണ, ഡീസൽ എന്നിവ വെള്ളം കെട്ടി നിൽക്കുന്നിടത്ത് തളിച്ച് കൊതുക്, ഈച്ച പെരുകൽ തടയാം. ബാഹ്യ പരാദങ്ങൾക്കെതിരെയുള്ള മരുന്നും ഡോക്ടറുടെ നിർദേശാനുസരണം ഉപയോഗിക്കാം. വിദഗ്ധ നിർദേശ പ്രകാരം ശുദ്ധീകരിച്ച്, അണു നശീകരണം നടത്തിയ ശുദ്ധജലം മാത്രം മൃഗങ്ങൾക്ക് നൽകുക. ക്ലോറിൻ ടാബ്ലറ്റുകൾ ചേർത്ത് ശുദ്ധീകരിച്ച ജലം കുടിക്കാനായി നൽകാം. 20 ലിറ്റർ വെള്ളത്തിൽ 500 മില്ലി ഗ്രാം ക്ലോറിൻ ടാബ്ലറ്റ് ഇട്ട് ശുചീകരിച്ച ജലം അരമണിക്കൂറിന് ശേഷം മൃഗങ്ങൾക്ക് നൽകാം.
തീറ്റയിൽ ശ്രദ്ധിക്കുക.
ഖര രൂപത്തിലുള്ള ഏതാഹാരവും സാവധാനം ശീലിപ്പിച്ചതിനു ശേഷം കൊടുക്കുക. ആദ്യ ദിവസങ്ങളിൽ വൈക്കോലോ ലഭ്യമായ ജലാംശം കുറഞ്ഞ പുല്ലോ കൊടുക്കുക. പുല്ലും, വൈക്കോലും, ഖര കാലിത്തീറ്റയും സഹായമായി കർഷകർക്ക് ലഭിക്കും. അത് ഉപയോഗിക്കുക. പുല്ലും വൈക്കോലും ലഭ്യമ ല്ലാത്ത സ്ഥലങ്ങളിൽ സമ്പൂർണ്ണ ആഹാരമായ ടി.എം.ആർ തീറ്റ, റെഡിമെയ്ഡ് സൈലേജ് എന്നിവ നൽകാം. ഇത് ക്ഷീര വികസന വകുപ്പ് മിനറൽ മിക്സ്ചർ വകുപ്പുകൾ വിതരണം ചെയ്യുന്നുണ്ട്. അതും നൽകാം. ട്രൈസോഡിയം സിട്രേറ്റ്, യീസ്റ്റ് എന്നിവയും ഡോക്ടറുടെ നിർദേശപ്രകാരം നല്‍കാം.
ആരോഗ്യം തന്നെ പ്രധാനം
പ്രളയശേഷം മൃഗങ്ങൾക്ക് രോഗം വരാനുള്ള സാധ്യത കൂടു തൽ. പ്രളയത്തിൽ നിന്നും രക്ഷപ്പെട്ട മൃഗങ്ങളുടെ ആരോഗ്യ പരിപാലനത്തിലും ശ്രദ്ധവേണം. പാമ്പുകടി, ടെറ്റനസ്, ന്യുമോണിയ, എലിപ്പനി രോഗങ്ങൾക്ക് മൃഗങ്ങളിലും സാധ്യതയേറെയാണ്.
വയറിളക്കവും, കുളമ്പുചീയൽ, അകിടുവീക്കം, കുരലടപ്പൻ രോഗം, ബബിസിയോസിസ്, തൈലേറിയോസിസ് പോലുള്ള പ്രോട്ടോസോവൽ അണുബാധകൾ, പരാദരോഗങ്ങൾ എന്നി വയെല്ലാം പിടിപെടാൻ ഇടയുണ്ട്. ക്യാമ്പുകളിലും മറ്റും ബാക്കി വരുന്ന ചോറും കഞ്ഞിയുമൊന്നും അധികമായി പശുക്കൾക്കും ആടുകൾക്കും നല്കരുത്. ഇത് ദഹനം തടസ്സപ്പെടുന്നതിനും അസിഡോസിസ് അടക്കമുള്ള ഉപാപചയരോഗങ്ങൾക്കും മരണത്തിനും ഇടയാക്കും. പ്രളയത്തിൽ നനഞ്ഞു കുതിർന്ന പുല്ലോ വൈക്കോലോ യാതൊരു കാരണവശാലും മൃഗങ്ങൾ ക്ക് നൽകരുത്. ഈർപ്പമുള്ള സാഹചര്യങ്ങളിൽ ഈ തീറ്റ വസ്തുക്കളിൽ പൂപ്പലുകൾ വളർന്ന് വിഷാംശം ഉണ്ടാവാൻ സാധ്യത ഏറെയാണ്. ഡോക്ടറുടെ നിർദേശപ്രകാരം പ്രതിരോധ കുത്തിവയ്പുകൾ, വിരയിളക്കൽ, ബാഹ്യപരാ ദനിയന്ത്രണം എന്നിവ നടത്തുക. കുഞ്ഞുങ്ങൾക്ക് ചൂട് നൽ കുന്നതും, ചാക്ക് കൊണ്ട് പുതയ്ക്കുന്നതും നല്ലത്. പശുക്ക ളുടെ കാലുകൾ ആഴ്ചയിലൊരിക്കലെങ്കിലും അഞ്ചു ശതമാ നം തുരിശു ലായനിയിൽ ഇരുപതു മിനിട്ട് നേരം മുക്കി വെച്ച് പാദ സംരക്ഷണം ഉറപ്പാക്കണം. രോഗലക്ഷണങ്ങൾ കണ്ടാല്‍ ഉടന്‍ ഡോക്ടറെ വിവരമറിയിക്കണം.
പ്രതിരോധം
∙തൊഴുത്തുകളിൽ ഉത്തമമായ വായുസഞ്ചാരം.
∙അണുവിമുക്തമായ, പരമാവധി ഉണങ്ങിയ, വൃത്തിയുള്ള തൊഴുത്ത്.
∙വെള്ളം, തീറ്റ എന്നിവ അളവിലും, ഗുണത്തിലും ഉറപ്പാക്കുക.
∙കോഴികളുടെ വിരിപ്പിൽ ഈർപ്പം തട്ടാതെ ശ്രദ്ധിക്കണം.
∙ഈച്ച, ബാഹ്യ, ആന്തര പരാദ നിയന്ത്രണം
∙മുറിവുകൾ കൃത്യമായി പരിപാലിക്കുക.
∙കുളമ്പുകളുടെ പരിചരണം.
∙കാലിത്തീറ്റ ഈർപ്പം തട്ടാതെ സൂക്ഷിക്കുക.
∙കുഞ്ഞുങ്ങൾക്ക് ആവശ്യമെങ്കിൽ നിലത്ത് വിരിയും ചൂടും നൽകുക.
∙രോഗപ്രതിരോധ ശേഷി കൂട്ടുന്ന മരുന്നുകള്‍ നൽകുക.
∙ലിവർടോണിക്, പ്രോബയോട്ടിക്, വിറ്റമിൻ മിനറൽ മിശ്രിത ങ്ങൾ എന്നിവ സമ്മർദ്ദ കാലത്ത് നൽകണം.
∙ചികിത്സ വെറ്ററിനറി ഡോക്ടറുടെ ഉപദേശപ്രകാരം.