മൃഗങ്ങളുടെ ആരോഗ്യത്തിന് പ്രോബയോട്ടിക്കുകൾ തയാറാക്കാം വീട്ടിൽത്തന്നെ
വളര്‍ച്ചാനിരക്ക് കൂട്ടാന്‍ തീറ്റയില്‍ ആന്റിബയോട്ടിക്കുകള്‍ ചെറിയ അളവില്‍ ചേര്‍ക്കുന്ന രീതി ഇന്ന് പ്രോത്സാഹിക്കപ്പെടുന്നില്ല. ഇവയുടെ ദോഷഫലങ്ങളെക്കുറിച്ചുള്ള അറിവു തന്നെ കാരണം. ഇതിനുള്ള മറുമരുന്നാണ് പ്രോബയോട്ടിക്കുകള്‍. പ്രോബയോട്ടിക്ക് തീറ്റയില്‍ ചേര്‍ക്കാവുന്ന വിധം വികസിപ്പിച്ചത് ജൈവ
വളര്‍ച്ചാനിരക്ക് കൂട്ടാന്‍ തീറ്റയില്‍ ആന്റിബയോട്ടിക്കുകള്‍ ചെറിയ അളവില്‍ ചേര്‍ക്കുന്ന രീതി ഇന്ന് പ്രോത്സാഹിക്കപ്പെടുന്നില്ല. ഇവയുടെ ദോഷഫലങ്ങളെക്കുറിച്ചുള്ള അറിവു തന്നെ കാരണം. ഇതിനുള്ള മറുമരുന്നാണ് പ്രോബയോട്ടിക്കുകള്‍. പ്രോബയോട്ടിക്ക് തീറ്റയില്‍ ചേര്‍ക്കാവുന്ന വിധം വികസിപ്പിച്ചത് ജൈവ
വളര്‍ച്ചാനിരക്ക് കൂട്ടാന്‍ തീറ്റയില്‍ ആന്റിബയോട്ടിക്കുകള്‍ ചെറിയ അളവില്‍ ചേര്‍ക്കുന്ന രീതി ഇന്ന് പ്രോത്സാഹിക്കപ്പെടുന്നില്ല. ഇവയുടെ ദോഷഫലങ്ങളെക്കുറിച്ചുള്ള അറിവു തന്നെ കാരണം. ഇതിനുള്ള മറുമരുന്നാണ് പ്രോബയോട്ടിക്കുകള്‍. പ്രോബയോട്ടിക്ക് തീറ്റയില്‍ ചേര്‍ക്കാവുന്ന വിധം വികസിപ്പിച്ചത് ജൈവ
വളര്‍ച്ചാനിരക്ക് കൂട്ടാന്‍ തീറ്റയില്‍ ആന്റിബയോട്ടിക്കുകള്‍ ചെറിയ അളവില്‍ ചേര്‍ക്കുന്ന രീതി ഇന്ന് പ്രോത്സാഹിക്കപ്പെടുന്നില്ല. ഇവയുടെ ദോഷഫലങ്ങളെക്കുറിച്ചുള്ള അറിവു തന്നെ കാരണം. ഇതിനുള്ള മറുമരുന്നാണ് പ്രോബയോട്ടിക്കുകള്‍. പ്രോബയോട്ടിക്ക് തീറ്റയില്‍ ചേര്‍ക്കാവുന്ന വിധം വികസിപ്പിച്ചത് ജൈവ സാങ്കേതികവിദ്യയുടെ നേട്ടമാണെന്നു പറയാമെങ്കിലും ഈ അറിവിന് പാരമ്പര്യത്തിന്റെ പഴക്കമുണ്ട്. പാല്‍ പുളിപ്പിച്ചുണ്ടാക്കുന്ന തൈരാണ് ഏറ്റവും മികച്ച പ്രോബയോട്ടിക്ക്. കന്നുകുട്ടികളിലെ വയറിളക്കത്തിനെതിരെ തൈര് ഉപയോഗിക്കുന്ന രീതി ഉത്തരേന്ത്യയില്‍ പതിവാണ്. പുളിപ്പിച്ച പാല്‍ വിഭവങ്ങള്‍ നിത്യാഹാരമാക്കുന്ന ബള്‍ഗേറിയന്‍ കര്‍ഷകരുടെ ദീര്‍ഘായുസ്സിന്റെ കാരണമായി പറയപ്പെടുന്നതും അവയിലെ ഉപകാരികളായ സൂക്ഷ്മാണുക്കളുടെ സാന്നിധ്യം തന്നെ.
