അലങ്കാര പക്ഷി, അരുമമൃഗ വിപണി കുതിക്കുകയാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് അരുമക്കിളികൾക്ക് ആവശ്യക്കാരേറെയാണ്. മാനസിക സന്തോഷത്തിനും ലോക്‌ഡൗണും എല്ലാം വിപണിക്ക് മികച്ച പിന്തുണ നൽകുന്നുണ്ട്. പെറ്റ്സ് ഷോപ്പുകളുടെ എണ്ണത്തിലും സമീപ നാളുകളിൽ വർധനയുണ്ട്. നേരിട്ടുള്ള വിപണിക്ക് പെറ്റ്സ് ഷോപ്പുകളുണ്ടെങ്കിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അലങ്കാര പക്ഷി, അരുമമൃഗ വിപണി കുതിക്കുകയാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് അരുമക്കിളികൾക്ക് ആവശ്യക്കാരേറെയാണ്. മാനസിക സന്തോഷത്തിനും ലോക്‌ഡൗണും എല്ലാം വിപണിക്ക് മികച്ച പിന്തുണ നൽകുന്നുണ്ട്. പെറ്റ്സ് ഷോപ്പുകളുടെ എണ്ണത്തിലും സമീപ നാളുകളിൽ വർധനയുണ്ട്. നേരിട്ടുള്ള വിപണിക്ക് പെറ്റ്സ് ഷോപ്പുകളുണ്ടെങ്കിലും നല്ലൊരു ശതമാനം പക്ഷിപ്രിയരും തങ്ങൾക്കാവശ്യമായ അരുമകളെ കണ്ടെത്താൻ ആശ്രയിക്കുന്നത് സമൂഹമാധ്യമങ്ങളെയാണ്. ഫെയ്‌സ്ബുക്ക്, വാട്‌സാപ് കൂട്ടായ്മകൾ മികച്ച പെറ്റ് മാർക്കറ്റുമാണ്. എന്നാൽ, വഞ്ചനയുടെ മറുവശം ഇത്തരം ഓൺലൈൻ വിപണിക്കു പിന്നിലുണ്ട്.

കേരളത്തിന് അകത്തും പുറത്തുമുള്ള വ്യാജന്മാർ അല്ലെങ്കിൽ തട്ടിപ്പുകാർ സോഷ്യൽ മീഡിയയിൽ പതുങ്ങിയിരിപ്പുണ്ട്. അരുമകളെ വിൽക്കാനുള്ള പോസ്റ്റ് പങ്കുവച്ച് ഇരകളെ തേടുന്ന ഇക്കൂട്ടർ ഇടപാടുകാരെ വിശ്വാസത്തിലെടുത്ത് തുക മുൻകൂർ അടപ്പിക്കുന്നു. പണം ലഭിച്ചുകഴിഞ്ഞ‍ാൽ പക്ഷിയുമില്ല ആളുടെ വിവരവുമില്ല. വിളിച്ചാൽ ഫോൺ എടുക്കുകയുമില്ല. ഇതുമായി ബന്ധപ്പെട്ട് പരാതി നൽകാമെന്നുവച്ചാലോ... പോലീസിൽ സമർപ്പിക്കാൻ ഒരു മുഖം പോലും ഇക്കൂട്ടർക്കുണ്ടാവില്ല. അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളിലൂടെയുള്ള ഇടപാടുകൾ കരുതലോടെ മാത്രം മതി.

