താറാവുകൾ പറക്കുമോ? കേൾക്കുമ്പോൾ ആശ്ചര്യം തോന്നുണ്ടല്ലേ. എന്നാൽ, ചെറിയ തോതിൽ പറക്കുന്ന ഒരു വിഭാഗം താറാവുകളുമുണ്ട്, ഫ്ലയിങ് ഡക്ക് അഥവാ മസ്കോവി എന്നറിയപ്പെടുന്ന മണിത്താറാവുകൾ ചെറിയ ദൂരത്തേക്കൊക്കെ ഒന്നു ചിറകടിച്ച് പറക്കും. ദക്ഷിണ അമേരിക്കയാണ് ഇവയുടെ ജന്മദേശം. താറാവുകൾ എന്ന് വിളിക്കുമെങ്കിലും സാധാരണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താറാവുകൾ പറക്കുമോ? കേൾക്കുമ്പോൾ ആശ്ചര്യം തോന്നുണ്ടല്ലേ. എന്നാൽ, ചെറിയ തോതിൽ പറക്കുന്ന ഒരു വിഭാഗം താറാവുകളുമുണ്ട്, ഫ്ലയിങ് ഡക്ക് അഥവാ മസ്കോവി എന്നറിയപ്പെടുന്ന മണിത്താറാവുകൾ ചെറിയ ദൂരത്തേക്കൊക്കെ ഒന്നു ചിറകടിച്ച്  പറക്കും. 

ദക്ഷിണ അമേരിക്കയാണ് ഇവയുടെ ജന്മദേശം. താറാവുകൾ എന്ന് വിളിക്കുമെങ്കിലും സാധാരണ താറാവുകളിൽനിന്നും വ്യത്യസ്‍തമായി  Cairina moschata എന്ന ശാസ്ത്ര നാമത്തിലറിയപ്പെടുന്ന ഇവ ഒരു  പ്രത്യേക സ്പീഷീസ് (species) ആണ്. സാധാരണ താറാവുകൾ ഉറക്കെ ക്വാക് എന്ന ശബ്ദം പുറപ്പെടുവിക്കുമ്പോൾ ഇവ പാമ്പുകൾ ചീറ്റുന്ന പോലെയുള്ള ഹിസിങ് ശബ്ദമാണ് പുറപ്പെടുവിക്കുന്നത്. നമ്മുടെ  താറാവുകൾ സ്വതവേ അടയിരിക്കാറില്ല. എന്നാൽ, ഇവ സ്വന്തമായി കൂടൊരുക്കി അടവച്ചു കുഞ്ഞുങ്ങളെ വിരിയിക്കും. താറാവുകൾ വിരിഞ്ഞിറങ്ങുന്നത്  28 ദിവസമെടുത്താണെങ്കിൽ   ഇവ വിരിയാൻ ഏതാണ്ട് 35 ദിവസമെടുക്കും. പൂവൻ താറാവുകളുടെ പ്രത്യേകതയായ ചുരുണ്ട ഡ്രേക്ക് തൂവലുകളും (drake feathers) ഇവയ്ക്കില്ല. സാധാരണ താറാവുകളിൽനിന്നും വ്യത്യസ്തമായി വലുപ്പക്കൂടുതൽ കൊണ്ടും,  മുഖത്ത് കാണുന്ന തടിച്ച കുരുക്കളും (caruncle) വച്ചാണ് പൂവനെയും പിടയെയും മനസിലാക്കുന്നത്.

