മലിനോയിസ്: ട്രെയിനർമാരുടെ മാലാഖ, പക്ഷേ...
മധുരരാജ കണ്ടവരാരും മറക്കാനിടയില്ലാത്ത ഭീകര രംഗങ്ങളാണ് ഒരുപറ്റം നായ്ക്കൾ സമ്മാനിച്ചിട്ടുണ്ടാവുക. യജമാനന്റെ നിർദേശങ്ങൾ അക്ഷരംപ്രതി അനുസരിക്കുന്ന ഭീകരന്മാരായ നായ്ക്കൾ... കണ്ടാൽ നമ്മുടെ നാട്ടിലെ നാടൻ നായ്ക്കളാണെന്ന് തോന്നിക്കുമെങ്കിലും ശൗര്യംകൊണ്ടും ബുദ്ധികൊണ്ടും ലോകം കീഴടക്കിയ ഇനങ്ങളിലൊന്നാണ്
മധുരരാജ കണ്ടവരാരും മറക്കാനിടയില്ലാത്ത ഭീകര രംഗങ്ങളാണ് ഒരുപറ്റം നായ്ക്കൾ സമ്മാനിച്ചിട്ടുണ്ടാവുക. യജമാനന്റെ നിർദേശങ്ങൾ അക്ഷരംപ്രതി അനുസരിക്കുന്ന ഭീകരന്മാരായ നായ്ക്കൾ... കണ്ടാൽ നമ്മുടെ നാട്ടിലെ നാടൻ നായ്ക്കളാണെന്ന് തോന്നിക്കുമെങ്കിലും ശൗര്യംകൊണ്ടും ബുദ്ധികൊണ്ടും ലോകം കീഴടക്കിയ ഇനങ്ങളിലൊന്നാണ്
മധുരരാജ കണ്ടവരാരും മറക്കാനിടയില്ലാത്ത ഭീകര രംഗങ്ങളാണ് ഒരുപറ്റം നായ്ക്കൾ സമ്മാനിച്ചിട്ടുണ്ടാവുക. യജമാനന്റെ നിർദേശങ്ങൾ അക്ഷരംപ്രതി അനുസരിക്കുന്ന ഭീകരന്മാരായ നായ്ക്കൾ... കണ്ടാൽ നമ്മുടെ നാട്ടിലെ നാടൻ നായ്ക്കളാണെന്ന് തോന്നിക്കുമെങ്കിലും ശൗര്യംകൊണ്ടും ബുദ്ധികൊണ്ടും ലോകം കീഴടക്കിയ ഇനങ്ങളിലൊന്നാണ്
മധുരരാജ കണ്ടവരാരും മറക്കാനിടയില്ലാത്ത ഭീകര രംഗങ്ങളാണ് ഒരുപറ്റം നായ്ക്കൾ സമ്മാനിച്ചിട്ടുണ്ടാവുക. യജമാനന്റെ നിർദേശങ്ങൾ അക്ഷരംപ്രതി അനുസരിക്കുന്ന ഭീകരന്മാരായ നായ്ക്കൾ... കണ്ടാൽ നമ്മുടെ നാട്ടിലെ നാടൻ നായ്ക്കളാണെന്ന് തോന്നിക്കുമെങ്കിലും ശൗര്യംകൊണ്ടും ബുദ്ധികൊണ്ടും ലോകം കീഴടക്കിയ ഇനങ്ങളിലൊന്നാണ് അവർ–ബെൽജിയൻ മലിനോയിസ്.
കൂർത്ത ചെവിയും ശൗര്യമുള്ള മുഖവും തവിട്ട് നിറവും (കറുത്ത മുഖമുള്ളവരുമുണ്ട്) ബെൽജിയൻ മലിനോയിസുകളുടെ പ്രത്യേകതകളാണ്. ബെൽജിയത്തിലെ ആട്ടിടയന്മാരുടെ നായ്ക്കളായ ഇവർ 18–ാം നൂറ്റാണ്ടിലാണ് ലോകശ്രദ്ധ നേടിയതെങ്കിൽ 19–ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ അമേരിക്കയിലും പ്രചാരത്തിലായി. ഇന്ന് അമേരിക്കൻ മിലിറ്ററിയുടെ ശ്വാനപ്പടയിൽ പ്രധാനികളാണ് ബെൽജിയൻ മലിനോയിസുകൾ. ഇന്ത്യൻ മിലിറ്ററിയുടെ ശ്വാനപ്പടയിലും മലിനോയിസുകളുണ്ട്.