സൂക്ഷ്മജീവികളായ ബാക്ടീരിയയും, ഫംഗസുമൊക്കെ നമ്മുടെ കണ്ണില്‍ രോഗം വരുത്തുന്ന ഉപദ്രവകാരികളാണ്. ഇവയെ നശിപ്പിക്കുന്ന ആന്റിബോട്ടിക്കുകളെക്കുറിച്ചും നമുക്കറിയാം. എന്നാല്‍ കന്നുകാലികളുടെ ഉൽപാദനക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന നിരവധി ഉപകാരികളായ സൂക്ഷ്മാണുക്കളുണ്ട്. കാലിത്തീറ്റയില്‍ നിശ്ചിത അളവില്‍ ചേര്‍ക്കാന്‍ കഴിയുന്ന പ്രയോജനപ്രദമായ സൂക്ഷ്മാണുക്കള്‍ അടങ്ങിയ ഉൽപന്നങ്ങളാണ് പ്രോബയോട്ടിക്കുകള്‍. ഇവയില്‍ അടങ്ങിയിരിക്കുന്ന ഉപകാരികളായ സൂക്ഷ്മാണുക്കള്‍ കന്നുകാലികളുടെ ആമാശയത്തിലെ സൂക്ഷ്മജീവികളെ സന്തുലിതമാക്കുകയും തല്‍ഫലമായി ഗുണപരമായ ഫലങ്ങള്‍ നല്‍കുകയും ചെയ്യുന്നു.
അയവെട്ടുന്ന മൃഗങ്ങളുടെ ആമാശയത്തിന് നാല് അറകളാണുള്ളത്. ഇതില്‍ ആദ്യ അറയായ റൂമനില്‍ വാസമുറപ്പിച്ചിരിക്കുന്ന സൂക്ഷ്മജീവികളാണ് ഇത്തരം മൃഗങ്ങളില്‍ ദഹനത്തെ സഹായിക്കുന്നത്. എന്നാല്‍, ജനിച്ചുവീഴുന്ന സമയത്ത് കിടാവിന്റെ ആമാശയത്തില്‍ അണുക്കളൊന്നും തീരെ ഉണ്ടാവില്ല. പിന്നീട് പരിസരത്തു നിന്നും, മറ്റുമൃഗങ്ങളില്‍ നിന്നും, തീറ്റവഴിയായുമൊക്കെ സൂക്ഷ്മാണുക്കള്‍ ആമാശയത്തിലെത്തിച്ചേരുകയും പെരുകി വാസമുറപ്പിച്ച് ദഹന സഹായം ചെയ്യുകയും ചെയ്യുന്നു. ഇങ്ങനെ പൂര്‍ണ്ണമായി വികാസം പ്രാപിച്ച റൂമന്‍ എന്ന ആമാശയ അറയാണ് നാരുകളുടെ ദഹനം നടത്തി ഉരുവിനാവശ്യമായ പോഷകങ്ങള്‍ ലഭ്യമാക്കുന്നത്. വൈവിധ്യമാര്‍ന്ന സൂക്ഷ്മാണുക്കള്‍ സഹവര്‍ത്തിത്തത്തോടെ സന്തുലനാവസ്ഥയില്‍ നിലനില്‍ക്കുമ്പോഴാണ് ഉൽപാദനശേഷി കൈവരിക്കാനാവുന്നത്. അതിനാല്‍ സൂക്ഷ്മാണുക്കളുടെ സന്തുലനാവസ്ഥയില്‍ വ്യത്യാസമുണ്ടായാല്‍ ഉൽപാദനശേഷി കുറയുമെന്നര്‍ഥം. ഏറെ അനിവാര്യമായ ഈ ബാലന്‍സ് നിലനിര്‍ത്തുക എന്ന ദൗത്യവുമായാണ് പ്രോബയോട്ടിക്കുകള്‍ ആമാശയത്തിലേക്ക് അതിഥികളായെത്തുന്നത്. പന്നി, കോഴി മുതലായ അയവെട്ടാത്ത ജന്തുക്കളുടെ ആമാശയത്തിലും നിശ്ചിത അളവില്‍ സൂക്ഷ്മജീവികളുണ്ടാകും.
പലവിധ ഗുണങ്ങളുള്ള സൂക്ഷ്മാണുക്കള്‍ അടങ്ങിയ പ്രോബയോട്ടിക്കുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ബാക്ടീരിയ, ഫംഗസ് എന്നീ വിഭാഗത്തില്‍പ്പെടുന്ന സൂക്ഷ്മാണുക്കളാണ് നിശ്ചിത അളവില്‍ ഇവയില്‍ അടങ്ങിയിരിക്കുന്നത്. ലാക്‌ടോബാസിലസ്, ബിഫിഡോ ബാക്ടീരിയം, പ്രൊപ്പിയോണി ബാക്ടീരിയ, എന്ററോകോക്കസ്, ബാസില്ലസ് തുടങ്ങിയ ബാക്ടീരിയകള്‍ കൂടാതെ റൂമനില്‍ കാണപ്പെടുന്ന ഫൈബ്രോ ബാക്ടര്‍, റുമിനോ കോക്കസ് തുടങ്ങിയവയും പ്രോബയോട്ടിക്കുകളിലുണ്ട്. സക്കാറോ മൈസസ് സെര്‍വീസിയ (യീസ്റ്റ്), ആസ്പര്‍ജില്ലസ് തുടങ്ങിയ ഫംഗസുകളും ഗുണകരമായി ഉപയോഗിക്കപ്പെടുന്നു. പ്രോബയോട്ടിക്കായി ഉപയോഗിക്കപ്പെടുന്ന സൂക്ഷ്മാണുവിന് ആമാശയത്തിലെ പരിതസ്ഥിതികളെ അതിജീവിക്കാന്‍ കഴിവുണ്ടായിരിക്കണമെന്നത് പ്രധാനം.