ADVERTISEMENT

മസ്കോവി പൂവന് 85 സെന്റി മീറ്റർ  വരെ നീളവും 4.5 മുതൽ 6.5 വരെ കിലോഗ്രാം തൂക്കവുമുണ്ടാകും. പിടയ്ക്ക് പരമാവധി 65 സെന്റി മീറ്റർ നീളവും 2.5 തൊട്ട് 3.5 വരെ കിലോഗ്രാം ഭാരവുമുണ്ടാകും. ഇറച്ചിക്കായാണ്  പ്രധാനമായും ഇവയെ വളർത്തുന്നത്. 70 ഗ്രാമിന് മുകളിൽ ഭാരമുള്ള ഇവയുടെ മുട്ടകൾക് ഓഫ്‌വൈറ്റ് നിറമാണ്. ശരാശരി 80 മുതൽ 100 മുട്ടകൾ വരെ ഉൽപാദിപ്പിക്കുന്ന ഇവ അടുപ്പിച്ച് 8 മുതൽ 15 മുട്ടകൾ വരെ ഇടും. കാക്കയുടെയും മറ്റും ശല്യം ഒഴിവാക്കാനായി സാധാരണ താറാവുകളുടെ കൂട്ടത്തിൽ രണ്ടോ മൂന്നോ  മസ്‌കോവി താറാവുകളെ കൂടി വളർത്തുന്നവരുമുണ്ട്. അലങ്കാരപക്ഷിയായും ഇവയെ ചിലർ വളർത്തിപ്പോരുന്നു. 

കറുപ്പും വെള്ളയും കലർന്ന പൈ ബാൾഡ് (piebald) ആണ് മസ്‌കോവിയിൽ സാധാരണ കാണപ്പെടുന്ന ഇനം. ഇത് കൂടാതെ കറുപ്പ്, വെള്ള, നീല,  ചോക്ലേറ്റ്,  ലാവെൻഡർ എന്നീ നിറങ്ങളിൽ വിവിധയിനങ്ങളുമുണ്ട്. വളർത്തൽ രീതികൾ സാധാരണ താറാവുകളെ പോലെ തന്നെ. ആദ്യ ആഴ്ചകളിൽ സ്റ്റാർട്ടർ തീറ്റ നൽകിയാൽ നല്ല വളർച്ച ഉണ്ടാകും. ആദ്യ രണ്ടാഴ്ച ലൈറ്റ് ഉപയോഗിച്ച് ബ്രൂഡിങ്ങ് നൽകുന്നത് നല്ലതാണ്. ആ കാലയളവിൽ വെള്ളത്തിൽ ഇറക്കാത്തതാണ് നല്ലത്. അതുകൊണ്ട് കുടിക്കാൻ മാത്രമുള്ള വെള്ളം നൽകിയാൽ മതി. ഒരു മാസത്തിനു ശേഷം സ്വന്തമായി ഇര തേടി മേയാനായി വിടാം. വീട്ടിലെ ഭക്ഷണാവശിഷ്ടങ്ങൾ, പച്ചക്കറി, മീൻ വേസ്റ്റ് എന്നിവയൊക്കെ നൽകാം. ആറു മാസമാകുമ്പോൾ മുട്ടയിടാൻ ആരംഭിക്കും. സാധാരണ തീറ്റ തിന്നുന്നതിനപ്പുറം 50 ഗ്രാം മുട്ടത്തീറ്റ കൂടി ഈ പ്രായത്തിൽ കൈത്തീറ്റയായി നൽകിയാൽ പരമാവധി ഉൽപാദനം ലഭ്യമാക്കാം. ഒരു പാത്രത്തിൽ കക്ക കൂടി  പൊടിച്ചിട്ടുകൊടുത്താൽ ആവശ്യാനുസരണം അവ തന്നെ കൊത്തിതിന്നോളും. തൽഫലമായി മുട്ടത്തോടിന് കട്ടിയും എല്ലുകൾക്ക് ശരീരഭാരം താങ്ങാനുള്ള ബലവും ലഭിക്കും. സാധാരണ താറാവുകളെ അപേക്ഷിച്ചു ഉയർന്ന രോഗപ്രതിരോധ ശേഷിയുള്ള ഇവയ്ക്കു താറാവോന്നിന് 4 ചതുരശ്ര അടി തറസ്ഥലമുള്ള അടച്ചുറപ്പുള്ള ഒരു സാദാ കൂടു മാത്രം മതി.

ADVERTISEMENT

English summary: Muscovy Duck Overview