അന്തരീക്ഷത്തിൽനിന്നു ശ്വസിക്കുന്ന ചെറുതും വലുതുമായ നിരവധി അംഗങ്ങളുള്ള വലിയ കുടുംബമാണ് ഗൗരാമികളുടേത്. ഭീമന്മാരായ ജയന്റ് ഗൗരാമികൾ മുതൽ അവയുടെ പത്തിലൊന്നു പോലും വലുപ്പമില്ലാത്ത ബ്ലൂ, പേൾ, ഡ്വാർഫ് തുടങ്ങിയ ഇനങ്ങൾ വരെ ഇതിൽ ഉൾപ്പെടും. എല്ലാ ഇനങ്ങളും വിപണിയിൽ പ്രചാരമുള്ളവ. അല്പം ശ്രദ്ധയും

അന്തരീക്ഷത്തിൽനിന്നു ശ്വസിക്കുന്ന ചെറുതും വലുതുമായ നിരവധി അംഗങ്ങളുള്ള വലിയ കുടുംബമാണ് ഗൗരാമികളുടേത്. ഭീമന്മാരായ ജയന്റ് ഗൗരാമികൾ മുതൽ അവയുടെ പത്തിലൊന്നു പോലും വലുപ്പമില്ലാത്ത ബ്ലൂ, പേൾ, ഡ്വാർഫ് തുടങ്ങിയ ഇനങ്ങൾ വരെ ഇതിൽ ഉൾപ്പെടും. എല്ലാ ഇനങ്ങളും വിപണിയിൽ പ്രചാരമുള്ളവ. അല്പം ശ്രദ്ധയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അന്തരീക്ഷത്തിൽനിന്നു ശ്വസിക്കുന്ന ചെറുതും വലുതുമായ നിരവധി അംഗങ്ങളുള്ള വലിയ കുടുംബമാണ് ഗൗരാമികളുടേത്. ഭീമന്മാരായ ജയന്റ് ഗൗരാമികൾ മുതൽ അവയുടെ പത്തിലൊന്നു പോലും വലുപ്പമില്ലാത്ത ബ്ലൂ, പേൾ, ഡ്വാർഫ് തുടങ്ങിയ ഇനങ്ങൾ വരെ ഇതിൽ ഉൾപ്പെടും. എല്ലാ ഇനങ്ങളും വിപണിയിൽ പ്രചാരമുള്ളവ. അല്പം ശ്രദ്ധയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അന്തരീക്ഷത്തിൽനിന്നു ശ്വസിക്കുന്ന ചെറുതും വലുതുമായ നിരവധി അംഗങ്ങളുള്ള വലിയ കുടുംബമാണ് ഗൗരാമികളുടേത്. ഭീമന്മാരായ ജയന്റ് ഗൗരാമികൾ മുതൽ അവയുടെ പത്തിലൊന്നു പോലും വലുപ്പമില്ലാത്ത ബ്ലൂ, പേൾ, ഡ്വാർഫ് തുടങ്ങിയ ഇനങ്ങൾ വരെ ഇതിൽ ഉൾപ്പെടും. എല്ലാ ഇനങ്ങളും വിപണിയിൽ പ്രചാരമുള്ളവ. അല്പം ശ്രദ്ധയും കരുതലുമുണ്ടെങ്കില്‍ അനായാസം പ്രജനനം നടത്താവുന്നവയാണ് ചെറിയ ഇനം ഗൗരാമികള്‍. കിസിങ് ഗൗരാമി ഒഴികെയുള്ള ഗൗരാമികളുടെ രൂപഘടനയും ലിംഗനിര്‍ണയവും എല്ലാം ഒരുപോലെതന്നെ.

ലിംഗനിര്‍ണയം

ADVERTISEMENT

അത്യാവശ്യം വലുപ്പമായ ഗൗരാമി മത്സ്യങ്ങളുടെ മുതുചിറകിന്റെ ആകൃതിയും വലുപ്പവും നോക്കിയാണ് ലിംഗനിര്‍ണയം സാധ്യമാക്കുന്നത്. ആണ്‍ മത്സ്യങ്ങളുടെ മുതുചിറക് നീളം കൂടി അഗ്രം കൂര്‍ത്തതായിരിക്കും. അതേസമയം പെണ്‍മത്സ്യങ്ങളില്‍ മുതുചിറകിന് നീളം കുറവാണെന്നു മാത്രമല്ല അഗ്രം റൗണ്ട് ഷേപ്പിലുമായിരിക്കും.

പ്രജനനം

pearl gourami female (left), male (right)

6-8 മാസംകൊണ്ട് പ്രായപൂര്‍ത്തിയാകുന്നവയാണ് ചെറിയ ഇനം ഗൗരാമികള്‍ (ജയന്റ് ഗൗരാമികള്‍ക്ക് 4 വര്‍ഷമാണ്). പ്രജനനത്തിന് തയാറായ പെണ്‍മത്സ്യങ്ങളുടെ ഉദരം വീര്‍ത്തിരിക്കും. ലൈവ് ഫുഡ് നല്കുകയാണെങ്കില്‍ അവ പെട്ടെന്നു പ്രജനനത്തിനു തയാറാവും. ആരോഗ്യവും കൂടും.

ഉപരിതലത്തില്‍ പരന്നു കിടക്കുന്ന ചെടികൾ കൂടാതെ മത്സ്യത്തിന് ഒളിക്കാൻ കഴിയുന്ന വിധത്തില്‍ കല്ലുകളോ അതുപോലെ മറ്റെന്തെങ്കിലുമോ ടാങ്കില്‍ വയ്ക്കണം. പ്രജനനം നടത്താന്‍ ഉദ്ദേശിക്കുന്ന ടാങ്കില്‍ ആദ്യം പെണ്‍മത്സ്യത്തെ നിക്ഷേപിച്ച് പരിസരവുമായി പരിചയത്തിലാക്കിയെടുക്കണം.