പ്രോബയോട്ടിക്കുകള്‍ ഉപയോഗിക്കപ്പെടുന്നതിന്റെ ഗുണഫലങ്ങള്‍ ഏറെ അനുഭവവേദ്യമാകുക സമ്മര്‍ദ്ദാവസ്ഥയിലുള്ള മൃഗങ്ങളിലാണ്. അണുബാധ, ഉപാപചയ പ്രശ്‌നങ്ങള്‍, തള്ളയില്‍നിന്ന് കുട്ടികളെ വേര്‍പിരിക്കുന്ന സമയം, യാത്ര, കാലാവസ്ഥയിലെ മാറ്റങ്ങള്‍, തീറ്റയിലെ പ്രശ്‌നങ്ങള്‍ ഇവയൊക്കെ സമ്മര്‍ദ്ദത്തിലാക്കുന്ന അവസരങ്ങള്‍ക്ക് ചില ഉദാഹരണങ്ങളാണ്. ഇത്തരം സാഹചര്യങ്ങള്‍ പ്രശ്‌നക്കാരായ ബാക്ടീരിയകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും, വയറിളക്കം പോലെയുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങളിലാണ് പ്രോബയോട്ടിക്കുകള്‍ ഏറെ ഗുണകരമാവുക.
പ്രോബയോട്ടിക്ക് എന്ന നിലയില്‍ യീസ്റ്റ് കാലിത്തീറ്റയില്‍ ചേര്‍ക്കുന്നത് തീറ്റയുടെ മണവും, രുചിയും വർധിപ്പിക്കുന്നതോടൊപ്പം നാരുകളുടെ ദഹനം ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. കറവപ്പശുക്കള്‍, എരുമകള്‍, ആടുകള്‍ ഇവയിലൊക്കെ യീസ്റ്റ് ഗുണപരമായ പ്രയോജനങ്ങള്‍ നല്‍കുന്നു. പാലുൽപാദനം, പാലിലെ കൊഴുപ്പിന്റെ അളവ്, വളര്‍ച്ചാ നിരക്ക്, തീറ്റ പരിവര്‍ത്തനശേഷി, രോഗപ്രതിരോധശേഷി ഇവയിലൊക്കെ വർധനയുണ്ടാകുന്നു.
ദഹനസഹായിയായി പ്രവര്‍ത്തിച്ച്, ശരീരതൂക്കം കൂട്ടുന്ന വളര്‍ച്ചാ നിരക്ക് ത്വരിതപ്പെടുത്തുന്ന ഘടകമെന്ന നിലയില്‍ ആടുകളില്‍ യീസ്റ്റ് ഫലപ്രദമാണ്. അയവെട്ടുന്ന മൃഗങ്ങളില്‍ മറ്റ് സൂക്ഷ്മജീവികളുടെ പ്രവര്‍ത്തം മെച്ചപ്പെടുത്താനും, അമ്ല, ക്ഷാര നില തുലനം ചെയ്യാനും യീസ്റ്റ് സഹായിക്കുന്നു.
ലാക്ടിക് ആസിഡ് ഉൽപാദിപ്പിക്കുന്ന ലാക്‌ടോബാസില്ലസ് വിഭാഗത്തില്‍പ്പെടുന്ന ബാക്ടീരിയകള്‍ രോഗകാരികളായ സൂക്ഷ്മജീവികളെ നശിപ്പിക്കാന്‍ സഹായിക്കുന്നു. പൂപ്പല്‍ വിഷത്തെ നിര്‍വീര്യമാക്കാനും ഇവര്‍ക്ക് കഴിവുണ്ട്. യീസ്റ്റും, ലാക്‌ടോബാസില്ലസും ചേര്‍ന്ന മിശ്രിതം കന്നുകുട്ടികളില്‍ തൂക്കം, വളര്‍ച്ചാ നിരക്ക് എന്നിവ ത്വരിതപ്പെടുത്തുന്നു. കിടാവുകളിലെ വയറിളക്കത്തെ നിയന്ത്രിക്കാന്‍ പ്രോബയോട്ടിക്കുകള്‍ ഏറെ സഹായകരമാണ്. തള്ളയില്‍നിന്നും വേര്‍പിരിക്കുന്ന സമയത്തെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ പന്നികളിലും, മുയലുകളിലും പ്രോബയോട്ടിക്കുകള്‍ ഉപയോഗിക്കാം. കോഴിമുട്ട, മാംസം ഇവയുടെ ഉല്‍പാദനവും, മേന്മയും കൂട്ടാന്‍ പ്രോബയോട്ടിക്കുകള്‍ സഹായിക്കുന്നുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.