വീട്ടിലേക്കാവശ്യമായ പച്ചക്കറികളും മത്സ്യവും സ്വയം ഉൽപാദിപ്പിക്കാൻ മലയാളികൾ മത്സരിക്കുകയാണ്. ആ കൂട്ടത്തിൽ വീട്ടിലെ ഭക്ഷണം നൽകി താറാവുകളേക്കൂടി വളർത്തിയാൽ ഇറച്ചിയാവശ്യവും നിറവേറും. മിച്ചഭക്ഷണം നൽകി മികച്ച വളർച്ചയുള്ള ഇറച്ചിത്താറാവുകളെ വളർത്താം. ഇങ്ങനെ വളർത്തുമ്പോൾ വ്യാവസായിക രീതിയിൽ 45 ദിവസംകൊണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീട്ടിലേക്കാവശ്യമായ പച്ചക്കറികളും മത്സ്യവും സ്വയം ഉൽപാദിപ്പിക്കാൻ മലയാളികൾ മത്സരിക്കുകയാണ്. ആ കൂട്ടത്തിൽ വീട്ടിലെ ഭക്ഷണം നൽകി താറാവുകളേക്കൂടി വളർത്തിയാൽ ഇറച്ചിയാവശ്യവും നിറവേറും. മിച്ചഭക്ഷണം നൽകി മികച്ച വളർച്ചയുള്ള ഇറച്ചിത്താറാവുകളെ വളർത്താം. ഇങ്ങനെ വളർത്തുമ്പോൾ വ്യാവസായിക രീതിയിൽ 45 ദിവസംകൊണ്ട് രണ്ടര കിലോ എന്നത് ലഭിക്കാതെവരും എന്നത് പോരായ്മയാണ്. എങ്കിലും, സ്വയും ഉൽപാദിപ്പിക്കുന്നതിലുള്ള സംതൃപ്തി ലഭിക്കുമെന്നതിൽ സംശയമില്ല.

ഇറച്ചിക്കോഴികളേപ്പോലെ അതിവേഗം വളരുന്ന താറാവിനമാണ് വിഗോവ. ഇവയെ മുട്ടയ്ക്കുവേണ്ടിയും വളർത്താൻ കഴിയും. കേരളത്തിൽ സ്വകാര്യമേഖലയിലാണ് വിഗോവ താറാവുകളുടെ ഹാച്ചറികൾ കൂടുതലും പ്രവർത്തിക്കുന്നത്. മികച്ച വളർച്ചാനിരക്കുള്ള കുഞ്ഞുങ്ങളെ 65 രൂപ മുതൽ ഇത്തരം ഹാച്ചറികളിൽനിന്ന് ലഭ്യമാണ്. 

ADVERTISEMENT

വെള്ള തൂവലുകളാണ് വിഗോവ താറാവുകളുടെ പ്രത്യേകത. അതിവേഗ വളർച്ചയും മികച്ച തീറ്റപരിവർത്തനശേഷിയുമുള്ള ഇവർ 1996ലാണ് കേരളത്തിലെത്തിയത്. വ്യാവസായികാടിസ്ഥാനത്തിൽ പ്രോട്ടീൻ കൂടുതലുള്ള സ്റ്റാർട്ടർ തീറ്റകൾ നൽകി വളർത്തിയാൽ 45 ദിവസംകൊണ്ട് 2.5 കിലോഗ്രാം തൂക്കം വയ്ക്കും. എന്നാൽ, ലൂസ് ഫാമിങ് രീതിയിൽ വീട്ടിലെ മിച്ചഭക്ഷണം നൽകി വളർത്തിയാൽ ഈ അതിവേഗ വളർച്ച ലഭിക്കില്ല. എങ്കിലും മറ്റ് മുട്ടത്താറാവുകളെ അപേക്ഷിച്ച് ശരീരത്തിൽ മാംസത്തിന്റെ അളവ് ഇക്കൂട്ടരിൽ കൂടുതലായിരിക്കും. 

ഒരു ദിവസമോ ഒരാഴ്ചയോ പ്രായമായ കുഞ്ഞുങ്ങളെയാണ് വളർത്താൻ ലഭിക്കുക. ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങൾക്ക് 65 രൂപയോളം വില വരും. രണ്ടാഴ്ചയോളം കൃത്രിമ ചൂട് നൽകുന്ന ബ്രൂഡിങ് സംവിധാനം വേണം. മൂന്നാഴ്ച വരെ സ്റ്റാർട്ടർ തീറ്റ നൽകണം. കുഞ്ഞുങ്ങൾക്ക് പല തവണകളായി തീറ്റ നൽകുന്നതാണ് നല്ലത്. 

ADVERTISEMENT

കൈത്തീറ്റ വെള്ളത്തിൽ നനച്ചു നൽകുന്നത് അവയെ അനായാസം തീറ്റയെടുക്കാൻ സഹായിക്കും. മൂന്നാഴ്ചവരെ വെള്ളം ആവശ്യത്തിനു മാത്രം കൊടുത്താൽ മതി. ഇതിനായി ആഴംകുറഞ്ഞ പരന്ന പാത്രത്തിൽ തല നനയ്ക്കാൻ ആവശ്യമായ അളവിൽ വെള്ളം നൽകാം. മൂന്നാമത്തെ ആഴ്ച മുതൽ വിഗോവ കുഞ്ഞുങ്ങളെ അഴിച്ചുവിട്ടു വളർത്താം. ഈ ഘട്ടത്തിൽ ഗ്രോവർ തീറ്റയാണ് നൽകേണ്ടത്. എന്നാൽ, വാണിജ്യാടിസ്ഥാനത്തിലല്ലാതെ മിച്ചഭക്ഷണം നൽകി വളർത്താൻ ഉദ്ദേശിക്കുന്നവർ ഗ്രോവർ നൽകണമെന്നില്ല. അതേസമയം, വാണിജ്യാടിസ്ഥാനത്തിൽ വളർത്തുമ്പോൾ കൂട്ടിലിട്ട് വളർത്തിയതിനാണ് ഡിമാൻഡ് ഏറെയുള്ളത്. മികച്ച വളർച്ച ലഭിക്കണമെങ്കിൽ ഇത്തരത്തിൽ കൂട്ടിലടച്ചു വളർത്തണം.

മഴയിൽനിന്നു സംരക്ഷണം നൽകുന്ന, വായൂ സഞ്ചാരമുള്ള കൂടുകളാണ് ഇവയ്ക്ക് ആവശ്യം. ഒരു താറാവിന് 3 ചതുരശ്ര അടി എന്ന തോതിൽ സ്ഥലം ഉറപ്പാക്കിയിരിക്കണം. നാലാഴ്ച മുതൽ ദിവസം രണ്ടു നേരം വീതം തീറ്റ കൊടുത്താൽ മതി. രണ്ടുമാസം കഴിഞ്ഞാൽ ലിംഗനിർണയം നടത്താൻകഴിയും. മറ്റു താറാവുകളേപ്പോലെതന്നെ പിടകളുടെ ശബ്ദം ഉയർന്നതായിരിക്കും. നാലാം മാസം മുതൽ മുട്ടയിട്ടു തുടങ്ങുന്ന ഇവർ കുഴിയുണ്ടാക്കിയാണ് മുട്ടയിടുക.