ഏറ്റവും ചുറുചുറുക്കുള്ള നായ്ക്കളാണ് മലിനോയിസ്. സാധാരണ നായ്ക്കളിൽനിന്ന് വ്യത്യസ്തമായി ഇവയുടെ ശരീരഘടന എടുത്തുപറയേണ്ട ഒന്നാണ്. നടക്കുമ്പോഴും ഓടുമ്പോഴുമെല്ലാം മാർജാരവംശത്തിലെ ഭീമാകാരന്മാരായ പുലി, കടുവ, സിംഹം മുതലായവയെ അനുസ്മരിപ്പിക്കുംവിധം വഴക്കമുള്ള ശരീരമാണ് ഇക്കൂട്ടർക്കുള്ളത്. ചാടാനും ഓടാനും പെട്ടെന്ന് വെട്ടിത്തിരിയാനും ഉയരത്തിൽ ചാടാനുമെല്ലാം ഒരു അഭ്യാസിയേപ്പോലെ ഇവർക്കാകും. ഇതൊന്നുമല്ല മലിനോയിസുകളുടെ പ്രധാന സവിശേഷതകൾ. അത് എന്തൊക്കെയാണെന്ന് നോക്കാം.
ഏകാഗ്രത
ഒരു സ്ഥലത്ത് ശ്രദ്ധകേന്ദ്രീകരിച്ചാൽ അതിനെ വിടാതെ പിന്തുടരാനുള്ള കഴിവുണ്ട് ഇവർക്ക്. അതുകൊണ്ടുതന്നെ ലക്ഷ്യമിട്ടതിനെ സ്വന്തമാക്കാനുള്ള പ്രവണത കൂടുതലാണ്. ഈയൊരു ഗുണം ഉള്ളതിനാൽ ട്രെയ്നർമാർക്ക് ഇവരെ പഠിപ്പിക്കാൻ എളുപ്പമാണ്.
പ്രോബ്ലം സോൾവിങ്
എന്തെങ്കിലും തടസം മുന്നിലുണ്ടായാൽ അത് എങ്ങനെ തരണം ചെയ്ത് മുന്നോട്ടുപോകാം എന്ന ചിന്തയുള്ളവരാണ്. ഇതും ട്രെയ്നർമാരുടെ ഇടയിൽ മലിനോയിസുകൾക്ക് പ്രചാരം നേടിക്കൊടുത്ത ഒന്നാണ്. അതുപോലെതന്നെ ട്രെയ്നർമാരല്ലാത്ത ഉടമകൾക്ക് മലിനോയിസുകളുടെ ഈ പ്രോബ്ലം സോൾവിങ് പാടവം വലിയ തലവേദനയുമാണ്. കാരണം, ഉടമയെ തന്റെ വരുതിയാക്കി തന്റെ ഇഷ്ടത്തിനൊത്ത് ജീവിക്കാൻ ഇക്കൂട്ടർ ശ്രമിക്കും. അതുകൊണ്ടുതന്നെ ആദ്യമായി നായ്ക്കളെ വളർത്താൻ ശ്രമിക്കുന്നവരോ നായ്ക്കളെ അത്ര പരിചയമില്ലാത്തവരോ മലിനോയിസിനെ വാങ്ങാൻ ശ്രമിക്കരുതെന്ന് ശ്വാനപരിശീലകനായ സാജൻ സജി സിറിയക് പറയുന്നു.