ADVERTISEMENT

രണ്ടു മൂന്നു ദിവസത്തിനുശേഷം ആണ്‍മത്സ്യത്തെ ഈ ടാങ്കിലേക്ക് നിക്ഷേപിക്കാം. പ്രജനന ടാങ്കില്‍ ഒരു സമയം ഒരു ജോടി മാത്രമേ ഉണ്ടാവാന്‍ പാടുള്ളൂ.

വെള്ളത്തില്‍ ഓട്ടോമാറ്റിക് ഹീറ്റര്‍ ഘടിപ്പിക്കുന്നത് താപനില കൃത്യമായിരിക്കാന്‍ സഹായിക്കും. പൊതുവേ 23-25 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് നല്ലത്. ജോടി മത്സ്യങ്ങളെ നിക്ഷേപിച്ച നിറയെ വെള്ളമുള്ള ടാങ്കില്‍നിന്ന് ജലനിരപ്പ് പെട്ടെന്നു താഴ്ത്തുന്നത് പ്രജനന ത്വര ഉയര്‍ത്തും.

പ്രജനനത്തിനു തയാറാകുന്ന ആണ്‍മത്സ്യം ഉപരിതലത്തിലെ ഇലയുടെ അടിയില്‍ ഉമിനീര്‍ ഉപയോഗിച്ച് കുമിളക്കൂട് ഉണ്ടാക്കും. ശേഷം പെണ്‍മത്സ്യത്തെ കുമിളക്കൂടിന് അടിയിലെത്തിച്ച് ആണ്‍മത്സ്യം പെണ്‍മത്സ്യത്തെ ശരീരംകൊണ്ട് പൊതിയും. പെണ്‍മത്സ്യം മുട്ട വര്‍ഷിക്കുന്ന സമയംതന്നെ ആണ്‍മത്സ്യം ബീ‌ജവർഷം നടത്തും.

ആരോഗ്യമുള്ള പെണ്‍മത്സ്യം ഒരു തവണ 800 മുട്ട വരെ ഇടാറുണ്ട്. മുട്ടയിട്ടെന്നു കണ്ടാല്‍ പെണ്‍മത്സ്യത്തെ ടാങ്കില്‍നിന്ന് ഉടനെ മാറ്റണം.

ADVERTISEMENT

ഗൗരാമികള്‍ കുഞ്ഞുങ്ങള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്കുന്നവയാണ്. അതുകൊണ്ടുതന്നെ മുട്ടയിട്ടു കഴിഞ്ഞാല്‍ അവ പെണ്‍മത്സ്യത്തെ ആക്രമിക്കും. നാം ശ്രദ്ധിച്ചില്ലെങ്കില്‍ പെണ്‍മത്സ്യത്തെ കൊന്നുകളയുകയും ചെയ്യും. പിന്നീട് മുട്ടകള്‍ക്കു കാവല്‍ നില്‍ക്കുന്നത് ആണ്‍മത്സ്യംതന്നെയാണ്.

24 മണിക്കൂറിനുള്ളിൽ മുട്ടകൾ വിരിയും. കുഞ്ഞുങ്ങള്‍ തനിയെ നീന്തിത്തുടങ്ങുന്ന സമയത്ത് ആണ്‍മത്സ്യത്തെ ടാങ്കില്‍നിന്നു മാറ്റാം.

നീന്തിത്തുടങ്ങുന്ന കുഞ്ഞുങ്ങള്‍ക്ക് ലൈവ് ഫുഡ് ആയി ഇന്‍ഫ്യുസോറിയയോ ദ്രവരൂപത്തിലുള്ള ഭക്ഷണമോ നല്കാം. പിന്നീട് വളരുന്നതനുസരിച്ച് തീറ്റയില്‍ മാറ്റം വരുത്താം. ലൈവ് ഫുഡ് നല്കുന്നത് വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനൊപ്പം മത്സ്യങ്ങള്‍ക്ക് നിറം വയ്ക്കുന്നതിനും നല്ലതാണ്.

ചില ഗൗരാമി ഇനങ്ങള്‍

ഹണി ഗൗരാമി

ചോക്ലേറ്റ് ഗൗരാമി

പേള്‍ ഗൗരാമി

ലിക്വറൈസ് ഗൗരാമി

ഡ്വാര്‍ഫ് ഗൗരാമി

സ്പാര്‍ക്ലിംഗ് പിഗ്മി ഗൗരാമി

ബ്ലൂ ഗൗരാമി

കിസിംഗ് ഗൗരാമി

പാരഡൈസ് ഫിഷ്

മൂണ്‍ലൈറ്റ് ഗൗരാമി

പ്ലാറ്റിനം ഗൗരാമി

ബ്ലഡ് റെഡ് ഗൗരാമി

തിക്ക് ലിപ് ഗൗരാമി

സ്‌നേക്ക് സ്‌കിന്‍ ഗൗരാമി

കോമ്പ്‌ടെയില്‍ ഗൗരാമി

ജയന്റ് ഗൗരാമികള്‍

ജയന്റ് ഗൗരാമി (ബ്ലാക്ക്)

പിങ്ക് ജയന്റ് ഗൗരാമി 

ആല്‍ബിനോ ജയന്റ് ഗൗരാമി

റെഡ് ടെയില്‍ ജയന്റ് ഗൗരാമി