മുട്ടയ്ക്കും ഇറച്ചിക്കും വളർത്താം വൈറ്റ് പെക്കിൻ താറാവുകൾ
കാഴ്ചയ്ക്ക് അതി സുന്ദരന്മാരും സുന്ദരികളുമാണ് വൈറ്റ് പെക്കിൻ താറാവുകൾ. ചൈനയാണ് ഇവരുടെ സ്വദേശമെങ്കിലും 19–ാം നൂറ്റാണ്ടിൽ ഇവരെ അമേരിക്കയിൽ എത്തിച്ച് വൻ തോതിലുള്ള വ്യാവസായിക ഉൽപാദനം ന്യൂയോർക്കിലെ ലോങ്ങ് ഐലൻഡ് എന്ന സ്ഥലത്തായിരുന്നു. അതിനാൽ തന്നെ ഈ ജനുസ് ലോങ്ങ് ഐലൻഡ് ഡക്ക് എന്നും

കാഴ്ചയ്ക്ക് അതി സുന്ദരന്മാരും സുന്ദരികളുമാണ് വൈറ്റ് പെക്കിൻ താറാവുകൾ. ചൈനയാണ് ഇവരുടെ സ്വദേശമെങ്കിലും 19–ാം നൂറ്റാണ്ടിൽ ഇവരെ അമേരിക്കയിൽ എത്തിച്ച് വൻ തോതിലുള്ള വ്യാവസായിക ഉൽപാദനം ന്യൂയോർക്കിലെ ലോങ്ങ് ഐലൻഡ് എന്ന സ്ഥലത്തായിരുന്നു. അതിനാൽ തന്നെ ഈ ജനുസ് ലോങ്ങ് ഐലൻഡ് ഡക്ക് എന്നും അറിയപ്പെടുന്നുണ്ട്.
ചെറിയ ക്രീം നിറത്തോടുകൂടിയ വെള്ള നിറത്തിലാണ് ഇവയുടെ തൂവലുകൾ. ത്വക്കിന് മഞ്ഞ നിറവും, കാൽ പാദങ്ങൾ, ചുണ്ടുകൾ എന്നിവയ്ക്ക് ഓറഞ്ച് നിറവുമാണ്. പൊതുവെ ഇറച്ചിക്കായാണ് ഇവയെ വളർത്തുന്നത്. ശരാശരി ഒരു വർഷം നൂറ്റമ്പതോളം മുട്ടകളിടുന്ന ഇവയെ ഫാൻസി ഇനമായും ചിലർ വളർത്തിപ്പോരുന്നു. ശരാശരി 70 ഗ്രാം ഭാരമുള്ള ഇവയുടെ മുട്ടയ്ക്കും ക്രീം കലർന്ന വെള്ള നിറമാണ്. അടയിരിക്കാത്ത ഇവയുടെ മുട്ടകൾ വിരിയിക്കാൻ നാടൻ കോഴികളോ, ഇൻക്യൂബേറ്ററോ ആവശ്യമാണ്. കൊത്ത് മുട്ടകൾ ഉൽപാദിപ്പിക്കാൻ 8 പിടയ്ക്ക് ഒരു പൂവൻ എന്ന നിരക്കിലാണ് ഇവയെ വളർത്തേണ്ടത്.
ആദ്യ എട്ടാഴ്ച സ്റ്റാർട്ടർ തീറ്റ, പിന്നീട് ഗ്രോവർ, മുട്ട ഇട്ടു തുടങ്ങിയ ശേഷം മുട്ടത്തീറ്റ എന്നിവ നൽകണം. താറാവിന്റെ തനത് തീറ്റ കിട്ടാത്തിടത്ത് മേൽപറഞ്ഞ രീതിയിൽ കോഴിത്തീറ്റ നൽകി വളർത്താം. കഴിക്കാനുള്ള മുട്ട ഉൽപാദിപ്പിക്കുന്നതിനേക്കാൾ വിരിയിക്കാനുള്ള കൊത്തു മുട്ടകൾ ഉൽപാദിപ്പിക്കുന്നതും, കുഞ്ഞുങ്ങളെ വിരിയിച്ചു നൽകുന്നതുമാണ് നല്ല ആദായ മാർഗം. അത്തരം ബ്രീഡർ താറാവുകൾക്ക് തീറ്റയിൽ 20-25 ശതമാനം വരെ കേടാകാത്ത മീനിന്റെ അവശിഷ്ടങ്ങൾ കൂടി ചേർക്കാം. ശരാശരി 180 ഗ്രാമിന് മുകളിൽ ഒരു ദിവസം തീറ്റ തിന്നുന്ന ബ്രീഡർ താറാവുകളുടെ തീറ്റയിൽ വിറ്റാമിൻ ഇ, സെലീനിയം എന്നിവ കൂടി ചേർത്താൽ മുട്ടയ്ക്ക് ഉയർന്ന ഹാച്ചബിലിറ്റി ലഭിക്കും. കൂടാതെ തീറ്റയിൽ പത്തു ശതമാനം വരെ വിവിധയിനം പുല്ലുകളും, അസോളയും മറ്റും നൽകാം. ഇത് വിറ്റാമിൻ എ അധികമായി ലഭിക്കാൻ സഹായിക്കും. പൂവനു ശരാശരി 4 കിലോ ഭാരവും, പിടയ്ക്ക് 3.5 കിലോ ഭാരവുമുണ്ടാകും. ഏറ്റവും പുറകിലായി വളഞ്ഞിരിക്കുന്ന ഡ്രേക്ക് തൂവലുകൾ നോക്കി പൂവനെ തരം തിരിക്കാം. പിടയെ അപേക്ഷിച്ച് പതിഞ്ഞ ശബ്ദവും പൂവന്റെ പ്രത്യേകതയാണ്. ഒന്നാം ദിവസത്തിൽ പരിശീലനം സിദ്ധിച്ചവർ ചെയ്യുന്ന വെന്റ് സെക്സിങ് രീതി വഴിയും പൂവനെയും പിടയെയും തരം തിരിച്ച് വിൽക്കാം.
വെറ്ററിനറി സർവകലാശാലയുടെ മണ്ണുത്തിയിലുള്ള പൗൾട്രി ഫാമിൽനിന്നും, പാലക്കാട് ജില്ലയിലെ തിരുവാഴംകുന്ന് പക്ഷി ഗവേഷണ കേന്ദ്രത്തിൽനിന്നും മുൻഗണനാടിസ്ഥാനത്തിൽ ഇവയെ കർഷകർക്ക് ലഭിക്കുന്നതാണ്.
വൈറ്റ് പെക്കിൻ താറാവുകളെപറ്റി കൂടുതൽ മനസിലാക്കാൻ ഈ വീഡിയോ കൂടി കാണാം
English summary: White Pekin Ducks for Farming