ജിജ്ഞാസ
ശബ്ദമോ മറ്റോ കേട്ടാൽ അത് എന്താണെന്ന് അറിയാനുള്ള ജിജ്ഞാസ ഇവർക്ക് കൂടുതലാണ്. അതുകൊണ്ടുതന്നെ ശബ്ദത്തിന്റെ ഉറവിടം അന്വേഷിച്ച് ചെല്ലാനുള്ള ഉറച്ച തീരുമാനം സ്വയമെടുക്കാനുള്ള പാടവമുണ്ട്. കാര്യങ്ങൾ മനസിലാക്കാനും പഠിക്കാനുമുള്ള ആഗ്രഹമുള്ളതിനാൽ പഠിപ്പിക്കാനും എളുപ്പമാണ്.
മൈൻഡ് റീഡിംഗ്
ഉടമയുടെ മനസ് വായിച്ച് അദ്ദേഹത്തിന്റെ ആഗ്രങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാനുള്ള കഴിവ്. അനുസരണയോടെ ഇരിക്കാനും ഉടമയെ ആരെങ്കിലും ആക്രമിച്ചാൽ തിരിച്ച് ആക്രമിക്കാനുമെല്ലാം ശ്രദ്ധിക്കും. അതുകൊണ്ടുതന്നെ പ്രൊട്ടക്ഷൻ ഡോഗ് എന്ന രീതിയിലും അനുസരണയുള്ള ഡോഗ് എന്ന രീതിയിലും ഇവയെ വളർത്താം.
അതിജീവനം
ഏതു കാലാവസ്ഥയെയും അതിജീവിക്കാനുള്ള കഴിവും രോഗപ്രതിരോധശേഷിയും ഉള്ളതിനാലാണ് മിലിറ്ററി ഡോഗായി ഇവയെ തെരഞ്ഞെടുക്കാൻ കാരണം. ചൂട്, തണുപ്പ് കാലാവസ്ഥകൾക്കിണങ്ങിയ വിധത്തിലാണ് ഇരുടെ ശരീരം. മാത്രമല്ല, കാര്യമായ പരിചരണമോ വലിയ തോതിലുള്ള ഭക്ഷണമോ വേണ്ടിവരുന്നുമില്ല.
ശ്വാനപ്രദർശനങ്ങളിലെ താരം
ശ്വാനപ്രർദർശനങ്ങളിൽ ട്രെയ്നർമാർ മത്സരങ്ങൾക്ക് ഇറക്കുന്ന പ്രധാന ഇനം. നമ്മുടെ നാട്ടിൽ അത്ര പ്രചാരത്തിലായിട്ടില്ലെങ്കിലും ഘ്രാണശക്തി, ആക്രമണം, അനുസരണ എന്നിവ അളക്കുന്ന നായ്ക്കളുടെ ഒളിംപിക്സുകളിൽ ഉപയോഗിക്കുന്ന നായ്ക്കളിൽ 90 ശതമാനവും ഇവയായിരിക്കും. മൂന്നു കഴിവും ഒരേപോലെ ഉപയോഗിക്കാൻ കഴിയുന്നു എന്നതുതന്നെ ഇതിനു കാരണം.
ഘ്രാണശക്തി മാത്രമല്ല ഏകാഗ്രതയും
മൂക്കിന് നീളമുള്ള നായ്ക്കൾക്ക് ഘ്രാണശക്തി കൂടുതലായിരിക്കും. മണം തിരിച്ചറിയാനുള്ള കോശങ്ങൾ കുടുതലുള്ളതാണ് ഇതിനു കാരണം. മലിനോയിസുകൾക്ക് മണം കൂടുതൽ നേരം ഓർമിച്ചുവയ്ക്കാനുള്ള ഏകാഗ്രതയുണ്ട്. അതാണ് അവയെ മറ്റു നായ്ക്കളിൽനിന്ന് വ്യത്യസ്തമാക്കുന്നത്. ഡോബർമാനും സമാന തോതിലുള്ള ഘ്രാണശക്തിയുണ്ടെങ്കിലും ഏകാഗ്രത കുറവാണെന്നത് ന്യൂനതയാണ്.