ADVERTISEMENT

കേരളത്തിലെ അലങ്കാര പക്ഷി–അരുമ മൃഗ പരിപാലന രംഗത്തുള്ള നല്ലൊരു ശതമാനം ആളുകളും സമൂഹമാധ്യമങ്ങളിലെ നിറസാന്നിധ്യമാണ്. അതുകൊണ്ടുതന്നെ ഇത്തരം വ്യക്തികളെ മിക്കവർക്കും അറിയാം. എന്നാൽ, പലപ്പോഴും മുഖം വ്യക്തമാക്കാത്ത, പേരു വ്യക്തമാക്കാത്ത പ്രൊഫൈലിനു പിറകേ ആളുകൾ പോകുന്നത് ലാഭം നോക്കിയാണ്. നൂറോ ഇരുന്നൂറോ രൂപയുടെ ലാഭംനോക്കി ഇത്തരം വ്യാജ പ്രൊഫൈലുകൾ തേടി പോയാൽ ഒടുവിൽ വലിയ നഷ്ടമായിരിക്കും നേടിത്തരിക. മാത്രമല്ല, മാനസികോല്ലാസം ആഗ്രഹിച്ച് മാനസിക സംഘർഷം ലഭിക്കുന്ന സ്ഥിതിയിലുമെത്തും. 

ഓൺലൈൻ വഴി പക്ഷികളെ വാങ്ങുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കാം

  1. അരുമകളുടെ ചിത്രങ്ങളും വിഡിയോയും കണ്ട് ബുക്ക് ചെയ്യാതെ നേരിട്ട് കണ്ട് വാങ്ങാൻ ശ്രമിക്കുക.
  2. വിൽക്കുന്ന ആളുടെ പ്രൊഫൈൽ ഹിസ്റ്ററി പരിശോധിക്കുക. എത്ര നാളുകളായി ഈ മേഖലയിലുണ്ട് എന്ന് പരിശോധിക്കുക. പ്രൊഫൈൽ ലോക്ക് ചെയ്തിട്ടുള്ളവരെ അവഗണിക്കുക.
  3. ഇഷ്ടപ്പെട്ട പെറ്റിനെ കണ്ട് എടുത്തുചാടി വാങ്ങാതെ അനുഭവപരിചയമുള്ളവരുടെ അഭിപ്രായം തേടുക.
  4. മുഴുവൻ പണവും മുൻകൂറായി നൽകാത്തതാണ് നല്ലത്. വിശ്വാസത്തിനു പുറത്തുള്ള ഇടപാടുകൾ ആയതിനാൽ പരസ്പര വിശ്വാസം പ്രധാനം.
  5. നേരിട്ട് കണ്ട് വാങ്ങുകയാണെങ്കിൽ അരുമകളുടെ ആരോഗ്യസ്ഥിതി അറിയാൻ കഴിയും.
  6. ഓൺലൈൻ ഇടപാടുകളുടെ മുഴുവൻ വിവരങ്ങളും സൂക്ഷിച്ചുവയ്ക്കണം.
  7. വാങ്ങിയ അരുമയ്ക്ക് ജീവഹാനി നേരിട്ടാൽ പോസ്റ്റ്മോർട്ടം ചെയ്യാതിരിക്കരുത്. മരണകാരണം എന്താണെന്ന് കണ്ടെത്തണം. വെറ്ററിനറി ആശുപത്രികളിൽ ഇതിനുള്ള സൗകര്യങ്ങളുണ്ട്. ചെറിയ ഫീസ് മാത്രമേ ഉണ്ടാവൂ. 
  8. കബളിപ്പിക്കാൻ ഒട്ടേറെ പേർ ചുറ്റിനുമുണ്ടാകും. എന്നാൽ, ഇരയാവാൻ നിന്നുകൊടുക്കരുത്.   ‍
  9. ബുക്ക് ചെയ്യുന്നതിനു മുമ്പ് വിഡിയോ കോളിൽ വിൽപനക്കാരുമായി സംസാരിക്കുക. വിൽക്കാനുള്ള അരുമയെ വിഡിയോ കോളിൽത്തന്നെ കാണണമെന്ന് ആവശ്യപ്പെടുക.
  10. പര്യമായി പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങൾ മറ്റെവിടെയെങ്കിലും പ്രത്യക്ഷപ്പെട്ടിട്ടുള്ളതാണോ എന്ന് പരിശോധിക്കുക.
ADVERTISEMENT

English summary: Beware of scams when buying pets online